Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ദൈവമേ അങ്ങേ സ്നേഹത്തിന്നായി

ദൈവമേ അങ്ങേ സ്നേഹത്തിന്നായിനന്ദി കരേറ്റുന്നനുദിനവുംനാൾതോറും നൽകുന്ന നൻമകൾക്കായിസ്തോത്രം പാടുന്നനുദിനവുംഹല്ലേലുയ്യാ ഹല്ലേലുയ്യാ സ്തോത്രം പാടുന്നുഹല്ലേലുയ്യാ ഹല്ലേലുയ്യാ നന്ദി ചൊല്ലുന്നുവിശ്വാസയാത്രയിൽ യോശുവെ നോക്കിവിശ്വാസ സ്ഥിരതരായ് യാത്ര ചെയ്യാൻവീഴാതെ നിന്നിടാൻ തളരാതെയോടുവാൻശുദ്ധാത്മ ശക്തിയാൽ നിറയ്ക്കുകെന്നുംകാലം സമീപമെന്നോർത്തു കൊണ്ടേവരുംതിടുക്കത്തിൽ വേല തികയ്ക്കുവാനുംവിത്തുകൾ വിതയ്ക്കുക ആർപ്പോടെയെങ്ങുംകൊയ്ത്തിന്റെ നാഥനെ വരവേൽക്കാൻ

Read More 

ദൈവസ്നേഹം മാധുര്യമേ

ദൈവസ്നേഹം മാധുര്യമേ ദൈവസ്നേഹം ആശ്ചര്യമേ ദൈവസ്നേഹം അഗോചരമേവർണ്ണിപ്പാൻ നാവാൽ കഴിവില്ലല്ലൊതിരു സ്നേഹം രുചിച്ചീടുവാൻവാഞ്ച ഏറിടുന്നെൻ യേശുവേസന്നിധെ അണയുന്ന നാളിലെൻക്ലേശങ്ങളെ മറന്നു ഞാൻ പാടിടുമേതിരുനിണം ചൊരിഞ്ഞെ‌നിക്കായ്തിരുമേനി തകർത്തെനിക്കായ്‌‌ തിരുജീവൻ തന്നെനിക്കായ് നിത്യ ‌ജീവൻ നൽകീടുവാൻ;- തിരു സ്നേഹം…കർത്തൻ കാഹളം മുഴങ്ങുമ്പോൾ ദൂതർ ധ്വനിയും കേട്ടിടുമ്പോൾ രൂപാന്തരം പ്രാപിച്ചു ഞാൻ കർത്തൻ തൻ കൂടെ പോകുമേ;- തിരു സ്നേഹം…ഒരുനാൾ ഞാൻ കാണും നാഥനെപൊന്മുഖം ഞാൻ അന്നു മുത്തീടുമേകർത്തെന്റെ മാർവോട് ചേർന്ന് ഞാൻ നിത്യ യുഗം വാഴുമെ;- തിരു സ്‌നേഹം…

Read More 

ദൈവമേ എൻ ദൈവമേ

ദൈവമേ എൻ ദൈവമേനിലവിളിച്ചങ്ങേ സവിധേ വരുന്നേപിഴവുകളെയൊന്നും ഓർത്തിടാതെകരുണ ചെയ്തീടണമേ എന്നിൽദൈവകുഞ്ഞാടേ നിജരുധിരത്താലെന്റെപാപമഖിലം കഴുകിയെങ്കിലും അന്യനായ് വീണ്ടുംഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നുനീചപാപങ്ങൾ അറിവോടെ ചെയ്തു ഞാൻചെയ്യേണ്ടവ ചെയ്തിടാതെ നിന്നിൽ നിന്നകന്നുഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നുപാപബോധവുമായ് തിരുസവിധേ ഞാൻ വരുന്നുവീണ്ടെടുപ്പിൻ അനുഭവത്തെ വീണ്ടും പകർന്നു തരൂഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു

Read More 

ദൈവ വിളി കേള്‍ക്കാം

ദൈവ വിളി കേള്‍ക്കാംദൈവ ശബ്ദം തിരിച്ചറിയാം ഹൃദയത്തിൻ കണ്ണുകൾ തുറന്നീടാം വിളിയുടെ ആശ നാം തിരിച്ചറിയാം(2)ഉണരുക നാം യേശുവിനായ്പിമ്പിലുള്ളതെല്ലാം മറക്കാംവിളിയുടെ ആശ നാം തിരിച്ചറിഞ്ഞുവിരുതിനായ് ഓടിടാം(2)വിളിച്ചവൻ വിശ്വസ്തനാണെന്നറിയുക നാംകൈവിടില്ലവൻ ഒരുനാളും നമ്മെ(2)വിശ്വാസ പാതയിൽ മുന്നേറിടാം വിളിച്ച ദൈവമെൻ കൂടെയുണ്ട് (2)വിശ്വസ്തനായ് എന്നും കൂടെയുണ്ട്(1);- ഉണരുക നാം…മാറയെ മാധുര്യമാക്കുന്നവൻ മരുഭൂമിയിൽ മന്നപോഴിക്കുന്നവൻ (2) മണ്ണിലെ വാസം തീരും വരെ എന്നും ജയത്തോടെ നടത്തുമവൻ (2)എബനേസറായ് എന്നും കൂടെയുണ്ട്(1);- ഉണരുക നാം…വിളിച്ച നാഥന്റെ വചനം ഘോഷിച്ചിടാംവിശ്വസ്ത സാക്ഷിയായ് എന്നും മുന്നേറിടാം(2)വാനവും […]

Read More 

ദൈവമേ നന്ദിയാൽ നിറയും മനസ്സിൽ

ദൈവമേ നന്ദിയാൽ നിറയും മനസ്സിൽഉയരും സ്തുതികൾ സവിധേ പകരാൻകരുണാമയനാം പരനേകനിവിൻ കരം തേടിയിതാവരുന്നു താഴ്മയായ്(2)തിരുമറിവിൻ നിണം കാണാതെതിരികെ നടന്നൊരു പഥികൻ ഞാൻതിമിരമടഞ്ഞോരു മിഴികളുമായ്ഇരുളിലമർന്നെൻ ജീവിതവുംവഴികാട്ടിയായ് വന്നു എന്നിൽ നീഅറിവിൻ തിരിതെളിച്ചു(2);-ജീവിതമൊരു സുവിശേഷമതായ്തീരണമെന്ന നിൻ നിനവതിനെനിന്ദിതമാക്കിയെൻ വാക്കുകളാൽസ്വാർത്ഥമായ് തീർന്നെൻ ജീവിതവുംകുരിശിൽ തകർന്ന നിൻ കൈകളാൽതഴുകി എന്നെ അണച്ചു(2);-

Read More 

ദൈവദൂതർ ആർത്തുപാടും ആ

ദൈവദൂതർ ആർത്തുപാടും ആ ദിനരാത്രിയിൽ (2)അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വമെന്നുംഭൂമിയിൽ ദൈവത്തിൻ പ്രസാദമുള്ള മനുഷ്യർക്ക് (2)സമാധാനം ഇന്നുമെന്നും എന്ന് പാടി ആർത്തിടുംദൈവദൂതർ സംഘം വാനിൽ പറന്നുയർന്ന് (2)(ദൈവദൂതർ ആർത്തുപാടും …)ബേത്ലഹേം എന്ന നാടതിലെഏഴയായി ജാതനായി (2)എന്റെ ഹൃദയമാം കാലിത്തൊഴുത്തിനെതേടി വന്നവനാം (2)(ദൈവദൂതർ ആർത്തുപാടും…)പാപിയെന്നിൽ കനിഞ്ഞവൻകാഴ്ച്ച വെയ്ക്കാൻ ഒന്നുമില്ല (2)ബേത്ലഹേം മുതൽ കാൽവറി വരെയും എന്നെ തേടിയവൻ (2)(ദൈവദൂതർ ആർത്തുപാടും…)

Read More 

ദൈവമേ നിൻ ദയയാൽ

ദൈവമേ നിൻ ദയയാൽ മനസ്സലിയണമേബഹുലമായ നിൻ കരുണയാലെൻ കുറവുകൾ ക്ഷമിക്ക1 നിൻ മുഖം മറയ്ക്കരുതേ-നിൻസന്നിധിമതിയെനിക്കെന്നുമെന്നുംതകർന്ന എന്റെ മനസ്സിനെ നീനിരസിക്കരുതേ നാഥനേ(2);- ദൈവമേ…2 നിർമ്മലമായൊരു ഹൃദയമേകുരക്ഷയിൻ മോദം നൽകുകേതുറക്കു എൻ അധരങ്ങളെ വർണ്ണിക്കും ഞാൻ നിൻ നീതിയെ(2);- ദൈവമേ…3 നീതിയും നന്മയും നിലനിർത്താൻപുതുഘടകങ്ങൾ പണിതിടാൻആത്മപൂർണ്ണനായ് തീരുവാൻ ശക്തി നൽകുക എന്നിൽ നീ(2);- ദൈവമേ…

Read More 

ദൈവജനമേ ഉണർന്നീടുക

ദൈവജനമേ ഉണർന്നീടുകനാഥൻ വരവ് ആസന്നമായ്;കാഹളനാദം കേട്ടീടുവാൻകാലം ആസന്നമായ്(2)നാഥൻ വരവിൻ ലക്ഷണങ്ങളpwലോകമെങ്ങും കാണുന്നല്ലോക്ഷാമം ഭൂകമ്പം അടിക്കടിയായ്ദേശമെങ്ങും കവർന്നീടുന്നെchrousകാഹളനാദം കേട്ടീടുവാൻകാലം ആസന്നമായ്(2)ലോകമെങ്ങും മഹാമാരിയിൻഭീതിയിൽ അകപ്പെടുമ്പോൾദൈവ ജനമേ ഉണർന്നീടുകനാഥൻ വരവാസന്നമായ്;-പ്രത്യാശയോടെ ഒരുങ്ങീടുകപാപ വഴികളിൽ പോയിടാതെവിശുദ്ധിയിൽ സമ്പൂർണ്ണരായിടുകവാഗ്ദത്തനാട്ടിൽ എത്താൻ;-ദൈവജനമേ ഭയപ്പെടാതെനാഥൻ വരവിനായ് ഒരുങ്ങീടുകസ്വർഗ്ഗ ഭവനത്തിൽ താതനൊപ്പംയുഗായുഗം വാണീടുവാൻ;-

Read More 

ദൈവകൃപയെ ദൈവകൃപയെ

ദൈവകൃപയെ ദൈവ കൃപയെ അങ്ങെന്നെ ഉയർത്തിയല്ലോ ദൈവ കൃപയെ ദൈവ കൃപയെ അങ്ങെന്നെ കരുതിയല്ലോ എൻ മരണത്തെ നീക്കി എൻ ശാപത്തെ നീക്കി പുതു ജീവൻ ഉള്ളിൽ തന്നല്ലോ പരിശുദ്ധൻ പരിശുദ്ധനെ യേശുമാത്രം പരിശുദ്ധനെ സ്തുതികളിൽ വസിക്കുന്നോനെ യേശുമാത്രം പരിശുദ്ധനെ യേശു എന്നെ അനുഗ്രഹിച്ചും യേശു എന്നെ വർധിപ്പിക്കയും എന്റെ കൂട്ടുകാരിൽ പരമായെന്നെ മാനിച്ചനുഗ്രഹിച്ചുയർത്തും;- പുതിയ കൃപ എന്റെമേൽ പകരും വിശേഷ തൈലമായ്അത്ഭുതങ്ങൾ അടയാളങ്ങൾ വിശ്വാസത്താൽ ഞാൻ കണ്ടിടും;-

Read More 

ദൈവകൃപയിൻ തണലിലും

ദൈവകൃപയിൻ തണലിലുംതിരുനിവാസത്തിൻ മറവിലും (2)ശാശ്വതഭുജത്തിൻ കീഴിലുംവഹിച്ചിടും ഉന്നതനാം ദൈവമേ1 നിത്യ തേജസ്സിനായ്‌ വിളിക്കപ്പെട്ടോർവിശ്വാസ്ഥിരതരായ്‌ നിന്നിടുവിൻ (2)ഉത്സാഹത്തിൽ മടുപ്പില്ലാതെയുംആത്മാവിൽ എരിവോടെ ആയിരിപ്പിൻ;­ ദൈവകൃപ….2 എന്നും അവൻ നിങ്ങൾക്കായ്‌ കരുതുന്നതാൽദൈവത്തിൻ പാദപീഠേ താണിരിപ്പിൻപ്രതിയോഗിയാം സാത്താൻ ശക്തനാകയാൽനിർമ്മദരായ്‌ നാമോ ഉണർന്നിരിപ്പിൻ;­ ദൈവകൃപ….3 ഭൂവിൽ പരീക്ഷകൾ അനുദിനം വന്നിടുമ്പോൾനിരന്തരം അവനെ നാം ധ്യാനിച്ചിടാം(2)കഷ്ടതയിൽ തളരാതെ നിൽപ്പാൻപ്രാർത്ഥനയാൽ എന്നും ജാഗരിച്ചിടാം;­ ദൈവകൃപ….

Read More