Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എൻ പ്രിയനേ എൻ യേശുവേ

എൻ പ്രിയനേ എൻ യേശുവേ അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2) പതിനായിരങ്ങളിൽ സുന്ദരനെ തേജസ്സിൻ പ്രഭയിൽ വഴുന്നോനെ (2)1 അമ്മ തൻ ഉദരത്തിൽ ആകും മുൻപേഎന്നെ കണ്ട നാഥാകാൽവരി കുരിശിൽ പിടഞ്ഞവനെ ഞാൻ എന്നും നിന്റേതല്ലേ (2)2 നിൻ സ്നേഹത്തിൻ ആഴം അളന്നീടാൻ ആവുന്നില്ലേ പ്രിയനേആ സ്നേഹത്തിൽ നിന്നും മാറ്റിടുവാൻ യാതൊന്നും ഇഹത്തിലില്ലേ (2)

Read More 

എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽ

എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽആർദ്രവനായ്‌ വസിക്കുന്നതിനാൽപാരിതിലെന്തിന്‌ പതറീടണം ഞാൻജീവിത ഭാരങ്ങൾ പെരുകിടുമ്പോൾഉൽക്കണ്ഠകളാൽ ഉലയണമോനിരാശയാൽ ഞാൻ തളരേണമോഅമ്മയപ്പൻമാരെക്കാൾ ആർദ്രതയോടെന്നെഎൻ കർത്തൻ കരുതുന്നു അനുദിനവും2 ഘോരവെയിലിലും പേമാരിയിലുംതാമരപൂവിന്‌ നൽനിറം നൽകിശോഭിതമാക്കിടും എന്നേശുനാഥൻപ്രതികൂലങ്ങളിൽ ശക്തനാക്കിടും;- ഉൽ…3 എതിരായ്‌ വീശും കൊടുങ്കാറ്റുകളിൽ,ചിറകടിച്ച്‌ പറന്നുയർന്നുയർന്നീടുവാൻ,കഴുകന്‌ കരുത്തേകുമെൻ പ്രിയനാഥൻഉൾക്കരത്തേകും പരീക്ഷകളാൽ;- ഉൽ…4 വയലിൽ വിരിയും വാടിക്കൊഴിയുംപൂക്കളെപോൽ ഞാൻ മൺ മറഞ്ഞാലുംസ്വർഗ്ഗീയ ഏദനിൽ വാടിപ്പോകാത്തപുഷ്പമായ്‌ മാറ്റിടും എൻ മണാളൻ;- ഉൽ…

Read More 

എൻ രക്ഷക എൻ യേശുവെ

എൻ രക്ഷക എൻ യേശുവെനിൻ കുരിശെ എൻ തണലെലോക ഭാരം ഏറിടുമ്പോൾവിശ്രമിക്കും നിൻ തണലിൽപ്രവചനങ്ങൾ നിറവേറുന്നേപ്രിയനെ ഞാൻ കാണുന്നില്ലേആർപ്പുവിളി കേട്ടിടുവാൻ ഇനിയുമുണ്ടോ കാലദൈർഘ്യം;-കാട്ടുപ്രാക്കൾ പാട്ടുപാടികൂട്ടമായി പറന്നിടുവാൻനാട്ടിലുള്ള കഷ്ടതകൾതീർന്നു നിന്നിൽ വിശ്രമിപ്പാൻ;-

Read More 

എന്നാലംബം യേശുവിൽ അത്രേ

എന്നാലംബം യേശുവിൽ അത്രേഎന്നാശ താൻ അത്രേഎൻ അനുദിന ജീവിതപ്പോരിൽഏറ്റവും നൽ സഖി താൻ(2)1 താണുപോം മാനുഷകൈകൾമറഞ്ഞീടും എല്ലാ മുഖങ്ങളുംകാണും ഞാൻ യേശുവിൻ മിന്നും പൂമുഖംഅന്നേരം പ്രകാശിതമാകും എൻ ക്ലേശങ്ങൾ മാറുംഎൻ അനുദിനജീവിതപ്പോരിൽ ഏറ്റവും നൽ സഖിതാൻ(2);-2 ആശ്രയം ചിലർക്കു രഥത്തിൽവിശ്രാമം അശ്വബലത്തിൽഎൻ ആശ്രയമോ എന്നും ഈശൻ ഭുജത്തിൽആരെ ഞാൻ ഭയപ്പെടും പാരിൽ എൻ ആയുസ്സിൻ നാളിൽഎൻ അനുദിന ജീവിതപ്പോരിൽഏറ്റവും നൽ സഖി താൻ;-3 സ്വന്തം പോൽ സ്നേഹിച്ചോരെല്ലാംനൊമ്പരം തന്നു പിന്മാറുംഎങ്കിലോ എൻ പ്രിയൻ കൂട്ടായി വന്നിടുംഏകനായി താൻ […]

Read More 

എൻ രക്ഷയാം യഹോവ

എൻ രക്ഷയാം യഹോവഎൻ ആശ്രയം നീ മാത്രമേ(2)കരയുന്ന കാക്ക കുഞ്ഞിനേയുംപോറ്റി പുലർത്തുന്ന നാഥനേ(2)നീ മതിയെനിക്ക്‌ നീ മതിയെനിക്ക്‌എന്നാളും എൻ ദൈവമേ (2)കൂരിരുൾ താഴ്‌വര മദ്ധ്യേയുംഏകനായ് ഞാൻ നടന്നിടുമ്പോൾഎൻ വെളിച്ചവും രക്ഷയാം ദൈവമേഎൻ ബലം നീ മാത്രം നാഥനേ(2);- നീ മതി… ഇത്രമാം സ്നേഹത്തെ നൽകുവാൻപാപിയാം എന്നെയും നേടുവാൻഎനിക്കായ് ജീവനെ നൽകിയനിൻ കൃപ എത്രയോ ആശ്ചര്യം(2);- നീ മതി…ഈ മരുയാത്രയിൽ ഓടുവാൻവിശ്വാസ വീര്യവും കാക്കുവാൻപ്രാണപ്രിയാ നിന്നിൽ ചേരുവാൻആത്മബലം എന്നിൽ നിറയ്ക്കാ(2);- നീ മതി…

Read More 

എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെ

എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെമന്നിതിലെന്നെന്നും വഴിനടത്തുന്നയേശുനാഥനെ അങ്ങേ സ്തുതിക്കുന്നു ഞാൻആ തിരു പാദത്തിൽ വണങ്ങിടുന്നു ഞാൻ2 വഴിയും സത്യവും ജീവനുമായവനെവഴിനടത്തിടണെ എന്നെ ഈ മരു യാത്രയിൽ;-യേശുനാഥനെ……3 കാത്തു ഞാൻ പാർത്തീടുന്നേ എന്റെ നാഥനെ കണ്ടിടുവാൻശുദ്ധരോടോത്തങ്ങു ഞാൻ ആ സ്വർഗീയ നാടത്തിൽ;-യേശുനാഥനെ……4 പുത്തനേറുശലേമിൽ തന്നോടൊത്തുവസിച്ചിടുന്നകാലം ഞാനോർത്തിടുമ്പോൾ എന്റെ ഉള്ളമാനന്ദിക്കുന്നേ;-യേശുനാഥനെ….5 വേളി കഴിച്ചിടുമെ കാന്തൻ വേളികഴിച്ചിടുമെനിർമല കന്യകെപോൽ തന്നെ കാത്ത വിശുദ്ധരെ;-യേശുനാഥനെ…..6 ഒത്തുവസിച്ചീടുമേ ഞാൻ കൂടെ വസിച്ചിടുമെനിത്യ കാലം മുഴുവൻ ആ സ്വർഗീയ നാടതിൽ;-യേശുനാഥനെ……

Read More 

എൻ ശരണം നീയേ എൻ ജീവനും നീ

എൻ ശരണം നീയേ എൻ ജീവനും നീ ഞാൻ നിന്നിൽ ശരണം തേടുന്നു അത്യുന്നതൻ നീയേ സർവ്വശക്തനും നീ നിൻകൃപ എന്നിൽ പകർന്നീടണേ(2)എൻ യേശുവേ എൻ നാഥനേനിൻ കൈപ്പണി അല്ലോ ഞാൻനിൻ ഹിതത്തിനായ് സൽപ്രവർത്തിക്കായ്ഞാൻ സർവ്വം സമർപ്പിക്കുന്നു(2)ലോകത്തിൻ പിൻപേ പോകില്ല ഞാൻ ലോക സൗഭാഗ്യം നശ്വരമേ വിശ്വാസനായകൻ യേശുവേ നോക്കി ജീവിത യാത്ര തികച്ചീടും(2);- എൻ യേശുവേ…എന്നാശ്രയം നീ എൻ ബലവും നീ എൻ ജീവിതത്തിൻ മേടുകളിൽ അഭിക്ഷേകമെന്നിൽ പകർന്നു ദിനവും എന്നേ നിൻ പാതയിൽ നയിച്ചീടണേ(2);- […]

Read More 

എൻ യഹോവായേ പാപിക്കാശ്രയം

എൻ യഹോവായേ പാപിക്കാശ്രയം നിന്നുടെ തിരുപ്പാദമേ – ഇപ്പോൾ എന്നെ നിന്തിരു നീതിയാൽ രക്ഷി-ച്ചെന്നും താങ്ങി പാലിക്കുക!2 പൊന്നേ! നിൻ ചെവി ചായിക്കേണമേഎൻ നിലവിളി കേട്ടിടാൻ_പാപിപോവതിന്നൊരു പാത മാറ്റില്ലേ പാപികൾക്കു സങ്കേതമേ!3 നീയൻ പാറയും കോട്ടയും എന്റെ-പ്രിയപാലകനും ആകയാൽ_യേശുനിന്നുടെ നാമം ഓർത്തു പാപിയെ എന്നും താങ്ങി രക്ഷിക്കുക! – 4 സർവ്വലോകങ്ങൾ താങ്ങുന്ന ശക്തി സർവ്വമുള്ള തൃകൈകളിൽ ഏക സത്യദൈവമേ! ഞാൻ എൻ ആവിയെനിത്യം ഏല്പിച്ചു പാർക്കുന്നേൻ!5 ദുഃഖമേറുന്നു ദൈവമേ! എന്റെ പക്കൽ നിൻ കൃപ കാട്ടുക […]

Read More 

എൻ യേശു രക്ഷകനേ കർത്താ

എൻ യേശു രക്ഷകനേ കർത്താ നിൻ തുല്യനായാർആയുസ്സെല്ലാം സ്തുതിച്ചിടും നിൻ സ്നേഹത്തിൻ അത്ഭുതം ആർപ്പിടുവിൻ ഭൂവാസികളേശക്തി , മഹത്വം , സ്തുതികളുമായ് മലകൾ വണങ്ങുന്നു, സമുദ്രങ്ങളും തൻ നാമം മുഴങ്ങിടുമ്പോൾ ആശ്വാസകാ , എൻ മറവിടമേ കോട്ടയും ശക്തിയുമേ….ഒരു ശ്വാസവേളയിലും സ്തുതിച്ചിടും ഞാൻ അങ്ങെയേ…

Read More 

എൻ യേശുവേ എൻ പ്രിയനെ

എൻ യേശുവേ എൻ പ്രിയനെഎന്നെ നീ കൈവിടല്ലേഈ ലോകം എന്നെ ത്യജിച്ചാലുംഈ ലോകർ എന്നെ കൈവിട്ടാലുംകൺമണിപോലെ കാത്തിടണേഇസ്രായേലിൻ യഹോവേരോഗക്കിടക്കയിൽ സൗഖ്യമായുംനീറും മനനസ്സിന്‌ ആശ്വാസമായുംഅതിരില്ലാ സ്നേഹത്താൽ എന്നെ പൊതിഞ്ഞ്‌ഹൃദയത്തിൻ കറകൾ മാറ്റീടണമേപാപത്തിൻ ചേറ്റിൽ വീണിടാതെനിന്നിൽ ലയിച്ച്‌ ഞാൻ ചേർന്നീടുവാനുംഒരു കൈത്തിരിയായ്‌ എരിഞ്ഞടങ്ങീടാൻഎന്നെ ഞാനിതാ കാഴ്ച വയ്പു

Read More