മാറാത്ത നല്ല സഖിയായ് മാറായിൻ
മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ് എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2) എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ; നേർപാതയിൽ നയിച്ചിടുവാൻ എന്‍റെ യേശു അരികിലുണ്ട് (2) നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾ ഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ; ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട് (2);- മാറാത്ത… അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾ കണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ; ഹൃദയം തകർന്നിടുമ്പോൾ എന്‍റെ യേശു അരികിലുണ്ട് (2);- മാറാത്ത.
Read Moreമാറാത്ത സ്നേഹിതൻ മാനുവേൽ തൻ
മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരുമാറിടം ചാരിടും ഞാൻ ദിനവുംപാരിടമാകവെ മാറിടും നേരവുംചാരിടാൻ തൻ തിരുമാറിടമാംഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ്നേഹിതനാണവൻമേദിനിയിൽ വേദനകൾഏതിനുമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..നിത്യതയോളവും സത്യകൂട്ടാളിയായ്ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽമൃത്യുവിനാൽ മാറുമെത്ര-മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻഭാരം ചുമന്നിടും കർത്തനാ-ണേശുതാൻആത്മപ്രിയൻ നല്ലിടയൻ-ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..ആകെയിളകിടും ലോകമിതേകിടുംആകുല വേളകൾ ഭീകരമാകുമോ?ഹല്ലേലുയ്യാ- ഹല്ലേലുയ്യാ പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..
Read Moreമാറാത്തവൻ വാക്കു മാറാത്തവൻ
മാറാത്തവൻ വാക്കു മാറാത്തവൻ കൂടെയുണ്ടെന്നരുൾ ചെയ്തവൻ മാറുകില്ല വാക്കു മാറുകില്ല ഒരു നാളിലും കൈവിടില്ല; ഹാ എത് ആനന്ദമേ ജീവിതം ഭീതിതെല്ലുമില്ല ജീവിതം കാവലിനായ് തന്‍റെ ദൂതരെന്‍റെ ചുറ്റും ജാഗരിക്കുന്നെപ്പോഴും പാടുമെൻ ജീവിതകാലമെല്ലാം നന്ദിയോടെ സ്തുതിച്ചിടും ഞാൻ ഏകനായ് ഈ മരു യാത്രയതിൽ ദാഹമേറ്റു വലഞ്ഞീടുമ്പോൾ; ജീവന്‍റെ നീർ തരുമക്ഷണത്തിൽ തൃപ്തനാക്കി നടത്തുമവൻ(2);- ഹാ എത്… എല്ലാ വഴികളും എന്‍റെ മുമ്പിൽ ശത്രു ബന്ധിച്ചു മുദ്രവച്ചാൽ; സ്വർഗ്ഗകവാടം തുറക്കുമെനിക്കായ് സൈന്യം വരും നിശ്ചയം (2);- ഹാ എത്ര…
Read Moreമരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ
മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ!മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ!മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ!;മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ(2)ചേലുള്ള നിന്‍റെ മുഖമതോ, ചേലില്ലാ വസ്തുപോലായിതോ!ഊഷ്മളമാം നിന്‍റെ മേനി ഉഴവുചാൽ പോലോ!ചോരയിൽ കുതിർന്ന ദേഹവും, ദാഹത്താൽ വലഞ്ഞ ചങ്കതുംതീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേകാണുന്നോരെല്ലാം നിന്നെ, നീളവേ ശാസിച്ചുവോ! കാണുവാനാവാത്തതാം, ക്രിയകൾ ഏൽപ്പിച്ചുവോ!പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ!ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ!എങ്കിലുമീ പങ്കപ്പാടുകൾ, ഏകനായി ഏറ്റു ക്രൂശതിൽസങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്തങ്കത്തിൻ നിറവും ശോഭയും, തങ്കലുള്ളതിമനോഹരൻഅങ്കിയില്ലാ മനുജനായി […]
Read Moreമറവിടമായെനി ക്കേശുവുണ്ട് മറച്ചിടും
മറവിടം ആയെനിക്കേശുവുണ്ട്മറച്ചിടും അവനെന്നെ ചിറകടിയിൽമറന്നിടാതിവിടെന്നെ കരുതിടുവാൻമാറാതെയവനെന്‍റെ അരികിലുണ്ട്അനുദിനവും അനുഗമിപ്പാൻഅവൻ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദജീവിത വഴിയിലിന്ന്അനുഗ്രഹമായെന്നെ നടത്തിടുന്നു;-വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയിൽ വലഞ്ഞു ഞാനലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-ഇതാ വേഗം ഞാൻ വാനവിരവിൽഇനിയും വരുമെന്നരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-പലവിധമാം എതിരുകളെൻപാതയിലടിക്കടി ഉയർന്നിടുമ്പോൾപാലിക്കും പരിചോടെ പരമനെന്നെപതറാതെ നിൽക്കുവാൻ ബലം തരുന്നു;-
Read Moreമാറിടാ എൻ മാനുവേലേ
മാറിടാ എൻ മാനുവേല അവൻ വാഗ്ദത്തിലെ വിശ്വസ്തൻ കാൽവറികുരിശിൻ അൻപിതേ മാറിടാ എൻ മാനുവേലേ യേശുവിൻ മഹാ അൻപിതേ അതിനാഴമാരായാനാകുമോ അവനിണ ചൊല്ലുവാനില്ലായേ ഇണ ചൊല്ലുവാനില്ലായേ പാപമാകും വൻ കുഴിയിൽ പുതഞ്ഞാകുലവാനായി മേവുമ്പോൾ പാരം കരുണയോടെന്നെ താൻ പാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ… ശത്രുവിന്നുപദ്രവങ്ങൾ മമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾ വാഗ്ദത്തനായ് വസിക്കയാൽ ജയ ഗീതം പാടിടും ഞാൻ (2);- യേശുവിൻ… ഘോരമാം വനാന്തര ഞാൻ തനിച്ചേകനായി യാനം ചെയ്യുമ്പോൾ പേടിക്കേണാ നിൻ കൂടെന്നും ഞാൻ ഉണ്ടെന്നുരച്ചേശുപരൻ (2);- […]
Read Moreമംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളം മംഗളമേ നവ വധൂവരന്മാർക്കുമംഗളം മംഗളം മംഗളമേ ജീവിതപ്പൊൻ ലതികയിൽപുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻപരിമളം പരത്തിടട്ടെ;-ആദിയിലാദാമിന്നു തുണയ്ക്കൊരുനാരിയെ കൊടുത്തവനാംആദിനാഥനരുളണമിവർക്കുംഅനന്ത സൗഭാഗ്യമെല്ലാം;-മുന്നമേ തൻ ദൈവത്തിൻരാജ്യവും നീതിയും തേടുകയാൽമന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ;-മംഗളമേ …………ന്നുംമംഗളമേ…………ക്കും മംഗളം മേൽഭവിക്കേണ-മിരുവർക്കും ഭംഗമില്ലാതിനിയും;-പാടുവിൻ സഹജരെ : എന്ന രീതി
Read Moreമാ പരിശുദ്ധാന്മനെ ശക്തിയേറും
മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമേ വന്നു രക്ഷിക്കണമേ -വേഗമേ പാപിയെന്നുള്ളിൽ ന്യായങ്ങൾ വാദിച്ചുണർത്തീടുക എൻ പാപവഴികൾ തോന്നിക്കുക;- വേഗമേ പാപബോധം നല്കുക നീ നീതിന്യായ തീർപ്പിനെയും പക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ യേശുവോടു ചേരുവാനും സത്യം ഗ്രഹിച്ചീടുവാനും എന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ നല്ല ജീവ വിശ്വാസവും മോക്ഷ ഭാഗ്യ മുദയതും നല്കുക വീണ്ടും ജനനവും;- വേഗമേ പരിശുദ്ധനാക്കുകെന്നെ പഠിപ്പിക്ക ദൈവഇഷ്ടം പരനെ! വഴി നടത്തന്നെ;- വേഗമേ ബലഹീനത വരുമ്പോൾ തുണച്ചാശ്വാസിപ്പിക്കെന്നെ പരലോകാനന്ദം കാട്ടുക;- വേഗമേ
Read Moreമംഗളം മംഗളമേ നവ്യ വധുവരരിവർ
മംഗളം മംഗളമേ നവ്യ വധുവരരിവർ-ക്കിന്നുമെന്നേക്കും മംഗളം മംഗളമേആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധംആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വസൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടിജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർമേദിനിയിൽ ശുഭം പാർക്കുവാനായിദം;-ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നുക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരംവേദനയേറുന്ന നേരവും സ്നേഹമായ്;-ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നുംദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടിസ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-
Read Moreമറക്കില്ലൊരിക്കലും നീ ചെയ്ത
മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ ഓർക്കാതിരിക്കുമോ നിൻ ദാനങ്ങൾ പിരിയുവാൻ കഴിയില്ല നിന്നെ ഒരുനാളും നിൻ നിഴൽ ചേർന്നു ഞാൻ ഗമിച്ചിടട്ടേ എല്ലാ ദിനവും യഹോവയെ വാഴ്ത്തും നീ തന്നെ എന്റെ ജീവനും ബലവും നിൻ കൃപയില്ലെങ്കിൽ ഞാൻ വെറും ശൂന്യം നിനക്കായ് മാത്രം ഞാൻ ജീവിച്ചിടും ദാനങ്ങളെല്ലാം നീ തന്നല്ലോ നൻമകളെല്ലാം നീ വർഷിച്ചതല്ലോ നീ എൻ ശരണം നീ എൻ ഉപനിഥി കൃപാവർഷം നീ ചൊരിഞ്ഞിടണേ കാൽവറി ക്രൂശിൽ നീ ചുടുനിണം ചിന്താൻ സ്വന്ത […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മതിയാകുന്നില്ലേ ഈ സ്നേഹം
- എന്റെ നവിൽ പുതു പാട്ട്
- യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ
- സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കു
- മഹത്വം എൻ യേശുവിനു

