സുന്ദര രൂപനേ ജനകോടിയിൻ രാജാവേ
സുന്ദര രൂപനേ ജനകോടിയിൻ രാജാവേ എന്നു നീ വന്നിടും എന്നെ ചേർക്കുവാൻ താമസമെന്തേ കാന്താ കാലം തികഞ്ഞില്ലേ എൻ കണ്ണുകൾ മങ്ങുന്നേ കാന്ത നീ വന്നാലും ഭീതിയിൻ ഉലകിൽ ഞാനലയുമ്പോൾ ശാന്തിയിൻ ദീപമായ് നീ വരുമെ ഇരുട്ടുള്ള ഈ വീട്ടിൽ ഏറെനാൾ പാർക്കാനിടയാകാതെ പ്രഭുവേ നീ വന്നാലും;- സുന്ദര രൂപനെ…കൂരിരുൾ ഭൂമിയെ നടക്കുമ്പോൾ എന്മനം നിൻ ശോഭയിൽ മുഴുകീടുമേ വീട്ടിലെത്താൻ നീയെന്നിൽ തന്നീടും പ്രത്യാശ ഓർക്കുമ്പോൾ എൻ പാദം തുള്ളുന്നെ വീട്ടിലെത്താൻകാന്താ നീ വന്നാലും;- സുന്ദര രൂപനെ… […]
Read Moreസുന്ദര രുപാ നാഥാ പാവന ദേവ സുതാ
സുന്ദര രുപാ നാഥാ പാവന ദേവ സുതാപാപിയാം എന്നെയും സ്നേഹിച്ചോ1.പാപത്തിൽ പിറന്നോരെന്നെ പാവനൻ ആക്കുവാൻ നിൻപാവന ശരീരം നീ ഏൽപിച്ചോ ദുഷ്ടർ കൈയിൽഎൻ പാപം ഏറ്റെടുത്തു നിത്യമരണം ഏറ്റുദൈവപിതാവു നിന്നെ കൈവിട്ടു ക്രൂശതിന്മേൽവൈരിയിൻ തല നിത്യം തല്ലിത്തകർത്തുമരണത്തെയും ജയിച്ചു ഉയിർത്തു ജീവിക്കും2.ഭോഷനും ബലഹീനനും നികൃഷ്ടനും കുലഹീനനുംഏതുമില്ലാത്തതുമാം എന്നെയും തിരഞ്ഞെടുത്തുപുറജാതി വർഗ്ഗവും ശത്രുജനവുമായിദൈവത്തെ കോപിപ്പിച്ച എന്നെ നിൻ പുത്രനാക്കിതീർത്ത സ്നേഹം ഓർത്തുകൊണ്ട്സ്തുതിക്കും നിന്നെ എന്‍റെ ആയുസ്സെല്ലാം ഞാൻ3.വെണ്മയും ചൂവപ്പുമുള്ള സർവ്വാംഗസുന്ദരനുംപതിനായിരംപേരിൽ അതിശ്രേഷ്ഠനുമാം നിന്നെനേരിൽ കണ്ടീടുവാൻ മുത്തിടാൻ പൊന്നു പാദംഎന്നു […]
Read Moreസുവിശേഷം മാ സന്തോഷം പാരിൽ
സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കുംസുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക്ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻപാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെഅടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തികൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ്ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെമരണ ഭീതിയെ നീക്കി പരമാനന്ദമേകിതാരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റംഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻമർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെസുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ്ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ് ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻപാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെഅരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽനരരിൻ മാനസത്തിന്‍റെ ഇരുൾമാറ്റും വചനംഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻപാർത്തലത്തിൽ […]
Read Moreസുവിശേഷത്തിന്‍റെ മാറ്റൊലികൾ
സുവിശേഷത്തിന്‍റെ മാറ്റൊലികൾമന്നിതിലെങ്ങും മുഴങ്ങിടട്ടെരാജ്യത്തിൻ വിളംബരം ശ്രവിച്ചിടുവാൻരാപ്പകലെന്യേ നാം ഘോഷിച്ചിടാംഹല്ലേലുയ്യാ (2) എന്നെല്ലാരും പാടിടുവാൻഹല്ലേലൂയ്യാ (2) ആമോദമായ് വാണിടട്ടെസ്വാതന്ത്ര്യകാംക്ഷയിൻ പോരാട്ടങ്ങൾപാരിതിലെങ്ങും ഉയർന്നിടുമ്പോൾദൈവിക നീതിയിൻ മാനങ്ങളെവൈകിടാതുയർത്തുക ലോകമെങ്ങും;- ഹല്ലേ…നന്മയിൻ പോരാട്ടരംഗങ്ങളിൽദൈവിക രാജ്യത്തിൻ സന്ദേശംഏവരും ചേർന്നെങ്ങും ഘോഷിച്ചിടാൻപീഡിതരോടു നാം ചേർന്നുനിൽക്ക;- ഹല്ലേ…ബദ്ധന്മാർ വിടുതലും സ്വാതന്ത്ര്യവുംപീഡിതർക്കെല്ലാം മോചനവുംഏവരും സുവാർത്ത കേട്ടിടുവാൻഏകമായ് അഭിഷിക്തരായിടേണം;- ഹല്ലേ…
Read Moreസ്വന്ത രക്തത്തെ ഊറ്റിതന്നവൻ
സ്വന്ത രക്തത്തെ ഊറ്റിതന്നവൻസ്വന്തമായോരെ ചേർത്തുകൊള്ളുവാൻസ്വർണ്ണശോഭയാം കീരിടമേന്തിസ്വർഗ്ഗത്തിൻ നിന്നെഴുന്നെള്ളാറായ്പതറില്ല പതറില്ല പ്രതികൂലത്തിരകണ്ട്കലങ്ങില്ല കലങ്ങില്ല ഫറവോനിൻ സൈന്യം കണ്ട് കാഹളത്താൽ തകർത്തിടും യരീഹോവിൻ മതിൽ കെട്ട് ഉയർത്തിടും ജയക്കൊടി ഉയരത്തിലുള്ളവൻഅഗ്നി സർപ്പങ്ങൾ വെളിപ്പെട്ടാലും അഗ്നി നടുവിൽ ഞാൻ നടന്നെന്നാലും അഗ്നി രഥങ്ങളിൽ നടുവിലായ് കർത്താവെനിക്കായ് വന്നിറങ്ങീടുമേ;-ശക്തി നൽകുകെന്നേശു നാഥാ ശത്രു സാത്താനോടെതീർത്തിടുവാൻശക്തനാക്ക നിൻ ആത്മാവിനാൽശക്തമായ് നിൻ സേവചെയ്യാൻ;-
Read Moreസ്വന്തം നിനക്കിനി ഞാൻ യേശുദേവാ
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ! പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ!സന്തോഷമെന്നു പേയിൻ വഴി നടന്നെൻ-അതുചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ-അതുഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻകായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻകാഴ്ചയനിത്യമെന്നി-താവരുന്നേൻദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ- ഇനിചെയ്‌വേൻ നിന്തിരുമനം പോലെ എന്നുംശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ-തിരുസന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻതാങ്ങി നടത്തേണം എൻ കർത്താവേ-പാരംതളർന്നിതാ വന്നീടുന്നേൻ ദയവാനേ
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേ
സ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേസ്തുതികളിന്മേൽ വസിക്കും പ്രിയനെഅനുദിനമവൻ ചെയ്ത നന്മകൾഅനൽപ്പമേ മനം മറക്കുമോഉണർന്നുഘോഷിപ്പിൻ സ്വന്തജനമേഹൃദയം നന്ദിയാൽ നിറഞ്ഞു കവിയട്ടെപാപകൂപത്തിൽ കിടന്ന നാമിന്നുപരന്‍റെ വാഗ്ദത്തസുതരല്ലോവിളിച്ചവനുടെ ഗുണങ്ങൾ ഘോഷിപ്പാൻതിരഞ്ഞെടുത്തതാം വിശുദ്ധവംശമേജയപ്രഭുവിന്‍റെ കൃപ ലഭിച്ചതാൽജയത്തിൻ ഘോഷങ്ങൾ മുഴക്കിടാംപരന്‍റെ സ്നേഹത്താൽ പരം പ്രകാശിക്കുംപരിശുദ്ധനുടെ പരമസംഘമേകരങ്ങളിൽ നമ്മെ വഹിക്കുന്നോൻ ദിനംതോറും ഭാരങ്ങൾ ചുമക്കുന്നുകൃപയിന്നാത്മാവിൽ നിറയാം നമ്മുടെദുരിതങ്ങൾ ഹിമം പോലെ അലിയട്ടെപരമ വിളിയുടെ വിരുതിനായ് നമ്മെവിളിച്ചവനെന്നും നടത്തിടുംവൃതഗണങ്ങളെ ചേർക്കുവാനായ് നീവരുന്ന കാലമിങ്ങടുത്തുപോയതാൽഅതിനായ് ഞങ്ങളെ ഒരുക്ക വേഗമായ്ആമേൻ കർത്താവേ നീ വരണമേ;- സ്തുതി…
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി
സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ യേശു രാജാധിരാജാവിനെഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻഎന്‍റെ ഉള്ളത്തിൽ വന്നതിനാൽആ അ ആനന്ദമേ പരമാനന്ദമേഇതു സ്വർഗ്ഗീയ സന്തോഷമേഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ എന്‍റെ ഉള്ളത്തിൽ വന്നതിനാൽഅവൻ വരുന്ന നാളിൽ എന്‍റെ കരം പിടിച്ച് തന്‍റെ മാറോടണച്ചീടുമേആ സമൂഹമതിൽ അന്നു കർത്തനുമായ്ആർത്തുഘോഷിക്കും സന്തോഷത്താൽ;-എൻ പാപങ്ങളെ മുറ്റും കഴുകീടുവാൻ തൻജീവനെ നൽകിയവൻ വീണ്ടുംവന്നീടുമേ മേഘവാഹനത്തിൽകോടാകോടി തൻ ദൂതരുമായ്;-കൺകൾ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ നാഥാ നിന്നുടെ വരവിനായിപാരിൽ കഷടതകൾ ഏറും ദിനംതോറുമേ കാന്താ വേഗം നീ വന്നിടണേ;-
Read Moreസ്തുതിക്കാം നമ്മൾ നന്ദിയാൽ
സ്തുതിക്കാം നമ്മൾ നന്ദിയാൽ സ്തുതിക്കാം പരിശുദ്ധനെസ്തുതിക്കാം പുത്രനെ തന്ന ദൈവത്തെസ്തുതിക്കാം, സ്തുതിക്കാംആയതാൽ ദുർബലൻ ഞാൻ ബലവാനായ്സാധു ഞാനും ധന്യനായ്യേശു എന്‍റെ രക്ഷകൻ ആയതാൽ സ്തുതിക്കാം, സ്തുതിക്കാംവണങ്ങാം നമ്മൾ ഭക്തിയാൽ വണങ്ങാം പരിശുദ്ധനെവണങ്ങാം പുത്രനെ തന്ന ദൈവത്തെവണങ്ങാം, വണങ്ങാം;- ആയതാൽ…Give thanks with a grateful heartGive thanks to the Holy oneGive thanks because He’s givenJesus Christ, His Son (Repeat)And now let the week say ”I am strong”,Let the […]
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ സർവ്വ
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻസർവ്വവല്ലഭനേശുവിനെകാലാകാലമെല്ലാം നമ്മെ കാത്തവനേനാം കാലമെല്ലാം സ്തുതിപ്പിൻപാപങ്ങൾ പലനാൾ ചെയ്തെന്നാലുംപാപിയിന്മേൽ സ്നേഹം കാട്ടിതാൻനമ്മെ സ്നേഹിച്ചു കാത്തു പാലിക്കുംനൽ രക്ഷകനെ സ്തുതിപ്പിൻസ്നേഹിതർ കൈവെടിഞ്ഞെന്നാലുംകഷ്ടങ്ങൾ നഷ്ടങ്ങൾ ഏറിയാലുംനമ്മെയെന്നും പരിപാലിക്കുംനൽ രക്ഷകനെ സ്തുതിപ്പിൻമന്നിതിൽ കൂടാരവാസികളായ്മന്നവൻ യേശുവെ പിന്തുടരാംഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നാംപാടീടാം ഹല്ലേലൂയ്യാ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവയെ സ്തുതിപ്പിൻ ഹല്ലേലുയ്യാ
- എനിക്കായ് ഭൂവിൽ വന്ന് ജീവൻ
- അളവില്ലാ ദാനങ്ങൾ നൽകുന്നോനെ
- ഇടയന്റെ കാവൽ ലഭിച്ചിടുവാനായ്
- ഹല്ലേലുയ്യാ ഹല്ലേലുയ്യാ

