വീണ്ടെടുപ്പിൻ നാളടുത്തിതാ മാറ്റൊലി
വീണ്ടെടുപ്പിൻ നാളടുത്തിതാമാറ്റൊലി ഞാൻ കേട്ടിടുന്നിതാലോകമെങ്ങും പോകാം സാക്ഷികളായിത്തീരാംകാലമെല്ലാം തീരാറായല്ലോവേഗം നാം പോയിടാം വേഗം നാം പോയിടാംകാലമെല്ലാം തീരാറായല്ലോശത്രു നിന്‍റെ മുമ്പിലുള്ളതാൽതെല്ലുമെ ഭയന്നിടേണ്ട നീഎന്തുക സർവ്വായുദം കോട്ടകാത്തുകൊള്ളുകക്രിസ്തു തന്നെ സേനാനായകൻ;- വേഗം…ദേശത്തിന്‍റെ കാവൽ ചെയ്തിടുംകാവൽക്കാരാ രാത്രി എന്തായി?ദൂരെനിന്നുകേൾക്കും നാദമെന്‍റെ കാതിൽകാവൽക്കാരാ രാത്രി എന്തായി;- വേഗം…വന്നീടും പ്രഭാതം ഒന്നതിൽഅന്നു വന്നുദിക്കും സൂര്യനായ്അന്നു തന്‍റെ വിശുദ്ധർ നിത്യതയിലെന്നുംനിത്യകാലം വാഴാം മോദമായി;- വേഗം…
Read Moreവാഴ്ത്തും ഞാൻ യഹോവയെ സർവ്വ
വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടുംഎന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ മന്നിലെളിയോരഭിനന്ദിച്ചിടുമായത് എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക. ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം.തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ് ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റുംകാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ ഏവൻ […]
Read Moreവീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവ
വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവജനമേക്ഷീണിക്കാതെ വേല ചെയ്തിടാം വിണ്ണിൻ നാഥൻ വന്നിടാറായ് ഖിന്നതകൾ തീർന്നിടാറായ് വീട്ടിലെത്തി വിശ്രമിപ്പാൻ കാലമിതാ സമീപമായ് അത്തിവൃക്ഷം തളിർത്തതിനാൽ വേനലടുത്തു എന്നു നമ്മളറിയുന്നഹോ! ആർത്തിയോടെ പ്രവർത്തിക്കാംരാത്രികാലം വരും മുമ്പേ പൂർത്തിയാക്കാം നല്ലപോലെനല്ല നാഥൻ വേല നമ്മൾഇന്നു നമ്മൾ മിണ്ടാതിരുന്നാൽ നാഥന്‍റെ വേലഒന്നുപോലും ചെയ്യാതിരുന്നാൽ വന്നു നാഥൻ നമ്മെ ചേർത്തുപ്രതിഫലം തന്നിടുമ്പോൾ ഒന്നുമില്ല പ്രയോജനംഅന്നിരുന്നു കരഞ്ഞിട്ട്അന്ധകാരമായ ഭൂവിതിൽ ഈ ലോകജനം ബന്ധിതരും അന്ധരുമല്ലോ രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താംഅക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയുംവീണ്ടെടുക്കപ്പെട്ട കൂട്ടമേ […]
Read Moreവാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും
വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും യേശുവെ ഭക്തിയായ് വണങ്ങി നിത്യം വാഴ്ത്തും യേശുവേ സത്യദൈവ ജാതനും സ്തുത്യനാമെൻ നാഥനും ഭക്തചിന്താമണിയുമായ് പാർത്തിടും ശ്രീയേശുവേ കത്തിയെരിഞ്ഞുള്ളൊരു തീയിൽ നിന്നീക്കൊള്ളിയെ തൽക്ഷണം വലിച്ചെടുത്തു കാത്ത കൃപാ മൂർത്തിയെഘോരമാമിരുളിലെൻ ചാരുവാം വെളിച്ചമായ് സൂര്യനെപ്പോൽ വിളങ്ങുന്ന കാരണസ്വരൂപിയെകാട്ടുമരപ്പന്തിയിൽ നാരകമാണെൻ പ്രിയൻ നാട്ടിലെങ്ങുമൊളി വീശും ശാരോൻ ലില്ലിപ്പുഷ്പവുംനായകനുമായവൻ സ്നേഹിതനും താതനും മായമറ്റ മാതാവുമെൻ മാന്യ ഗുരുഭൂതനുംശീതമതിലുഷ്ണവും ചൂടിലെൻ തണുപ്പതും ദീന ശയ്യയിലെനിക്കു ദിവ്യമാമൗഷധവും ജീവനേകുമപ്പവും ദിവ്യപാന വസ്തുവും പ്രേമഗീതവും മധുര വാദ്യവും സമ്പാദ്യവുംനാശമില്ലാദ്രവ്യവും പേശലമാം […]
Read Moreവാഴ്ത്തുമെന്നും പരമേശനെ അവന്‍റെ
വാഴ്ത്തുമെന്നും പരമേശനെ അവന്‍റെ സ്തുതി പാർക്കുമെന്നും എന്‍റെ നാവിന്മേൽ പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ സന്തതം ഞാൻ സ്വൈരമടഞ്ഞും കാന്തനാമാവന്‍റെ ചൊല്ലിൽ ശാന്തമാം മൊഴി തിരഞ്ഞും സ്വാന്തമാവിയാൽ നിറഞ്ഞും തൻതിരുനാമ-മറിഞ്ഞും;-പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ നൽകുകില്ലായതിലില്ല ഞാൻ വിശ്രമിപ്പാൻ തക്കതൊന്നും വിശ്വസിപ്പാൻ തക്കവണ്ണം നിശ്വസിക്കപ്പെട്ട സത്യം ആശ്വസിപ്പിക്കുന്നു നിത്യം;-തങ്കലേക്കു നോക്കിയോർകളെ വിടാതവന്‍റെ തങ്കമുഖം ശോഭയേകുന്നു ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു;-ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ […]
Read Moreവാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വ
വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവുംകീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്വാഴ്ത്തുന്നേ എൻ യേശുരാജനെഎൻ പാപം പേറി വൻക്രൂശിലേറിഎൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ;എന്നെ വീണ്ടെടുത്ത സ്നേഹദീപമെ-ദൈവ സ്നേഹദീപമെസ്വന്തമാക്കിയ നിൻ സ്നേഹമോർത്തു ഞാൻ പാടും ജീവനാളെല്ലാം;-സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയുംനിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും;നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവുംവീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും നന്ദിയായ്;-മരുവാസമാകവെ ആശ്വാസമേതുമേകാണാതുഴന്നു ഞാൻ പാരം തളർന്നിതാ;കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്കർത്തനേശുവിൻ സഖിത്വമുള്ള ഞാൻഎന്തു പാരിൽ ക്ഷീണിപ്പാൻ;-എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻകൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ;എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ […]
Read Moreവാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെ
വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയിന്നുംസ്തോത്രം ചെയ്യും തന്‍റെ വൻ കൃപയ്ക്കായ്ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീആഴ്ച മുഴുവനും കാത്തതിനാൽവീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നുകാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിനം നിന്നെആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽഇമ്പമോടിന്നിതാ നിൻ മക്കളൊന്നച്ചുതുമ്പമെന്യേ നിന്നെ കുമ്പിടുന്നുശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ്വാനെന്നെപാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾതാഴ്ചയിൽനിന്നും പുകഴ്ച വരുത്തിയവാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾനാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ-ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ
Read Moreവാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും
വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെതാഴ്ചയിലിറങ്ങിയെന്നെ വീണ്ടെടുത്ത നാമത്തെഓർക്കുവാനശേഷവും യോഗ്യനല്ലെന്നാകിലുംപാർത്തലത്തിലേഴയെ ഓർത്ത ദിവ്യ സ്നേഹമേപാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെആഴമതിന്നുയരവും നീളമതിൻ വീതിയുംഎന്‍റെ സർവ്വ വല്ലഭൻ സൈന്യത്തിന്‍റെ നായകൻസർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻഎൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻഅന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ;- പാടിടും…ഒന്നുമേ എനിക്കിഹെ വ്യാകുലത്തിനില്ലതാൽഒന്നിലും പതറിടാതോടിടും വിരുതിനായ്ഒന്നിലും കുറവുകൾ വന്നിടാതെ നോക്കിടുംതന്നിടം അഭയമായ് പാർത്തിടുന്ന സാധുവെ;- പാടിടും…ഞാനുമെന്‍റെ കുടുംബവും യഹോവയെ സേവിക്കുംപാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനുംക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖംക്രൂശിലെന്‍റെ പേർക്കായി കഷ്ടമേറ്റ […]
Read Moreവാഴ്ത്തിടും സതതം പ്രീയാ തവ നിത്യം
വാഴ്ത്തിടും സതതം പ്രീയാ തവനിത്യം പാടും കീർത്തനം ഞാൻചേർത്തതിനാലെന്നെ തിരുമാർവ്വിൽ കാത്തതിനാലെന്നെ വഴുതാതെഎടുത്തോ നീ എന്നെ നിനക്കായികൊടുത്തോ നീ എന്നെ എനിക്കായി…വല്ലഭാ കൃപാസാഗരാ തവനിത്യം പാടും കീർത്തനം ഞാൻഎല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോഅല്ലലഖിലവും അകറ്റിയല്ലോ-അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോമന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ;- വാഴ്..ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം […]
Read Moreവാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ
വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമംസ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾസ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനുആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾമനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻഇടവരുത്തരുതേ എന്നാശ്രിതവത്സലാകാക്കണേ നിന്‍റെ പാതയിൽഎന്‍റെ ജീവിതകാലമെല്ലാം;-അനുകൂലമായ് എനിക്കാരും ഈ ഉലകിൽഅടുത്തും എന്നകലെയും യേശുവേ നീ തന്നെചാരും നിന്‍റെ മാർവ്വിൽഎന്‍റെ ജീവിതകാലമെല്ലാം;-പ്രതികൂലനടുവിൽ അനുദിനമരികിൽമനശ്ശാന്തി അരുളും പരമരക്ഷകനെവാഴ്ത്തും നിന്നെ പാടുംഎന്‍റെ ജീവിതകാലമെല്ലാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉള്ളം തകരുമ്പോൾ ശരണം യേശുതാൻ
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- ഞാൻ നിന്നെ സൗഖ്യമാക്കും യഹോവ
- പരിശുദ്ധാത്മാവേ വരിക
- കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ

