Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സ്വന്തമായൊരു ദേശമുണ്ട്

സ്വന്തമായൊരു ദേശമുണ്ട്സ്വന്തമായൊരു ഗേഹമുണ്ട്കൈപ്പണിയല്ലാത്ത ഭവനംനിത്യമായൊരു വാസസ്ഥലംചേരും നാം വേഗത്തിൽകർത്തൻ സവിധേപാർക്കും നാം എന്നാളുംതന്നോടു കൂടെന്നുംഎനിക്കായിട്ടൊരു ഭവനംസ്വർഗ്ഗത്തിൽ കർത്താവൊരുക്കുണ്ട്നവ യെരുശലേം പട്ടണംരമ്യ ഹർമ്മ്യങ്ങളാൽ ശോഭനം;-മർത്യമായതെല്ലാം മാറിപ്പോംഅമർത്യമായതു ധരിക്കുംമരണം നീങ്ങി ജയാളിയായ്കർത്തനോടൊത്തു വിശ്രമിക്കും;-കർത്താവ് വാനിൽ വന്നിടുമ്പോൾഞാനും ആ കൂട്ടത്തിൽ കാണുമേഎത്രയോ സന്തോഷം മേഘത്തിൽശുദ്ധന്മാരൊന്നിക്കും അന്നാളിൽ;-

Read More 

സ്വന്തമെന്നു പറയാൻ ഒന്നുമില്ല

സ്വന്തമെന്നു പറയാൻ ഒന്നുമില്ല എനിക്ക് ഇന്നു കാണുന്നതെല്ലാം നിന്‍റെ ദാനമല്ലേ (2)നീ തന്നതാണെന്‍റെ ജീവിതം നീ മാത്രമാണെന്‍റെ ജീവിതം നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)യോഗ്യനല്ല എന്ന് തള്ളിക്കളഞ്ഞ നേരം കഴിവതില്ല എന്ന് പരിഹസ്സിച്ച നേരം (2)നീ തന്നതാണെന്‍റെ യോഗ്യത നീ തന്നതാണെന്‍റെ കഴിവുകൾ നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)യേശുവിന്‍റെ സ്നേഹം ഇന്നുമെന്നേ നിറുത്തി യേശുവിന്‍റെ സ്നേഹം എന്നുമെന്നെ നിറുത്തും (2)ഞാൻ ഒന്നുമല്ലന്‍റെ യേശുവേ എനിക്കൊന്നും പുകഴുവാൻ ഇല്ലയേ യേശു തന്നതാണെന്‍റെ ജീവിതം […]

Read More 

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കു

സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി-ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാംമുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി-ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേകൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോരണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ-വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെമംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ-ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ

Read More 

സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന

സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്നദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻമറുവിലയായ് പ്രാണൻ നൽകിയഎന്നെ നേടിയ മഹൽ സ്നേഹംയേശുവേ ഈ എൻ ജീവിതംപൂർണ്ണമായ് നിൻ കരങ്ങളിൽതരുന്നു പ്രിയനേഎനിക്കില്ലവകാശമൊന്നുംപാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലുംഉള്ളം നീറി നീ എന്നെ തേടി വന്നുകണ്ടെത്തി എന്നെ മാറോടണച്ചുപാപം ക്ഷമിച്ചു, സ്വീകരിച്ചുക്രൂശും വഹിച്ചു മലമേൽ നടന്നരാജഘോഷയാത്രയതെനിക്കു വേണ്ടിമുള്‍കിരീടം നിൻ പൊൻകിരീടമായ്മരക്കുരിശോ സിംഹസനമായി

Read More 

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടുംസ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നുഇന്നു മന്നിതിൽ സീയോൻ യാത്രയിൽഎന്നും ഖിന്നതമാത്രം എന്നു വന്നു നീയെന്നെ ചേർക്കുമോഅന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ…മരുഭൂമിയിൽ തളരാതെ ഞാൻമരുവുന്നു നിൻ കൃപയാൽഒരു നാളും നീ പിരിയാതെന്നെകരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ…നല്ല നാഥനേ! നിനക്കായി ഞാൻവേല ചെയ്യും അന്ത്യം വരെഅല്ലൽ തീർന്നു നിൻ സവിധേ വരാ-തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ…കർത്തൃകാഹളം വാനിൽ കേൾക്കുവാൻകാലമായില്ലേ പ്രിയനേആശയേറുന്നേ നിന്നെ കാണുവാൻആമേൻ യേശുവേ വരണേ;- സ്വർഗ്ഗ…

Read More 

സ്തുതിയും പുകഴ്ച്ചയുമെല്ലാം എൻ

സ്തുതിയും പുകഴ്ച്ചയുമെല്ലാം – എൻയേശു രാജാവിന് – സ്തുതിയും…ദൂതഗണങ്ങളേ സ്തുതിച്ചിടുവിൻസൈന്യ സമൂഹമേ സ്തുതിച്ചിടുവിൻസൂര്യ ചന്ദ്രന്മാരേ സ്തുതിച്ചിടുവിൻനക്ഷത്ര വ്യന്ദങ്ങളേ സ്തുതിച്ചിടുവിൻസ്വർഗ്ഗാധി സ്വർഗ്ഗങ്ങളേ സ്തുതിച്ചിടുവിൻവനാധിവാനങ്ങളേ സ്തുതിച്ചിടുവിൻആഴിയിൻ ആഴങ്ങളേ സ്തുതിച്ചിടുവിൻഭൂമിയിലുള്ളതെല്ലാം സ്തുതിച്ചിടട്ടെതീയും കല്മഴയും ഹിമ ആവിയുംവചനം അനുസരിക്കും കൊടുംകാറ്റുംപർവ്വതവും കുന്നും സർവമ്യഗജാലവുംഒത്തുചേർന്നു സ്യഷ്ടിതാവെ സ്തുതിച്ചിടട്ടെഭൂമിയിലെ രാജാക്കന്മാർ പ്രഭുക്കന്മാരുംയുവാക്കന്മാർ, വ്യദ്ധന്മാർ, യുവതികളുംബാലന്മാരും സർവ്വ സ്യഷ്ടികളുംജീവനുള്ള ദൈവത്തെ സ്തുതിച്ചിടട്ടെവചനത്തിൻ ശബ്ദം കേൾക്കും വീരന്മാരുംആജ്ഞ അനുസരിക്കും ശുശ്രൂഷക്കാരുംആധിപത്യത്തിലെ സർവ്വ പ്രവർത്തികളുംആർത്തുപാടി യഹോവയെ സ്തുതിച്ചിടട്ടെ

Read More 

സ്വർഗ്ഗ പിതാവേ നിൻ പ്രിയ

സ്വർഗ്ഗ പിതാവേ നിൻ പ്രിയ സൂതരായ് ധരണിയിൽ മരുവതിനായ്ദാസരിലേകുക വൻ കൃപപാരം ആത്മവരം ചൊരികനിൻ കൃപയെന്യേ ഒരു നിമിഷവുമീ ധരയിൽ മേവിടാൻ(2)ആവതില്ലെയെങ്ങൾക്കഭയമൊന്നേ തിരുസന്നിധി യേശുപരാ(2);- സ്വർഗ്ഗ…ഇരുളാർന്നിടങ്ങളിൽ ഇത്തിരിവെട്ടം ചൊരിയാൻ കൃപയരുളു(2)സുവിശേഷത്തിൻ കൈത്തിരിയായ് തിരു സാക്ഷികളായിടുവാൻ(2);- സ്വർഗ്ഗ…തിരുവചനത്തിൻ പൊരുളറിഞ്ഞുഴിയിൽ തവഹിതമനുസരിപ്പാൻ(2)നിൻ പദതാരിണ പിൻഗമിപ്പാൻ ദിവ്യദീപ്തിയാൽ നയിക്കണമെ(2);- സ്വർഗ്ഗ…സ്നേഹവും സഹനവും കരുണയുമേന്തി സഹജരിൽ കനിവേകാൻ(2)നിൻ ദിവ്യദാനങ്ങൾ പങ്കിടുവാൻ സ്നേഹ പാത്രങ്ങളാക്കീടുക(2);- സ്വർഗ്ഗ…

Read More 

സ്തുതി പ്രഷൻസാ ഹമാരെ യേശു കി

സ്തുതി പ്രഷൻസാ ഹമാരെ യേശു കി ആദർ ഓർ മഹിമ ഹമാരെ യേശു കി ആവൊ മില്ല്കർ ഗായെ ഹം ഹാലേലുയഹ് രാജാവോം ക രാജാ യേശു രാജാ ഹെയ് പ്രഭുവൊം ക പ്രഭു യേശു പ്രഭു ഹെയ് സാരെ ജഗത്ത് സെ വൊ പ്യർ കർത്താ ഹെയ് ആനന്ത് ജീവൻ വോ സബ്ക്കൊ ദേത്ത ഹൈയ് ആവൊ മില്ല്കർ ഗയെ ഹം ഹാലേലുയഹ് ബാദലോം പർ യേശു ആനെ വാലാ ഹെയ് വിഷ്വസ്യാം കൊ ലെ […]

Read More 

സ്വർഗ്ഗ രാജ്യം സുന്ദരമെ

സ്വർഗ്ഗ രാജ്യം സുന്ദരമെയേശുരാജൻ വാഴും സ്ഥലംപാപമില്ല ഒരു ശാപമില്ലപൈദാഹമില്ല നിത്യമരണമില്ല

Read More 

സുഖ കാലത്തിലും ദഃഖ വേളയിലും

സുഖകാലത്തിലും ദഃഖവേളയിലുംഅകലാത്ത നൽ സ്നേഹിതനേയേശുവേ തിരുപാദത്തിൽ കാത്തിരിക്കേഎന്തു മോദം ഹൃദന്തം വരുംപാപലോകത്തിൻ ശാപദോഷങ്ങൾപാടേ നീക്കാനായ് വന്നിങ്ങു രക്ഷകൻസംഭ്രമത്തിലും സംശയത്തിലുംസങ്കടത്തിലും പ്രാത്യാശ നൽകുന്നോൻ;- സുഖ…ഏതു നേരത്തും ഏക ചിന്തയാൽഏവരും ചേർന്നുസ്തോത്രങ്ങൾ അർപ്പിക്കാംഭക്തി പാലിക്കാൻ ശക്തി പ്രാപിക്കാൻമുക്തി നേടിടാൻ-പരിശുദ്ധനെ തേടാം;- സുഖ…ഹൃത്തിടങ്ങളാം കൈവിളക്കുകൾകത്തി ശോഭിപ്പാൻ-കരുതണം എണ്ണയേനിദ്ര മാറ്റേണം ആ ഭദ്രദീപങ്ങൾനിത്യം മിന്നേണം മണവാളനെത്തുമ്പോൾ;- സുഖ…

Read More