Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

വരും പ്രാണപ്രിയൻ വിരവിൽ

വരും പ്രാണപ്രിയൻ വിരവിൽ തന്‍റെ കാന്തയെ ചേർത്തിടുവാൻ തന്‍റെ രക്തത്താൽ വീണ്ടെടുത്ത പ്രിയയെതൻകൂടെന്നെന്നും വാണിടുവാൻലോകരാഷ്ട്രങ്ങളാകവേയിളകുംഅതിൻശക്തിയോ ബലഹീനമാകും കർത്തൻ വരവിനെ കാത്തിടും ശുദ്ധരോ അവർ പുതുക്കിടും ശക്തിയെ ദിനവും;-കഷ്ടം നിന്ദകളേറി വരികിലും കഷ്ടം സഹിച്ചവൻ കൂടെയുണ്ടെന്നുംതിരുസാന്നിദ്ധ്യം ആനന്ദം നൽകുംതിരുക്കരങ്ങളാൽ താങ്ങി നടത്തും;-മണവാളൻ തൻവരവു സമീപംഉണർന്നിടുക നാം അതിവേഗം തെളിയിച്ചിടുക നമ്മൾ ദീപം അന്നു ചേർന്നിടും നാം തൻസമീപം;-വാട്ടം മാലിന്യം ലേശമില്ലാത്തസ്വർഗ്ഗനാടതിൽ വാണിടും മോദാൽ തേജസ്സോടെ നാം യേശുവിൻകൂടെവാഴും ശോഭാപരിപൂർണ്ണരായി;-

Read More 

വരും തൂയ ആവിയെ

വരും തൂയ ആവിയെ ഉം പ്രസന്നത്തെ വാഞ്ചികിരോ ഉം വല്ലമയയ് എമ്മയ് നിറയ്‌തു നീര് ആളുകയ്‌ സെയ്‌യും 1. ജീവ തണ്ണീർ നീരേ ദാഗം തീർക്കും ഊട്രും ആലോസനയ് കർത്തരെ എന്നെ അളുകയ്‌ സെയ്‌യും (2) – വരും 2. അക്കിനിയും നീരേ പെരുങ്കാട്രും നീരേ പെരുമഴയ് പോലവെ (ഉം ) ആവിയെ ഊട്രും (2) – വരും

Read More 

വരുമേ പ്രീയൻ മേഘത്തിൽ

വരുമേ പ്രീയൻ മേഘത്തിൽവരുമേ പ്രീയൻ വേഗത്തിൽവരുമേ പ്രീയൻ ദൂതരുമായിമദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻഅന്നാളിൽ മണവാളൻ വന്നീടും നേരത്തിൽഎന്നേയും തൻകൂടെ സ്വർവീട്ടിൽ ചേർത്തീടുമേ(2)ജാതി ജാതിയോടെതിർത്തിടുമ്പോൾരാജ്യം രാജ്യത്തോടെതിർത്തിടുമ്പോൾക്ഷാമ ഭൂകമ്പങ്ങൾ ഏറിടുമ്പോൾനാഥൻ വരവിങ്ങടുത്തുവല്ലോ(2);- അന്നാളിൽ…അത്തി തളിർക്കുമ്പോൾ ഓർത്തിടുകവേനലടുത്തുവെന്നറിഞ്ഞിടുകദൈവരാജ്യം നമുക്കടുത്തുവല്ലോയേശുരാജൻ വരവടുത്തുവല്ലോ(2);- അന്നാളിൽ…കടലും കരയുമവൻ ഇളക്കിടുമ്പോൾആകാശം ഭൂമിയും ഇളക്കിടുമ്പോൾസകല ജാതികളും അറിഞ്ഞിടുകസുന്ദര രൂപൻ വെളിപ്പെടാറായ്(2);- അന്നാളിൽ…

Read More 

വരുമോ സോദരാരേ വരുമോ സാദരരേ

വരുമോ സോദരാരേ-വരുമോ സാദരരേ-ഭാരതഭൂമിയെ യേശുവിന്നായി നേടുവാൻ വരുമോഭാരതം നേടുവാൻ വരുമോ നീആത്മവിശപ്പാൽ പീഡിതരാകും ജനകോടികളത്രെഎത്രയോ ജനകോടികളത്രെഅണിയണിയായി കാത്തു നില്പൂ നവസുവിശേഷത്തിനായ്നില്പൂ നവസുവിശേഷത്തിനായ്-ഹല്ലേലുയ്യാ(5);- വരുമോ…നവയുഗ പ്രാരംഭത്തിൽ കാഹളം കേൾക്കുന്നില്ലെ നിങ്ങൾകാഹളം കേൾക്കുന്നില്ലെ നിങ്ങൾഅലസത വിട്ടിട്ടെഴുന്നേറ്റിടുവിൻ പോകാം ദൈവിക ജനമെനമുക്കു പോകാം ദൈവിക ജനമെ-ഹല്ലേലുയ്യാ(5);- വരുമോ…കൃപാവരത്താൽ നിറയാം നമ്മൾക്കനുദിനം സോദരരേനമ്മൾക്കനുദിനം സോദരരേസൃഷ്ടി ചരാചരം കാത്തിരിപ്പൂ-തേജസ്സിൻ പൂർത്തിക്കായ്താവക തേജസ്സിൻ പൂർത്തിക്കായ്-ഹല്ലേലുയ്യാ(5);- വരുമോ…കർമ്മോത്സുകരായ് മഹത്വരാജ്യപ്രയോക്തകരാകും ജനമേരാജ്യ പ്രയോക്തകരാകും ജനമേവിശ്വാസം പ്രത്യാശയിലൂടെ പകർന്നു കൊടുക്കാം നമ്മൾസ്നേഹം പകർന്നു കൊടുക്കാം നമ്മൾ-ഹല്ലേലുയ്യാ(5);- വരുമോ..

Read More 

വരുമൊരുനാൾ പ്രാണപ്രിയൻ

വരുമൊരുനാൾ പ്രാണപ്രിയൻ ദുരിതങ്ങളഖിലം തീർത്തിടുവാൻലോകത്തിൽ തിങ്ങും ക്ലേശങ്ങളകറ്റി മേഘത്തിലെന്നെ ചേർത്തിടും ഒരുനാൾ അകമതിലതിനാൽ സംഗീതം പാടി ലോകത്തിലനുദിനം വസിക്കും ഞാൻ സുഖമായ്;-രോഗങ്ങൾ ശോകങ്ങൾ ആകുലം വ്യാകുലം ആകവേ തിങ്ങി ഭാരപ്പെടുമ്പോൾ കണ്ണീർ തുടയ്ക്കും കൈകളാൽ താങ്ങി ലോകത്തിലനുദിനം നടത്തിടും നാഥൻ;-കാഹളം മുഴങ്ങും മരിച്ചോരുയിർക്കും മരണവും മാറി ഞാൻ ജീവനിൽ വാഴുംഅഴിയുമെൻ ദേഹം പുഴു തിന്നാലുംഅഴിയാമഹത്ത്വത്തിൻ തേജസ്സിൽ വാഴും;-

Read More 

വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേ

വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേവന്നു വണങ്ങിടാം രാജാധിരാജനെവിശുദ്ധ കരം ഉയർത്തി ആരാധിയ്ക്കാംവന്ദിതനേശുവേ വല്ലഭനെപാപമാം ചേറ്റിൽ ഞാൻ ആണ്ടു കിടന്നപ്പോൾനിൻ കരം നീട്ടി നീ എന്നെ കരേറ്റിയെപുതിയ പാട്ടു നീ നാവിൽ തന്നുവന്ദിതനേശുവേ വല്ലഭനെമരണ ഭീതിയിൽ കിടന്ന എന്നെ നീമഹൽ സ്നേഹത്താലെ മാടി വിഌച്ചല്ലോമറക്കാനാവുമോ നിൻ ക്രീയകൾവന്ദിതനേശുവേ വല്ലഭനെഅതിക്രമങ്ങളാൽ മരിച്ച എന്നെ നീതിരു കൃപയാലെ ജീവനും ഏകിയസ്വർഗ്ഗീയ മഹിമയിൽ വാസം നൽകിവന്ദിതനേശുവേ വല്ലഭനെ

Read More 

വരുന്നേ പ്രിയൻ മേഘത്തിൽ

വരുന്നേ പ്രിയൻ മേഘത്തിൽവരുന്നേ പ്രിയൻ വേഗത്തിൽവരുന്നേ പ്രിയൻ ദൂതരുമായ്മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻഅന്നാളിൽ മണവാളൻവന്നിടും നേരത്തിൽഎന്നെയും തൻ കൂടെസ്വർവ്വീട്ടിൽ ചേർത്തിടുമേജാതി ജാതിയോടു എതിത്തിടുമ്പോൾരാജ്യം രാജ്യത്തോടു എതിർത്തിടുമ്പോൾക്ഷാമഭൂകമ്പങ്ങൾ ഏറിടുമ്പോൾനാഥൻ വരവിങ്ങ് അടുത്തുവല്ലോ;-അത്തി തളിർക്കുമ്പോൾ ഓർത്തീടുകവേനലടുത്തുവെന്ന് അറിഞ്ഞിടുകദൈവരാജ്യം നമുക്കടുത്തുവല്ലോയേശു രാജൻ വരവ് അടുത്തുവല്ലോ;-കടലും കരയും അവനിളക്കിടുമ്പോൾആകാശം ഭൂമിയും ഇളക്കിടുമ്പോൾസകലജാതികളും അറിഞ്ഞിടുകസുന്ദരരൂപൻ വെളിപ്പെടാറായ്;-

Read More 

വാനോർ വാഴ്ത്തും മശിഹാരാജാ

വാനോർ വാഴ്ത്തും മശിഹാരാജാപാദം പണിയുന്നു നാഥാവാഴ്ക വാഴ്ക പരമാത്മ സുതാവാഴ്ത്തിടുന്നു ഞങ്ങൾ ജയനാമംഅരികിൽ വരുവോർക്കനുഗ്രഹമരുളാൻവാനിൽ പ്രഭയോടു വാഴും പരനേ ഉലകം അഖിലവുമൊരുപോൽതാണു തൊഴുതിടും തിരു പാദംദേവാ സഭയിൽ വിജയോത്സവമായ്നീ എഴുന്നരുളും വേഗംപോരാളികളാം പേയിൻ തിരകൾപാടേ ചിതറിടും ആ നേരംനാഥാ ദിനവും നടത്തിടെണമേചേരും വരെ സുരതീരംഓരോ നാളും ശുഭമായ് മരുവാൻപാരിൽ തിരുക്കരം ആധാരം

Read More 

വരുന്നിതാ യേശു വരുന്നിതാ വാനമേഘ

വരുന്നിതാ യേശു വരുന്നിതാവാനമേഘത്തേരിലായ്… വരുന്നിതാഅത്യുന്നതന്‍റെ മറവിൽ വസിച്ച്സർവ്വശക്തൻ നിഴലിലായ്രാത്രിയിലെ ഭയത്തെപ്പോലുംനിനക്ക് പേടിപ്പാനില്ല;- വരുന്നിതാഉച്ചയ്ക്ക് നശിപ്പിക്കുംസംഹാരത്തെയും പകൽപറക്കും അസ്ത്രത്തേയുംനിനക്ക് പേടിപ്പാനില്ല;- വരുന്നിതാഅവനെന്നോട് പറ്റിയിരിക്കയാൽഞാനവനെ വിടുവിക്കുംനിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതെനിന്നെ കൈകളിൽ വഹിച്ചിടും;- വരുന്നിതാ…അവനെൻ നാമത്തെ അറികയാൽഞാനവനെ ഉയർത്തിടുംകഷ്ടകാലത്ത് ഞാനവനെഎന്‍റെ രക്ഷയെ കാണിക്കും;- വരുന്നിതാ…ദൈവജനമേ ഉണർന്നിടുകാകാന്തൻ വരവേറ്റം സമീപമായ്കാഹളനാദം കേൾക്കുവാനായ്ഉണരുക നീ ഉണരുക;- വരുന്നിതാ…

Read More 

വരണമെ പരിശുദ്ധാത്മനേ

വരണമെ പരിശുദ്ധാത്മനേ-നിറയ്ക്കണേ ആത്മജീവനാലെന്നെഎന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻവന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ;- വരണമെ…നിരനിരന്നു പൊരുതുവാൻ – ദുരിതമഖിലമേല്ക്കുവാൻവരങ്ങളാലെ പരമനാഥാ – തവജനങ്ങളുണരുവാൻ;- വരണമെ…എന്‍റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ;- വരണമെ…കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വരനഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം;- വരണമെ…മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾസകലവും ത്യജിച്ചു തന്‍റെ കാന്തയങ്ങുണരുവാൻ;- വരണമെ…വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻതരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും;- വരണമെ…

Read More