വലുതും ഭയങ്കരവുമായ നാൾ
വലുതും ഭയങ്കരവുമായ നാൾ വരുംമുൻപേ രക്ഷ പ്രാപിക്കുരക്ഷയാം പെട്ടകത്തിൽ കയറുരക്ഷ നേടീക്ഷണത്തിൽപല നാൾ നീ കേട്ടിട്ടുംസുവിശേഷത്തിൻ ശബ്ദംപല നാൾ നീ തള്ളിയില്ലേപലനാൾ നിൻ വാതിൽക്കൽമുട്ടുന്ന യേശുവിൻ ശബ്ദം നീ തള്ളിയില്ലേഇപ്പോഴത്രേ രക്ഷാദിനംഇപ്പോഴത്രേ നാൽ ദിനം ചൂള പോൽ കത്തുന്ന നാൾ വരും മുൻപേയേശുവേ സ്വീകരിക്കൂഹൃദയം നൽകു സ്വർഗം നേടൂആനന്ദിച്ചുല്ലസിക്കുനിന്നുടെ രക്ഷക്കായ് ക്രൂശിതനായഎന്നേശുവേ സ്വീകരിക്കു
Read Moreവാഴ്ത്തീടാം പുകഴ്ത്തീടാം
വാഴ്ത്തീടാം പുകഴ്ത്തീടാം വല്ലഭനേശുവേ സ്തുതിച്ചീടാം1 ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത യേശു തൻ കരങ്ങളെ ഓർത്തീടാം പാപത്തിൻ അധീനനായ് വീണിടാതെ താങ്ങിയ കരങ്ങളെ ഓർത്തീടാം;-2 ശത്രുവിൻ കോട്ടയിൽ അകപ്പെടാതെസൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാംരോഗങ്ങൾക്കടിമയായ് മാറിടാതെ സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം;-3 ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾകൈപിടിച്ചവനെൻ കർത്തനല്ലോ എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ് ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ;- 4 വാനമേഘ ദൂതർ മദ്ധ്യമതിൽ കർത്തനെ സ്തുതിക്കും നാൾ ആസന്നമേ ഉല്ലസിക്കാം നമുക്കാനന്ദിക്കാം യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം;-
Read Moreവാനവ നായകനേ വരികാശ്രിതർ
വാനവ നായകനേ! വരികാശ്രിതർ മദ്ധ്യത്തിൽവന്നു നിൻ പൊൻകരത്താൽ പൊഴിക്കാശിഷമാരിയിപ്പോൾവന്ദനീയനാം സൽഗുരോ ! തവ പാദത്തിൽ കേണിടുന്നേ2 ഭക്തരിൻ മറവിടമേ! പരിശുദ്ധരിൻ ആശ്രയമേപാദത്തിലണയും പാപികൾക്കാനന്ദമോചനം നൽകുവോനെപാർത്തലത്തിൻ ശാപം പോക്കാൻ പാപമായ് തീർന്നോനെ;- വാനവ3 ദേഹിയിന്നാനന്ദമാം ഗിലെയാദിൻ നൽകുഴമ്പേദേഹത്തിൻ മാലിന്യരോഗമകറ്റിടും സൗഖ്യദായകനേമേദിനിക്കുപകാരമായ് മരകുശിൽ മരിച്ചവനേ;- വാനവ4 അനുഗ്രഹം പകരണമേ! രാജ്യഭരണത്തെ നയിപ്പവർ മേൽകാരുണ്യ നീതി വിജ്ഞാനസമ്പൂർണ്ണമാം മാനസം നൽകിടണംസത്യഭക്തിയിൻ പാതയിൽ ജനപാലനം ചെയ്തിടുവാൻ;- വാനവ…5 ജാതികൾ കലഹിപ്പതും വംശങ്ങൾ വ്യർത്ഥമായ് നിരൂപിപ്പതുംഭൂവിൻ രാജാക്കൾ നിന്നഭിഷിക്തന്നെതിരായ് കൂടിയാലോചിച്ചതുംവിട്ടു നിൻ വഴിയിൽ വരാനവർ […]
Read Moreവാഴ്ത്തീടും ഞാൻ എന്നുമെന്നും
വാഴ്ത്തീടും ഞാൻ എന്നുമെന്നുംവാനവനാം നാഥനെ എന്റെ പാപത്തിൽ ശാപത്തിൽ നിന്നുമെല്ലാം നിത്യരക്ഷയതേകീടുവാൻ കാൽവറിയിൽ എൻപേർക്കായി ജീവൻ വെടിഞ്ഞുവല്ലോ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാഉയർത്തീടുന്നു എന്റെ കൺകൾ തുണയരുളീടണമേ ഈ വാനവും ഭൂമിയും അതിലുള്ളതും ഉളവാക്കിയ ദൈവമേആദ്യനും നീ അന്ത്യനും നീ ആൽഫാ ഒമേഗയും നീഎൻ കണ്ണിനെ കണ്ണീരിൽ നിന്നും പാദമിടറാതെയും എന്റെ പ്രാണനെ മരണഭയത്തിൽ നിന്നും വിടുവിച്ചതോർക്കുന്നു ഞാൻ പരിശുദ്ധനെ പരമോന്നതാ ആരാധ്യൻ യേശുപരാകൂരിരുളിൻ താഴ്‌വരയിൽ കൂടെയിരുന്നുവല്ലോ എന്റെ കാലടികൾക്കു വെളിച്ചമേകി എന്നെ നടത്തിയല്ലോ ഇതുവരെയും നടത്തിയോനെ ഇനിയും […]
Read Moreവന്ദനം വന്ദനം വന്ദനം നാഥാ
വന്ദനം വന്ദനം വന്ദനം നാഥാവന്ദനം യേശുപരാവന്ദിതനാം വല്ലഭനാം യേശുപരാ1 ആദിയുഗങ്ങൾക്കു മുന്നമേ നിന്നിൽതിരഞ്ഞെടുത്തെന്നോ നാഥായെന്നെനിരുപമ സ്നേഹം തവ തിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-2 സ്വർഗ്ഗമഹിമകൾ വിട്ടു നീയെന്നെനീചജഗത്തിൽ തേടിയോ? നാഥാ!നികരില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-3 രക്തം ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാനായ്മൃത്യു വരിച്ചോ? കുരിശിലെൻ നാഥാ!അളവില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-4 ഇത്ര മഹാദയ തോന്നുവതിന്നായ്എന്തുള്ളു നന്മയീ സാധുവിലോർത്താൽഅതിരില്ലാ സ്നേഹം തവതിരുസ്നേഹംഅനുദിനവും പുകഴ്ത്തിടുംഞാൻ സ്തുതിച്ചിടും ഞാൻ;-
Read Moreവാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നും
വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നുംഅല്ലൽപെടാതെന്നെ കാത്തവനെ1 ക്ഷോണിതലേ ഏറും ശോധനയാൽ മനംതീരെ തളർന്നീടിലും ഖേദമില്ലഏറുന്നുണ്ടെന്നുഞാൻ കാണുന്നുള്ളാൽതങ്ക കിരീടത്തിൽ മുത്തുകളും;- വാഴ്ത്തീ…2 ഓർത്താലെന്തുള്ളൂ ഞാൻ എന്നിൽ അൻപാർന്നിടാൻസർവ്വേശ്വരനാമെന്റെ തമ്പുരാനേഉന്നതം നീ വെടിഞ്ഞീ ധരയിൽ വന്നുദോഷിയാം എന്നെയും വീണ്ടെടുപ്പാൻ;- വാഴ്ത്തീ…3 ക്രൂശു ചുമന്നതും പാരം തളർന്നതുംഭാരം എങ്കൽ നിന്നും നീക്കീടുവാൻചങ്കു പിളർന്നതും കൈകാൽ മുറിഞ്ഞതുംഎന്നെ പിതാവിങ്കൽ ചേർപ്പതിനായ്;- വാഴത്തീ…
Read Moreവന്ദനം യേശുനാഥാ
വന്ദനം യേശുനാഥാവന്ദനം ചെയ്തിടുന്നു (2)പാരിൽ വേറൊരു നാമമില്ലആശ്വാസമേകിടുവാൻപാരിൽ വേറൊരു നാമമില്ലആകുലം നീക്കിടുവാൻ1 മർത്ത്യരിൻ പാപങ്ങൾ ക്ഷമിപ്പാൻനിത്യജീവൻ നൽകുവാൻ (2)നീയല്ലോ ഏക ദൈവംനീയല്ലാതാരുമില്ലസത്യവും മാർഗ്ഗവും ജീവനും നീയേനീ മാത്രം യേശുനാഥാ (2);- വന്ദനം…2 മരണനിഴൽ താഴ്വരയിൽശരണം നിൻ ചിറകിൻ കീഴിൽ (2)ഘോരമാം കൂരിരുളിൽപാരം വലഞ്ഞിടുമ്പോൾചാരത്തണഞ്ഞെൻ ഭാരം വഹിപ്പാൻനീ മാത്രം യേശുനാഥാ (2);- വന്ദനം…3 കാൽവറി ക്രൂശിൽ സ്നേഹനിണംഎനിക്കായ് നീ ചൊരിഞ്ഞൂ (2)എൻ പാപം നീ ചുമന്നുഎൻ രോഗം നീ വഹിച്ചുഈ മഹൽസ്നേഹദാനത്തിനായെന്നുംസ്തോത്രം യേശുനാഥാ (2);- വന്ദനം…
Read Moreവാഞ്‌ഛിക്കുന്നേൻ നിൻ മുഖം കാണുവാൻ
വാഞ്‌ഛിക്കുന്നേൻ നിൻ മുഖം കാണുവാൻഎൻ ആത്മനാഥനെ നീ വരും നാളുകൾ എണ്ണികാത്തിരുപ്പു പ്രിയനേ Chorus: വിൺതേജസിൻ മഹത്വത്തെ പ്രാപിക്കും തൻ വരവിൽ ഏഴയെൻ പ്രത്യാശയാതെ2 വിശുദ്ധരും ദൈവദൂതരും തുല്യമില്ല തേജസിൽ നാഥൻ മുഖം കണ്ടു ആരാധിക്കും സ്വർഗ്ഗപറുദീസയിൽ (വിൺതേജസിൻ…)3 മന്നിതിൽ ദുഃഖങ്ങൾ ഭാരങ്ങളും തെല്ലുമേ സാരമില്ല കണ്ണീരെല്ലാം മാറും എന്നേക്കുമായി സ്വർഗ്ഗസീയോനിൽ വാഴും (വിൺതേജസിൻ…)
Read Moreവാഞ്‌ഛിതമരുളിടും വാനവർക്കധിപ നീ
വാഞ്‌ഛിതമരുളിടും വാനവർക്കധിപ നീ വന്നിടുക വരം തന്നിടുക തഞ്ചമടിയർക്കു നീയെന്നറിഞ്ഞടിയങ്ങൾ അഞ്ചിടാതെ പരം കെഞ്ചിടുന്നേ1 മുൾപ്പടർപ്പിന്നുമേൽ കെൽപോടമർന്നൊരു ചിൽപ്പൊരുളേ, ദയാതൽപ്പരനേ,ദർപ്പമെല്ലാം നീക്കി ഉൾക്കലഹം പോക്കി സത്പഥമടിയർക്കു കാട്ടുക നീ;-2 ആത്മവിശപ്പുദാഹമേറ്റമരുൾക ദേവാ തൃപ്തരായടിങ്ങൾ തീർന്നിടുവാൻ സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം ശുദ്ധിയായ് ജീവിപ്പാറാകണമേ;-3 പൊന്നിലുമഖിലമീ മന്നിലുമതുവിധം വിണ്ണിലും വിലയേറും നിൻവചനം ഇന്നു ധരിച്ചു ഞങ്ങൾ ധന്യരായ് തീരുവാൻ മന്നവനേ, ദയ ചെയ്യണമേ;-4 മന്ദമനസ്സുകളിലുന്നത ബലത്തോടു ചെന്നിടണം പരാ നിൻവചനം നന്ദിയോടടിയങ്ങൾ നിന്നെ വണങ്ങാനരുൾ ചെയ്യണമേ കൃപ പെയ്യണമേ;-5 പൂവിലും […]
Read Moreവന്നാവസിക്ക ദേവാത്മാവേ നീ
പല്ലവിവന്നാവസിക്ക ദേവാത്മാവേ നീവന്നാവസിക്ക!അനുപല്ലവിവന്നാവസിക്ക വേഗം – നിന്നുടെ മാ കൃപയാൽഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കൽ നിന്നു – വന്നാ..ചരണങ്ങൾ1 കർത്താവിൻ ഭൃത്യർ പെന്തി-ക്കോസ്തപ്പെരുനാളിങ്കൽഒത്തങ്ങൊരുമയോടെ – പ്രാർത്ഥിച്ചിരിക്കുന്നേരംഏറ്റവും ശക്തിയുള്ള കാറ്റോട്ടം പോലവർ മേൽഎത്തി ആവസിച്ചപോ-ലീദ്ദാസരിലുമിന്നു;- വന്നാ…2 കർത്താവരുളി ചെയ്ത – വാർത്തകളെല്ലാമവർ-ക്കുൾക്കാമ്പിങ്കലോർമ്മ വരുത്തിക്കൊടുത്തു നല്ലശക്തിയോടേശുവെ പ്രസിദ്ധപ്പെടുത്തുവാനായ്‌അഗ്നിനാവാലവർ മേ-ലന്നു വന്ന പോലിന്നു;- വന്നാ…3 അന്നാളിൽ മൂവായിര – മാത്മാക്കളിന്മേൽ ശക്തിഒന്നായ് ജ്വലിപ്പിച്ചേശു – തൻ നാമത്തിങ്കൽ ചേർത്തുപിന്നെയങ്ങയ്യായിര – ത്തിന്മേലുമൊരു നാളിൽഒന്നായ് പ്രകാശിച്ച പോ-ലിന്നീയടിയാർ മേലും;- വന്നാ…4 അക്കാലം തൊട്ടു ദിവ്യ – ശക്തിയാൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇടയന്റെ കാവൽ ലഭിച്ചിടുവാനായ്
- എന്നെന്നും ഞാൻ നിന്നടിമ നിൻ
- എല്ലാമേശുവേ എനിക്കെല്ലാ മേശുവേ
- രക്ഷകനേശുവെ വാഴ്ത്തി
- സ്തുതികൾക്കു യോഗ്യനാം യേശുവിനെ

