നിരുപമ സ്നേഹമതിൻ പൊൻപ്രഭയിൽ
നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽനിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽകണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ (2)ക്രൂശിതന്‍റെ രൂപം യേശുവിന്‍റെ സ്നേഹം (2)യേശുവിൽ ഒന്നാകാം സ്നേഹം നുകരാംസോദരഹ്യദയത്തിൽ സ്നേഹം പകരാംആകാശത്തിൻ കീഴിൽ ആ…നാമംഅതാണുരക്ഷാനാമം ഈ…ഭൂവിൽയേശു എന്ന നാമം രക്ഷയേകിടുന്നുനിത്യ ജീവനേകും നാമമേറ്റു പാടാംഅനുപമഗീതികളാൽ വാഴ്ത്താം പരനെ അനുപദമാ വഴയിൽ ചേരാം ദിനവും അനന്തസ്നേഹം നല്കും ആ..ഹ്യദയംനിദാന്ത സ്നേഹം പകരും ആ…വചനംഒന്നുചേർന്നു പാടാം ദിവ്യസങ്കീർത്തനംമന്നിലാർത്തുപാടാം മധുരസങ്കീർത്തനം
Read Moreനിന്‍റെ ഹിതം പോലെ ഞങ്ങൾ
നിന്‍റെ ഹിതം പോലെ ഞങ്ങൾഭാര്യാഭർത്താക്കൻമാരായ്നിൻ സേവചെയ്യാൻ പ്രിയമക്കളാകാൻകർത്താവേ അർപ്പിക്കുന്നേഒന്നായി ജീവിക്കുവാൻഒന്നായി ചിന്തിക്കുവാൻഒന്നായ് അദ്ധ്വാനിക്കുവാൻഒന്നായ് ജയം വരിക്കാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേഎല്ലാം ക്ഷമിച്ചിടുവാൻഎല്ലാം സഹിച്ചിടുവാൻഎല്ലാം അറിഞ്ഞിടുവാൻഎല്ലാം പങ്കുവയ്ക്കാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേതമ്മിൽ പ്രോത്സാഹിപ്പിക്കാൻതമ്മിൽ ധൈര്യം കൊടുക്കാൻതമ്മിൽ കരുതീടുവാൻതമ്മിൽ ആശ്വാസം നൽകാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേഒന്നിച്ചു പ്രാർത്ഥിക്കുവാൻ ഒന്നിച്ചാരാധിക്കുവാൻ ഒന്നിച്ചു ഭക്ഷിക്കുവാൻഒന്നിച്ചുറങ്ങീടുവാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേ
Read Moreനിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻഅങ്ങേ വണങ്ങാൻ കൃപയേകണേ എൻ ജീവകാലം ഈ ക്ഷോണിതലേഅനുദിനവും എൻ ജീവിതത്തിൽനീ ചെയ്യും ക്രിയകൾ ഓർത്തിടുകിൽനീ ഏകും നന്മകൾ നിനക്കുകിൽ എന്മനംസ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ ശുഭതയിലും എൻ ദുഃഖത്തിലുംസമ്പത്തിലും വൻ വറുതിയിലുംഅങ്ങേ എന്നും സ്നേഹിച്ചിടാനായ്കൃപയേകണേ ഈ ഏഴയെന്നിൽ
Read Moreനിന്‍റെ കരുതൽ എന്നിൽ നിന്നും
നിന്‍റെ കരുതൽ എന്നിൽ നിന്നും മാറല്ലേഎന്‍റെ കരങ്ങൾ നിന്നിൽ മാത്രമാകുമ്പേൾഭാരങ്ങളേറിടും ശോകത്തിൻ നാളുകൾനീങ്ങിടും അന്നേരം സന്തോഷമേനീയല്ലോ എൻ രക്ഷയും കോട്ടയുംനീയല്ലോ സങ്കേതവും ശൈലവുംനീയല്ലോ എൻ നാഥനാം യേശുവേനീയല്ലോ എൻ സർവ്വവും എന്നുമേഉള്ളം നൊന്തിടുമ്പോൾ ഉള്ളം കരത്തിലെന്നെതാങ്ങിയെടുത്തതാം സ്നേഹമോർത്താൽ(2)വർണ്ണിപ്പാനാവില്ലേ വാക്കുകൾ പോരായേനീ മാത്രം ഉന്നതൻ എന്നേയേശുവേ;- നീയല്ലോ…ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ മനംആനന്ദ ധാരയാൽ നന്ദിയോടെ(2)കാഹള നാദത്തിൽ കാന്തനിമായന്നുഹല്ലേലുയ്യാ പാടും ഞാനുമന്നാൾ;- നിന്‍റെ കരു..
Read Moreനിസ്സാരമാം നിസ്സാരമാം നീറും ദുഃഖ
നിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ നിസ്സാരമാം (2)നാളെ വരുന്ന മഹിമയോർത്താൽഇന്നിൻ ദുഃഖങ്ങൾ നിസ്സാരമാം (2)വന്ദനം വരും നാളു വരുന്നുനിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ (2)സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻനിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ(2);- നിസ്സാരമാം..പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽആകാശത്തോളം നിന്നെ ദൈവമുയർത്തും (2)ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തുംആകാശത്തോളം നിന്നെ ദൈവമുയർത്തും(2);- നിസ്സാരമാം..മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴുംസൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2)ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ സൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2);- നിസ്സാരമാം..
Read Moreനിന്‍റെ മഹത്വമാണേക ലക്ഷ്യം
നിന്‍റെ മഹത്വമാണേക ലക്ഷ്യംഎന്‍റെ ജീവിതത്തിൽ യേശുവേനിന്‍റെ മഹിമക്കായ് എന്‍റെ ജീവൻഎന്നും അർപ്പണം ചെയ്യുമേ;നീ വളരാൻ ഏഴ കുറയാൻക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2)സ്വയം ഉയർത്താൻ പേരു വളർത്താൻജഢം ഏറെ ശ്രമിക്കുമ്പോൾമണ്ണിൻ മാനം നേടുവാനായ്മനമാകെ വെമ്പുമ്പോൾകുരിശോളം താണദേവാ നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);-ഒന്നു മാത്രമാണെന്‍റെ ആശനിന്നെപ്പോലെ ഞാൻ ആകണംമന്നിലെനിക്കു-ള്ളായുസ്സെല്ലാംതിരുഹിതത്തിൽ പുലരണംനിന്‍റെ ഭാവം നിന്‍റെ രൂപംഎന്നിലെന്നെന്നും നിറയണം(2);-
Read Moreനിസ്സി യഹോവ നിസ്സി യഹോവ
നിസ്സി യഹോവ നിസ്സി യഹോവ നിസ്സി യഹോവ യഹോവയഹോവ യഹോവ യഹോവ യഹോവനിസ്സി യഹോവ നിസ്സി യഹോവഎന്‍റെ ജയക്കൊടി – യേശുഎന്‍റെ ജയക്കൊടികുരിശിൻ തണൽ മതി, പരിശുദ്ധാത്മ ബലം മതി, യേശു എന്‍റെ ജയക്കൊടി,ജയക്കൊടി യഹോവയേശു എന്‍റെ നായകൻ – തൻക്രൂശോ എന്‍റെ ചിഹ്നമാംപാപത്തോടിനി തോൽക്കില്ലപൊരുതി ജയിക്കും ഞാൻജയക്കൊടി – എൻ യേശുയേശു എന്‍റെ രക്ഷകൻ – തൻനാമം എന്‍റെ ആയുധംപ്രതിസന്ധികളിൽ പതറില്ലവചനത്താൽ ജയിക്കും ഞാൻജയക്കൊടി – എൻ യേശു
Read Moreനിന്‍റെ സ്നേഹ വാക്കുകൾ എന്നും
നിന്‍റെ സ്നേഹ വാക്കുകൾ എന്നുംമാറിടാത്തതാൽഎന്നെ എന്നും വഴി നടത്തുംനിന്‍റെ ജീവപാതയിൽസ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻചീന്തിയല്ലോ ചോര ക്രൂശതിലായ്കഴുകി നീയെന്‍റെ പാപക്കറകൾകളഞ്ഞു ആഴിയിൻ ആഴത്തിലെ;-തൃക്കരം നീട്ടി എന്നെ അണച്ച ആമഹാസ്നേഹത്തെ വർണ്ണിക്കുവാൻആയിരം നാവുകൾ മതിയാകുകയില്ലഎങ്ങനെ മറക്കും ഞാനവനെ;-
Read Moreനിന്‍റെ സ്നേഹത്തിനായ് എന്ത് പകരം
നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം തരും ഞാനെൻ യേശുവേ… എൻ നാഥനെ…എൻ പ്രിയനെ… എൻ കാന്തനെ…കഴിഞ്ഞ നാളുകളെല്ലാം തള്ളി പറഞ്ഞു ഞാൻ നിന്നെഎങ്കിലും നീ എന്നെ സ്നേഹിച്ചു മാറോടണച്ചെന്നെ താലോലിച്ചു;- നിന്‍റെ…നീ തന്ന ദാനമെൻ ജീവിതംവേറൊന്നുമില്ലെനിക്കേകീടുവാൻജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ളകൃപയെ അടിയനു നൽകീടണെ;- നിന്‍റെ…നിൻ ഹിതം പോലെ നടന്നിടുവാൻനിൻ നാമം ഭൂവിൽ ഉയർത്തീടുവാൻനാവിൽ നീ പുതിയതാം ഭാഷ നൽകി ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- നിന്‍റെ…
Read Moreനിന്‍റെ വഴികൾ എനിക്കത്ഭുതമേ
നിന്‍റെ വഴികൾ എനിക്കത്ഭുതമേ നിന്‍റെ കരുതൽ എനിക്കതിശയമേ നിന്‍റെ കരമോ എന്നെ താങ്ങിടുന്നു എന്‍റെ കാലുകൾ ഇടറിടാതെ എന്നെ നടത്തും ജീവ വഴിയിൽ തന്‍റെ കരുതലിൻ അത്ഭുതമായ് കൺകൾ നിറഞ്ഞിടുമ്പോൾ കരം നീട്ടിയവൻ എന്നെ മാർച്ചോടണച്ചീടുമേ ഇരുൾ വീണിടുവാൻ അനുവദിക്കയില്ല എന്‍റെ ജീവിത പാതയിതിൽ ക്ഷാമ കാലത്തിലും കൊടും വേനലിലും ഭദ്രമായ് എന്നെ പുലർത്തുന്നവൻ സരെഫാത്തൊരുക്കി കാക്കയാലുമവൻ എന്നെ പാലിക്കുന്ന അത്ഭുതമായ്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രാണപ്രിയ നിൻ സ്നേഹ
- നമുക്കഭയം ദൈവമത്രേ മനുഷഭയം
- ആനന്ദമേറിടുന്നേ എനിക്കാനന്ദമേറിടുന്നേ
- കുരിശുചുമന്നവനേ ശിരസ്സിൽ
- ദൈവം വലിയവൻ

