Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആശിഷ മാരിയുണ്ടാകും ആനന്ദ

ആശിഷമാരിയുണ്ടാകുംആനന്ദവാഗ്ദത്തമേ മേൽനിന്നു രക്ഷകൻ നൽകുംആശ്വാസ കാലങ്ങളെആശിഷമാരി ആശിഷം പെയ്യണമേ കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേആശിഷമാരിയുണ്ടാകുംവീണ്ടും നൽ ഉണർവുണ്ടാം കുന്നുപള്ളങ്ങളിൻമേലും കേൾ വൻമഴയിൻ സ്വരം;- ആശിഷ…ആശിഷമാരിയുണ്ടാകുംഹാ! കർത്താ ഞങ്ങൾക്കും താഇപ്പോൾ നിൻ വാഗ്ദത്തംഓർത്തു നൽവരം തന്നിടുക;- ആശിഷ…ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കിൽ പുത്രന്‍റെ പേരിൽ തന്നാലുംദൈവമേ ഇന്നേരത്തിൽ;- ആശിഷ…

Read More 

ആർത്തുപാടി സ്തുതിച്ചിടാം

ആർത്തുപാടി സ്തുതിച്ചിടാം ആത്മനാഥനെ വാഴ്ത്തിടാംദൈവത്തിൻ നാമത്തെ ഉയർത്തിടാംസ്തുതികളിന്മേൽ വസിക്കുന്നവൻഉന്നതനാം ദൈവമവൻആരാധന ഉയരുമ്പോൾആത്മനാഥൻ വെളിപ്പെടുംസിംഹത്തിന്‍റെ ഗുഹയിലും തീച്ചൂളയിൽ നടുവിലുംപരിസരം മറന്നു നാം ദൈവത്തെ സ്തുതിക്കുമ്പോൾപരിശുദ്ധനായവൻ നമ്മിൽ ക്രിയ ചെയ്തിടുംപാരിലെ ദുഃഖങ്ങളെല്ലാം മാറിടുംപുതുകൃപ പുതുബലം നമ്മിൽ പകർന്നിടുംആത്മാവിൽ നിറഞ്ഞു നാം ദൈവത്തെ സ്തുതിക്കുമ്പോൾആത്മമാരി എന്നും ദൈവം നമ്മിൽ ചൊരിഞ്ഞിടുംആത്മ നദിയിൽ നാം നീന്തിക്കുളിച്ചിടുംആത്മസന്തോഷത്താൽ നമ്മെ നിറച്ചിടുംആശ്രയം യേശുവിൽ അർപ്പിച്ചീടുമ്പോൾആത്മനാഥൻ എന്നും തൻ ചെവിചായ്ച്ചു കേട്ടിടുംശത്രുവിൻ കോട്ടകൾ പാടെ തകർത്തിടുംദുഷ്ടന്‍റെ കെട്ടുകൾ എല്ലാം അഴിഞ്ഞിടും

Read More 

ആശിഷം നൽകണമേ മിശിഹായേ

ആശിഷം നൽകണമേ മിശിഹായേആശിഷം നൽകണമേ മശിഹായേഈശനേ നീയെന്യേ ആശ്രയമാരുള്ളു?ആശ്രിതവത്സലനേഅനുഗ്രഹമാരി അയയ്ക്കണമെ;-ആഗ്രഹിക്കുന്നവർക്കായി നിന്നെത്തന്നെശീഘം നീ നൽകിടുമേസന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നൻ;-ആശ്രയം നീ തന്നെ ദാസരാം ഞങ്ങൾക്ക്വിശ്രുത വന്ദിതനേനിന്നെത്തന്നെ ശീഘ്രം നീ നൽകണമെ;-കാശിനു പോലുമീ ദാസർക്കില്ലേ വിലമാശില്ലാ വല്ലഭനേനിൻ നാമത്തിൽ ദാസരെ കേൾക്കണമേ;-രാജകുമാരനേ പൂജിത പൂർണ്ണനേസർവ്വ ജനേശ്വരനേഅനാരതം കാത്തരുളും പരനേ;-തേജസ്സിനാൽ നിന്‍റെ ദാസരെയാകെ നീആശ്ചര്യമായ് നിറയ്ക്കനിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവാൻ;-

Read More 

ആരു സഹായിക്കും ലോകം

ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?ജീവൻ പോയിടുമ്പോൾ ആശ്രയം ആരുള്ളൂ?സ്നേഹിതന്മാർ വന്നാൽ ചേർന്നരികിൽ നിൽക്കുംക്ലേശമോടെല്ലാരും കണ്ണുനീർ തൂകിടുംജീവന്‍റെ നായകൻ ദേഹിയേ ചോദിച്ചാൽഇല്ലില്ലെന്നോതുവാൻ ഭൂതലേ ആരുള്ളൂ?ഭാര്യ, മക്കൾ ബന്ധു മിത്രരുമന്ത്യത്തിൽഖേദം പെരുകീട്ടു മാർവ്വീലടിക്കുന്നുഏവനും താൻചെയ്ത കർമ്മങ്ങൾക്കൊത്തപോൽശീഘ്രമായ് പ്രാപിപ്പാൻ ലോകം വിട്ടീടുന്നുകണ്‍കളടയുമ്പോൾ കേള്‍വി കുറയുമ്പോൾഎൻ മണാളാ! നിൻ ക്രൂശിനെ കാണിക്കദൈവമേ! നിൻ മുന്നിൽ ഞാൻ വരുംനേരത്തിൽനിന്മുഖവാത്സല്യം നീയെനിക്കേകണേ!യേശുമണവാളാ! സകലവും മോചിച്ചുനിന്നരികിൽ നില്പാൽ യോഗ്യനാക്കേണമേ!പൊന്നു കർത്താവേ! നിൻ തങ്ക രുധിരത്താൽജീവിതവസ്ത്രത്തിൻ വെണ്മയെ നൽകണേ!മരണത്തിൻ വേദന ദേഹത്തെ തള്ളുമ്പോൾദൈവമേ നീയല്ലാതാരെനിക്കാശ്രയംയോർദാന്‍റെ തീരത്തിൽ ഞാൻ വരുന്നേരത്തിൽകാൽകളെ […]

Read More 

ആശ്രമായ് എനിക്കേശു മാത്രം

ആശ്രമായ് എനിക്കേശു മാത്രംആയതെനിക്കെന്തോരാനന്ദമേശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻആശ്വാസ ദായകനിൽ(2)എന്തോരാനന്ദമേ സന്തോഷമേസന്തതം പാടിടും ഹല്ലേലുയ്യാപാടുകൾ ജീവിതത്തിൽ വരുമ്പോൾപാടിസ്തുതിക്കുവാൻ കൃപയരുൾകപാടുകളേറെറാരു നാഥൻ തരുംവാടാകിരീടമതും;- എന്തോരാ…ശത്രുവിൻ ഭീകര പീഡനങ്ങൾശക്തിയായ് ജീവിതേ നേരിടുമ്പോൾതൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻനിത്യമാം ശാന്തിതരും;- എന്തോരാ…

Read More 

ആരും കാണാതെ ഞാൻ

ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ എൻ ചാരെ അണയുന്ന സ്നേഹമേ എന്നുള്ളം തകരുന്ന നേരം എന്നുള്ളം തളരുന്ന നേരം നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരംനാഥാ നീയെന്നെ ചേർത്തണച്ചു ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2) ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു;-നിൻ തിരു സാന്നിധ്യം കവചമായെന്നിൽ നാഥാ നീയെന്‍റെ പാലകനായ്(2)നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2) പാരിലെന്നാശ്രയം നീ മാത്രമായ്;-

Read More 

ആശ്രയം ചിലർക്കു രഥത്തിൽ

ആശ്രയം ചിലർക്കു രഥത്തിൽവിശ്രമം അശ്വബലത്തിൽഎന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽആരെ ഞാൻ ഭയപ്പെടും പാരിൽആയുസ്സിൻ നൾകളെല്ലാംദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെഹൃദ്യമായെന്നൊടവൻ അരുളിയതാൽപ്രത്യാശയിൻ മനമെനിക്കേകിയതാൽപുതുഗീതങ്ങൾ പാടിടും ഞാൻഎന്നും സന്തോഷാൽ പാടിടുമേ;-സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾനൊമ്പരം തന്നീടുന്ന വേളകളിൽ(2)ഇമ്പസ്വരത്താൽ സ്വാന്തനമേകിഅന്തികെ വന്നീടുമേഞാൻ സന്തോഷാൽ പാടീടുമേ;-

Read More 

ആരുമില്ല നീയൊഴികെ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാനീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-താശ്വസിക്കുമോ ആശ്വസിക്കുമോ?എളിയവർ നിൻമക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ! വലിയവനാം നീയനുകൂലമാണെൻ ബലവും മഹിമയും നീ താൻ;-പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ;-ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്‍റെ സഹായംവരുമെൻ സഹായമുലകമാകാശമിവയുളവാക്കിയ നിന്നാൽ;-മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം തരുണീമണി ഭാഗ്യവതി തന്നെ മരുഭൂമിവാസം തരുമൊരു ക്ലേശംഅറിയുന്നേയില്ലവൾ ലേശം;-

Read More 

ആശ്രയം എനിക്കെന്നും എൻ

ആശ്രയം എനിക്കെന്നും എൻ യേശുവിൽ ആയതാൽ ബലവാൻ ഞാൻ (2) ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല എൻ കൂടെ ഉള്ളവൻ സർവശക്തൻ (2) ഇല്ലില്ല അസാധ്യം ഒന്നും എന്‍റെ ദൈവത്താൽ സാധ്യം എല്ലാം (2) ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും കരുതുന്ന കർത്തൻ അവൻ (2) വൻ തിരമാലകൾ പോൽ എൻ പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2) ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്‍റെ നായകൻ ശാസിച്ചകറ്റും എല്ലാം(2);- ഇല്ലില്ല… ഘോരമാം വൈരികളിൻ ആയുധങ്ങൾ എതിരായി ഉയർന്നീടുമ്പോൾ (2) എന്നുടെ […]

Read More 

ആരുമൊരാശ്രയ മില്ലാതിരുന്ന​പ്പോൾ

ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾനീയെന്‍റെ ആശ്രയമായിതല്ലോ (2)വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെഎന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)എന്‍റെ ദൈവം നല്ലവൻഅവൻ എന്നും വല്ലഭൻ (2)സ്നേഹിതരെല്ലാം മാറിടുന്നേരംആശ്രയിപ്പ‍ാൻ ഒരു താതനുണ്ട് (2)ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ..സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻമായയാം ഈ ഭൂമി മാറിടുമേ (2)കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- ആരുമൊ..

Read More