സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം
സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം ദൈവമെഎൻ ആത്മവിൻ രക്ഷയും ശക്തിയുമായ പിതാവേ വന്നീടുവിൻ തൻ സന്നിധേ ചേർന്നീടുവിൻ പാടുക ആനന്ദ ഗീതം സ്തുതിക്കുന്നു അങ്ങേ സർവ്വത്തിനും ഉന്നതനെതൻ ചിറകിൻ കീഴെ ആശ്രയം നൽകുന്ന ദൈവമെ കാണുകാത്മ താതൻ നല്കുന്നു നിത്യം തൻ കരുണയിൻ ആധിക്യത്താൽസ്തുതിക്കുന്നു അങ്ങേ കോട്ടയും ദാതാവും ആയോനെ ദിനവും ദയയും നന്മയും നൽകുന്ന ദൈവമെ സ്പർശിക്കുവിൻ ദൈവത്തിൻ വൻ കാര്യങ്ങൾ സ്നേഹത്താൽ ചേർക്കും താൻ നിത്യം സ്തുതിക്കുന്നു അങ്ങേ മുറ്റുമായി നൽകുന്നേ ജീവനുള്ളതെല്ലാം ചേർന്നു […]
Read Moreസ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു
സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നുസ്രഷ്ടിതാവാം അങ്ങേ സ്തുതിക്കുന്നു (2)വാഴ്ത്തുന്നു ഞങ്ങൾ വാഴ്ത്തുന്നുരക്ഷിതാവാം അങ്ങേ വാഴ്ത്തുന്നു (2)1 പ്രപഞ്ചമഖിലവും ചമച്ചവനേഅങ്ങയുടെ കരവിരുതതുല്യമഹോ (2)സൃഷ്ടിയുടെ മണിമകുടമാകുംമർത്യരങ്ങേ വാഴ്ത്തി ആരാധിക്കുന്നു (2);- സ്തുതിക്കു…2 വാതിലുകളിൽ സ്തുതികളുമായ്പ്രാകാരങ്ങളിൽ സ്തോത്രവുമായ് (2)വരുവാനുര ചെയ്ത വചനം പോൽ വരുന്നു ഞങ്ങൾ വണങ്ങിടുന്നു (2);- സ്തുതിക്കു…3 മണവാട്ടിയാം തിരുസഭയേമണവാളന്റെ മഹിമകളെ (2)മറന്നിടാതെ വെളിപ്പെടുത്താംതളർന്നിടാതെ സേവ ചെയ്തിടാം (2);- സ്തുതിക്കു…
Read Moreസ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ
സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെഅവൻ നല്ലവനല്ലോ സ്തുതിപ്പിൻ (2)1 പതിനായിരത്തിൽ അതി ശ്രേഷ്ഠനവൻദൂതർ സ്തുതികളിലെന്നും വസിക്കുന്നവൻ (2)അവൻ നാമത്തെ ഭയപ്പെടുവിൻ;- സ്തുതി…2 അവൻ ദയയും കരുണയും അലിവുമുള്ളോൻദീർഘക്ഷമയും കൃപയും അരുളുന്നവൻ (2)അവൻ നാമത്തെ ഉയർത്തിടുവീൻ;- സ്തുതി…3 നിലവിളിച്ചിടുമ്പോൾ ചെവി ചായ്ച്ചിടുന്നോൻവലങ്കരത്താൽ നമ്മെ താങ്ങി നടത്തുന്നവൻ (2)അവൻ നാമത്തെ പുകഴ് ത്തിടുവിൻ;- സ്തുതി…4 ദുഃഖം മുറവിളി കഷ്ടത നീക്കിടുമേകണ്ണുനീരവൻ കരങ്ങളാൽ തുടച്ചിടുമേ (2)അവൻ കരുതുന്നതാൽ സ്തുതിപ്പിൻ;- സ്തുതി…5 തന്നെ കാത്തിരിപ്പോർ ശക്തിയെ പുതുക്കുംകഴുകനെപ്പോൽ ചിറകടിച്ചുയർന്നിടുമേ (2)മഹത്വം അവനെന്നുമെന്നേക്കും;- സ്തുതി…
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ യഹോവയെ
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻയഹോവയെ സ്തുതിപ്പിൻവരുവിൻ വണങ്ങിൻ വന്ദിപ്പിൻആരാധിച്ചാർത്തിടുവിൻസ്തുതിമംഹളം ജയമംഗളം യേശുമഹേശന്‌ആരാധന ആരാധന ദേവാധിദേവന്‌യാഹെന്ന ദൈവമെന്നിടയനായുള്ളതാൽയാതൊരു കുറവുമില്ലപച്യായായ പുൽപുറങ്ങളിൽ മെച്ചമായി കിടത്തുന്നെന്നെസ്വസ്ഥമാം ജലത്തിനരികിൽ സ്വസ്ഥതയും നല്കീടുന്നവൻകൂരിരുൾ താഴ്‌വരയതിൽ നടന്നാലുംയാതൊരു ഭയവുമില്ലഎന്നുമെന്നും എന്നോടുകൂടെ എന്നിടയൻ വസിച്ചീടുന്നുതൻവടിയും കോലുമത് എന്നുമെന്നിൽ നല്കുന്നാശ്വാസംഎന്നുള്ളം തണുപ്പിക്കും അനുദിനം നയിക്കുംനീതിയിൻ പാതകളിൽശത്രുവിൻ മുമ്പാകെ എനിക്കായ് മൃഷ്ടഭോജ്യം ഒരുക്കുന്നവൻഎണ്ണകൊണ്ടെൻ ശിരസഖിലം അഭിഷേകം ചെയ്തിടുന്നവൻനൻമയും കരുണയും അനുദിനമെന്നെആയുസ്സിൽ അനുഗമിക്കുംദീർഘകാലം വസിച്ചീടും ഞാൻ യഹോവയിൻ ആലയത്തിൽഎന്നുമെന്നും ആരാധിച്ചീടും ഹല്ലേലുയ്യാ ഗീതം പാടിടും!
Read Moreസ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-ധിപനായ് വന്ന ദൈവകുഞ്ഞാടിനെ1 കരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു കുരിശെടുത്തു ഗോൽഗോത്താവിൽ പോയോനെ;- 2 വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി;-3 മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച […]
Read Moreസ്‌നേഹിതനെ പോലെ ജീവനേകി
സ്നേഹിതനെ പോലെ ജീവനേകിശത്രുവാമെന്നെ നേടിയോനെഅമ്മതൻ സ്നേഹത്തിനപ്പുറമായിഎന്നെ കരുതുന്ന പ്രാണപ്രിയാ(2)ആരാധിച്ചീടും ഞാൻ നന്ദിയോടെ വർണ്ണിച്ചീടും ഞാൻ നിൻ കൃപയേ ഹല്ലേലൂയാ…. ഹല്ലേലൂയാ….ഹല്ലേലൂയാ…. നിനക്ക്….(2)2 ഭീരുവമെന്നിൽ ധൈര്യമേകി പുത്രനായ് മാറ്റിയ സ്വർഗ്ഗ താതാഅബ്ബാ പിതാവേ ആരാധ്യനെ വർണ്ണിച്ചീടും ഞാൻ നിൻ വിശ്വസ്തതയെ(2);- ആരാധിച്ചീടും…3 കെരീത്തിൽ കാക്കയാൽ പോറ്റിയവൻസാരേഫത്തിലും കൈവിടില്ലബേർശേബയിൽ ദൂതൻ ശക്തികരിക്കുംഹോരേബിൽ അവൻ ശബ്‌ദം കേൾപ്പിച്ചിടും(2);- ആരാധിച്ചീടും…4 വാഗ്‌ദത്തം പോലെ നിൻ ആത്മാവിനെഅച്ചാരമായ് നൽകി പാലിക്കുന്നോൻനിത്യതയോളവും കൂടെയിരിക്കുംഅതുല്യ സ്നേഹത്തിൻ ഉറവിടമെ(2);- ആരാധിച്ചീടും…
Read Moreസ്തുതികളിൻ ഉടയവനേ
സ്തുതികളിൻ ഉടയവനേസ്തുതി ഞങ്ങളർപ്പിക്കുന്നുസ്തുതിയിൽ വസിക്കും നാഥാവരികിന്നി അടിയർ മദ്ധ്യേ1 തിരൂകൃപ തിരുദയയുംഅടിയങ്ങൾശ്രയമേപരിശുദ്ധ ആവിയതാൽനിറച്ചുയിരരൂളേണമേ;- സ്തൂതി..2 കനിവെഴും പരിശുദ്ധനേകരൂണയിന്നുറവിടമേഹൃദയങ്ങളൊരുക്കേണമേനിൻ സ്തൂതി മുഴക്കിടൂവാൻ;- സ്തൂതി..3 തിരൂഹിതം തൃജിച്ചവരുംതിരൂസ്നേഹം മറന്നവരുംകഴുകണേ തിരുനിണത്താൽഅനുഗ്രഹിച്ചയയ്ക്കേണമേ;- സ്തുതി…
Read Moreസ്തോത്ര ഗീതങ്ങൾ പാടി ഞങ്ങൾ
സ്തോത്ര ഗീതങ്ങൾ പാടി ഞങ്ങൾസ്തോത്ര യാഗങ്ങൾ അർപ്പിക്കുന്നുസ്തുതിയും ബഹുമാനകീർത്തനവും പാടിഉന്നതനേശുവെ വന്ദിക്കുന്നു.എല്ലാ നാവും തിരുനാമം കീർത്തിക്കുംഎല്ലാ മുഴങ്കാലും തിരുമുമ്പിൽ മടങ്ങുംമഹത്വവും സ്തോത്രവും താതനു നല്കിയേശുതാൻ കർത്താവെന്നേറ്റു ചൊല്ലുംവഴിയും സത്യവും ജീവനുമാം നിന്നെആത്മാവിൻ നിറവോടെ ആരാധിക്കാംഅണയുന്നിതാ ആദരവോടിന്നുആശിഷമേകി അനുഗ്രഹിക്കുചെറുതും വലുതുമാം അനവധി ഭാരങ്ങൾസ്തോത്രമോടെ തിരുസന്നിധിയിൽഅർപ്പിച്ചു നാഥാ കൃപ യാചിപ്പാൻസർവ്വേശ്വരാ നീ വരമരുളൂ
Read Moreസ്തുതികളിന്മേൽ വസിക്കുന്നവൻ
സ്തുതികളിന്മേൽ വസിക്കുന്നവൻസർവ്വ ബഹുമാനത്തിനും യോഗ്യനവൻ (2)എന്റെ പരിപാലകൻ എൻ പരിചയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)യേശുവേ… എൻ പ്രിയനേ… (2)യോഗ്യൻ നീ സ്തുതിക്ക് യോഗ്യൻ നീ… (2) നടത്തിയ വിധങ്ങളെ ഓർത്തിടുമ്പോൾ നന്ദിയാൽ എൻ മനം പാടീടുമേ (2) എന്നെ കാക്കുന്നവൻ, എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)(യേശുവേ… എൻ…) നിൻ അഭിഷേകത്തിൽ ഞാൻ നിലനിൽക്കുമ്പോൾഒരു ബാധയുമെന്മേൽ വരികയില്ല (2) എന്നെ കാക്കുന്നവൻ എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2) (യേശുവേ… എൻ…)
Read Moreസ്തോത്രം പാടീടുക നന്ദി കരേറ്റിടുക
സ്തോത്രം പാടീടുക നന്ദി കരേറ്റിടുകആപത്തനർത്ഥങ്ങൾ നേരിടും വേളയിൽകൈവിടുകില്ല നാഥൻ(2) നമ്മെകൈവിടുകില്ല നാഥൻ1 ഭാരങ്ങൾ നേരിടുമ്പോൾസ്നേഹമായ് നമ്മെ വിളിക്കും നാഥൻ(2)ബലമുള്ളഭുജങ്ങൾ കരുതലിൻ കരങ്ങൾചിറകുകൾപോൽ വിരിയ്ക്കും(2) നമ്മെഅതിൻ നിഴലിൽ അണയ്ക്കും; സ്തോത്രം…2 അഗതികൾക്കാശ്വാസമാകുംഅനാഥർക്കാലംബമാകുമവൻ(2)രോഗിക്കു വിടുതൽ കുരുടർക്ക് കാഴ്ചമുടന്തർക്ക് ബലമേകി(2) അവൻഏവർക്കും ശാന്തി നനൽകും; സ്തോത്രം…3 എൻ കൃപ നിനക്കു മതിവഴിയും സത്യവും ജീവനുമായ്(2)മാറായെ മാധുര്യമാക്കിയ നാഥൻനിരന്തം വഴി നടത്തും(2) നിന്റെഗമനത്തെ സ്ഥിരമാക്കും; സ്തോത്രം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ
- എല്ലാം നഷ്ട്ടമായാലും ശോധനയിൽ
- മാറിടാ എൻ മാനുവേലേ
- കൂരിരുൾ താഴ്വരയിൽ – നിൻ കൃപ മാത്രം മതിയെ
- വിശ്വസ്തനാക്കെന്നെ കർത്താവേ ഓട്ടം

