സ്വർഗ്ഗസീയോൻ നാടതിൽ നാം
സ്വർഗ്ഗസീയോൻ നാടതിൽ നാംഎത്രയും വേഗം എത്തിടാറായികാന്തനാം യേശു വാനമേഘദൂതരുമായ് വേഗം വന്നിടാറായ്സ്ഥാനങ്ങൾക്കായ് മാനങ്ങൾക്കായ് ഓടിടുവാനോമഹിമ വിട്ട് ജീവനേകി വീണ്ടെടുത്തതുമുറുകെ പറ്റും പാപമെല്ലാം വിട്ടോടുകഇല്ലയെങ്കിൽ തള്ളിടുമെ നിത്യ അഗ്നിയിൽ;-ലോകത്തിന്‍റെ മോഹം നാശമെന്നറിഞ്ഞു നീപിൻ തിരിഞ്ഞിടെണം വേഗം ദൈവപൈതലേനിന്നെ തന്നെ നീ ഒരുക്കി കാത്ത്സൂക്ഷിച്ചാൽപോയിടാമെ ശുദ്ധർക്കുള്ള സീയോൻ നാടതിൽ;-ക്രിസ്തുവിന്‍റെ പാതയിൽ നിന്നകറ്റുവാൻശക്തിയോടെ ശത്രു തൻ വഴിയൊരുക്കുമ്പോൾമായയായ ലോകസുഖങ്ങൾ മുന്നിൽ കാണുമ്പോൾമയങ്ങിടല്ലേ വീണിടല്ലേ ദൈവപൈതലേ;-അന്ത്യകാല ലക്ഷണങ്ങൾ എത്രയേറെയായ്കണ്ണിൻ മുൻപിലായ് ഇന്ന് വന്നടുക്കുമ്പോൾഒരുങ്ങിട്ടുണ്ടോ പോയിടുവാൻ സ്വർഗ്ഗനാടതിൽഓടുന്നുണ്ടോ ലക്ഷ്യം നോക്കി ജീവപാതയിൽ;-
Read Moreസ്വർഗ്ഗസീയോനെ നിന്‍റെ പൗരനായി
സ്വർഗ്ഗസീയോനെ നിന്‍റെ പൗരനായി ഞാൻ സ്വർഗ്ഗമന്ദിരം വിടാതെ പാർത്തീടുമേ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കിജയിച്ചു ഞാൻ വരുമ്പോൾ സ്വർഗ്ഗസീയോനിൽ ഒരു തൂണായ് എന്നെയും തീർത്തീടുമേ ചേർത്തീടുമേഅതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കിനഗരത്തിൻ പണിയെല്ലാം പൊന്നു കൊണ്ട് തിളങ്ങിടും പന്ത്രണ്ടു മുത്തുകളാൽ-മുത്തുകളാൽഅതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കിനഗരത്തിൽ പ്രകാശിപ്പാൻ സൂര്യൻ വേണ്ട കുഞ്ഞാടു തന്നെയാണതിൻ വിളക്ക്, അതിനഴക്അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ […]
Read Moreസ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം
സ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം സ്തുത്യനാം യേശു മഹേശനു മഹത്വം നിത്യവുമെൻ പേർക്കെൻ പ്രിയൻ ചെയ്ത നിസ്തുല്യ നന്മകൾക്കായ് സ്തുതിച്ചടുന്നേ സ്തുച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ പരമപിതാവിനെ സ്തുതിച്ചിടുന്നേ അവനെന്‍റെ ബലമുള്ള സങ്കേതമേ എന്‍റെ ആശാ നികേതമേ അവനെന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കണ്ണിനെ കണ്ണീരിൽ നിന്നും അവനെന്‍റെ കാലിനെ വീഴ്ചയിൽനിന്നൂം വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ;- ജീവന്‍റെ വഴിയിൽ ഞാൻ നടകൊള്ളുവതിനായ് ജീവന്‍റെ വചനങ്ങൾ അവനെനിക്കേകി അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ;- ആശ്രയമവനിൽ ഞാൻ പുതുക്കിടുന്തോറും ആശ്വാസമെന്നുള്ളിൽ പെരുകിവരുന്നു ആശ്രിതവൽസലനാം […]
Read Moreസ്വർഗ്ഗതാതാ അൻപിൻ രൂപാ നിന്നെ
സ്വർഗ്ഗതാതാ അൻപിൻ രൂപാനിന്നെ വന്ദിക്കുന്നു ഞാൻയേശുനാഥാ കൃപയിൻ ദേവാനിന്നെ വന്ദിക്കുന്നു ഞാൻശുദ്ധാത്മാവേ സൽഗുരുവേനിന്നെ വന്ദിക്കുന്നു ഞാൻത്രിയേകനേ മൽപ്രിയനെവന്ദനം പ്രഭോ മുദാഏകസുതനെയെനിക്കായ് ക്രൂശിൽപാപയാഗമാക്കുവാൻശത്രുവായിരുന്നെന്നെ താവകമിത്രമാക്കിത്തീർക്കുവാൻഎത്ര വലിയ സ്നേഹം കാട്ടിതാതാ നീയീ പാപിമേൽനന്ദിയോടെ ഭക്തിയോടെവീണു വണങ്ങുന്നു ഞാൻപാപശാപ ദോഷങ്ങളിൽനശ്വരമാം പാതയിൽനിന്നെ വിട്ടകന്നു ചെന്ന ദോഷിയെന്നെ നേടുവാൻസ്വർഗ്ഗം വിട്ടീപ്പാരിൽ വന്നദേവ സുതാ വന്ദനംസ്തുതിയും ബലവും മാനമെല്ലാംസ്വീകരിപ്പാൻ യോഗ്യൻ നീഎന്നും നിന്‍റെ മന്ദിരമായ്എന്നിൽ വാസം ചെയ്തിടുംവീണിടാതെ കൃപയിലെന്നെകാവൽ ചെയ്യും വല്ലഭാസത്യവഴിയിലെന്നെ നയിക്കുംശുദ്ധാത്മാവേ വന്ദനംസത്യത്തിലും ആത്മാവിലുംആരാധിക്കുന്നിന്നു ഞാൻ
Read Moreസ്വർഗ്ഗത്തേക്കാൾ ഉന്നതനാകും
സ്വർഗ്ഗത്തേക്കാൾ ഉന്നതനാകും കർത്താവാം ക്രിസ്തേശുരാജരാജൻ ദൈവകുമാരൻ മനുഷ്യനായ് ജനിച്ചു1.മനുഷ്യജന്മം എടുപ്പാനായ് യരുശലേമിൻ ബേത്ലേഹേമിൽമറിയയിൻ മകനായ് പിറന്നുദൈവകുഞ്ഞാടായവൻ പിറന്നുഒരുആട്ടിൻ തൊഴുത്തതിൽ കിടന്നു… ഇമ്മാനുവേൽഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ2.ക്രിസ്തുരാജൻ ജനിച്ചപ്പോൾ ഒരു നക്ഷത്രം ഉദിച്ചുവല്ലോനമ്മുടെ ഇരുളാം ഹൃദയത്തിലുംവെളിച്ചമാം മശിഹാ ഉദിക്കട്ടെഇന്നു വെളിച്ചമായി മശിഹാ ജനിക്കട്ടെ…ഇമ്മാനുവേൽഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയഹാലേലുയ ഹാലേലുയ ഹാലേലുയ ഹാലേലുയ
Read Moreസ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും
സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും സാധുവോടീവിധമായിരിക്കും സർവ്വേശൻ ചൊല്ലുവതെല്ലായ്പോഴും എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും നാനാ പരീക്ഷകൾ വന്നിടുമ്പോൾ പാലകന്മാർ പറന്നോടിടുമ്പോൾനാദമിതു ചെവി പൂകിടട്ടെ എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും ഭൗമികമായ നിന്നാശയെല്ലാം കാലമാം കല്ലറ പൂകിടുമ്പോൾ പിന്നെയുമീ വാക്കു ധൈര്യമേകും എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും കള്ളൻ തുരുമ്പും പുഴുവിവയാൽ കൊള്ളയാകാതുള്ള നിൻമുതൽ നീ സ്വർഗ്ഗമഹത്ത്വത്തിൽ കണ്ടിടുമ്പോളെൻ നടത്തിപ്പുകൾ ബോദ്ധ്യമാകും
Read Moreസ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന
സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്നദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻമറുവിലയായ് പ്രാണൻ നൽകിയഎന്നെ നേടിയ മഹൽ സ്നേഹംയേശുവേ ഈ എൻ ജീവിതംപൂർണ്ണമായ് നിൻ കരങ്ങളിൽതരുന്നു പ്രിയനേഎനിക്കില്ലവകാശമൊന്നുംപാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലുംഉള്ളം നീറി നീ എന്നെ തേടി വന്നുകണ്ടെത്തി എന്നെ മാറോടണച്ചുപാപം ക്ഷമിച്ചു, സ്വീകരിച്ചുക്രൂശും വഹിച്ചു മലമേൽ നടന്നരാജഘോഷയാത്രയതെനിക്കു വേണ്ടിമുള്‍കിരീടം നിൻ പൊൻകിരീടമായ്മരക്കുരിശോ സിംഹസനമായി
Read Moreസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടുംസ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നുഇന്നു മന്നിതിൽ സീയോൻ യാത്രയിൽഎന്നും ഖിന്നതമാത്രം എന്നു വന്നു നീയെന്നെ ചേർക്കുമോഅന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ…മരുഭൂമിയിൽ തളരാതെ ഞാൻമരുവുന്നു നിൻ കൃപയാൽഒരു നാളും നീ പിരിയാതെന്നെകരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ…നല്ല നാഥനേ! നിനക്കായി ഞാൻവേല ചെയ്യും അന്ത്യം വരെഅല്ലൽ തീർന്നു നിൻ സവിധേ വരാ-തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ…കർത്തൃകാഹളം വാനിൽ കേൾക്കുവാൻകാലമായില്ലേ പ്രിയനേആശയേറുന്നേ നിന്നെ കാണുവാൻആമേൻ യേശുവേ വരണേ;- സ്വർഗ്ഗ…
Read Moreസ്തുതിയും പുകഴ്ച്ചയുമെല്ലാം എൻ
സ്തുതിയും പുകഴ്ച്ചയുമെല്ലാം – എൻയേശു രാജാവിന് – സ്തുതിയും…ദൂതഗണങ്ങളേ സ്തുതിച്ചിടുവിൻസൈന്യ സമൂഹമേ സ്തുതിച്ചിടുവിൻസൂര്യ ചന്ദ്രന്മാരേ സ്തുതിച്ചിടുവിൻനക്ഷത്ര വ്യന്ദങ്ങളേ സ്തുതിച്ചിടുവിൻസ്വർഗ്ഗാധി സ്വർഗ്ഗങ്ങളേ സ്തുതിച്ചിടുവിൻവനാധിവാനങ്ങളേ സ്തുതിച്ചിടുവിൻആഴിയിൻ ആഴങ്ങളേ സ്തുതിച്ചിടുവിൻഭൂമിയിലുള്ളതെല്ലാം സ്തുതിച്ചിടട്ടെതീയും കല്മഴയും ഹിമ ആവിയുംവചനം അനുസരിക്കും കൊടുംകാറ്റുംപർവ്വതവും കുന്നും സർവമ്യഗജാലവുംഒത്തുചേർന്നു സ്യഷ്ടിതാവെ സ്തുതിച്ചിടട്ടെഭൂമിയിലെ രാജാക്കന്മാർ പ്രഭുക്കന്മാരുംയുവാക്കന്മാർ, വ്യദ്ധന്മാർ, യുവതികളുംബാലന്മാരും സർവ്വ സ്യഷ്ടികളുംജീവനുള്ള ദൈവത്തെ സ്തുതിച്ചിടട്ടെവചനത്തിൻ ശബ്ദം കേൾക്കും വീരന്മാരുംആജ്ഞ അനുസരിക്കും ശുശ്രൂഷക്കാരുംആധിപത്യത്തിലെ സർവ്വ പ്രവർത്തികളുംആർത്തുപാടി യഹോവയെ സ്തുതിച്ചിടട്ടെ
Read Moreസ്വർഗ്ഗ പിതാവേ നിൻ പ്രിയ
സ്വർഗ്ഗ പിതാവേ നിൻ പ്രിയ സൂതരായ് ധരണിയിൽ മരുവതിനായ്ദാസരിലേകുക വൻ കൃപപാരം ആത്മവരം ചൊരികനിൻ കൃപയെന്യേ ഒരു നിമിഷവുമീ ധരയിൽ മേവിടാൻ(2)ആവതില്ലെയെങ്ങൾക്കഭയമൊന്നേ തിരുസന്നിധി യേശുപരാ(2);- സ്വർഗ്ഗ…ഇരുളാർന്നിടങ്ങളിൽ ഇത്തിരിവെട്ടം ചൊരിയാൻ കൃപയരുളു(2)സുവിശേഷത്തിൻ കൈത്തിരിയായ് തിരു സാക്ഷികളായിടുവാൻ(2);- സ്വർഗ്ഗ…തിരുവചനത്തിൻ പൊരുളറിഞ്ഞുഴിയിൽ തവഹിതമനുസരിപ്പാൻ(2)നിൻ പദതാരിണ പിൻഗമിപ്പാൻ ദിവ്യദീപ്തിയാൽ നയിക്കണമെ(2);- സ്വർഗ്ഗ…സ്നേഹവും സഹനവും കരുണയുമേന്തി സഹജരിൽ കനിവേകാൻ(2)നിൻ ദിവ്യദാനങ്ങൾ പങ്കിടുവാൻ സ്നേഹ പാത്രങ്ങളാക്കീടുക(2);- സ്വർഗ്ഗ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭക്തരിൻ ശാശ്വത വിശ്രാമമെ
- വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം
- വരുവിൻ വരുവിൻ യേശു വിന്നരികിൽ
- എന്‍റെ പുരയ്ക്കകത്തു വരാൻ
- പെന്തെകോസ്തു നാളിൽ മാളിക

