സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു
സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നുസ്രഷ്ടിതാവാം അങ്ങേ സ്തുതിക്കുന്നു (2)വാഴ്ത്തുന്നു ഞങ്ങൾ വാഴ്ത്തുന്നുരക്ഷിതാവാം അങ്ങേ വാഴ്ത്തുന്നു (2)1 പ്രപഞ്ചമഖിലവും ചമച്ചവനേഅങ്ങയുടെ കരവിരുതതുല്യമഹോ (2)സൃഷ്ടിയുടെ മണിമകുടമാകുംമർത്യരങ്ങേ വാഴ്ത്തി ആരാധിക്കുന്നു (2);- സ്തുതിക്കു…2 വാതിലുകളിൽ സ്തുതികളുമായ്പ്രാകാരങ്ങളിൽ സ്തോത്രവുമായ് (2)വരുവാനുര ചെയ്ത വചനം പോൽ വരുന്നു ഞങ്ങൾ വണങ്ങിടുന്നു (2);- സ്തുതിക്കു…3 മണവാട്ടിയാം തിരുസഭയേമണവാളന്റെ മഹിമകളെ (2)മറന്നിടാതെ വെളിപ്പെടുത്താംതളർന്നിടാതെ സേവ ചെയ്തിടാം (2);- സ്തുതിക്കു…
Read Moreസ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ
സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെഅവൻ നല്ലവനല്ലോ സ്തുതിപ്പിൻ (2)1 പതിനായിരത്തിൽ അതി ശ്രേഷ്ഠനവൻദൂതർ സ്തുതികളിലെന്നും വസിക്കുന്നവൻ (2)അവൻ നാമത്തെ ഭയപ്പെടുവിൻ;- സ്തുതി…2 അവൻ ദയയും കരുണയും അലിവുമുള്ളോൻദീർഘക്ഷമയും കൃപയും അരുളുന്നവൻ (2)അവൻ നാമത്തെ ഉയർത്തിടുവീൻ;- സ്തുതി…3 നിലവിളിച്ചിടുമ്പോൾ ചെവി ചായ്ച്ചിടുന്നോൻവലങ്കരത്താൽ നമ്മെ താങ്ങി നടത്തുന്നവൻ (2)അവൻ നാമത്തെ പുകഴ് ത്തിടുവിൻ;- സ്തുതി…4 ദുഃഖം മുറവിളി കഷ്ടത നീക്കിടുമേകണ്ണുനീരവൻ കരങ്ങളാൽ തുടച്ചിടുമേ (2)അവൻ കരുതുന്നതാൽ സ്തുതിപ്പിൻ;- സ്തുതി…5 തന്നെ കാത്തിരിപ്പോർ ശക്തിയെ പുതുക്കുംകഴുകനെപ്പോൽ ചിറകടിച്ചുയർന്നിടുമേ (2)മഹത്വം അവനെന്നുമെന്നേക്കും;- സ്തുതി…
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ യഹോവയെ
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻയഹോവയെ സ്തുതിപ്പിൻവരുവിൻ വണങ്ങിൻ വന്ദിപ്പിൻആരാധിച്ചാർത്തിടുവിൻസ്തുതിമംഹളം ജയമംഗളം യേശുമഹേശന്‌ആരാധന ആരാധന ദേവാധിദേവന്‌യാഹെന്ന ദൈവമെന്നിടയനായുള്ളതാൽയാതൊരു കുറവുമില്ലപച്യായായ പുൽപുറങ്ങളിൽ മെച്ചമായി കിടത്തുന്നെന്നെസ്വസ്ഥമാം ജലത്തിനരികിൽ സ്വസ്ഥതയും നല്കീടുന്നവൻകൂരിരുൾ താഴ്‌വരയതിൽ നടന്നാലുംയാതൊരു ഭയവുമില്ലഎന്നുമെന്നും എന്നോടുകൂടെ എന്നിടയൻ വസിച്ചീടുന്നുതൻവടിയും കോലുമത് എന്നുമെന്നിൽ നല്കുന്നാശ്വാസംഎന്നുള്ളം തണുപ്പിക്കും അനുദിനം നയിക്കുംനീതിയിൻ പാതകളിൽശത്രുവിൻ മുമ്പാകെ എനിക്കായ് മൃഷ്ടഭോജ്യം ഒരുക്കുന്നവൻഎണ്ണകൊണ്ടെൻ ശിരസഖിലം അഭിഷേകം ചെയ്തിടുന്നവൻനൻമയും കരുണയും അനുദിനമെന്നെആയുസ്സിൽ അനുഗമിക്കുംദീർഘകാലം വസിച്ചീടും ഞാൻ യഹോവയിൻ ആലയത്തിൽഎന്നുമെന്നും ആരാധിച്ചീടും ഹല്ലേലുയ്യാ ഗീതം പാടിടും!
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-ധിപനായ് വന്ന ദൈവകുഞ്ഞാടിനെ1 കരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു കുരിശെടുത്തു ഗോൽഗോത്താവിൽ പോയോനെ;- 2 വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി;-3 മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച […]
Read Moreസ്തുതിയിൻ കൂടാരം-പുകഴാനായ് ഒന്നും
പുകഴാനായ് ഒന്നും ഇല്ലായെഅഴകെല്ലാം യേശു തന്നത്1 സ്തുതിയിൻ കൂടാരം എന്റെ യേശുവിനെസ്തുതിക്കു യോഗ്യനാം ദൈവകുഞ്ഞാടിനെഏഴയാം എന്നെയും അത്ഭുതമാക്കിയെഇത്രയും വലിയ രക്ഷയെ നൽകിയെ;-2 എത്രയോ നന്മകൾ എണ്ണിയാൽ തീരില്ലഎങ്ങനെ മൗനമായ് സ്തുതിക്കാതിരിക്കുംചേറ്റുകുഴിയിൽ നിന്നും എന്നെ ഉയർത്തിയല്ലോകുപ്പ തൊട്ടിയിൽ നിന്നും തൂക്കി എടുത്തുവല്ലോ;-3 ദൈവത്തിൻ മന്ദിരം എന്റെ ഈ ശരീരംഎന്റെ യേശുവിനായ് ഇനിയുള്ള ജീവിതംഅത്യന്ത ശക്തിയാൽ എന്നെ നിറച്ചവനെഅന്ത്യത്തോളം ഇനി നിന്റെ കൃപ മതിയെ;-
Read Moreസുന്ദരനെ മഹോന്നതനെ
സുന്ദരനെ മഹോന്നതനെ അങ്ങിൽ ഞാൻ ചാരുന്നു നാഥാ (2)വഴികൾ അടഞ്ഞനേരം കൂട്ടിനായി ചാരേവന്നു കൈവിടില്ല തള്ളുകില്ല നൽകുമെന്നും മാറാത്തസ്നേഹം ചേർത്തിടും ആ നല്ലനാഥൻപോറ്റിടും എന്നെ പുലർത്തിടും താങ്ങിടും എന്റെ വേദനയിൽ കാവലായി എന്നും കൂടെയുണ്ട് 1 എന്റെ വിളികേട്ടു ഓടി ചാരേവന്നു കണ്ണീരെല്ലാം തുടച്ചുമാറ്റി (2) എപ്പോഴും കൂടെ നടന്നിടുവാൻ എന്റെ ഉള്ളം തുടിക്കുന്നു പ്രാണനാഥാ (2);- 2 വിട്ടു പിരിയാൻ ആവാത്തപോലെ അത്രമാത്രം എന്നെ സ്നേഹിച്ചു നീ (2) എങ്ങനെ ഞാൻ അങ്ങേ മറന്നിടും പ്രിയനേ […]
Read Moreസുരലോക അധിപധിയെന്നേശു
സുരലോക അധിപധിയെന്നേശുഎൻ വിചിന്തനങ്ങൾ ആരായുന്നുമിടിക്കുന്നയെൻ ഹൃത്തടത്തിൽനിൻ നൊമ്പരങ്ങളെന്നെ തഴുകിടുന്നുസ്വസ്ഥത രഹിതനായ് ഈ മരുവിൽ ഞാൻവ്യാകുല ചിത്തനായ് നട്ടം തിരിഞ്ഞുഉദ്ധരിപ്പാനാരും ഇല്ലന്നറിഞ്ഞുനിസ്സഹായനായി ഞാൻ യേശുവിൽ വന്നുസാധുവിൻ പ്രത്യാശ അവഗണിക്കാത്തതാംനല്ലൊരു പ്രിയനുണ്ടു വിൺപുരിയിൽസർവ്വധികാരവും ആധിക്യവുംപ്രീയനിൽ നിക്ഷിപ്തമായിരിക്കുന്നു
Read Moreസ്തുതിക്കാം സ്തുതിക്കാം
സ്തുതിക്കാം സ്തുതിക്കാം യഹോവയേ സ്തുതിക്കാം (2)നന്മകളോർത്തെന്നും ആരാധിക്കാംഅൽഭുതങ്ങൾ ചൊല്ലി ആർത്തുപാടാം (2)Chorusഹാലേലുയ്യാ.. ഹാലേലുയ്യാഹാലേലുയ്യാ.. ഹാലേ..ലുയ്യാ (2)താമ്രകതകുകൾ തകർക്കുന്നവൻവചനത്താൽ സൗഖ്യമേകുന്നവൻ (2)മരണത്തിൽ നീക്കുപോക്കു നൽകുന്നവൻതൻ കൃപകളെ നാൾതോറും ധ്യാനിച്ചീടാം (2);-ആഴിയിൽ നൽവഴി ഒരുക്കുന്നവൻകൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻ (2)തിരമാലകൾ നടുവിൽ ശാന്തത നൽകുന്നവൻആഗ്രഹിച്ച തുറമുഖത്തെത്തിക്കും നല്ല നാഥൻ (2);-ബന്ധനത്തിൽ നിന്നും വിടുവിക്കുന്നോൻകഷ്ടതയിൽ രക്ഷയായിടുന്നോൻ (2)അന്ധതമസ്സിൽ പ്രകാശമേകുന്നവൻഎന്നേക്കും വാഴുന്ന രാജാധിരാജനാം (2)
Read Moreസുവിശേഷത്തിൻ പ്രത്യാശ പാറ പോലെ
സുവിശേഷത്തിൻ പ്രത്യാശ പാറ പോലെസുസ്ഥിരമായ് നിന്നീടുന്നഹോവചനം നല്കിയോൻ ഉവ്വും ആമേനുമാംനിത്യ നിയമം സത്യം ചെയ്തുവിശ്വസ്തരായ് പോരാടീടാം ആകയാൽ നാംവിശ്വാസ വീരരായ് നിന്നീടാംവ്യർത്ഥമല്ല നമ്മൾ പ്രയത്നം നേടും നാംഫലം നിത്യതയിൽ നിശ്ചയംcho:തൻ മഹാ ദയയ്ക്കായ്, ജീവ പ്രത്യാശയ്ക്കായ്‌നന്ദിയായ് ദൈവത്തെ സ്തുതിക്കാംമൃത്യുവെ പുത്രനാം യേശു ജയിച്ചല്ലോശക്തിയോടെ ഉയിർത്തല്ലോ താൻ2 ലോകക്കാരല്ല നാം മേലത്രേ ഭവനംദൈവം തീർത്ത നഗരം തന്നിൽപീലാത്തോസിൻ മുൻപിൽ ധൈര്യമായ് നിന്നോനാംരാജരാജനെ നാം ശ്രദ്ധിക്കാംഅല്ല തന്റെ രാജ്യം ഈ ഭൂവെന്നിങ്ങനെനല്ല സ്വീകാരം താൻ ചെയ്തല്ലോപരദേശികൾ പോൽ നാമും സാക്ഷിച്ചീടാംധര […]
Read Moreസ്തുതിക്കാം ദൈവജനമേ
സ്തുതിക്കാം ദൈവജനമേആരാധിക്കാം നമുക്കൊന്നായിആത്മാവിലും സത്യത്തിലുംആരാധിക്കാം നമുക്കൊന്നായിശത്രുവിന്റെ തല തകർത്തീടുവാൻശക്തി നേടീടുവാൻശാശ്വതമായ രക്ഷ നേടാൻആരാധിക്കാം നമുക്കൊന്നായി;-കണ്ണുനീർ മാറീടുമേകഷ്ടത നീങ്ങീടുമെആത്മ നിറവിൽ അഭിഷേകം നിന്നിൽനിറഞ്ഞു തുളുമ്പീടുമ്പോൾ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മാഞ്ഞു പോകും മനുഷ്യ സ്നേഹം
- യേശു തരും ആനന്ദം അതു
- മയലാലെന്മന മുരുകുന്നു നവയെരുശ
- ദൈവത്തിന്റെ കുഞ്ഞാടെ നിൻ
- എനിക്കേതു നേരത്തിലും

