ദൈവകൃപയിൻ തണലിലും
ദൈവകൃപയിൻ തണലിലുംതിരുനിവാസത്തിൻ മറവിലും (2)ശാശ്വതഭുജത്തിൻ കീഴിലുംവഹിച്ചിടും ഉന്നതനാം ദൈവമേ1 നിത്യ തേജസ്സിനായ് വിളിക്കപ്പെട്ടോർവിശ്വാസ്ഥിരതരായ് നിന്നിടുവിൻ (2)ഉത്സാഹത്തിൽ മടുപ്പില്ലാതെയുംആത്മാവിൽ എരിവോടെ ആയിരിപ്പിൻ; ദൈവകൃപ….2 എന്നും അവൻ നിങ്ങൾക്കായ് കരുതുന്നതാൽദൈവത്തിൻ പാദപീഠേ താണിരിപ്പിൻപ്രതിയോഗിയാം സാത്താൻ ശക്തനാകയാൽനിർമ്മദരായ് നാമോ ഉണർന്നിരിപ്പിൻ; ദൈവകൃപ….3 ഭൂവിൽ പരീക്ഷകൾ അനുദിനം വന്നിടുമ്പോൾനിരന്തരം അവനെ നാം ധ്യാനിച്ചിടാം(2)കഷ്ടതയിൽ തളരാതെ നിൽപ്പാൻപ്രാർത്ഥനയാൽ എന്നും ജാഗരിച്ചിടാം; ദൈവകൃപ….
Read Moreദൈവം ചെയ്ത എല്ലാ ഉപകാരങ്ങൾക്കും
ദൈവം ചെയ്ത എല്ലാ ഉപകാരങ്ങൾക്കുംദൈവം നൽകിയ എല്ലാ നന്മകൾക്കുംപകരം നൽകാൻ എന്നിൽ ഒന്നുമില്ലഎന്നെ തന്നെ നൽകുന്നു പൂർണ്ണമായി(2)chorosസ്തുതിക്കുന്നു ഞാൻ അങ്ങേ(4)1 അകൃത്യത്തിൻ പാനപാത്രം നീക്കിയതാൽരക്ഷയിൻ പാനപാത്രം ഏകിയതാൽ(2)താഴ്ചയിൽ നിന്നെന്നെ ഉയർത്തിയതാൽക്രിസ്തുവാകും പാറമേൽ നിർത്തിയതാൽ(2);- സ്തുതിക്കുന്നു…2 സുപ്രസാദകാലം നൽകിയതാൽഎന്നെ നിൻ മകനായി വീണ്ടതിനാൽ(2)ശ്രേഷ്ഠമാം പദവിയതേകിയതാൽഅനന്തമാം സ്നേഹത്താൽ സ്നേഹിച്ചതാൽ(2);- സ്തുതിക്കുന്നു…3 നിത്യതയിൽ എന്നെ ചേർപ്പാൻ വരുന്നതിനാൽനിത്യജീവൻ എനിക്കായി നൽകുന്നതിനാൽ(2)അങ്ങയുടെ വേല ഞാൻ തികച്ചിടുമെആയുസ്സിൻ നാളുകൾ തീരും വരെ(2);- സ്തുതിക്കുന്നു…
Read Moreദൈവം ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ
ദൈവം ചെയ്ത നന്മകൾ ഓർത്താൽഎങ്ങനെ ഞാൻ മൗനമായിടും (2)സ്തോത്രം സ്തുതി ആരാധനസമർപ്പിക്കുന്നു ത്രിപ്പാദത്തിൽ ഞാൻ (2)1 പാടിടാം ആമോദത്താൽആർത്തിടാം ആനന്ദത്താൽഹാലേല്ലുയ്യാ ഹാലേല്ലുയ്യാഎൻ നാഥനെ ആരാധിക്കും ഞാൻ;-2 ഇല്ല ഭൂമിയിൽ തുല്യമായാരുമേനല്ല സഖിയാം യേശുവേപ്പോൽഉള്ളം കരത്തിൽ വഹിക്കുന്നവൻതെല്ലും പതറാതെ നടത്തീടുന്നു;-3 നാൾതോറും കൂടെ ഇരിക്കുന്നവൻമരുഭൂയാത്രയിൽ തളരാതെന്നുംമന്നയും ജലവും തന്നെന്നെ പുലർത്തിഉന്നതമായി നാഥൻ നടത്തിടുന്നു;-4 രോഗത്തിൽ സൗഖ്യദായകനായിവേദനയിൽ നൽ ആശ്വാസമായിശോധനയിൽ എൻ ചാരെ വന്നുധൈര്യം പകരും നല്ല സഖിയായി;-
Read Moreദൈവം മനുഷ്യനായി പിറന്നു
ദൈവം മനുഷ്യനായി പിറന്നുസ്വർഗ്ഗം വിട്ടീ ഭൂവിൽ വന്നു (2)മാലാഖമാർ വാനിൽ പാടിമണ്ണും വിണ്ണും ചേർന്നുപാടി (2)ഹാ ഹാലേലുയ്യഹാ ഹാലേലുയ്യഹാ ഹാലേലുയ്യദൈവത്തിന് മഹത്വംഇരുൾ അകറ്റിടുന്ന പൊൻ വെളിച്ചംതടവറ തകർത്തിടുന്ന സർവ്വ ശക്തൻ (2)അഖില ലോക രക്ഷകൻ പിറന്നു പാരിൽമാനവർക്കിന്ന് ആമോദമായി (2)ഘോഷങ്ങൾ മുഴക്കാം രാജാവിന്സ്തോത്രം പാടാം ഉന്നത ദേവന് (2)അഖില ലോക രക്ഷകൻ പിറന്നു പാരിൽമാനവർക്കിന്ന് ആമോദമായി (2)
Read Moreദൈവം നൽകിയ ദാനങ്ങൾക്കായ്
ദൈവം നൽകിയ ദാനങ്ങൾക്കായ്എന്നും നൽകിയ നന്മകൾക്കായ്പാടി സ്തുതിക്കും ഞാൻ ഓരോ നാളിലും(2)അത്ഭുതമായ് എന്നെ നടത്തും വഴികൾഓർത്തു ഞാൻ സ്തോത്രം പാടിടും(2)ഹാലേലൂയ… ഹാലേലൂയ…ഹാലേലൂയ… ഹാലേലൂയ…(2)കണ്ണുനീർ തുടച്ചെന്നെ പാലിച്ച കൃപകൾക്കായ്സ്തോത്ര ഗീതം പാടും ഞാൻ (1)എല്ലാ വഴികളടഞ്ഞപ്പോൾ അത്ഭുത വഴികളൊരുക്കി നീകാത്ത സ്നേഹം ഓർക്കും ഞാൻ(1)എല്ലാമറിയുന്ന ദൈവമെന്നെ കണ്ടീടുംപുതുവഴികൾ എനിക്കായ് തുറക്കും(2);- ഹാലേലൂയ…ദൈവം യേശുവിലൂടെന്നിൽ പകർന്ന ദൈവ സ്നേഹത്തെവാഴ്ത്തി പാടും ഞാനെന്നും (1)യേശുവിന്റെ നാമത്തെ എന്നും ഭൂവിലുയർത്തീടുംഹല്ലേലൂയ പാടും ഞാൻ (1)എന്നുള്ളിൽ വാഴുന്ന കർത്താവെന്റെ സന്തോഷംആ തിരുമാർവ്വിൽ എന്നും ചാരിടും(2);-
Read Moreചേർത്തിടും നിന്നെ ചിറകടിയിൽ-കാലങ്ങളേറെ
കാലങ്ങളേറെ മാറിടുമ്പോൾഭീതിയിൽ ലോകം നീങ്ങിടുമ്പോൾഒട്ടും ഭയപ്പെടേണ്ടെന്നുരച്ചവനോചേർത്തിടും നിന്നെ ചിറകടിയിൽ (2)തെല്ലും കലങ്ങിടേണ്ട ഇനി ഭ്രമിച്ചിടേണ്ടകർത്തൻ കൂടെയുണ്ട് വലഭാഗത്തായി (2)യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പവുംപേരറിയാത്ത വ്യാധികളും ഭൂതലത്തിൽ നടമാടിടുമ്പോൾഒരുങ്ങുക നീ കർത്തൻ വരവിനായി(2)ഇനി സമയമില്ല കാലം ആഗതമായിഎണ്ണ കരുതി കൊൾക നിന്റെ വിളക്കിനായി(2)നിന്നിലെ വെളിച്ചം ശോഭികട്ടെഅന്ധകാരം വഴി മാറിടട്ടെകൃപ മേൽ കൃപ നീ പ്രാപിക്കുക ചലിക്കുക ആത്മാവിൻ ശക്തിയോടെ(2)കുടഞ്ഞ്എഴുന്നേൽക്കുക ശക്തി ധരിചിടുകവീര്യം പ്രവർത്തിക്കുക കർത്തൻ നാമത്തിനായി(2)
Read Moreഭാഗ്യാവശാൽ ബോവസിന്റെ
ഭാഗ്യാവശാൽ ബോവസിന്റെ (2)നല്ല വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ (2)വിദൂരമാം മോവാബിൽ നിന്നു വേർതിരിച്ചെന്നെസമൃദ്ധിയായനുഗ്രഹിച്ചു (2)1 ആത്മാവാം നവോമിയോടു (2)ചേർന്നു നിന്നു കൊണ്ടു വേല ചെയ്തീടുകിൽ (2)നൽ… കതിരുകൾ കറ്റയിൽ നിന്നും വലിച്ചീടുംലോഭമെന്യേ ദിനവും (2);- ഭാഗ്യാവ…2 ഒരുനാൾ നമ്മൾ ഈ വയലിൽ (2)കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളിൽ (2)അളവു കൂടാതുള്ള യവകൂമ്പാരങ്ങളിൽഉടമസ്ഥരായിടുമെ (2);- ഭാഗ്യാവ…3 ഉപദേശമാം പുതപ്പിനുള്ളിൽ (2)ലോക ഇരുൾ മറഞ്ഞീടുവോളം വിശ്രമിച്ചാൽ (2)സമ്പന്നനാം ബോവസിൻ പത്‌നിയായ് തീരുംനാം ആനന്ദ പ്രത്യുഷസ്സിൽ (2);- ഭാഗ്യാവ…4 മാറാത്ത നൽ […]
Read Moreചിന്തിയ ചോര ഒഴുകി ഒഴുകി
ചിന്തിയ ചോര ഒഴുകി ഒഴുകി എന്റെ ഹൃദയത്തിൻ വാതിലിൽ മുട്ടുന്നുജീവനറ്റ എന്റെ ഹൃദയത്തിൻ സ്വാന്തനംഏകുവാൻ വഞ്ചിച്ചുതലയോടിട ഗിരിമുകളിൽതകർന്നും നുറുങ്ങിയും തീർന്നവൻനഗ്‌നനാം നരന്റെ നഗ്‌നതമാറ്റാൻയാഗമായിതീർന്ന കുഞ്ഞാട്ടിൻചിന്തിയ ചോര…പാപത്തിൻ ഗഹ്വര ജീവിത നടുവിൽവഴിയറിയാതെ നിന്നപ്പോൾകുരുടാനാമെന്റെ കണ്ണുതുറപ്പാൻതിരു മാറിൽ നിന്നൊഴുകിയ ചിന്തിയ ചോര…
Read Moreഭാരമേറും പച്ചമര കുരിശുമേന്തി
ഭാരമേറും പച്ചമര കുരിശുമേന്തികുറ്റമറ്റ ദൈവത്തിന്റെ ഏകജാതനോ?കാൽവറി മലമുകളേറുന്നതാം കാഴ്ചഎത്രയോ എത്രയോ ഹൃദയഭേദകം…ആർക്കുവേണ്ടി നീതിമാനി കഷ്ടങ്ങളേറ്റു?എല്ലാം എല്ലാം എനിക്കായല്ലോ…ആർക്കുവേണ്ടി നീചമരണം ഏറ്റുവാങ്ങി?എല്ലാം എല്ലാം നമുക്കായല്ലോ…സർവ്വാംഗസുന്ദരനാം സീയോൻ മണാളൻദൂതരേക്കാൾ മനുഷ്യരേക്കാൾ നികൃഷ്ടമേറിയപുഴു സമാനമായ് താനേ താണതാം കാഴ്ചഎത്രയോ എത്രയോ ഹൃദയഭേദകം…സുബോധ സമർപ്പണത്താൽ രക്തസാക്ഷിയായ്‌ജീവൻ വെടിഞ്ഞേശു നമ്മെ സ്നേഹിച്ചുവല്ലോരക്ത സാക്ഷിയായി നാമും ജീവൻ വെപ്പതോഎത്രയോ എത്രയോ മഹാഭാഗ്യമേ…
Read Moreചിരകാലം ദൈവമേ തിരുനാമം പാടിടാൻ
ചിരകാലം ദൈവമേ തിരുനാമം പാടിടാൻഅടിയന്റെ നാവിനെ ഒരുക്കേണമേദിനനവും നിന്നാത്മ പ്രകാശത്തിനാലെയെൻജീവൻ പ്രശോഭിതമാക്കിടേണംവിശ്വാസ പാതയിൽ എന്നെന്നും ഓടിടീൻവിജയം വരെ നിന്നിൽ സ്ഥിരമായി നിന്നിടാൻവിശ്വാസ നായകാ കനിവോടെയെന്നിൽചഞ്ചലമാകാത്ത വിശ്വാസമേകൂസത്യവും നീതിയും ധർമ്മവും കാത്തിടാൻവിശ്വസ്തനായ് നിന്റെ സാക്ഷിയാകാൻഒരു ചെറുതിരിയായി എരിഞ്ഞടങ്ങീടുവാൻഅന്ത്യം വരെ കൃപ താ ദൈവമേപുതുജീവൻ പ്രാപിച്ചു പുതുശക്തി നേടിടാൻആത്മാവിനാലഭിഷിക്തനാക്കൂജീവന്റെ ഉറവയിൽ നിന്നെ നിത്യവുംപാനം ചെയ്തീടുവാൻ അനുവദിക്കുക
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മനമേ പക്ഷി ഗണങ്ങളു ണർന്നിതാ
- എന്നാശ്രയം യേശുവിലാം നിത്യ
- ദൂരെ വാനിൽ സൂര്യ ചന്ദ്രഗോളവും
- സ്തുതിച്ചു പാടിടാം അനുദിനവും
- അത്ഭുതം യേശുവിൻ നാമം ഈ

