എന്നെ തികഞ്ഞവനാക്കിടുവാൻ
എന്നെ തികഞ്ഞവനാക്കിടുവാൻബാലശിക്ഷകൾ നൽകും ദൈവംവിശ്വസ്തനല്ലോ പരീക്ഷകളിൽപോക്കുവഴിയും നൽകിടുമേ (2)തന്നെ സ്നേഹിക്കുന്ന മക്കളേപരിപാലിച്ചിടും കർത്തനേമഹത്വത്തിന്റെ, പ്രത്യാശയേഅങ്ങേ ഞങ്ങൾ ആരാധിക്കുന്നു(2)താതൻ കരത്തിൽ ഉടഞ്ഞീടിലുംനഷ്ടമായിടില്ലെൻ ജീവിതംതകർന്നു പോയീടിലും കൈവിടാതെമാനപാത്രമായി മാറ്റുമേ(2);- തന്നെ…ബലഹീനതയിൽ തികഞ്ഞിടുന്നതൻ കൃപയെൻ ആശ്രയമേപ്രശംസിച്ചിട്ടും ഞാൻ കഷ്ടങ്ങളിൽദൈവശക്തി പകരുന്നതാൽ(2);- തന്നെ…ഏതു ശിക്ഷയും പ്രയാസമത്രേപിന്നെത്തേതിലോ സന്തോഷവുംഅഭ്യസിപ്പിച്ചിടും എന്റെ ദൈവംനീതി ഫലം നൽകിടുമേ(2);- എന്നെ തികഞ്ഞ…
Read Moreഎന്നപ്പനിഷ്ട പുത്രനാക്കുവാൻ
എന്നപ്പനിഷ്ട പുത്രനാകുവാൻതൻ ശിക്ഷണത്തിൽ നടത്തിഎന്നിഷ്ടം അഖിലവും താൻ തടുത്തുഎന്നെ ഏറ്റം പാകപ്പെടുത്തിദൈവരാജ്യ പാഠശാലയിൽചിലകാലമെല്ലാം പഠിക്കിൽഅതിൻ മേന്മ അറിയുവാനായ്ചെറു പരിശോധന വരുമ്പോൾ;-ചൂള ചൂടധികം പെരുക്കിഅതിൽ പൊന്നു കിടന്നുരുകിഅതിൻകീടമഖിലവും നീക്കിശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും;-
Read Moreഎന്നെ ഉള്ളതു
എന്നെ ഉള്ളതുപോലറിയുന്നവൻഎന്റെ ഭാരം ചുമക്കുന്നവൻ എന്റെ നീറുന്ന വേദന വേളയിൽഎന്റെ ആശ്രയമാകും ദൈവംആശ്രയിക്കും ആശ്വാസത്തിൻ നായകനാം യേശു നാഥനിൽവൻ തിരമാലകൾ എൻ പടകിൻ മീതെആഞ്ഞടിച്ചുയർന്നിടിലും എൻ അമരത്തു നാഥനങ്ങുള്ളതിനാൽഭയം ലേശം ഇല്ലിനിയും;- ആശ്രയിക്കും…ഈ ലോകത്തിൻ കഷ്ടങ്ങൾ എന്റെ മീതെ അനുദിനം വർദ്ധിച്ചാലും എൻ പ്രിയനെൻ ചാരത്തങ്ങുള്ളതിനാൽ സാരമില്ലെന്നെണ്ണുന്നു;- ആശ്രയിക്കും…
Read Moreഎന്നെ അറിയുന്ന – പിരിയാത്ത സ്നേഹിതൻ
എന്നെ അറിയുന്ന നാഥനുണ്ട്എന്നെ കരുതുന്ന ദൈവമുണ്ട്കണ്ണീർ തുടയ്ക്കുന്ന നാഥനുണ്ട്കൂടെ നടക്കുന്ന ദൈവമുണ്ട് (2)അമ്മ മറന്നാലും ഞാൻ മറക്കില്ലെന്ന്വാഗ്ദത്വം ചെയ്ത എൻ യേശുവുണ്ട്സ്നേഹിതർ വെറുത്താലും സ്നേഹിച്ചോർ പിരിഞ്ഞാലുംപിരിയാത്ത ദൈവമെൻ കൂടെയുണ്ട് (2)ആരാധനാ…ആരാധനാ…ആരാധനാ യേശുവേ (2)
Read Moreഎന്നെ ഉരുവാക്കി നിൻ വചനം
എന്നെ ഉരുവാക്കി നിൻ വചനംഎന്നെ പുലർത്തിടുന്നു നിൻ വചനംഅനുതാപമെന്നിൽ നിറച്ചുഎന്നും ശുദ്ധി നൽകിടും നൽ തിരുവചനം1 ഈ ലോകമോഹങ്ങളിൽസ്വാർത്ഥനായ് ഞാൻ നടന്നുനിൻ ദിവ്യ സ്നേഹം മറന്നു ഞാനെന്നുംഓടി അകന്നു ഞാൻ അന്യനായിഎല്ലാം തകർന്നു നിൻ ചാരെ അണഞ്ഞുആശ്വാസമേകി നിൻ തിരുവചനം;- എന്നെ…2 ആലംബമില്ലാതെ ഞാൻആകുലനായിടുമ്പോൾഎൻ മനം തകർന്നീടും നേരമതെല്ലാംപ്രത്യാശ എന്നുള്ളിൽ തന്നുവല്ലോനിൻ ദിവ്യസ്നേഹം അനുദിനം കാണാൻഉണർവ്വേകുമെന്നും നിൻ തിരുവചനം;- എന്നെ…
Read Moreഎൻ യേശു രക്ഷകനേ കർത്താ
എൻ യേശു രക്ഷകനേ കർത്താ നിൻ തുല്യനായാർആയുസ്സെല്ലാം സ്തുതിച്ചിടും നിൻ സ്നേഹത്തിൻ അത്ഭുതം ആർപ്പിടുവിൻ ഭൂവാസികളേശക്തി , മഹത്വം , സ്തുതികളുമായ് മലകൾ വണങ്ങുന്നു, സമുദ്രങ്ങളും തൻ നാമം മുഴങ്ങിടുമ്പോൾ ആശ്വാസകാ , എൻ മറവിടമേ കോട്ടയും ശക്തിയുമേ….ഒരു ശ്വാസവേളയിലും സ്തുതിച്ചിടും ഞാൻ അങ്ങെയേ…
Read Moreഎൻ യേശുവേ എൻ പ്രിയനെ
എൻ യേശുവേ എൻ പ്രിയനെഎന്നെ നീ കൈവിടല്ലേഈ ലോകം എന്നെ ത്യജിച്ചാലുംഈ ലോകർ എന്നെ കൈവിട്ടാലുംകൺമണിപോലെ കാത്തിടണേഇസ്രായേലിൻ യഹോവേരോഗക്കിടക്കയിൽ സൗഖ്യമായുംനീറും മനനസ്സിന് ആശ്വാസമായുംഅതിരില്ലാ സ്നേഹത്താൽ എന്നെ പൊതിഞ്ഞ്ഹൃദയത്തിൻ കറകൾ മാറ്റീടണമേപാപത്തിൻ ചേറ്റിൽ വീണിടാതെനിന്നിൽ ലയിച്ച് ഞാൻ ചേർന്നീടുവാനുംഒരു കൈത്തിരിയായ് എരിഞ്ഞടങ്ങീടാൻഎന്നെ ഞാനിതാ കാഴ്ച വയ്പു
Read Moreഎനിക്കായ് നല്ലൊരു തുണയായ് വന്നു
എനിക്കായ് നല്ലൊരു തുണയായ് വന്നു എനിക്കായ് നല്ലൊരു സഖിയായ് വന്നു മരുഭൂമിയിൽ ഏതുനേരവും തണലോരമായ് എൻ നാഥൻവരും 21 ആശ്രയം തിരുമാർവ്വിടം ആനന്ദം തിരുസന്നിധേ എന്നാളും ഞാൻ തിരുനാമം ചൊല്ലും കരുതും സ്നേഹം ഞാൻ ഏറ്റുപാടും തഴുകാൻ കരമായ് തിരു സ്നേഹസ്പർശം;-2 യേശുവേ നിൻ ഹിതം ചെയ് വാൻ എന്നെയും തൃകൈകളിൽ സാന്ത്വനമായ് എൻ ചാരെയുണ്ട് എൻ ജീവിതക്ലേശങ്ങളിൽകനിവായ് മൊഴിയും ദിവ്യസ്നേഹസ്വരം;-
Read Moreഎനിക്കായ് തുറന്നോരുറവ
എനിക്കായ് തുറന്നോരുറവനാഥൻ കാൽവറിയിൻ കുരിശിൽഎന്റെ പാപവും രോഗവും നീക്കാൻഎന്നെന്നുമൊഴുകുമൊരുറവഓടിവാ… പ്രിയനേശുവിൽനിൻ ദാഹമെല്ലാം നീക്കുമവൻനിൻ ജീവനെ പുതുക്കും നദിയിൽഹാഗാറിൻ രോദനത്താലെമരുഭൂമിയിൻ മാറു തുറന്നുസുതനേകിടുവാനായൊഴുകിനവചേതനയന്നവനേകികൈപ്പേറും നീരിനം മരുവിൽഒരു മധുര ജലാശയമാക്കിതിരുജനത്തിൻ ശാശ്വതമായോ-രുണർവ്വിന്നുടെ കാരണമാക്കിഅറുനൂറായിരമായോർബഹുസഞ്ചയജനമന്നാളിൽതീക്കല്ലിൻ പാറയിൽ നിന്നുംകുടിച്ചീശനെ മോദാൽ വാഴ്ത്തിആത്മാവിൻ നിറവുള്ളിൽ പകരുംജീവജലത്തിൻ അരുവികളൊഴുകുംഎന്നിൽ വിശ്വസിച്ചേവരും വരുവിൻഉരച്ചേശുവിൻ മൊഴികളതാലെ
Read Moreഎനിക്ക് വേണ്ടി കരുതി ദൈവം
എനിക്ക് വേണ്ടി കരുതി ദൈവം ജനിക്കും മുൻപേ കരുതി വെച്ചവൻ (2)ചെങ്കടലിൻ ശോധനയിലും കരുതി നാഥൻ (2)നീയെൻ ദൈവംനീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം (എനിക്ക് വേണ്ടി…)ചെങ്കടലും മാറ്റപ്പെടുംവൈരികളെന്മേൽ തൊടുകയില്ല (2) മരുവിലും മന്ന നൽകി കരുതി നാഥൻ (2)നീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം (എനിക്ക് വേണ്ടി…)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞങ്ങൾ ആരാധിക്കുന്നു യേശുവേ
- യേശുവേ നീയാണെൻ സർവ്വസ്വവും
- മനസ്സേ വ്യാകുലമരുതേ കരുതാൻ
- നന്മയെല്ലാം നൽകീടുന്ന
- മഹത്വം മഹത്വമെൻ പ്രീയാ അളവില്ലാ

