വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം
1 വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം യേശുവിനായ് സ്വർഗത്തിൻ നന്മകൾ കാണാൻ തുറക്കേണം കണ്ണുകൾ നാം(2)2 പൊന്നുണ്ട് വെള്ളിയുമുണ്ട് നിലമുണ്ട് നിലവറയുണ്ട് ശാശ്വതമല്ലീവക ഒന്നും നിറമാർന്ന കുമിളകൾ പോലെ(2)3 ഈ ലോകേ വന്നു പിറന്ന യേശുവിനെ അറിയുക നാംപാപികളിൻ വിടുതലിനായി ജീവനെ വെടിഞ്ഞവനേശു(2)4 ഈ ലോകം നൽകും ധനവും മാനവും മഹനീയമല്ലനിസ്സാരമെന്നെണ്ണുക അത് വിലയേറിയതുയരത്തിലുണ്ട്(2)5 നശ്വരമാം ലോകം നൽകും നന്മകളും നശ്വരമേയുഗങ്ങളായുള്ളൊരു വാഴ്ച നിത്യമായതുയരത്തിലുണ്ട്(2)
Read Moreയേശു അത്ഭുതവാൻ എൻ യേശു
യേശു അത്ഭുതവാൻ എൻ യേശു അതിശയവാൻഎൻ ബുദ്ധിക്കതീതമായി എൻ യേശു അത്ഭുതവാൻ(2)കാനാവിൻ കല്യാണ വിരുന്നിൽ വെള്ളത്തെ വീഞ്ഞാക്കിയോൻ(2)തൻ വാക്കുകളിൻ ശക്തിയാൽ ലാസറെ ഉയർപ്പിച്ചവൻഅഞ്ചപ്പവും രണ്ടു മീനും കൊണ്ടു ജനത്തെ പോഷിപ്പിചോൻ(2)ചേറു കണ്ണിലെഴുതിയവൻ കുരുടന് കാഴ്ച നൽകി(2)ബെഥേസ്ഥയിൻ കുളക്കരയിൽ ബന്ധനം അഴിച്ച യേശു(2)വിധവയിൻ കരച്ചിലിങ്കൽ തൻ മകനെ ഉയർപ്പിച്ചവൻ(2)മാനവ രാശി തൻ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞോൻ(2)മരണത്തിൻ ഇരുളുകളെ മൂന്നാം നാൾ ജയിച്ചുവല്ലോ(2)വീണ്ടും വരുമെന്നുര ചെയ്തു സ്വർഗ്ഗേ കരേറിപ്പോയോൻ(2)കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കാൻവാന മേഘത്തിൽ വരും താൻ(2)
Read Moreയാചിപ്പിൻ തരുമെന്നരുളിയോൻ
യാചിപ്പിൻ തരുമെന്നരുളിയോൻയാചന നിരസിക്കില്ലചോദിപ്പിൻ നല്കുമെന്നരുളിയോൻആവശ്യം നിരസിക്കില്ലകണ്ണുനീരിൻ വീഥികളിൽഏകനായ് ഞാൻ വലയുമ്പോൾകരയേണ്ട എന്നരുളിയോൻഹാഗാറിൻ നിലവിളി കേട്ടവൻഎന്റെ പ്രാർത്ഥന നിരസിക്കില്ലകൂരിരുളിൻ താഴ്‌വരയിൽഏകനായ് ഞാൻ നടന്നാലുംഭയം വേണ്ട എന്നരുളിയോൻഏലിയാവിൻ പ്രാർത്ഥനകേട്ടവൻഎന്റെ യാചന നിരസിക്കില്ലരോഗിയായ് ഞാൻ തളർന്നാലുംക്ഷീണിതനായ് വലഞ്ഞാലുംകൈവിടില്ല എന്നരുളിയോൻയിസ്രായേലിൻ നിലവിളി കേട്ടവൻഎന്റെ ആവശ്യം നിരസിക്കില്ല
Read Moreയാഹേ യഹോവ
യഹോവാ യഹോവാ…യഹോവാ യഹോവാ…കൂരിരുളിൻ പാതയിലായി നൽവഴി കാട്ടാൻ നീ വരൂ (2)യാഹേ യഹോവാ നൽ വഴി എന്നും നീ തെളിക്കു (2)നീറുന്ന വേളകളിൽ ഏറുന്ന ദുഃഖങ്ങൾ (2) എൻ അകൃത്യങ്ങൾ അപരാധങ്ങൾ പൊറുക്കാൻ നീ വരൂയഹോവാ യഹോവാ (2)അലയുന്ന നേരമതിൽ തഴുകുന്നു സാന്ത്വനം (2) ജീവമന്ന നൽകി എന്നിൽ നിൻ ശ്വാസമേകിടുയഹോവാ യഹോവാ (2)
Read Moreയാഹിലെ സന്തോഷം നമ്മുടെ ബലം
യാഹിലെ സന്തോഷം നമ്മുടെ ബലംധൈര്യമായി നാം മുന്നേറുകഓട്ടം ഓടിടാം നാം വേല തികയ്ക്കാംവിരുത് പ്രാപിക്കാം നാം കിരീടം നേടാംഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാംഎഴുന്നേറ്റു പണിതീടുകഎതിരുകൾ ഉയർന്നീടുമ്പോൾവചനത്താൽ ഒത്തു ചേരുകഉണർവ്വിനായി വാഞ്ചിക്കുകസർവ്വശക്തൻ കൂടെയുണ്ട്;- ഓട്ടം…ദുഃഖം വേണ്ട ധൈര്യപ്പെടുകആത്മാവിനാൽ നിറഞ്ഞീടുകമതിലുകൾ പണിതീടുകലോകത്തെയും ജയിച്ചീടുക;- ഓട്ടം…
Read Moreവെള്ളത്തിൻ മീതെ പരിവർത്തിച്ച
വെള്ളത്തിൻ മീതെ പരിവർത്തിച്ചദൈവത്തിൻ ആത്മാവേപരിശുദ്ധാത്മാവേ … പരിശുദ്ധാത്മാവേഉള്ളത്തിൽ ഇന്നു വന്നു നിറയേണമേകൊള്ളുവാനിടമില്ലാതൊഴുകേണമേദാഹിക്കും ദേഹി കുളിരണിയേണമേപാപിക്കു ബോധനമേകണമേസത്യരൂപിയാം നിത്യ ദൈവമേകത്തിപ്പടരണമിവിടെആദിഭൂവിൽ ജീവൻ നിറച്ചായതു പോലാകുവാൻആത്മമാരി ചൊരിയേണം ആദിനാഥനേ..കൊണ്ടു നിന്നെ വേണ്ടും നേരം പണ്ട് ശുദ്ധൻമാർഉണ്ടെന്നുള്ളിൽ കത്തും, കനൽ കാറ്റടിക്കുമ്പോൾ;-ചാവാറായ ശേഷിപ്പൊക്കെ പോഷിച്ചുണർന്നീടുവാൻജീവന്നുറവുകളൊക്കെ തുറക്കണമേ…സ്തേഫാനോസിനായ് തുറന്ന സ്വർഗ്ഗം ദർശിപ്പാൻഅസ്ഥിക്കൂമ്പാരങ്ങൾ ജീവിച്ചാനന്ദിച്ചീടാൻ;-
Read Moreവേണ്ട ഖേദങ്ങൾ ഇനിയും
വേണ്ട ഖേദങ്ങൾ ഇനിയും ഏറ്റം വേഗത്തിൽ പോയത് മറയും (2) അലകൾ എന്നെ വിഴുങ്ങാൻ ആർത്തലച്ചെതിരായ ഉയർന്നിടുമ്പോൾ അലകളിന്മീതെ നടന്നു നാഥനരുകിൽ എൻ ചാരെയങ്ങണയുംകരങ്ങൾ ഉയരും കണ്ണീർ തുടച്ചു ചേർത്തണക്കും (വേണ്ട ഖേദങ്ങൾ)രോഗങ്ങൾ നിന്നെ തളർത്താൻ കടഭാരങ്ങൾ നിന്നെ വീഴ്ത്താൻശത്രു വാങ്ങായുധമൊരുക്കിയങ് അടുത്താൽ കൂശ് എനിക്കഭയംഅടിപ്പിണരിൽ നിന്നൊഴുകും രുധിരം മെന്നഭയം (വേണ്ട..)ഉലഹത്തിൽ ഇതുപോലൊരുവൻ പിൻചെല്ലുവാൻ യോഗ്യനെന്നരികിൽ ഭൂവിൽ അധിപതിയായോർ മണ്ണിൽ മൗനം ചെയ്തിടും നേരം മരണത്തെ ജയിച്ചവൻ ഉയരത്തിൽ ഉയിരോടിരിപ്പോൻ (വേണ്ട…) വേഗത്തിൽ ഒരുനാൾ മുഴങ്ങും കോടി […]
Read Moreവേറെയില്ല ഇതുപോലൊരു സ്നേഹിതൻ
വേറെയില്ല ഇതുപോലൊരു സ്നേഹിതൻയേശു മാത്രം എന്റെ ആത്മ സ്നേഹിതൻഹല്ലേ….ലുയ്യാ ഹല്ലേ….ലുയ്യാ (4)ഭാരങ്ങൾ ദുഃഖങ്ങൾ ഏറി എന്നാകിലുംഹൃദയത്തിനുള്ളിലും നൊമ്പരമേറിയാൽ(2)മകനേ നീ കരയേണ്ട ഭാരത്താൽ വലയേണ്ടയേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻമകളെ നീ കരയേണ്ട ഭാരത്താൽ വലയേണ്ട യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ;- വേറെയില്ല…ഉള്ളം കലങ്ങുമ്പോൾ ചാരെ അണഞ്ഞിടുംസാന്ത്വന വചനങ്ങൾ ഹൃദയത്തിൽ ഓതിടുംഉള്ളതുപോലെ എന്നെ മുഴുവനായ് അറിയുന്നയേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ […]
Read Moreവീശുക ദൈവാത്മാവേ സ്വർഗ്ഗീയമാം
വീശുക ദൈവാത്മാവേ! സ്വർഗ്ഗീയമാംആവിയെ വീശണമേയേശുവിൻ രക്തത്താൽ ദാസന്മാർ-ക്കവകാശമായ്തീർന്നവനേ1 ദൈവത്തിൻ തോട്ടത്തിൻമേൽവീശിടുക ലാവണ്യനാദമോടെജീവന്റെ വൃക്ഷങ്ങൾ പൂത്തുകായ്ക്കുവാൻദൈവത്തിൻ പുകഴ്ചയ്ക്കായ്;-2 സ്നേഹത്തിൻ പാലകനേ! നിൻ കാറ്റിനാൽസ്നേഹാഗ്നി ജ്വലിപ്പിക്കഇന്നു നിൻ ശിഷ്യരിൽ യേശുനാമത്തിൻമഹത്വം കണ്ടിടുവാൻ;-3 കാറ്റിന്റെ ചിറകിന്മേൽ സുഗന്ധങ്ങൾനാട്ടിൽ പരന്നിടുമ്പോൾപാട്ടിലും വാക്കിലും ജീവവാസനപൊങ്ങുവാൻ നൽകേണമേ;-4 വിശ്വസ്തകാര്യസ്ഥൻ നീ എന്നേക്കുംനല്ലാശ്വാസപ്രദനും നീശിഷ്യരിൽ മഹത്വത്തിൻ രാജാവിന്റെഇഷ്ടം തികയ്ക്കേണമേ;-5 സാത്താന്റെ വ്യാജങ്ങളെ അനേകർകുഞ്ഞാടിനാൽ ജയിക്കുവാൻനാട്ടിലും വീട്ടിലും ദാസരെസത്യസാക്ഷികൾ ആക്കിടുക;-6 ചാവിന്റെ പുത്രൻമാരെ നിൻ ശ്വാസത്താൽജീവിപ്പിച്ചുണർത്തുവാൻദൈവത്തിൻ രാജ്യവും നീതീയും സത്യസേവയും തേടിടുവാൻ;-7 വീശുക ഭൂമിയെങ്ങും വരണ്ടതാംക്ലേശപ്രദേശത്തിലുംനാശത്തിൻ പാശങ്ങളാകെ നീങ്ങിദൈവാശിസ്സുവാഴും […]
Read Moreവിടുവിക്കും കരം കുറുതായിട്ടില്ല
വിടുവിക്കും കരം കുറുതായിട്ടില്ലശ്രവിച്ചിടും കാതുകൾ മങ്ങിട്ടില്ലസൈന്യത്തിന്റെ നാഥൻ യിസ്രായേലിൻ ദൈവംജയം തരും നിശ്ചയമായ്‌പാടിടാം അവൻ സ്തുതിയെവാഴ്ത്തിടാം അവൻ നാമംഉയർത്തിടാം അവൻ കൊടിയെനമുക്കവൻ യഹോവ യിരേമേഘസ്തംഭം അതിൽ തണലേകുംരാത്രിയതിൽ അഗ്നിത്തൂണുമതെകോട്ടകൾ തകർക്കും വാഗ്ദത്തങ്ങൾ നേടുംജയം തരും നിശ്ചയമായ്;-കൊടുംങ്കാറ്റിൽ ഒരു ശരണവുമേകോട്ടയുമേ എൻ കഷ്ടമതിൽവീരനായ ദൈവം രക്ഷകനായുണ്ട് ജയം തരും നിശ്ചയമായ്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വലിയ വൈദ്യൻ ചാരെയായ്- സ്വർഗ്ഗീയ സംഗീതം
- രാജാധി രാജനേശുവെ നിൻ സന്നിധി
- എൻ പ്രിയനേശു കൂടെയുണ്ട്
- പ്രാണപ്രിയാ പ്രാണപ്രിയാ
- കൂട്ടിനായി യേശു എൻ കൂടെയുണ്ട്

