Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സർവ്വശക്തൻ യഹോവാ താൻ

സർവ്വശക്തൻ യഹോവാ താൻ പരിശുദ്ധൻ പരിശുദ്ധൻസാധുക്കൾക്കു സഹായകനും ആദ്യന്തനും നീയല്ലയോരോഗികൾക്കു വൈദ്യനും നീ രോഗം നീക്കും, മരുന്നും നീആശ്വാസത്തെ നല്കീടേണം രോഗിയാമീ പൈതലിനുനിന്മുഖം നീ മറച്ചീടിൽ നന്മ പിന്നെ ആരു നല്കുംതിന്മയെല്ലാം തീർത്തീടേണം കാരുണ്യങ്ങൾ ശോഭിപ്പാനായിസർവ്വശക്തൻ യഹോവയെ കോപിക്കല്ലെ സാധുക്കളിൽദൈവമേ നീ തുണയ്ക്കണം ആത്മസൗഖ്യം കണ്ടെത്തുവാൻശത്രുത്വങ്ങൾ പെരുകുന്നേ സത്യാത്മാവേ തുണയ്ക്കേണംദൈവപുത്രാ കൃപ താ നീ സത്യാത്മാവിൽ മോദിച്ചീടാൻ

Read More 

സീയോൻ യാത്രയതിൽ മനമെ

സീയോൻ യാത്രയതിൽ മനമേഭയമൊന്നും വേണ്ടിനിയുംഅബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവംയാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നുഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്നാ തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നുമനുഷ്യനിലാശ്രയമോ ഇനി വേണ്ടനിശ്ചയമായ് ദൈവത്തിലാശ്രയമോ അതൊന്നാണെനിക്കഭയം

Read More 

സർവവും സൃഷ്ടിച്ച കർത്താവേ നിൻ

സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻദരിദ്രനായി തീർന്നഹെ നിൻ കൃപയിൽതിരിച്ചുവരുത്തുവാനായി മർത്യരെപെരുത്തദുഃഖം നിനക്കിങ്ങുവന്നുഞെരുക്കങ്ങളനവധി അനുഭവിച്ചു;-പാപത്താൽ ദൈവത്തിൻ വൈരികളായിശാപത്തിലകപ്പെട്ടു മനുജർക്കായിപാപത്തിൻ ഭാരങ്ങളേറ്റിടുവാൻദസന്‍റെ രൂപത്തെ എടുത്തതു നീ;-മരണത്തെ രുചിച്ചു നീ ക്രൂശിലെന്‍റെനരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻകരുണയിൻ വൻനദി യേശുപരാകരയിച്ചു പാപിയിൻദുരിതം നിന്നെ;-നിൻ മഹാ സ്നേഹം ഞാനോർത്തിടാതെഅന്ധനായി പാപത്തിൽ ജീവിച്ചയ്യോസ്നേഹമുള്ളേശുവെന്നരികിൽ വന്നുപാപത്തെ നീക്കിത്തൻ മാർവിലാക്കി;-ആടുകൾക്കിടയനാമേശുവേ നീഅടിയനെ ദിനം തോറും നടത്തണമേപച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ-ട്ടിമ്പമായി ദിനംതോറും നടത്തണമേ;-മരണത്തോളം നിന്നിൽ വിശ്വസ്തനായി പാർക്കുവാനെന്നെ നീ കാക്കണമേതിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ- ളരികിലീ അടിയനും കാണണമേ;-

Read More 

സീയോനെ നീ ഉണർന്നെഴു ന്നേൽക്കുക

സീയോനെ നീ ഉണർന്നെഴുന്നേൽക്കുകശാലേം രാജനിതാ വരുവാറായ്ശീലഗുണമുള്ള സ്നേഹസ്വരൂപൻആകാശമേഘത്തിലെഴുന്നെള്ളിവരുമേ;-പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്കൂരിരുൾ നാളുകളടുത്തടുത്തേഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം;-കഷ്ടതയില്ലാത്ത നാളുവന്നടുത്തേതുഷ്ടിയായ് ജീവിതം ചെയ്തിടാമേദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽഇഷ്മോടേശുവിൻ കൂടെ വസിക്കാം;-അന്ധത ഇല്ലാത്ത നാളു വന്നടുത്തേസാന്ത്വന ജീവിതം ചെയ്തിടാമേഅന്ധകാരപ്രഭു വെളിപ്പെടും മുമ്പേസന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം;-തിരുസഭയെ നിൻ ദീപങ്ങളാകവെദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെമഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾമണവാളനെപ്പോൽ നാം മറുരൂപമാകാൻ;-

Read More 

സർവ്വവും യേശുനാഥനായ് സമർപ്പണം

സർവ്വവും യേശു നാഥനായ് സമർപ്പണം ചെയ്തിടുന്നു സ്നേഹമോടെ ഞാൻഎന്‍റെ ബുദ്ധിയും എന്‍റെ ശക്തിയും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ രോഗവും എന്‍റെ സൗഖ്യവും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ കീർത്തിയും എൻ പുകഴ്ചയും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ ശബ്ദവും എൻ ധ്വനികളും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ സമ്പത്തും എന്‍റെ ധനവും നീയെനിക്കു തന്നതൊക്കെയും (2)എന്‍റെ ആയുസ്സും എന്‍റെ ഭാവിയും നീയെനിക്കു തന്നതൊക്കെയും (2)

Read More 

സീയോനിൻ പരദേശികളേ നാം

സീയോനിൻ പരദേശികളേ നാംഉയർത്തിടുവിൻ കൊടിയെആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കിക്കൊണ്ടെതിരേൽക്കാം നമുക്ക്ബേതലഹേം മുതൽ കാൽവറിയോളംപാദങ്ങൾ പതിഞ്ഞിട്ടുണ്ടേപാദം വയ്ക്കേണം ലാക്കിലേക്കോടണംമാതൃക നൽകിയൊരേശുവിൻ പിൻമ്പേ;-കഷ്ടതയനുഭവിച്ചേശുമഹേശൻവഴി നമുക്കൊരുക്കിയല്ലോഇടുക്കം ഞെരുക്കമുള്ളീവഴി പോകണംമടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ;-ഭാരം സകലവും പാപമശേഷവുംപരിത്യജിച്ചീടുക നാംവിശ്വാസപൂർത്തി വരുത്തുന്ന നായകൻയേശുവെ തന്നെ നോക്കുക സ്ഥിരമായ്;-പരദേശികളേ വീണ്ടെടുത്തോരേജയഘോഷം പാടിടുവിൻആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻകർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ;-സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരംദൂരത്തായ് കാണുന്നുണ്ടേദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദംമോദമായ് കേൾക്കുന്നു വേഗം ഗമിക്കാം;-

Read More 

സർവ്വ മാനുഷരേ പരനു പാടി

സർവ്വ മാനുഷരേ പരനു-പാടിസന്തോഷത്തോടു വന്ദിച്ചിടുവിൻസേവിപ്പിൻ ആനന്ദിച്ചവനെ-ഗീതംചേലൊടു പാടിത്തൻ മുൻ വരുവിൻസർവ്വ ലോകനാഥൻ യഹോവ-ഇതുചന്തമോടാർത്തു വന്ദിച്ചിടുവിൻ;-നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെനാമവനാടും ജനങ്ങളുമാംതന്മഹത്വത്തെ പാടി നിങ്ങൾ ഇന്നുതൻ ഗൃഹവാതിൽക്കകത്തുവരീൻ;-നാമകീർത്തനം പാടിടുവിൻ-നിങ്ങൾനന്ദിയോടുൾ പ്രവേശിച്ചിടുവിൻനാഥനായ ത്രിയേക ദൈവം എത്രനല്ലവനെന്നു ചിന്തിച്ചിടുവിൻ;-എത്ര കാരുണ്യശാലി പരൻ-സത്യംഎന്നും തനിക്കുള്ളതെന്നറിവിൻക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യംകീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-

Read More 

സർവ്വ നന്മകൾക്കും സർവ്വ

സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കുംഉറവിടമാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായ് ആഴി ആഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറ പിടിച്ചു താതൻ തിരുക്കരം തേടിയെത്തി എന്നെ മാർവ്വോടു ചേർത്തണച്ചു പരിശുദ്ധാത്മാവാൽ നിറയ്ക്കഅനുദിനവും എന്നെ പരനെ നിന്‍റെ വേലയെ തികച്ചിടുവാൻനൽവരങ്ങളെ നൽകിടുകലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചുലോക മോഹങ്ങളിൽ ഞാൻ മുഴുകികാണില്ലൊരുനാളും സ്വർഗ്ഗതാതൻഹൃത്തിൽ മൂഢമായ് ഞാനുറച്ചു

Read More 

സർവ്വ നന്മകളിന്നുറവാം

സർവ്വ നന്മകളിന്നുറവാംസർവ്വ വല്ലഭനാം യേശുവേതിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേതവ കൃപ മതി അടിയനെന്നുംകൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾപടകേറ്റവും ഉലഞ്ഞിടുമ്പോൾഅമരത്തവൻ അണഞ്ഞിടുകിൽഅകതാരിൽ നൽ ആശ്വാസവും;-ഉള്ളം തകരുന്ന വേളകളിൽഉയിരേകും തൻ തിരുക്കരത്താൽമനം ക്ലേശത്താൽ നുറുങ്ങീടിലുംമറച്ചീടും തൻ ചിറകടിയിൽ;-ശരണാർത്തരിൽ കനിവുള്ളവൻകരുണാർദ്രനാം ഈശനവൻശരണം ദിനം തിരുചരണംശക്തി ദായകനെൻ പരൻ താൻ;-

Read More 

സർവ്വ പാപക്കറകൾ തീർത്തു നരരെ

സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ

Read More