Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

മാനുഷാ നീയൊരു പൂവല്ലയോ

മനുഷ്യാ നീയൊരു പൂവല്ലയോ മനുഷ്യാ നീ വെറുമൊരു പൂവല്ലയോ ഇന്നു കു നാളെ വാടും പൂവിനെപ്പോലെ നീ ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ സ്വർഗ്ഗത്തിന്‍റെ അവകാശിയോ ? മാതാവിൻ സ്നേഹം മണ്ണാളം മാത്രം മാലോകരെല്ലാം മണ്ണോടു ചേരും കൂട്ടായതെല്ലാം കൂടോടെ പോകും യേശുവിൻ സ്നേഹം മാറില്ലൊരിക്കലും ചേലായ മേനി ചേറോടു ചേരും മന്നന്‍റെ മാളിക മണ്ണായി മാറും വീറോടെ വന്നവർ വേരോടെ പോകും യേശുവിന്‍റെ രാജ്യം മാറില്ലൊരിക്കലും സ്വർഗ്ഗം നിനക്കായ്, നരകം പിശാചിനായ് ഒരുക്കുന്നു ദൈവം […]

Read More 

മനുഷ്യാ നീ മണ്ണാകുന്നു

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനു താപക്കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ ഫലം നല്കാതുയർന്നു നില്ക്കും വ്യക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും എരിതീയിൽ എരിഞ്ഞു വീഴും നീറി നിറം മാറി ചാമ്പലായ് തീരും ദൈവപുത്രൻ വരും ഊഴിയിൽ ധാന്യക്കളമെല്ലാം ശുചിയാക്കുവാൻ നെന്മണികൽ സംഭരിക്കുന്നു കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു ആയിരങ്ങൾ വീണു താഴുന്നു മർത്യ മാനസങ്ങൾ വെന്തു നീറുന്നു നിത്യ ജീവൻ നല്കിടും നീർച്ചാൽ വിട്ടു മരുഭൂവിൽ ജലം തേടുന്നു

Read More 

മനുഷ്യൻ ഏകനായി രിക്കുന്നതു

മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല മനുഷ്യനു തക്കതായ തുണ ആവശ്യമത് കുടുംബം ദൈവിക പദ്ധതിയല്ലോ വിവാഹം എല്ലാവർക്കും മാന്യം നിനക്കായി ദൈവം ഒരുക്കിയ ഭാര്യക്കായ് നിന്‍റെ ശിരസ്സായിരിക്കുന്ന ഭർത്താവിനായ് നിങ്ങൾക്കു ജനിക്കാനിരിക്കുന്ന മക്കൾക്കായ്, മക്കളുടെ മക്കൾക്കായ്, അവരുടെ മക്കൾക്കായ് തോതം.. തോത്രം.. തോത്രം.. ദയാപരൻ ദൈവം നൽകിടും ഒരു നൽ കുടുംബ ജീവിതവും തിരുവായ് മൊഴിഞ്ഞ നനകളും വചനത്തിലെ അനുഗ്രഹവും നിൻ മക്കൾ നിന്‍റെ മേശക്കു ചുറ്റും ഒലിവു തെകൾ പോൽ നിൻ മക്കൾ മാന്യരും അവർ സമാധാനം […]

Read More 

മനുവേൽ മന്നവനേ പരനേ

മനുവേൽ മന്നവനേ-പരനേമനുവായ് വന്നവനേമനുവേലാ നിൻ മനമലിഞ്ഞരികിൽവരികാ വൈകാതെ-പരനേ;- മനുകരുണയിനുടയോനെ എന്നതീ ദുരിതം കാണണമേപരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു…അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു…പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻതേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു…ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോമരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു…നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടുംകണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു…അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടുംകരുണാവാരിധിയേ വന്നെന്‍റെ കരളു തണുപ്പിക്ക-പരനേ;- മനു…

Read More 

മാനുവേൽ മനുജസുതാ നിന്‍റെ

മാനുവേൽ മനുജസുതാ-നിന്‍റെ മാനമേറും തൃപ്പാദങ്ങൾ വണങ്ങി ഞങ്ങൾ മംഗളമോതിടുന്നിതാ-നിത്യം മഹിമയുണ്ടായിട്ടെ നിനക്കു നാഥാ ഏദനിലാദിമനുജർ-ചെയ്ത പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു ക്രൂശതിൽ മരിച്ചുയിർത്ത-നിന്‍റെ പേശലമാം ചരിതമെന്തതി വിപുലം-… വൻപരുമനുനിമിഷം-പാടി കുമ്പിടുന്ന ഗുണമെഴുമധിപതിയെ ചെമ്പകമലർ തൊഴുന്ന-പാദ- മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ … നീചരായ് ഗണിച്ചിരുന്ന പ്രേത- നാദിയായ ധീവരരെ ദിവ്യകൃപയാൽ ശേഷികൊണ്ടലങ്കിരിച്ചു പരം പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ…. വന്ദനം പരമഗുരോ നിന്‍റെ നന്ദനീയമാം ഗുണങ്ങളുരപ്പതാമോ ചന്ദനം പുഴുകിവയേക്കാളും തോന്നിടുന്നു നിൻ ചരിതം സുരഭിയായി … അല്പമാമുപകരണം കൊണ്ടു […]

Read More 

മംഗളം മംഗളമേ നവ വധൂവരന്മാർക്കു

മംഗളം മംഗളമേ നവ വധൂവരന്മാർക്കുമംഗളം മംഗളം മംഗളമേ ജീവിതപ്പൊൻ ലതികയിൽപുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻപരിമളം പരത്തിടട്ടെ;-ആദിയിലാദാമിന്നു തുണയ്ക്കൊരുനാരിയെ കൊടുത്തവനാംആദിനാഥനരുളണമിവർക്കുംഅനന്ത സൗഭാഗ്യമെല്ലാം;-മുന്നമേ തൻ ദൈവത്തിൻരാജ്യവും നീതിയും തേടുകയാൽമന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ;-മംഗളമേ …………ന്നുംമംഗളമേ…………ക്കും മംഗളം മേൽഭവിക്കേണ-മിരുവർക്കും ഭംഗമില്ലാതിനിയും;-പാടുവിൻ സഹജരെ : എന്ന രീതി

Read More 

മാ പരിശുദ്ധാന്മനെ ശക്തിയേറും

മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമേ വന്നു രക്ഷിക്കണമേ -വേഗമേ പാപിയെന്നുള്ളിൽ ന്യായങ്ങൾ വാദിച്ചുണർത്തീടുക എൻ പാപവഴികൾ തോന്നിക്കുക;- വേഗമേ പാപബോധം നല്കുക നീ നീതിന്യായ തീർപ്പിനെയും പക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ യേശുവോടു ചേരുവാനും സത്യം ഗ്രഹിച്ചീടുവാനും എന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ നല്ല ജീവ വിശ്വാസവും മോക്ഷ ഭാഗ്യ മുദയതും നല്കുക വീണ്ടും ജനനവും;- വേഗമേ പരിശുദ്ധനാക്കുകെന്നെ പഠിപ്പിക്ക ദൈവഇഷ്ടം പരനെ! വഴി നടത്തന്നെ;- വേഗമേ ബലഹീനത വരുമ്പോൾ തുണച്ചാശ്വാസിപ്പിക്കെന്നെ പരലോകാനന്ദം കാട്ടുക;- വേഗമേ

Read More 

മംഗളം മംഗളമേ നവ്യ വധുവരരിവർ

മംഗളം മംഗളമേ നവ്യ വധുവരരിവർ-ക്കിന്നുമെന്നേക്കും മംഗളം മംഗളമേആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധംആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വസൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടിജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർമേദിനിയിൽ ശുഭം പാർക്കുവാനായിദം;-ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നുക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരംവേദനയേറുന്ന നേരവും സ്നേഹമായ്;-ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നുംദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടിസ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-

Read More 

മറക്കില്ലൊരിക്കലും നീ ചെയ്ത

മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ ഓർക്കാതിരിക്കുമോ നിൻ ദാനങ്ങൾ പിരിയുവാൻ കഴിയില്ല നിന്നെ ഒരുനാളും നിൻ നിഴൽ ചേർന്നു ഞാൻ ഗമിച്ചിടട്ടേ എല്ലാ ദിനവും യഹോവയെ വാഴ്ത്തും നീ തന്നെ എന്റെ ജീവനും ബലവും നിൻ കൃപയില്ലെങ്കിൽ ഞാൻ വെറും ശൂന്യം നിനക്കായ് മാത്രം ഞാൻ ജീവിച്ചിടും ദാനങ്ങളെല്ലാം നീ തന്നല്ലോ നൻമകളെല്ലാം നീ വർഷിച്ചതല്ലോ നീ എൻ ശരണം നീ എൻ ഉപനിഥി കൃപാവർഷം നീ ചൊരിഞ്ഞിടണേ കാൽവറി ക്രൂശിൽ നീ ചുടുനിണം ചിന്താൻ സ്വന്ത […]

Read More 

മൺമയമാം ഈയുലകിൽ കൺമതു

മൺമയമാം ഈയുലകിൽ കാണ്മതുമായവൻ മഹിമ ധനം സുഖങ്ങൾ സകലവും മായാമന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;-ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകുംമാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;-ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രംനീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;-ലോക മരുഭൂവിൽ മർത്യനാശ്രയം തേടിശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;-ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശംകേവലമിപ്പാരിടമോ വെറും പരദേശം;-

Read More