Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻ നാമം

സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻതപ്പിനോടും നൃത്തത്തോടും കിന്നരത്താടുംഉച്ചനാദമുള്ള കൈത്താളത്തോടുംഅഖില ചരാചര സൃഷ്ടികൾക്കുടയോൻഅവൻ മേയ്ക്കും ആടുകൾ നാംസർവ്വശക്തികൾക്കും മീതെ അധിപതിയായോനെനിരന്തരം സ്തുതിച്ചിടുവിൻ;- സ്തുതി…അനുദിനമവൻ ചെയ്ത നന്മകൾ നിനയ്ക്കിൽഅവനെന്തു പകരം നൽകും?പൂർണ്ണമനസ്സോടും ആത്മാവിൻ അമിതബലത്തോടുംഅവനെ നാം സ്തുതിച്ചിടേണം;- സ്തുതി…ഇരമ്പും ചെങ്കടലിൽ പെരുവഴിയൊരുക്കിയപരമപരാശക്തൻ താൻഈ മരുവിലെ യാത്രയിൽ കരം പിടിച്ചനുദിനംകരുണയാൽ നടത്തിടുമേ;- സ്തുതി…തിരുക്കത്താൽ നമുക്കനശ്വര ഭവനങ്ങൾഒരുക്കുമെന്നരുളിയവൻതിരികെ വരും അവനരികിൽ നാം അനന്തമായ്വസിക്കും നിത്യാനന്ദമായ്;- സ്തുതി …

Read More 

സ്തുതിക്കു യോഗ്യൻ നീയേ ജന

സ്തുതിക്കു യോഗ്യൻ നീയേ ജനസ്തുതിക്കു യോഗ്യൻ നീയേ സുരസ്തുതിക്കു യോഗ്യൻ നീയേ നിത്യജീവനാഥാ സ്തുതിക്കു യോഗ്യൻ നീയേവിണ്ണുലകം വിട്ടിറങ്ങി മണ്ണുലകിൽ വന്നെനിക്കു പൂർണ്ണദയ ചെയ്തതിനാൽ ഘോരമായ പാപശാപം ധീരമനസ്സോടുവഹിച്ചോരു പരമേശസുനോ പാരം ധനിയായനീ നീസ്സാരനാമെനിക്കുവേണ്ടിതീരെ ദരിദ്രത്വമാർന്നായ് ക്രൂശു മരണം സഹിച്ചു തേജോമയനായ് ഭവിച്ചു നാശകനെ സംഹരിച്ചു നിന്നുയിർപ്പിൻ ജീവനെന്നിൽ വന്നു നിറഞ്ഞുന്നതന്‍റെ ധന്യത വിളങ്ങിടട്ടെ എന്നാളിൽ നീ വീണ്ടുംവരുമന്നാൾ നിന്നിൽ ഞങ്ങൾ ചേരുമെന്നാലതുമാത്രം പോരും ഹാ! നിൻവരവിങ്കലെന്നെ ഓർമ്മിപ്പതെന്നാശതന്നെ ഞാനും സ്തുതിക്കുന്നു നിന്നെ ജ്ഞാനബഹുമാന-ധനമൂനമില്ലാത്തവൻ മഹത്വം നൂനം […]

Read More 

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശു ദേവനെ

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-ധിപനായ് വന്ന ദൈവകുഞ്ഞാടിനെകരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു കുരിശെടുത്തു ഗോൽഗോത്താവിൽ പോയോനെ;- വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി;-മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച വിശ്വസ്തസാക്ഷിയെ നിനച്ചു;-ഏഴു പൊൻ […]

Read More 

സ്തുതിക്കു യോഗ്യനാം യേശു നാഥാ

സ്തുതിക്കു യോഗ്യനാം യേശു നാഥാവരുന്നു ഞാനിന്നു നിൻ സന്നിധേപൂർണ്ണമായ് എന്നെ ഞാൻ നൽകിടുന്നുപകരുക ശക്തി എന്നിൽ നാഥായേശുവേ നീ മാത്രം എന്നെന്നെന്നും ആരാധ്യൻ നിനക്കു തുല്യനായ് ആരുമില്ലസ്വർഗ്ഗത്തിലും ഇന്നും ഭൂമിയിലും ഇന്നുംനിനക്കു തുല്യനായ് ആരുമില്ല;കൃപയുടെ ആധിക്യത്താലെ ഇന്ന്നടത്തിടുന്ന എന്‍റെ യേശു നാഥാ(2)പത്മോസിൻ ദ്വീപിൽ ഞാൻ ഏകനായാലുംതിച്ചൂളയിൻ മദ്ധ്യ ആയിടിലും;കൂട്ടിനായ് വന്നിടും കൂടെ നടന്നിടുംമാർവ്വോടു ചേർത്തെന്നെ അണച്ചിടും(2);-നിൻ സ്നേഹത്തിന്‍റെ ആഴമെത്രയോ വർണ്ണിച്ചിടാനെനിക്കാവുകില്ലേ;നടത്തിയ നിന്‍റെ വഴികളോർത്തെന്നാൽഎങ്ങനെ ഞാൻ നിന്നെ മറന്നിടും(2);-

Read More 

സ്തുതിയും ആരാധനയും കർത്താ

സ്തുതിയും ആരാധനയും കർത്താവിനായി എൻ ശക്തിയും ബലവും ദൈവത്തിനായിഏകുന്നു ഞാനിതാ പൂർണ്ണമായി നിറയ്ക്കുക ആത്മാവിൻ പുതുബലത്താൽഹാ….ലേലൂ…. ഹാലേലുയ്യാ…(2)താഴ്ചയിലെന്നെ ഓർത്തല്ലോവേദനയിലെന്നെ താങ്ങിയല്ലോസ്വർഗ്ഗരാജ്യേ എത്തുവോളംപാരിൽ നിനക്കായ് പാടീടുംഹാ….ലേലൂ…. ഹാലേലുയ്യാ…(2)ഉണരുക ആത്മാവിൻ ബലം ധരിച്ച്സ്വർഗ്ഗരാജ്യേ പോയിടുവാൻദൂതരോടെത്തങ്ങ് ആരാധിപ്പാൻകാലം ഇനിയുമേറെയില്ലാ.. ഹാ….ലേലൂ…. ഹാലേലുയ്യാ…(2)

Read More 

സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേ

സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേസ്തൂത്യനാമേശുവെ വണങ്ങീടാമേസ്തൂതികളിന്മേൽ വാസം ചെയ്യുംഉന്നതനേ എന്നും സ്തൂതിച്ചീടാമേഹാ! അത്ഭുതമേ അവൻ പരിപാലനംആനന്ദമേ പരമാനന്ദമേനന്ദിയാലുള്ളവും നിറഞ്ഞീടുന്നതാൽ നാംഹല്ലേലുയ്യാ സ്തൂതി പാടിടാമേകഴിഞ്ഞ നാളെല്ലാം കൺമണിപോൽകരുണയാൽ നമ്മെ കാത്തതിനാൽകർത്തൻ തൻ കരത്തിൽ പാലിച്ചെന്നുംക്യപയതും ഏകിയേ –സ്തൂതിച്ചീടാമേഘോര മരുഭൂമിയാത്രയതിൽഅൻപുള്ള യേശുവിൻ ഇൻപസ്വരംനാൾ തോറും കേൾപ്പിച്ചു നടത്തുന്നതാൽനന്ദിയാൽ നിറഞ്ഞു നാം സ്തൂതിച്ചീടാമേഅഗ്നിയിൽക്കൂടെ നാം നടന്നാലുംആഴിയിൻ വെള്ളങ്ങൾ കവിഞ്ഞാലുംശോധന ഏറ്റവും പെരുകിയാലുംജയം നമുക്കേകിയതാൽ സ്തൂതിച്ചീടാമേകാന്തയിൻ ക്ലേശങ്ങൾ തീർന്നിടുമെകഷ്ടങ്ങളഖിലവും നീങ്ങിടുമേതേജസ്സിന്മേൽ തേജസ്സണിഞ്ഞവളായ്സീയോനിൽ വാണെന്നും സ്തൂതിച്ചീടാമേ

Read More 

സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ

സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻസ്തുതികളിൽ വസിക്കും പരിശുദ്ധനെതപ്പും കിന്നരവും തന്ത്രിനാദങ്ങളുംവീണകൾ മീട്ടിയും സ്തുതിച്ചിടുവിൻസ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻസ്തുതികളിൽ വസിക്കും പരിശുദ്ധനെവിശുദ്ധിയിൽ അവനെന്നും മഹിമയുള്ളോൻസ്തുതികളിൽ ഭയങ്കരൻ അത്ഭുതവാൻവാദ്യഘോഷങ്ങളാൽ ആർപ്പിൻ ധ്വനികളാൽവാനവനേശുവെ സ്തുതിച്ചിടുവിൻസർവ്വ ഭൂവാസികളെ സ്തുതിച്ചിടുവിൻസർവ്വ സൃഷ്ടികളുമെ വണങ്ങിടുവിൻസൂര്യചന്ദ്രന്മാരെ നക്ഷത്രക്കൂട്ടമെസൃഷ്ടാവാം നാഥനെ സ്തുതിച്ചിടുവിൻസർവ്വ ദൂതസൈന്യമെ സ്തുതിച്ചിടുവിൻസർവ്വ ശക്തനേശുവിനു ആർപ്പിടുവിൻസ്വർഗ്ഗോന്നതങ്ങളിൽ വാസം ചെയ്യുന്നവൻസീയോനിൻ നാഥനെ സ്തുതിച്ചിടുവിൻ

Read More 

സ്തുതിച്ചീടുവീൻ കീർത്തനങ്ങൾ ദേവനു

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻസ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നുവല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ;- ദേവാ…കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനംകേട്ടില്ല മാനവരിൻ കാതുകൾ തൻവചനം;- ദേവാ…തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാംപലമുറ നാം പാടിടുക പരമനു സങ്കീർത്തനം;- ദേവാ…ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾമാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ;- ദേവാ…മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണംധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം;- ദേവാ…

Read More 

സ്തുതിച്ചു പാടിടും മഹിമ നിറഞ്ഞു

സ്തുതിച്ചു പാടിടും മഹിമ അങ്ങേക്ക്എൻ കരങ്ങളെ ഉയർത്തിഇനി അങ്ങേ ആരാധിക്കും (2)യേശു വലിയവൻ അൽഭുതങ്ങൾ ചെയ്യുന്നവൻഅങ്ങേ പോലെ ആരുമില്ലഅങ്ങേ-പ്പോൽ ആരുമില്ല(2)വരുന്നു നാഥാ നിൻ സന്നിധിയിൽപൂർണ്ണ-ഹൃദയത്തോടെ ഇനി അങ്ങേ ആരാധിക്കും(2);-You deserve the glory and the honorLord we, lift our hands in worshipAs we praise your Holy nameFor You are greatYou do miracles so greatThere is no one else like YouThere is no one else […]

Read More 

സ്തുതിച്ചുപാടാം മഹിപനവനെ മഹത്വ

സ്തുതിച്ചുപാടാം മഹിപനവനെ മഹത്വപൂർണ്ണനാം ത്രിയേക നാഥനെരക്ഷയുടെ പ്രത്യാശയുമണിഞ്ഞ്രക്ഷകനേശുവിൻ നാമവും ധരിച്ച്ആത്മവരങ്ങളാൽ അലംകൃതരായി നാംആത്മനാഥനെ പാടി സ്തുതിക്കാം;-നന്ദി നിറഞ്ഞവരായ് അവൻ ചെയ്തതാംനന്മകളോരോന്നായോർത്തു നിരന്തരംആദിപിതാക്കന്മാർ ആരാധിച്ചതുപോൽമോദമോടാത്മവിൽ പാടി സ്തുതിക്കാം-…രക്ഷകനായ് പരിപാലകനായാത്മദായകനായ് സൗഖ്യമേകും യഹോവയായ്നിത്യവും നമ്മെ വഴിനടത്തിടുന്നസ്തുത്യനാം യാഹിനെ പാടി സ്തുതിക്കാം-…സ്വർഗ്ഗ സന്തോഷത്തിന്നുറവയിൽ നിന്നുംനിത്യവും പാനംചെയ്താനന്ദിപ്പതിനായ്അവൻ നമ്മിലും നാമവനിലുമായതാംനിസ്തുല ബന്ധത്തിനായി സ്തുതിക്കാം-…ഇത്ര സൗഭാഗ്യം പകർന്ന പരാപരൻഎത്രയും വേഗം വരുന്നു തൻ കാന്തയ്ക്കായ്അവൻ വരുമ്പോൾ അവനോടു സദൃശരായ്തീർന്നിടും നാം എന്ന ഭാവിപ്രത്യാശയ്ക്കായ്;-

Read More