Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ

സീയോൻ മണാളനെ ശാലേമിൻ പ്രിയനെനിന്നെക്കാണുവാൻ നിന്നെക്കാണുവാൻഎന്നെത്തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽവന്നു വാഴുവാൻപരനേ നിൻ വരവേതു നേരത്തെന്നു അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻഅനുനിമിഷവും അതികുതുകമായ് നോക്കി പാർക്കും ഞാൻ;- സീയോൻ…കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു ഞാൻപോയ് മറയുമേ പോയ് മറയുമേകണ്ണിമയക്കും നൊടിനേരത്തു ചേരുമേവിൺപുരിയതിൽ;- സീയോൻ…സഭയാം കാന്തയെ ചേർക്കുന്നനേരത്തു എന്താനന്ദമേ എന്താനന്ദമേപ്രിയന്‍റെ മാർവ്വിൽ ഞാൻ ചാരുംസമയത്തു പരമാനന്ദമേ;- സീയോൻ…കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർഎടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോആ മഹൽ സന്തോഷ ശോഭനനാളതിൽഞാനും കാണു മേ;- സീയോൻ…

Read More 

സീയോൻ മണവാളനെൻ കാന്തനായ്

സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻകാലങ്ങളെത്ര കാത്തീടേണം(2)ആ നാളും നാഴികയും ഞാൻ നോക്കി(2)പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2)ഹാ എന്നു തീർന്നിടുമെന്നാശ;-പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതംആകെയും തീർത്തതാമെൻ കാന്തൻ(2)തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2)തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2)പങ്കമകറ്റിയെന്നെ കാക്കും;-നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാംനിൻപേർക്കായ് തന്നീടുവാനാശ(2)എനിക്കേറുന്നെന്നുള്ളമതിലെന്നും(2)നിൻ പേർക്കായ് ജീവനെത്തന്നെൻ(2)പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു;-വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾപ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2)ആ നേരം പറന്നുപോം ഞാൻ വാനിൽ(2)ഹായെന്‍റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2)ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം;-പതിനായിരങ്ങളിലും പാവനനായിടുന്നെൻസർവ്വാംഗസുന്ദരനാം കാന്താ(2)നിൻ പ്രേമം എനിക്കു തന്നിടേണം(2)നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2)ഭാഗ്യമെനിക്കു തന്നിടേണം;-

Read More 

സീയോൻ നഗരവാസമെൻ

സീയോൻ നഗരവാസമെൻജീവിതത്തിൻ ആശയെആനന്ദം ആനന്ദം ആനന്ദമേ-എൻകത്തനോടൊത്തുള്ള വാസമേപാപം നിറഞ്ഞ ലോകമേ-നിൻഭാഗ്യം എനിക്കു വേണ്ടായേദോഷം നിറഞ്ഞ ദേശം വിട്ടെൻയേശുവിൻ പിൻപേ പോകുന്നേ;- ആനന്ദംക്രൂശിൻ വചനം കേൾക്കുമ്പോൾ-എൻകൺകൾ നിറഞ്ഞു കവിയുന്നേനാഥൻ സഹിച്ച പാടുകൾ-എൻരക്ഷയ്ക്കായിത്തീർന്നല്ലോ;- ആനന്ദംഉണർന്നിരുന്നു പ്രാർത്ഥിക്കാംകോട്ടകാത്തു സൂക്ഷിക്കാംവിളക്കിൽ എണ്ണ കുറയതെ-നാംവിരുതിനായ് മുന്നേറിടാം;- ആനന്ദംഅധർമ്മം ദിനവും പെരുകുന്നേദൈവസ്നേഹം കുറയുന്നേവരവിൻ നാളും അടുക്കുന്നേവിശുദ്ധികാത്തു നാം ഒരുങ്ങീടാം;- ആനന്ദം

Read More 

സീയോൻ പുത്രിയെ ഉണരുക

സീയോൻ പുത്രിയെ ഉണരുകനിൻ കാന്തൻ വരവേറ്റം സമീപമായ്രാത്രിയേറെ ഇല്ലിനി ദുഖമേറെയില്ലിനിപ്രീയൻ നടിനോടെറ്റമടുത്തുഹാ..ഹാ..ഹാ.. കാലാമാടുത്തുകാന്തനുമായുള്ള നിത്യവാസംകണ്ണനീർ മാറും ദുഖമെല്ലം തീരുംകാന്തനുമയ് നാം വാണീടുമ്പോൾഒരുങ്ങീടാം പ്രീയജനമെവീണ്ടെടുപ്പിൻ നാളടുത്തെല്ലോ;- ഹാ…ജഡത്തിൻ മോഹങ്ങൾ ഒഴിഞ്ഞീടുകസ്നേഹത്താൽ ജീവിതം മുന്നേറുകമഹിമയിൻ കാന്തൻ എഴുന്നെള്ളാറായ്കൈവിടപ്പെടല്ലെ മരുയാത്രയിൽ;- ഹാ…

Read More 

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

സീയോൻ സൈന്യമേ ഉണർന്നീടുവിൻപൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്കകേൾക്കാറായ് തൻ കാഹളധ്വനി-നാംപോകാറായ്ഈ പാർത്തലം വിട്ടു തേജസ്സേറും പുരേസർവ്വായുധങ്ങൾ ധരിച്ചീടുകദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ;-ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർനിത്യനിത്യയുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ;-പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേഅങ്ങുചെന്നു കാണുവാനെൻ പ്രീയൻ പൊന്മുഖം;-ആനന്ദമേ, നിത്യാനന്ദമേകാന്തനോടു വാഴും കാലം എത്ര ആനന്ദം;-

Read More 

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ

സീയോൻ സഞ്ചാരി ഭയപ്പെടേണ്ടായാഹെന്ന ദൈവം കൂടെയുണ്ട്(2)അവൻ മയങ്ങുകില്ല ഉറങ്ങുകില്ലയിസ്രയേലിൻ ദൈവം കൈവിടില്ല(2)രോഗിയായ് ഞാൻ തളർന്നാലുംദേഹമെല്ലാം ക്ഷയിച്ചാലും(2)ആണികളാൽ മുറിവേറ്റപാണികളാൽ സുഖമേകും(2)വാക്കു തന്നോൻ മാറുകില്ലവാഗ്ദത്തങ്ങൾ പാലിച്ചിടും(2)കൂരിരുൾ താഴ്വരയിൽകൂടെയുണ്ടെൻ നല്ലിടയൻ(2)ആശയറ്റതാമീയുലകിൽആശ്രയിപ്പാൻ പോകരുതേ(2)ആശ്രയിപ്പാൻ ഇടമൊന്നേആശ്രയമായ് എന്നേശു മതി (2);-

Read More 

സീയോൻ സഞ്ചാരി ഞാൻ യേശുവിൽ

സീയോൻ സഞ്ചാരി ഞാൻയേശുവിൽ ചാരി ഞാൻപോകുന്നു കുരിശിന്‍റെ പാതയിൽമോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാംവീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽരക്ഷകൻ കൈകളിൽ താങ്ങിടും;-ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽനാഥനു മുൾമുടി നൽകിയ ലോകമേനീ തരും പേരെനിക്കെന്തിനായ്;-സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻഭാരവും പാപവും വിട്ടു ഞാനോടുമാന്നേരവും യേശുവെ നോക്കിടും;-എന്നെ നേടുന്ന സന്തോഷമോർത്തതാൽ നിന്ദകൾ സഹിച്ചു മരിച്ച നാഥനെധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽക്ഷീണമെന്തെന്നറികില്ല ഞാൻ;-ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാനന്മയേ തൻകരം നൽകുമെന്നീശനിൽഎന്മനം […]

Read More 

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻകാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്മേഘത്തിൽ നമ്മെയും ചേർത്തിടാറായ്ആയിരമായിരം വിശുദ്ധരുമായ്കാന്തനാം കർത്താവു വന്നിടുമേആർത്തിയോടവനായ് കാത്തിടാമേ;-നാസ്തികരായ് പലരും നീങ്ങിടുമ്പോൾക്രൂശിന്‍റെ വൈരികളായിടുമ്പോൾക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;-വാനഗോളങ്ങളെല്ലാം കീഴ്പ്പ‍െടുത്താൻമാനവരാകവേ വെമ്പിടുമ്പോൾവാനാധിവാനമെൻ അധിവാസമേ;-ജാതികൾ രാജ്യങ്ങളുണർന്നിടുന്നേയൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേആകയാൽ സഭയേ നീ ഉണർന്നിടുക;-തേജസ്സിൻ പുത്രരെ കണ്ടിടുവാൻസൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;-വാഗ്ദത്തം അഖിലവും നിറവേറുന്നേസീയോനിൽ പണി വേഗം തീർന്നിടുമേതേജസ്സിൻ കാന്തനും വെളിപ്പെടുമേ;-

Read More 

സർവലോക സൃഷിതാവേ സകലത്തി

സർവ്വലോക സൃഷിതാവേ സകലത്തിനും അധികാരിയെ സ്വർഗ്ഗ സൈന്യം ആരാധിക്കും സ്തുതികൾക്കു യോഗ്യൻ എൻ യേശുവേ അത്യന്തശക്തി എന്നിൽ പകർന്നവനെ എന്റേതെന്നു ചൊല്ലാൻ ഒന്നുമില്ലായെ ഒന്നുമില്ലായെ പുകഴുവാൻ ഒന്നുമില്ലായെ സർവ്വ വല്ലഭൻ യേശുവേഎന്‍റെ എല്ലാ നേട്ടങ്ങളുംലോകം തന്ന മുകുടങ്ങളും സ്ഥാനങ്ങളും അതിൻ മാനങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-ബുദ്ധിശക്തി ആരോഗ്യവും വസ്തുവക സമ്പാദ്യവും ബന്ധങ്ങളും അതിൻ ആഴങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-സ്വർഗ്ഗം നൽകും പ്രതിഫലവുംവാടാത്തതാം പൊന്നിൻ കിരീടവുംഅർപ്പിക്കും ഞാൻ എല്ലാം തൃപ്പാദത്തിൽആരാധിക്കും അങ്ങേ നിത്യകലവും;-

Read More 

സീയോൻ സഞ്ചാരികളെ നിങ്ങൾ

സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻസീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2)ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെപുഷ്പങ്ങഌതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2);-സീയോഅത്തിവൃക്ഷം തളിർത്തു തന്‍റെ പച്ചക്കായ്കൾ തരുന്നുമുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2);-സീയോഎത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയുംമാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2);-സീയോകർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽഎത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2);-സീയോവേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേവേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2);-സീയോ

Read More