ഞാനെന്നും വർണ്ണിക്കും നീ ചെയ്ത
ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾനാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)താതാവാം ദൈവം നീ പുത്രനാം കർത്തൻ നീആത്മാവാം നൽവഴി കാട്ടിയും നീ(2)നീ എൻ സഹായകൻ സാന്ത്വന സ്പർശം നീനിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)(താതാവാം ദൈവം നീ)അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾകരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)(താതാവാം ദൈവം നീ)അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾവെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)(താതാവാം ദൈവം നീ)ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾകാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)(താതാവാം ദൈവം നീ)അഗ്നിയിന്നഭിഷേകം പകര്ർന്നെന്നിൽ എന്നും നീശത്രുവിൻ ശല്യങ്ങളേശാതെ […]
Read Moreഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം
ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവംപതറുകില്ല ഞാൻ ഒരു നാളിലും(2)എന്നെ നടത്തുവാനും എന്നെ പുലർത്തുവാനുംനീ എന്‍റെ കൂടെയുണ്ട്.. ഓ…ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻമിത്രമായ് നീ എന്‍റെ കൂടെയുണ്ട്(2)പതറാതെ എന്നെ താങ്ങിടുവാനായ്പാതയ്ക്ക് തണലാകണേ.. ഓ…;- ഞാൻ…ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻആശ്വാസമായ് നീയെൻകൂടെയുണ്ട്(2)ആനുഗ്രഹിക്കുവാനായി നിൻകരമിന്നുംഅടിയനു തണലാകണമേ.. ഓ…;- ഞാൻ…
Read Moreഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നുഎന്‍റെ സഹായം എവിടെ നിന്നു വരുംഎന്‍റെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നുനിന്‍റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ലനിന്നെ കാക്കുന്നവൻ മയങ്ങുകയില്ലഇസ്രയേലിൻ പരിപാലകൻമയങ്ങുകയില്ല ഉറങ്ങുകയുമില്ലയഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കുംഅവൻ നിന്‍റെ പ്രാണനെ പരിപാലിക്കുംയഹോവ നിൻ ഗമനത്തെയും ആഗമനത്തെയുംഇന്നുമുതൽ എന്നേക്കും പരിപാലിക്കും
Read Moreഞാൻ പാടാതെ എങ്ങനെ വസിക്കും
ഞാൻ പാടാതെ എങ്ങനെ വസിക്കുംനൃത്തത്തോടെ സ്തുതിക്കാതെയിരിക്കുംഎന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻയാഹല്ലാതാരുമില്ലഅസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോയേശു എന്‍റെ കൂടെയുള്ളപ്പോൾവാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേയേശു എന്‍റെ കൂടെയുള്ളപ്പോൾആർക്കും തടയാൻ കഴിയുകയില്ലയേശു എന്‍റെ കൂടെയുള്ളപ്പോൾ;-കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കുംഅടിസ്ഥാനം ഇളകീടുമേതീച്ചൂളയതിലും ഞാൻ വെന്തുപോകില്ലനാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2)ഞാൻ നിലനിന്നിടും സാക്ഷിയായിടുംയേശു എന്‍റെ കൂടെയുള്ളപ്പോൾ(2);-കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലുംഉള്ളിൽ ശക്തി വർദ്ധിച്ചീടുമേതക്കസമയം എൻ കാന്തൻ വന്നിടുംഞാനും വേഗം പറന്നിടുമേ(2)നോക്കി നോക്കി ഇനി കൺകൾ മങ്ങില്ലവരവേറ്റം അടുത്തുപോയി(2);-
Read Moreഞാനെന്‍റെ കണ്ണുയർത്തുന്നു
ഞാനെന്‍റെ കണ്ണുയർത്തുന്നുസഹായമരുളും കുന്നിന്മേൽമീതെ ആകാശം താഴെ ഭൂമി പാതാളംനിർമ്മിച്ചവന്‍റെ കൺകളിലേക്ക്യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻആദ്യനുമന്ത്യനുമവൻസ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻജയം നൽകി നടത്തുന്നെന്നെ;-പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംഎന്നെ ബാധിക്കുകയില്ലയഹോവാ വലഭാഗേ വഴുതാതെ പാലിക്കുംതണലേകി നടത്തുന്നെന്നെ;- ഞാനെ…പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻരോഗോപശാന്തി സൂര്യൻവിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകിമുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ…മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയുംശാപവും നീക്കിത്തന്നവൻമരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻമൃത്യുഭയം നീക്കി നടത്തും;- ഞാനെ…
Read Moreഞാൻ പാടിടും എൻ യേശുവേ
ഞാൻ പാടിടും എൻ യേശുവേഎൻ ജീവകാലമെല്ലാംഎൻ ആത്മാവും എൻ ദേഹിയുംനിത്യകാലം വാഴ്ത്തീടുമേമരുഭൂ പ്രയാണത്തിൽ എന്നെതെല്ലും മനമിളകാതെ നയിപ്പാൻഉടയോൻ നീ ചാരത്തില്ലേഎന്നും കരുതീടുവാൻ;-ഇരുളിൻ മറകൾ തകർക്കാൻതെല്ലും ഇടറിതാതെന്നും ഗമിപ്പാൻമാറാത്ത തൻ സാന്നിധ്യത്താൽഎന്നെ കരുതീടുന്നു;-കലുഷിതമായെരീ ഭൂവിൽതെല്ലും കലങ്ങിടാതെന്നും വസിപ്പാൻപ്രാണപ്രിയൻ എന്നുമെന്നും എന്നെ കരുതീടുമേ;-
Read Moreനിത്യനായ ദൈവം നിന്‍റെ സങ്കേതം
നിത്യനായ ദൈവം നിന്‍റെ സങ്കേതംകീഴിലോ ശാശ്വതമാം ഭുജങ്ങളുണ്ട്ആകയാൽ എൻമനമേ നീ ആശ്വസിക്കകാത്താവിൽ എപ്പോഴും സന്തോഷിച്ചീടുകനാശകരമായ കുഴിയിൽ നിന്നുംഏററം കുഴഞ്ഞതായ ചേററിൽനിന്നും(2)എന്നെക്കയറ്റി എന്‍റെ കാലുകളെക്രിസ്തുവാം പാറമേൽ ഉറപ്പിച്ചുനിർത്തിഎന്‍റെ ഗമനത്ത സുസ്ഥിരമാക്കിയവൻഎന്‍റെ വായിൽ പുതിയൊരു പാട്ടുതന്നുനന്ദിയാലെന്നുള്ളം നിറഞ്ഞീടുന്നുപ്രിയൻവൻ കൃപയെത്രയവർണ്ണനീയം;- നിത്യ…ദൈവത്തെ സ്നേഹിക്കുന്നവരേവർക്കുംനിർണയപ്രകാരം വിളിക്കപ്പെട്ടോർക്ക്സകലവും നന്മക്കായ്ത്തന്നേകൂടി വ്യാപരിച്ചീടുന്നനുദിനവുംസ്വന്തപുത്രനെ ആദരിക്കാതെ നമ്മെഏററം സ്നേഹിച്ചവൻ നമ്മെ കൈവിടുമോ?ആകയാൽ എൻമനമേ നീ ഉല്ലസിക്കപാട്ടോടെ നിൻ രക്ഷകനെ സ്തുതിക്ക;- നിത്യ…
Read Moreനിത്യനായ യഹോവയെ ലോക വൻ
നിത്യനായ യഹോവയെ!ലോക വൻകാട്ടിൽബലഹീനൻ ആയ എന്നെനടത്തി താങ്ങേണനേസ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പംഎനിക്കു തരേണമേനിത്യ പാറ തുറന്നിട്ട്ജീവജലം നൽകുക അഗ്നിമേഘത്തൂണുകൊണ്ടുപാതനന്നായ് കാണിക്കബലവാനേ! ബലവാനേ!രക്ഷ നീ ആകേണമേയോർദ്ധാനെ ഞാൻ കടക്കുമ്പോൾഭയം എല്ലാം മാറ്റുക മൃത്യുവിനെ ജയിച്ചോനേ!കനാനിൽ കൈക്കൊള്ളുക നിന്നെമാത്രം, നിന്നെമാത്രംഞാൻ എന്നേക്കും സ്തുതിക്കും
Read Moreനിത്യരാജാ നിന്നെ വണങ്ങുന്നേ
നിത്യരാജാ നിന്നെ വണങ്ങുന്നേസത്യപാതയിൽ നടത്തി പാലിക്കപാപ സമുദ്രത്തിൽ വളഞ്ഞോടിയോരെന്‍റെപാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലിൽ ഏറ്റിയെന്‍റെ മാനസത്തിന്‍ നീറ്റലകറ്റിപോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാൽ കോട്ടവും വികടവും നിറഞ്ഞ ലോകത്തിൽ വാട്ടമേതും ഏശിടാതെ പോര്‍ നടത്തുവാന്‍ കൂടുകാര്‍ അധികമെനിക്കില്ലയെങ്കിലും ഓട്ടം തികച്ചെന്‍ വിരുതെടുപ്പാന്‍ നീട്ടിടുന്നു കൈകളെ നീ താങ്ങുക അങ്കികൾ അലക്കി വെള്ളയാക്കി വെക്കുവാന്‍ ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ എന്‍ കണവാ നിന്‍ പാതെ വരുന്നേ മങ്കയാമെനിക്ക് നിന്നെ […]
Read Moreഞാൻ ആരെ ഭയപ്പെടും എന്‍റെ
ഞാൻ ആരെ ഭയപ്പെടുംഎന്‍റെ വിശ്വാസ ജീവിതത്തിൽ(2)ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടുംജീവിതപാതകളിൽ(2)യേശു എന്‍റെ കൂടെയുണ്ട്എന്‍റെ കോട്ടയും ശരണവുമേ(2)ഒരു സൈന്യമെന്‍റെ നേരെ പാളയമിറങ്ങിയാൽഞാൻ ഭയപ്പെടില്ല(2)സാരേഫാത്തിലും കെരീത്തിലുംചൂരച്ചെടിയുടെ ചുവട്ടിലും(2)ഏലിയാവിനെ പോറ്റിയദൈവമെന്നെയും പോറ്റിടും(2);- യേശു…കരുതും എന്നു ഞാൻ കരുതിയആരും വന്നില്ല കാണുവാൻ(2)കരഞ്ഞു ഞാൻ എന്‍റെ ഭാരത്താൽഅരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു…നാളെയെ ഓർത്ത് ഭാരമോ?നാളുകൾ ഏറെ ഇല്ലിനി(2)കാഹളധ്വനി കേൾക്കുവാൻകാലമില്ലിനി കാത്തിടാം(2);- യേശു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ
- അതിശയമേ യേശുവിൻ സ്നേഹം
- യേശുവേ എൻ ദൈവമേ
- യേശു നല്ലവൻ എന്നേശു നല്ലവൻ
- ഉള്ളം നിറഞ്ഞു ഞാൻ പാടുമേ

