Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഞാന്‍ എങ്ങനെ മിണ്ടാതിരിക്കും

ഞാൻ എങ്ങനെ മിണ്ടാതിരിക്കും ഞാൻ എങ്ങനെ പാടാതിരിക്കും സ്തോത്രം എങ്ങനെ പറയാതിരിക്കും ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കുംഎന്‍റെ പാപങ്ങൾ മോചിച്ചതോർത്താൽഎന്‍റെ രോഗങ്ങൾ മാറ്റിയതോർത്താൽ എന്നെ നടത്തിയ വഴികളെ ഓർത്താൽഎന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽഒരിക്കലും ഉയരുകയില്ലെന്നു ശത്രു പരസ്യമായി പലവുരു പറഞ്ഞു ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾഎൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ ആശ്രയമില്ലാതെ കരഞ്ഞു ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു യേശുവോ എൻ സ്വന്തമായി എനിക്കൊരു ജീവിതം നല്കിയ നാഥാ ആരാധിക്കും അന്ത്യം വരെയും വാഗ്ദത്തം […]

Read More 

നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ

നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ സ്തുതിച്ചിടുവിൻഅദൃശ്യനാം ദൈവത്തിൻ പ്രതിമയവൻദൈവിക തേജസ്സിൻ മഹിമയവൻആദിയവൻ അന്തമവൻ അഖിലജഗത്തിനും ഹേതുവവൻ;-വാർത്തയായിരുന്നവൻ ജഡമെടുത്തീപാർത്തലത്തിൽ വന്നു പാർത്തതിനാൽനമുക്കു തന്‍റെ നിറവിൽ നിന്നുംകൃപമേൽ കൃപ ലഭിപ്പാനിടയായ്;-ദൈവവിരോധികളായതിനാൽന്യായവിധിക്കു വിധേയർ നമ്മെദൈവമക്കൾ ആക്കിയല്ലോജീവനും തന്നവൻ സ്നേഹിച്ചതാൽ;-തൻകൃപയിൻ മഹിമാധനത്തെനിത്യയുഗങ്ങളിൽ കാട്ടിടുവാൻമർത്യർ നമ്മെ അവനുയർത്തിസ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി;-വിണ്ണിലും മണ്ണിലും ഉള്ളതെല്ലാംപിന്നെയും ക്രിസ്തുവിലൊന്നാകുംപൂർണ്ണതയിൽ ദൈവികമാംനിർണ്ണയങ്ങൾ നിറവേറിടുമേ;-

Read More 

ഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണ

ഞാൻ എന്നെ നല്കിടുന്നെസമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്‍റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നി പണിയേണമേ (2)ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ (2)കൃപയേകണെ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2)നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലെ പിന്മാറിപോയിടുവാൻ ഇടയാകല്ലെ നാഥാ (2)നിൻ രക്ഷയെ വർണ്ണിക്കുവാൻനിൻ ശക്തിയാൽ നിറച്ചീടുക(2)വചനത്താൽ നിലനിന്നിടാൻനാഥാ നിൻ വരവിൻ വരെനിന്നോട് ചേർന്നിടുവാൻ എന്നെ ഒരുക്കീടുക (2);- ഞാൻ…

Read More 

നിത്യ സ്നേഹത്താൽ എന്നെ സ്നേഹി

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2)അമ്മയേകിടും സ്നേഹത്തെക്കാൾലോകം നൽകിടും സ്നേഹത്തേക്കാൾഅങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2)അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻസത്യസാക്ഷിയായി ജീവിക്കും ഞാൻനിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2)ഏകരക്ഷകൻ യേശുവിനാൽലോകരക്ഷകൻ യേശുവിനാൽനിൻഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ(2)എന്നെ നൽകുന്നു പൂർണ്ണമായിമോദമോടിതാ പൂർണ്ണമായി;-നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2)മേഘത്തേരതിൽ വന്നീടുമേയേശുരാജനായ് വന്നീടുമേആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)സ്വർഗ്ഗനാടതിൽ യേശുവിനെസത്യദൈവമാം യേശുവിനെ;-

Read More 

ഞാൻ എന്നെ നിൻ കൈയിൽ

ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു സമ്പൂർണമായി എന്നെ മാറ്റേണമേ എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ നിൻ ഹിതം എന്നിൽ പൂർണമാകാൻ എന്നെ സമർപ്പിക്കുന്നു നിൻ കയ്യിൽ ഞാൻ പൂർണമായ് എന്നെ നിറക്കേണമേ എന്നെ നിത്യവും നടത്തേണമേഎന്നെ കഴുകണേ നിൻ രക്തത്താൽശുദ്ധികരിക്കണേ നിൻ വചനത്താൽനീതികരിക്കണേ നിൻ നീതിയാൽസൗഖ്യമാക്കെന്നെ പൂർണമായിനിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേപരിശുദ്ധാത്മാവിനാൽ നയിക്കേണമേ നിൻ ആലോചനയാൽ നടത്തേണമേ നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ

Read More 

നിത്യ സ്നേഹത്താലെന്നെ അവൻ

നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചുഅളവില്ലാത്ത തൻ കരുണയാൽനീക്കിയെൻ അശുദ്ധിയെല്ലാംയേശുവേ പ്രാണനാഥാനിന്നോടു ചേരുന്നതെനിക്കു ഭാഗ്യംഹല്ലേലൂയ്യാ പാടിടും ഞാൻശോഭിതനഗരത്തെ കാണുന്നിതായോർദ്ദാനെ ഭയപ്പെടുമോ ഇനികാണുന്നെൻ യേശുവേ മറുകരയിൽസൗഖ്യദായകനേശു നടത്തുന്നെന്നെഅവനടിച്ചാലും ആയതെനിക്കുനന്മയ്ക്കായ് തീർന്നിടുമേ;-വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻഅകറ്റുമെൻ ആമയം പൂർണ്ണമായിആനന്ദമെ എനിക്ക്;-നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണംകാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽഇതിൽപരം ഭാഗ്യമുണ്ടോ?;-

Read More 

ഞാനെന്നു കാണുമെന്‍റെ ഭവനമാ

ഞാനെന്നു കാണുമെന്‍റെ ഭവനമാ-മാനന്ദ മന്ദിരത്തെഹീനമായുള്ളൊരീ ലോകവുമെന്നുടെദീനതയേറുമീ ദേഹവും വിട്ടിനിഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നുപാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നുഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരംകാണ്മാൻ കൊതിക്കുന്നു;-ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽഎത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ലഇപ്പുരി തന്‍റെ മനോഹര കാന്തിയിൽനിത്യം നടന്നിടും ജാതികളേവരും;-പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർപാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നുപാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ളപാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ;-കണ്ണീരവിടെയില്ല-കലുഷത കാണുവാൻ പോലുമില്ലദുർന്നയമെന്നതില്ല-ദുരാശയാൽ ദൂഷിതരാരുമില്ലപൂർണ്ണസുഖപ്രദമാമീ നഗരത്തിൽപൂകുവോർക്കില്ലൊരു ദുഃഖവിചാരവും;-രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കുംതീരെയൊഴിഞ്ഞു പോകും-മൃതി നിത്യജീവനെനിക്കുദിക്കുംദൈവപിതാവിനെ വാഴ്ത്തിയനുദിനംമവുമവനുടെ സന്നിധിയിലഹം;-എൻ പ്രിയ രക്ഷകനെ : എന്ന രീതി

Read More 

നിത്യവന്ദനം നിനക്കു സത്യദൈവമേ

നിത്യവന്ദനം നിനക്ക് സത്യദൈവമേസ്തോത്രവും ജയവും യോഗ്യം അത്യുന്നതനേമർത്യകുലത്തിൻ സൃഷ്ടാവേ നിത്യപിതാവേസത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേഎത്രയോ മനോഹരം നിൻ-കൃത്യങ്ങളെല്ലാംചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠംകെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനേഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രംമാനവകുലത്തിൻ പാപം മോചനം ചെയ് വാൻഹീനമായ് കുരിശിൽ ശാപം-തീർത്ത പരനെനിന്നിൽ വിശ്വസിക്കുന്നവർക്കെന്നേക്കും മോക്ഷംതന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേസർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയുംസർവ്വേശ്വരനായ യഹോവയ്ക്കു താൻ-ആമേൻ

Read More 

നിത്യമാം പ്രകാശമെ നയിക്ക‍ുകെന്നെ

നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽഅന്ധകാര പൂർവ്വമായ രാത്രിയാണു പോൽഎൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻനീ നയിക്കുക നീ നയിക്കുക സാദരം വിഭോനിൻ പ്രകാശധാര തൂകി നീ നയിക്കുകഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽഎന്‍റെ മാർഗ്ഗമെന്‍റെയിഷ്ടമെന്ന പോലെയായ്നിന്‍റെ രക്ഷണീയ പാത നേടിടാതെ ഞാൻ;- നീ…ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ്ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻഎന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ്നിൻ മനസ്സിലോർത്തിടാതെ നീ നയിക്കണേ;- നീ…മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലുംനിർജ്ജനം മഹീതലം കടക്കുവോളവുംഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരംനിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പു ഞാൻ;- നീ…രാത്രിതന്നിരുൾ […]

Read More 

നിത്യമാം സ്നേഹത്തിനാഴ മുയരവും

നിത്യമാം സ്നേഹത്തിനാഴമുയരവുംനീളവും വീതിയുമാരാഞ്ഞിടാംഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെശുദ്ധരോടൊത്തു വസിപ്പതിനായ്സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്തനിത്യനാം ദൈവത്തിനിഷ്ട പുത്രൻദൂതരിൻ സ്തുതികളും താതനിൻ കൂടെയുംമോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;-കർത്താധി കർത്താവയ് രാജാധി രാജാവായ്ഇഹലോക രാജ്യങ്ങൾ നേടിടാതെകാൽവറി മേടതിൽ പാപിയെ നേടുവാൻയാഗമായി തീർന്നിതോ രക്തവും ചിന്തിയേ;-ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;-കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടുംമാതാപിതാക്കളും മറന്നു പോകുംമരണത്തിൻ കൂരിരുൾ താഴ്വര കഴിവോളംപിരിയാതെൻ കൂടവേ പാർത്തിടും താൻ;-പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!നീയെന്‍റെ നിത്യാവകാശമല്ലേഈ ഭൂവിൽ […]

Read More