Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

മരണമെ ഇനി നിൻ ജയമെവിടെ

മരണമെ ഇനി നിൻ ജയമെവിടെ എന്നെ നടത്തിയോൻ ഇന്നുമെൻ കൂടെയുണ്ട് എന്റെ ഭാരമെലാം നീങ്ങിപ്പോയി എന്റെ കൂടെയുള്ള ദൈവമാ (2)2 കൂരിരുളിൽ താഴ്വരയിൽ എന്റെ യേശു നീതി സൂര്യനായ് ആയിരങ്ങൾ പതിനായിരങ്ങൾ എന്റെ നേരെ വന്നുവെങ്കിലും (2)മരണമെ ഇനി നിൻ ജയമെവിടെ…3 ക്രൂശിലേറി യാഗമായി അന്ത്യമെന്നെല്ലാരും ചൊല്ലുന്നതാൽകല്ലറയിൽ ശ്വാസമായി ജീവനായി കൺകൾ തുറന്നവൻ(2)മരണമെ ഇനി നിൻ ജയമെവിടെ…

Read More 

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യംകൃത്യമായൊരുക്കുക വേഗം.മൃത്യു വന്നണയുമയ്യോ കർത്തനുറയിൽ നീന്നു മൺകട്ടയാം ശരീരമിതാ വെട്ടുവാൻ വാളൂരിടുന്നു.ഉന്നത ദേവവചനമാമിതു നിനക്കുഇന്നറിയിച്ചിടുന്നയ്യോ നീമന്നർ മന്നനാം മശീഹാ സന്നിധിയിൽ നിൻ മരണംവന്ന പിൻ നിൽക്കേണ്ടതെന്നു ഉന്നിയുണർന്നെഴുന്നേൽക്കവെട്ടുവാൻ വാൾ മിനുക്കുന്നയ്യോ നിൻ കണ്ഠമതിൽതിട്ടമായ്‌ വന്നു വീണീടുമേഎത്രയും നിൻ നല്ല മേനിയത്രയും വേഗം പുഴുത്തുകഷ്ടമഴിയുന്നതിന്നടുത്തിരിക്കുന്നയ്യോ കാലംമെത്തയിൽ കിടന്ന നിൻ ദേഹം അയ്യോ നാളെവെട്ടിയോർ കുഴിയിൽ കിടക്കുംചത്ത നിൻ മേനിയെ തിന്നു തൃപ്തി വരുവതിന്നായ്‌കാത്തിരിക്കുന്നേ പുഴുക്കളുറ്റു ചിന്ത ചെയ്ക മൂഢാപുത്രകളത്രങ്ങളും നിന്റെ മിത്ര വർഗ്ഗവുംചുറ്റിനിന്നു […]

Read More 

മാറാത്തവനേ മതിയായവനേ

മാറാത്തവനേ മതിയായവനേമഹോന്നതനേ സ്തുതി നിനക്ക്ഈ പാരിടത്തിൽ നിൻ പാത മതിനിൻ ക്രൂശുമതി ഈ ഏഴകൾക്ക്1 അനാക്ക്യ മല്ലൻ അടുത്തിടുമ്പോൾഭയം മനസ്സിൽ നിറഞ്ഞിടുമ്പോൾനിൻ നാമം മതി നിൻ രക്തം മതിനിൻ ശക്തി മതി ഈ ഏഴകൾക്ക്;-2 മാറാരോഗത്തിൽ തീരാശാപത്തിൽഏകാന്തതയിൽ നീയായിടുമ്പോൾരോഗം ശീലിച്ച പാപം വഹിച്ചശ്രീയേശുനാഥൻ ചാരേയുണ്ടല്ലോ;-3 മനം കലങ്ങും നേരം വരുമ്പോൾമന-മടുത്തൻ പ്രിയൻ വരുന്നുഭയം വേണ്ടിനി പതറേണ്ട ഞാൻഅടുത്തില്ലയോ മാറാതില്ലയോ;-4 കാലം കഴിയും നേരം പുലരുംകാഹളനാദം കാതിൽ കേട്ടിടുംഒരുങ്ങീടുക തിരുസഭയെമണവാളനെ എതിരേൽക്കുവാൻ;-

Read More 

മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടും

മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടുംപിൻപിലുള്ളതൊക്കെയും മറന്നിടുംക്രിസ്തുയേശുവിൽ പരമ വിളിയുടെലാക്കിലേക്കു നോക്കി ഓടിടുംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംവിശ്വാസത്തിന്റെ നായകനെ നോക്കി ഓടിടാംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംപൂർത്തി വരുത്തും യേശുവിനെനോക്കി ഓടിടാംഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചീടുമേവിശ്വാസം കാത്തു നീതിയിൻ കിരീടം പ്രാപിക്കുംഅത് നീതിയുള്ള കർത്താനാ ദിനത്തിൽ നൽകിടുംതന്റെ വരവിൽ പ്രത്യാശയുള്ള ഏവർക്കും തന്നെ;- ഓട്ടമോടിടാം…സാക്ഷികൾ സമൂഹമെന്റെ ചുറ്റുമുള്ളതാൽസകല ഭാരവും മുറുകെ പറ്റും പാപവുംവിട്ടു ഞാനെൻ ഓട്ടമോടി വിരുത് പ്രാപിക്കുംപൂർത്തി വരുത്തും നാഥനേശു മുന്പിലുള്ളതാൽ;- ഓട്ടമോടിടാം…

Read More 

മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ

മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ വലം കൈയിലെന്നെ വഹിക്കുന്നവൻ പ്രാണനെ മരണത്തിന് ഏല്പിക്കാതെസൂക്ഷിക്കും നമ്മെ അന്ത്യം വരെPre chorusകൃപയേറും ഈ ഭൂമിയിൽദിനംതോറും നടത്തും ഈ ധരയിൽവേദനകൾ ഏറിടും ജീവിതത്തിൽആശ്വാസമായി വരും നല്ല സഖിയായിChorusഹാല്ലേലുയ്യാ, ഹാല്ലേലുയ്യാഹാല്ലേലുയ്യാ, ഹാല്ലേലുയ്യാവാക്ക് പറഞ്ഞവൻ വിശ്വസ്തനല്ലൊവാഗ്ദത്തങ്ങൾക്ക് ഒരു മാറ്റം ഇല്ലല്ലോവിളിച്ച ദൈവം നല്ലവനല്ലോവഴി നടത്തും നമ്മെ ശ്രേഷ്ഠമായെന്നുംകരുണയിൻ കരങ്ങൾ കൂടെയുള്ളപ്പോൾഭയം കൂടാതെ നാം മുന്നേറിടാംകഷ്ടങ്ങളിൽ നല്ല തുണയായി താങ്ങിടും നമ്മെ അത്ഭുതമായി

Read More 

മാനവർക്കു രക്ഷ നൽകാൻ സ്വർഗ്ഗലോകം

മാനവർക്കു രക്ഷ നൽകാൻ സ്വർഗ്ഗലോകം വിട്ടവാനവനേ! യേശുനാഥാ! നമസ്കാരം2 ദീനരിൽ കനിവു നിന്നെപ്പോലെ-യാർക്കുംകാണ്മാനാവതല്ലേ മൂവുലകു തേടിയാലും3 സത്യപാതയെന്തെന്നറിയാതെ നിന്റെ പലപുത്രരയ്യോ! മരുഭൂവിലുഴലുന്നു4 നിത്യകൈകൾ കൊണ്ടവരെ താങ്ങി ദൈവ- ലോകമെത്തുവോളം നടത്തുക നസ്രിനാഥാ!5 അന്ധകാരം ചുഴന്നൊരീ ഭൂവന-ത്തിൽ നിന്റെബന്ധുരമൊഴിയാലൊളിവീശുമല്ലോ6 ക്ഷീണരാകുമടിയങ്ങൾ ശക്തരാവാൻ സ്വർഗ്ഗഭോജനമരുൾക ദേവാ ദിനം തോറും7 നിൻതിരുമുഖത്തിൻ കാന്തി തെളിയിക്ക ഞങ്ങൾക്കന്തരംഗം കുളിർക്കുവാൻ തക്കവണ്ണം8 സ്വാദെഴുന്ന പാലിനോടു പട-യേൽക്കും തവഗീരുകൾ കേൾപ്പതിന്നാശ വളരുന്നു9 ശ്രദ്ധയോടു നിൻമൊഴികൾ കേട്ടു ഞങ്ങൾനിന്നിൽശക്തിയുക്തരാകുവതിന്നരുളേണം10 ഉളളിലേറ്റമനൽതട്ടി ജഡ-ശൈത്യംനീങ്ങാൻവല്ലഭനേ! ചൊരിക നിൻ ആത്മികാഗ്നി.

Read More 

മാനവേന്ദ്ര മാനവേന്ദ്ര

മാനവേന്ദ്ര! മാനവേന്ദ്ര!മഹിതാമല താരക വചനാമൃതതാമ്രതരാം ഘ്രിയുഗാത്മ വിലാസ!മാനവേന്ദ്ര! മാനവേന്ദ്ര!മാനിത പദപത്മ! മാനിത പദപത്മ! രതസേവാ ജനതാവാ സനഭാവ ഭവദാവസകലേശ്വര സാധിത സർവ്വ ജയാന്വിത-മാനവേന്ദ്ര! മാനവേന്ദ്ര!2 ഭാവരൂപ! ഭാവരൂപ! ഭജമാന ജനോപ്സിതഫലദായക നായക സായകസാരപാണേതാപശമന ഗുണഗണ ലോലശുഭശീല ശ്രിതപാല ബലമൂല ബലമൂലപരിപൂജിത സുചരിത സുരഭിലസുമസമ ഡിംഭപ്രചരണദംഭപ്രഹരണ ശുംഭൽ കചയുത-മാനവേന്ദ്ര! മാനവേന്ദ്ര!..3 പാവനാത്മ! പാവനാത്മ!പാവനാഗമനാദൃത ജന താവന സാവന ജീവന ദിവ്യനാഥശോഭന രസാദന, ശോഭന രസാദന ജനസേവ്യ ധൃതഭവ്യ കൃതഹവ്യ ശ്രുത നവ്യപ്രണതാവന പ്രമഥിത രിപുഗണ ജനപരിപാല സ്ഫടികദുകുലസ്മൃതജന സാലസ്തുതഗണ-മാനവേന്ദ്ര! […]

Read More 

മാനിക്കും വിധങ്ങൾ ഒന്നോർത്താൽ

മാനിക്കും വിധങ്ങൾ ഒന്നോർത്താൽവർണ്ണിപ്പാൻ നാവിനാൽ സാധ്യമല്ലപാലിക്കും വിധങ്ങൾ ഒന്നോർത്താൽസ്തുതിച്ചിടാൻ എൻ മനം വഞ്ചിക്കുന്നുആയിരമായ് പതിനായിരമായ് നന്മകൾ ഏകിയവൻആയിരമായ് പതിനായിരമായ് വൻകൃപ ഏകിയവൻഎന്റെ യേശു നാഥനെ എന്റെ യേശുനാഥനെനന്ദിയോടെ എന്നുമങ്ങേ വാഴ്ത്തിടുന്നു ഞാൻതാഴ്‌വരയിൽ മുള്ളുകളിൽ താമരയെന്നതുപോൽശോധനയിൻ നാളുകളിൽ വേദനയേറിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശുനാഥനിൻപൊൻ മുഖത്തു നോക്കിടുമ്പോൾ ആശയറിടുംആഴിയതിൻ ഒളമതിൽ തോണിയലഞ്ഞിടുമ്പോൾകാലിടറും നേരമതിൽ ഭീതിതനായിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശു നാഥനിൻപൊൻകരങ്ങൾ നീട്ടിയെന്നെ താങ്ങി നിർത്തിടും

Read More 

മന്നായെ ഭുജിക്ക ജീവ അപ്പമാം

പല്ലവി മന്നായെ ഭുജിക്ക ജീവ അപ്പമാംമന്നായെ നാം ഭുജിക്ക-ദിവ്യമൊഴിയാംമന്നായെ നാം ഭുജിക്കഅനുപല്ലവിമന്നായാം യേശുവെനാം മോദമോടെ ഭൂജിക്കഎന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാകാൻചരണങ്ങൾ1 നാശവലയിൽ നാം ആശയറ്റോരായ്വാസം ചെയ്യാതെ ശ്രീ യേശുവെ നമ്പുകക്രൂശിൽ പതിക്കകൺകൾ കാരുണ്യവാനെ കാണ്മാൻമാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ;- മന്നാ…2 എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കുംഎന്നിലോർപാപീ വിശ്വാസം വച്ചീടുകിൽഎന്നും ജീവിക്കുമവനെന്നും വിശക്കയില്ല എന്നും ദാഹിക്കയില്ല എന്നുചൊന്നയേശുവാം;- മന്നാ…3 ജീവപിതാവെന്നെ ഭൂവിങ്കലയച്ചുജീവിച്ചിടുന്നതും താതൻ മൂലമല്ലോഎന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ്ഉന്നത ജിവനുണ്ടാം എന്നു ചൊന്ന നാഥനാം;- മന്നാ…4 എന്നിൽ വിശ്വസിക്ക […]

Read More 

മനുഷ്യപുത്രൻ തൻ തേജസ്സതിൽ

മനുഷ്യപുത്രൻ തൻ തേജസ്സതിൽദൂതരുമായ്‌ വരുമ്പോൾഅവൻ തന്റെ തേജസ്സിന്റെസിംഹാസനത്തിൽ ഇരിക്കുംസ്നേഹിതർ മാറും ഉറ്റവർ വെടിയുംഈ ലോക ജീവിതത്തിൽയേശു നാഥൻ മാറാത്തവൻനമ്മെ വിളിച്ചിടുന്നു അരികിൽസ്വർഗ്ഗീയനാട്ടിൽ സൗഭാഗ്യവീട്ടിൽഎന്നു ഞാൻ ചെന്നു ചേരുംഎന്ന്‌ തീരും ദുഃഖമെല്ലാംസ്വർഗ്ഗ സീയോൻ നഗരിയതിൽഹാ എന്തു ഭാഗ്യം ഹാ എന്തു മോദംസ്വർഗ്ഗീയവാസമോർത്താൽനിത്യകാലം വാണിടും ഞാൻസ്വർഗ്ഗവീട്ടിൽ നാഥനുമായ്‌

Read More