നിരാലമ്പൻ ഞാൻ യേശുവേ
നിരാലമ്പൻ ഞാൻ യേശുവേകൈക്കൊള്ളൂ എന്നെ നിൻ കരത്തിൽ താങ്ങേണമേ തലോടേണമേ തിരുക്കരത്താൽ കൈക്കൊള്ളണേ ത്രാണിയില്ലേശുവേ സഹിപ്പാൻ പ്രാണന്റെ മുറിവുകൾഈണമില്ലാത്തയി വീണയിൻവീചികളാരു ശ്രവിപ്പൂപ്രാണികൾക്കിരയായ ദേഹംതൃണവൽഗണിച്ചേകനായിഇരുളിൽ എരിയുന്ന ദീപമായ്എന്നെന്നും എരിഞ്ഞിടട്ടെ
Read Moreനിറയ്ക്കേണമെ നാഥാ നിൻ
നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക നിറയ്ക്കേണമെ ആത്മാവിനാൽ നിൻവേല ചെയ്തീടുവാൻനിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്കനിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്കകടും ചുവപ്പാകുമെൻ പാപമെല്ലാംഹിമം പോലെ നീ വെൺമയാക്കി (2)എന്തു പകരം ഞാൻ നൽകും നാഥാപൂർണ്ണമായ് തിരു മുൻപിൽ സമർപ്പിക്കുന്നു (2)നിൻ വേല ചെയ്തീടുവാൻ നിൻവരവോളം നിലനിൽക്കുവാൻ (2)മരണപാശങ്ങൾ എന്നെ ചുറ്റിയപ്പോൾപാതാള വേദനയാൽ ഞരങ്ങിടുമ്പോൾ (2)പുതുജീവനേകി എന്നെ വീണ്ടെടുത്തസ്നേഹ നാഥനെ സ്തുതി നിനക്ക് (2)നിൻ വേല ചെയ്തീടുവാൻ നിൻവരവോളം […]
Read Moreനിൻ സാന്നിധ്യം ഇല്ലെങ്കിൽ
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെനീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെആരുമില്ലയെ ആരുമില്ലയെയേശുവല്ലാതെ എനിക്കാരുമില്ലയെകണ്ണുനീർ താഴ്വരയിൽ സാന്നിധ്യംമതിയെനിക്ക് വേദനയിൻ ചൂളയതിൽ സാന്നിധ്യംമതിയെനിക്ക് (2)ആരോരുമില്ലാതെ അലയുന്ന വേളയിലുംസാന്നിധ്യം മതിയെനിക്ക് (നിൻ സാന്നിധ്യം)പത്മോസിന് ഏകതയിൽ സാന്നിധ്യംമതിയെനിക്ക്ഹോരേബിന് ഉന്നതിയിൽ സാന്നിധ്യംമതിയെനിക്ക് (2)ആരോരുമില്ലാതെ ഏകനായ് തീർന്നാലുംസാന്നിധ്യം മതിയെനിക്ക് (2)നിൻ സാന്നിധ്യം…
Read Moreനിർമ്മല ഹൃദയന്മാർക്കെൻ ദൈവം
നിർമ്മല ഹൃദയന്മാർക്കെൻ ദൈവം എത്രനല്ലവനതിനില്ലൊരു വാദം – എന്നാൽദുർമ്മതികൾ സുഖികളായ് തീരുവതിലിടറിയെ- ന്നുള്ളം തിര തുല്യംവേദനകൾ ലേശമവർക്കില്ല ദേഹ മാകവേ തടിച്ചുരുണ്ടു വല്ലാത്തതാൽ മാലയായി ഡംഭം ധരിച്ചതിതരാം ഞെളിയുന്നി തമ്പോ ബഹു വൻപർപുഷ്ടിയാലുന്തിന കൺകളില്ലേ? അവർക്കിഷ്ടമെല്ലാം സാധിച്ചിടുന്നില്ലേ? ഞാനോകുറ്റമില്ലായ്മയിലെന്റെ കൈകളെ കഴുകിയതു വ്യർത്ഥം തീരെ വ്യർത്ഥംഇങ്ങനെ ചിന്തിച്ച മൗഢ്യ ചിന്ത പുറ- ത്തൊന്നുരപ്പാൻ തുനിഞ്ഞെങ്കിലെന്തായിടും? തുംഗതരമായ ദ്രോഹം പിൻതലമുറയ്ക്കുണ്ടാക്കിതീർക്കും ദോഷം ചേർക്കുംകൗതുകത്തോടിവരുടെ ഭാവി ചിന്തി- ച്ചീയിവനീശാന്തികത്തിൽ മേവി അപ്പോൾ യാഹി വരെ വഴുതലിൽ നിർത്തിയിരിപ്പതായ് ബോധ- മാർന്നു […]
Read Moreനിൻ സ്നേഹമെന്താശ്ചര്യമേശുപരാ
നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!നിർബന്ധിക്കുന്നെന്നെ നിൻ സ്നേഹമിതാ!വർണ്ണിക്കുവാനാരുണ്ടിതിൻ സ്ഥിതിയെനിൻസ്നേഹമെന്നുള്ളിൽ…(3) നിറയ്ക്കണമേ2 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!നിൻ ക്രൂശിലതിൻ ശക്തി കാണുന്നിതാഈ ദർശനമാണാകർഷിച്ചതെന്നെ നിൻ സ്നേഹമെന്നുള്ളിൽ…(3) നിറയ്ക്കണമേ3 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!നിൻ നാമത്തെ നിന്ദിച്ച എന്നെ മുദാനിൻ രക്തം ചൊരിഞ്ഞു രക്ഷിച്ചവനേനിൻ സ്നേഹമെന്നുള്ളിൽ…(3) നിറയ്ക്കണമേ4 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!എൻ ജീവിതത്തിൽ ബലമായി സദാനിൻ സ്നേഹമല്ലാതൊന്നും കാണുന്നില്ലേനിൻ സ്നേഹമെന്നുള്ളിൽ…(3) നിറയ്ക്കണമേ5 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!വൻ പാവകജ്വാല സമാനം സദാനിൻ ദാസൻ കണ്ടാനന്ദിപ്പാൻ പരനേനിൻ സ്നേഹമെന്നുള്ളിൽ…(3) നിറയ്ക്കണമേ6 നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!വൻ ശോധനയിൽ സ്ഥിരമായി സദാനിൻ ദാസൻ നിലനിൽക്കുവാൻ പ്രിയനേ!നിൻ സ്നേഹമെന്നുള്ളിൽ…(3) നിറയ്ക്കണമേ
Read Moreനിർണ്ണയം എന്തൊന്നിനിമേൽ വർണ്ണിക്കു
നിർണ്ണയം എന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്റെനന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻമാനമൊ നിനക്കു ഘനമോടേകുന്നേൻ2 സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ;-3 തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെപഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്;-4 ക്രിസ്തു സന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെസ്വസ്ഥതമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ;-
Read Moreനിൻ സ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കും
നിൻ സ്നേഹത്തിൽ നിന്നും എന്നെ ആർ വേർപിരിക്കും ദൈവസ്നേഹത്തിൽ നിന്നും എന്നെ ആർ വേർതിരിക്കും (2) മരുഭൂപ്രയാണത്തിൽ തളരാതെ എന്നും മാർവ്വോട് ചേർക്കുന്ന നിസ്തുല്യ സ്നേഹം (2);- നിൻ സ്നേഹ…ആരോരും ഇല്ലാതെ കരയുന്ന നേരം ആശ്വാസദായകൻ വന്നീടും ആ നേരം (2);- നിൻ സ്നേഹ…ആഴിയിൻ ആഴത്തിൽ ആഞ്ഞെറിഞ്ഞാലും ഭദ്രമായ് മത്സ്യത്തിൽ കാക്കുന്ന സ്നേഹം (2);- നിൻ സ്നേഹ…ചൂരച്ചെടിയിൻ കീഴിലിരുന്നാലും ഏലിയാവിൻ ദൈവം കരുതിടും നിന്നെ (2);- നിൻ സ്നേഹ…നിർത്തിയതാണ് എന്നെ നിന്നതല്ല ഞാൻതെല്ലും വീഴാതെ നടത്തിയ നിൻ […]
Read Moreനിശ്ചയം സീയോനിൽ നിന്നുത്തരം
നിശ്ചയം സീയോനിൽ നിന്നുത്തരം വരുംകഷ്ടതയാലേറ്റം തളർന്നിരുന്നാലും (2)നീതിമാന്റെ അനർത്ഥം അസംഖ്യംഎല്ലാറ്റിൽനിന്നും യേശു കാത്തുപാലിക്കും (2)1 കണ്ണുനീരിൽ വിതച്ചിടുന്നവൻആർപ്പോടെ കൊയ്തെടുത്തിടും (2)ദൈവത്തിനായ് നീ കാത്തിരിക്കുകിൽനിന്നെ ഉയർത്തീടും നാളുവന്നിടും (2)(നിശ്ചയം സീയോനിൽ…)2 സന്ധ്യയിങ്കൽ വരും കണ്ണുനീരുകൾആനന്ദമായ് മാറും പ്രഭാതം വന്നിടും (2)ദർശനത്തിൻ അവധിയിൻ നാൾ കഴിഞ്ഞിടുംനിശ്ചയം സീയോനിൽ നിന്നുത്തരം വരും (2)(നിശ്ചയം സീയോനിൽ…)
Read Moreനിൻ തിരുവചനം നമ്മിൽ
നിൻ തിരുവചനം നമ്മിൽ കൃപയേകിടുംതെന്നൽപോൽ തഴുകി ഉള്ളിൽ കറ കഴുകിരൂപാന്തരം നൽകും മനുജനു പുതുജനനംരക്ഷയേകും വചനംപാത പ്രകാശമാക്കും വചനംപ്രത്യാശയാലുള്ളം നിറച്ചീടും(2)ജീവൻ പകരും വചനം നിർമ്മലമാമീ വചനംഅനുദിനം കുളിർ പെയ്തിടുന്നസാന്ത്വന വചനം;- നിൻ തിരുവചനം…സ്വർഗ്ഗീയ സാന്നിദ്ധ്യമാം വചനംദേഹി ദേഹാദികൾക്കൗഷധവും(2)പാപം പോക്കും വചനം സൗഖ്യം നൽകും വചനംഅനുദിനം മനസ്സിൽ വളർന്ന്ഫലം തരും വചനം; നിൻ തിരുവചനം…
Read Moreനിസ്തുല്യ ജീവിതം ക്രിസ്തീയ ജീവിതം
നിസ്തുല്യ ജീവിതം ക്രിസ്തീയ ജീവിതംക്രിസ്തുവിൽ ഞാനെത്ര ഭാഗ്യവാൻക്രിസ്തുവിൽ ഞാനെത്ര ഭാഗ്യവാൻ(2)1. പാപത്തിൻ ഗർത്തത്തിൽ നിന്നെന്നെ രക്ഷിച്ചയേശുവിൻ പാദത്തിൽ മുത്തിടും ഞാൻ(2)ആ മഹൽ സ്നേഹത്തെ പാടി സ്തുതിക്കുന്നഞാനെത്ര ഭാഗ്യവാൻ(2);- നിസ്തുല്യ…2. യേശുവിൻ വാക്കുകൾ പാലിക്കുമെന്നും ഞാൻധ്യാനിച്ചു കീർത്തിച്ചു വാഴ്ത്തിടും ഞാൻആശ്രയം കർത്തനിൽ മാത്രം പുലർത്തുന്നഞാനെത്ര ഭാഗ്യവാൻ (2) – നിസ്തുല്യ…3. ജീവകിരീടം ഞാൻ ചൂടിടും നാൾ വരെദീപം തെളിയിച്ചു കാത്തിടും ഞാൻകർത്തൻ സവിധത്തിൽ എത്താൻ കൊതിക്കുന്നഞാൻ എത്ര ഭാഗ്യവാൻ (2) – നിസ്തുല്യ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദേവസുതൻ യേശുനാഥൻ
- കാൽവറി ക്രൂശിൽ കാണും സ്നേഹ
- മകനെ മകളെ ഭയം വേണ്ട
- യേശു നല്ലവൻ യേശു വല്ലഭൻ ആശ്രിത
- കൈത്താളത്തോടെ തപ്പിനോടെ

