സ്നേഹത്തിൻ ഇടയനാം യേശുവേ
സ്നേഹത്തിൻ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ നിത്യമാം ജീവനും ദൈവപുത്രാ!നീയല്ലാതാരുമില്ലയേശുനാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ലയേശു നാഥാ! നീയല്ലാ താരുമില്ലസാധുക്കൾക്കായ് വലഞ്ഞലഞ്ഞതുംആടുകൾക്കായ് ജീവൻ വെടിഞ്ഞതും പാടുകൾ പെട്ടതും ആർ നായകാനീയല്ലാതാരുമില്ല;- യേശുനാഥാ…നീക്കിടുവാൻ എല്ലാ പാപത്തെയുംപോക്കിടുവാൻ സർവ്വശാപത്തെയും കോപാഗ്നിയും കെടുത്തിടാൻ കർത്താ! നീയല്ലാതാരുമില്ല;- യേശുനാഥാ…അറിവാൻ സ്വർഗ്ഗപിതാവിനെയുംപ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും വേറൊരു വഴിയുമില്ല നാഥാ നീയല്ലാതാരുമില്ല;- യേശുനാഥാ…സഹിപ്പാൻ എൻബുദ്ധിഹീനതയും വഹിപ്പാൻ എൻഎല്ലാ ക്ഷീണതയും ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ!നീയല്ലാതാരുമില്ല;- യേശുനാഥാ…സത്യവിശ്വാസത്തെ കാത്തിടുവാൻ നിത്യം നിൻ കീർത്തിയെ പാടിടുവാൻ ഭൃത്യന്മാരിൽ കൃപ തന്നിടുക നീയല്ലാതാരുമില്ല;- […]
Read Moreസ്നേഹത്തിൻ തോണിയിൽ യാത്ര
സ്നേഹത്തിൻ തോണിയിൽ യാത്ര തുടരുന്നയാത്രക്കാരെ നിങ്ങൾ തീരം കണ്ടോകൂരിരുൾ മൂടുന്നു സൂര്യൻ മറയുന്നുകരയും മറയുന്നു കരളുമുരുകുന്നുആരു സഹിക്കാൻ ഇല്ലാതെ നിൽക്കുമ്പോൾഏകനായ് എത്തുമെൻ യേശുദേവൻ;-അപ്പനുമമ്മയും കൈവെടിഞ്ഞീടുന്നുബന്ധുക്കൾ മാറുന്നു ശത്രക്കളേറുന്നുകൂട്ടുസഹോദരർ കൈവിട്ടകലുമ്പോൾകൂട്ടിനായെത്തുമെൻ യേശുദേവൻ;-രോഗങ്ങൾ മാറുന്നു ശാപങ്ങൾ നീങ്ങുന്നുരോഗക്കിടക്കൾ നീക്കിക്കളയുന്നുലോകത്തിൻ വൈദ്യന്മാർ കൈവിട്ടനേരത്ത്സൗഖ്യത്തിൻ ദായകൻ യേശുമാത്രം;-
Read Moreസ്നേഹവാനാം യേശുവേ ഞാൻ വരുന്നു
സ്നേഹവാനാം യേശുവേ ഞാൻ വരുന്നുഎന്നെത്തന്നെ തിരുമുൻപിലേകാൻഈ ലോകത്തിൻ പരിഹാസങ്ങൾകഷ്ടനഷ്ടങ്ങൾ മാറാരോഗങ്ങൾനിന്ദകൾ വന്നീടുമ്പോൾഞാൻ സഹിപ്പാൻ തിരുകൃപഎന്നിൽ വേണം നാഥാ;- ഈ മന്നിലെ എന്‍റെ ജീവിതംവേഗം തീരുമേ ഞാൻ പോകുമേമാറിടും മൺകൂടാരംനാഥൻ തരുമേ മുത്തുകൊണ്ടു നിർമ്മിച്ച കൊട്ടാരം;-ഈ പാരിലെ സൗഭാഗ്യങ്ങൾവെറും മായയേ മാറിപ്പോകുമേവിണ്ണിൻ മഹിമയ്ക്കായ് ഓടാം നാഥൻ തരുമേ തേജസ്സിന്‍റെവാടാത്ത കിരീടം;-
Read Moreസ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ
സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ കാൽവറി ക്രൂശിൽ ജീവനും തന്നു സ്നേഹിച്ചതെന്നെ നീ സ്വർഗ്ഗത്തിൽ രാജാവു നീ ഭൂവിൽ പുൽക്കൂട്ടിൽ ജാതനായി കാടുകൾ മേടുകളിൽ എന്നെ തേടി നടന്നവൻ നീ കൈകാൽ വിരിച്ചാ കാൽവറി ക്രൂശിൽ കണ്ടെത്തിയെന്നെ നീ എന്നെ വിളിച്ചവൻ നീ എന്നും വിശ്വസ്തനായകനാം നീതിയിൻ പാതകളിൽ എന്നെ നേരെ നടത്തിടും നീ കൂരിരുൾ വഴിയിൽ ശത്രുക്കൾ നടുവിൽ കൈവിടുകില്ല നീ നിൻസ്നേഹക്കൊടിക്കീഴിൽ മാറും എന്നാകുലങ്ങളെല്ലാം നിൻമുഖതേജസ്സിനാൽ മായും എന്നാലസ്യങ്ങളെല്ലാം ഇന്നലേയുമിന്നും എന്നുമനന്യാം നിൻമാർവ്വിൽ ചാരും ഞാൻ
Read Moreശ്വാസം മാത്രമാണേതു മാനുഷ്യനും
ശ്വാസം മാത്രമാണേതു മാനുഷ്യനും-എത്രകോശാവസ്ഥ വർദ്ധിച്ചാലുംശ്വാസം മാത്രമാണേതു മാനുഷ്യനുംലോക സമ്പാദ്യങ്ങൾ വർദ്ധിച്ചാകാശത്തിൻ കീഴിലെങ്ങുംഏകഛത്രാധിപതിയായ് തീർന്നുവെന്നാലുംലോകരെല്ലാം കൈകൂപ്പിക്കൊണ്ടാകമാനം സേവിച്ചാലുംപോകുമവനുള്ളശ്വര്യമാകെ അതിവേഗം;- ഒരു ശ്വാസംവിദ്യാബാഹുല്യം കൊണ്ടുയർന്നുദ്യോഗങ്ങൾ ലഭിച്ചാലുംവിദ്വാന്മാരിൽ വച്ചുയർന്ന വിദ്വാനായാലുംവിദ്യ കൊണ്ടാട്ടേറെ കാര്യമിദ്ധരയിൽ സാധിച്ചാലുംവിദ്യകളൊന്നും ഫലിയ്ക്കാമൃത്യുവെ ജയിപ്പാൻ;- ഒരു ശ്വാസംഗാത്ര ചൈതന്യം കൊണ്ടുത്ര കീർത്തിമാനായ് തീർന്നാലുമാ-മാത്രയിൽ പൂവിനു തുല്യം മാത്രമാണവൻകാറ്റടിച്ചുതിർത്തു സ്ഥലം മാറ്റീടുന്നതുപോൽമർത്ത്യനൂറ്റമേറും ഗാത്രശക്തി മാറ്റീടുമതിനാൽ;- ഒരു ശ്വാസംവന്മാളികകൾ സ്ഥാപിച്ചിട്ടുന്മേഷമായ് ജീവിച്ചാലുംഇമ്മഹി സുഖജീവിതം നിർമ്മൂലമാകുംആകയാലിവിടം വിട്ടുപോകുവതിനുമുമ്പു നാംലോക മാലിന്യങ്ങൾ വിട്ടു നാഗമാർഗ്ഗ പാകാമിനീം;- ഒരു ശ്വാസംപാർത്തലത്തിൽ പണ്ടു പാർത്ത കീർത്തിമാന്മാരെയും കൃമിആർത്തിയോടെ […]
Read Moreസ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു
സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം തൻപുത്രനെയും നൽകി ബലിയാകുവാൻആദ്യമവൻ സ്നേഹിച്ചെന്നെ ആദിയുഗങ്ങൾക്കു മുന്നേ ആകയാൽ തന്നെ സ്നേഹിച്ചു ഞാനും സന്തോഷ സമ്പൂർണ്ണനായ്പാപിയായ് പാരിൽ പിറന്നു പാപവഴിയിൽ നടന്നു പാതകനായോരെന്നെയും ദൈവം സ്നേഹിച്ചതാണത്ഭുതം മറ്റാരും തേടി വന്നില്ല മറ്റാരും ജീവൻ തന്നില്ല ഉറ്റസുഹൃത്തായൂഴിയിലിന്നെന്നേശുവൊരാൾ മാത്രമാംഅഴലേറും വേളയിൽ തന്‍റെ കഴലിൽ ഞാനാശ്രയം തേടും ചുഴലിയിലാഴിത്തിരമേൽ നടന്നെന്നരികിൽ വരും രക്ഷകൻ
Read Moreശ്രീയേശുനാഥാ സ്വർഗ്ഗീയ രാജാ
ശ്രീയേശുനാഥാ! സ്വർഗ്ഗീയ രാജാ! നിൻകൃപ ഞങ്ങൾക്കു മതിയാം ലോകവാരിധിയിൽ ഉയരുമ്പോൾ അലകൾനിൻകൃപ ഞങ്ങൾക്കു മതിയാം ജീവന്‍റെ തോണി കുടുങ്ങുമ്പോളലയിൽ നിൻകൃപ ഞങ്ങൾക്കു മതിയാംചെറുവഞ്ചിക്കാരേ വരൂ! ക്രിസ്തൻ ചാരത്ത് തകരുന്ന ജീവനിൽ തരുമവൻ വിടുതൽ യേശുതാൻ രാജൻ അവനുള്ള ജീവനിൽഅനന്തമാം സന്തോഷം അതു തുല്യമില്ലഅലറുന്ന ആഴിയിൽ ഉലയില്ല തോണിചുക്കാൻ പിടിക്കുന്നോൻ അഖിലാണ്ഡ നാഥൻകടലിനെ സൃഷ്ടിച്ചോൻ തോണിയെ നയിക്കുമ്പോൾഅലരുന്ന കടലിൽ അലയൽപ്പമില്ല
Read Moreശ്രീയേശുനാഥൻ എൻ യേശുനാഥൻ
ശ്രീയേശുനാഥൻ എൻ യേശുനാഥൻസാത്താന്യ സൈന്യത്തെ ജയിക്കുമവൻതൻ ജീവനേകി നമ്മെ തേടി വന്നവൻപാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്തവൻസ്വർഗ്ഗീയ മന്ന നൽകിടുന്നവൻസ്വർഗ്ഗീയ സന്തോഷം ഏകിടുന്നവൻ(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശീയേശു…ഈ ലോകയാത നൽകും മോഹചിന്തകൾപാപങ്ങളാൽ നമ്മെ മാടിവിളിക്കേ(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു…ഉറ്റവരാകവേ തള്ളിടുമ്പോഴുംആരോരുമില്ലാതേകരാകിലും(2)അവൻ ദയ വലുത് അവൻ കൃപ വലുത്അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു …
Read Moreശ്രീയേശു നാഥനെ നാമെന്നും സ്തുതിക്കാം
ശ്രീയേശുനാഥനെ നാമെന്നും സ്തുതിക്കാംശ്രേഷ്ഠനാമവനെ നാമെന്നും വന്ദിക്കാംപാപികളെ തേടി പാരിൽ വന്നവനെ!പരിശുദ്ധനെ പാരിൻ പരിപാലകനെ!;- ശ്രീയേശു..കാൽവറിയിൽ കാണും ക്രൂശതിലേശുശാപമായ് തൂങ്ങി പാപിയെ വാങ്ങി;- ശ്രീയേശു..ദൂരസ്ഥന്മാരെ സമീപസ്ഥരാക്കുംനിൻ ക്രൂശിൻ രക്തമേ എന്നുടെ ജയമേ;- ശ്രീയേശു..ഏക യാഗത്താലാദി ആദാമെ നീക്കിഏക ശരീര സഭയ്ക്കെന്നെയംഗമാക്കി;- ശ്രീയേശു..ന്യായപ്രമാണമെന്ന ശത്രുത്വം നീക്കി ആത്മാവിൻ പ്രമാണത്താൽ പുത്രത്വം നൽകി;- ശ്രീയേശു..ഈ ലോക ഗതിയിൽ മരിച്ചിരുന്ന എന്നെപരലോക പദവിയ്ക്കുയർപ്പിച്ചവനെ;- ശ്രീയേശുപരനെ നിന്നുടെയീ നിസ്തുല്യസ്നേഹത്തിൽവേരൂന്നി നിറയുവാൻ കനിയണെ ഇഹത്തിൽ;- ശ്രീയേശു..
Read Moreശ്രീയേശു നാഥന്‍റെ മഹാത്മ്യമേ ഹാ
ശ്രീയേശു നാഥന്‍റെ മഹാത്മ്യമേ! ഹാ എത്രയോ രമ്യമേ! ആരാലും വർണ്യമല്ലാത്തവണ്ണമാണവൻ മാഹാത്മ്യംമാലിന്യമേശാത്ത ജീവിതവും മാറാത്ത മാസ്നേഹവും മാനവപാപ മോചനവും ശ്രീമാനുവേലിൽ മാത്രംആയിരമായിരമാളുകളിൽ ആരിലും സൗന്ദര്യവാൻ പാരിലുണ്ടാകും മാലുകളാകും മാറയിൽ മാധുര്യവാൻഏതൊരു നേതാവുമീഭൂതലേ ചാവിന്നുമുൻ വീഴുമേ നേതാവും മൃത്യുജേതാവും ക്രിസ്തുനാഥനൊരാൾ മാത്രംലോകാധിപത്യം ഭരമേൽക്കുവാൻ ആകെ തൻകീഴാക്കുവാൻ ഏകാധികാരിയായ് വാഴുവാനും യോഗ്യനവൻ മാത്രംആനന്ദം ആനന്ദം ആനന്ദമേ : എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു മാറാത്ത സ്നേഹിതൻ യേശു
- കർത്താവെൻ നല്ലോരിടയൻ
- എൻ ജീവിത യാത്രയതിൽ-രുചിച്ച് അറിഞ്ഞ സ്നേഹം
- എല്ലാ മഹത്വവും എൻ യേശുവിന്
- മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം

