മന്നവൻ യേശു താനുന്നത ബലിയായ്
മന്നവൻ യേശു താനുന്നത ബലിയായ് തീർന്നതിനെ നിനപ്പാൻ മന്നിൽതന്നൊരു നിയമം ഇന്നിഹ നാമനു- വർത്തിക്കു-ന്നാദരവായ്അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ അപ്പോസ്തലർക്കരുളിചൊല്ലി നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ വാങ്ങി ഭുജിപ്പിനെന്നു;-മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ അന്നുയിരോടിരുന്നു എന്നാൽഎന്നെ ഭുജിപ്പവരെല്ലാമനാരതം ജീവിക്കുമെന്നുരച്ചു;-പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ രക്തത്തിൻ പുതു നിയമം ഇതു പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ;-തേനും വിശേഷമാം പാലുമൊഴുകിടും ദേശം കനാനതിങ്കൽ ഉള്ള പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ പാനമുണ്ട് നമുക്ക്;-പൊന്നു തിരുമേനിയാകെയടികളാൽ നൊന്തു നുറുങ്ങിയതും രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ ചിന്തിച്ചു […]
Read Moreമന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു ഇദ്ധരയിൽ നീയൊഴിഞ്ഞില്ലാരുമേ ഞങ്ങൾക്കാശ്രയമായ് മേലിലും നീമാത്രമേ ദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ ദോഷികളാം ഞങ്ങളിതിനെന്തള്ളൂ ഓർത്താൽ നിന്‍റെ നാമം ചൊല്ലിയാലും പോരായേ മഹാദേവാ മക്കൾ ഞങ്ങൾ തിരുമുമ്പിൽ വണങ്ങുന്നു മാരിപോലിന്നനുഗ്രഹം നൽകണം സർവ്വഖേദവും തീർത്തു നീ ഞങ്ങൾക്കാകണം നിന്നേപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല എന്നെന്നേക്കും നിൻമുഖത്തിൽ വാഴുവാൻ ദാസർക്കനുവാദം തന്നു മാർവ്വിൽ ചേർക്കണം പൊന്നുനാഥാ പൊന്നുനാഥാ നിൻമുഖം കണ്ടാനന്ദിപ്പാൻ സ്വർഗദേശത്തെന്നു വന്നു ചേർന്നിടും ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ ഭക്തന്മാരേ രാപ്പകൽ […]
Read Moreമന്നവനെ മഹോന്നതനെ
മന്നവനെ മഹോന്നതനെ മരുവാസത്തിലെന്നും നീയഭയം കരുണയും കൃപയും നിറഞ്ഞവനെ നിൻ ദയ എന്നെന്നും വലിയതല്ലോ ചതഞ്ഞതാം ഓടി ഒടിക്കാത്തവൻ പുകയുന്ന തിരിയെ കെടുത്തിടാത്തോൻ പുതുക്കിപ്പണിയും തൻ വൻകൃപയാൽ പുതുജീവനേകിടും ആത്മാവിനാൽ എപ്പോഴും ഞാൻ വന്നു പാർത്തിടുവാൻ നീയെനിക്കുറപ്പുള്ള പാറയല്ലോ വഴുതിടാതെൻ കാൽകളെയെന്നെന്നും ക്രിസ്തവാം പാറമേൽ ഉറപ്പിക്കുന്നു കഴുകനെപ്പോലെൻ യൗവ്വനത്തെ പുതുക്കി നൻമയാലവൻ നിറെച്ചിടുന്നു അത്യന്ത കൃപയെന്നിൽ പകർന്നിടുക അനുദിനമീ ഭൂവിൽ നിൻ സേവയ്ക്കായ് ദരിദനെ എന്നെന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശയക്കോ ഭംഗം വരില്ല തൻ കൃപയാലവൻ നടത്തിടുമെ […]
Read Moreമണ്ണു മണ്ണോടു ചേരുന്ന നേരം
മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)എല്ലാ ഭൂവിന്‍റെ ക്ലേശങ്ങൾ തെല്ലുംഉണ്ടെനിക്കായൊരുക്കിയ ഗേഹംസ്വർപ്പുരേ… യേശുവിൻ അരികിൽ (2)മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)കദനങ്ങളിൽ തുണയായി നീഅറിയാതെ അറിയാതെ ഹൃദി ചേർത്തുവോനിഴൽ മൂടുമെൻ വഴിയോരത്തിൽതിരി നാളമണയാതെ നീ കാത്തുവോഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾകൃപയാലെ എന്നെയും ചേർത്തുവല്ലോ ചേർത്തുവല്ലോ;-ഒരു നാളിൽ നീ പ്രിയമോടെ നിൻവചനങ്ങൾ അലിവോടെ ഏകിയാലോപ്രിയനേശുവെ നീ തന്നൊരാതിരുരക്തമടിയന്‍റെ ഭാഗ്യമതായ്ഇനി എന്‍റെ നാളുകൾ നിന്നോട് കൂടെഎന്നറിയുന്നു ഭൂമിയെ വിട തന്നിടൂ… വിട […]
Read Moreമനസ്സൊരുക്കുക നാം ഒരു പുതുക്ക
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കർത്തനേശു സാക്ഷികളായ് (2) ഒത്തു ചേർന്നിടാം ഒത്തു പാടിടാം തന്‍റെ നാമ മഹത്വത്തിനായ് (2) കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽ ആർപ്പോടു കൊടുക്കും (2) ആത്മശക്തിയാൽ അടരാടുമ്പോൾ അവനാൽ നാം ജയമെടുക്കും (2) നീർത്താടുകൾ തേടുന്ന മാൻപേടപോൽ അതിദാഹത്തോടെ നമ്മൾ (2) ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ അവൻ നമ്മെ നിറച്ചീടുമേ (2) ദൈവസ്നേഹത്തിൽ നാം ഒത്തു ചേർന്നിടുമ്പോൾ ലോകരേശുവെ അറിയും (2) സഭ ഏകമായ് ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തിൽ (2)
Read Moreമാനുഷാ നീയൊരു പൂവല്ലയോ
മനുഷ്യാ നീയൊരു പൂവല്ലയോ മനുഷ്യാ നീ വെറുമൊരു പൂവല്ലയോ ഇന്നു കു നാളെ വാടും പൂവിനെപ്പോലെ നീ ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ സ്വർഗ്ഗത്തിന്‍റെ അവകാശിയോ ? മാതാവിൻ സ്നേഹം മണ്ണാളം മാത്രം മാലോകരെല്ലാം മണ്ണോടു ചേരും കൂട്ടായതെല്ലാം കൂടോടെ പോകും യേശുവിൻ സ്നേഹം മാറില്ലൊരിക്കലും ചേലായ മേനി ചേറോടു ചേരും മന്നന്‍റെ മാളിക മണ്ണായി മാറും വീറോടെ വന്നവർ വേരോടെ പോകും യേശുവിന്‍റെ രാജ്യം മാറില്ലൊരിക്കലും സ്വർഗ്ഗം നിനക്കായ്, നരകം പിശാചിനായ് ഒരുക്കുന്നു ദൈവം […]
Read Moreമനമേ ഭയമെന്തിന് കരുതാൻ
മനമേ ഭയമെന്തിന് കരുതാൻ അവനില്ലയോഇന്നലെയും ഇന്നുമെന്നും മാറാത്തവൻഎന്നേശു എന്നേശുഇന്നലെയും ഇന്നുമെന്നും മാറാത്തവൻനാളെയെ ഓർത്തു നീറി നീറി നീങ്ങുമ്പോൾകാര്യങ്ങൾ ഓർത്തു ഭാരമേറി നീങ്ങുമ്പോൾആകുലമെന്തിന് വ്യാകുലമെന്തിന്കാര്യം നടത്തിടാൻ എൻ യേശുവില്ലയോഭാരം ചുമന്നിടാൻ എൻ യേശുവില്ലയോ;-കാറ്റുകൾ മാറി മാറി ആഞ്ഞു വീശുമ്പോൾപ്രതികൂലമാം തിരകളാൽ വലയുമ്പോൾഭയപ്പെട വേണ്ടിനി ഭ്രമിച്ചിട വേണ്ടിനിനാലാം യാമത്തിലും നാഥനെത്തിടുംകാറ്റും കടലുമങ്ങു ശാന്തമായിടും;-കാക്കയിൻ വരവതങ്ങു നിന്ന് പോകിലുംകെരീത്തു തോട്ടിലെ ജലം നിലയ്കിലുംആകുലമെന്തിന് വ്യാകുലമെന്തിന്എലിയാവിൻ ദൈവമെന്നും കൂടെയില്ലയോക്ഷാമത്തിൽ പോറ്റിടുന്ന നാഥനില്ലയോ;-
Read Moreമണവാളനാം യേശു വന്നീടുമേ
മണവാളനാം യേശു വന്നീടുമേമദ്ധ്യവാനത്തേരിൽ വന്നീടുമേമനുവേലനാം ദൈവം വന്നീടുമേമനസ്സുപുതുക്കി നീ ഒരുങ്ങിട്ടുണ്ടോ(2)എണ്ണയുണ്ടോ കന്യകേ നീ ഒരുങ്ങീട്ടുണ്ടോനിൻ വിളക്കിൽ എണ്ണ നീ കരുതീട്ടുണ്ടോമണവാളൻ വരുമ്പേൾ നീ ഉറങ്ങിടല്ലേമയക്കം പിടിച്ചു നീ മയങ്ങിടല്ലേ(2)കർത്താവിൻ നാദം നീ കേൾക്കുന്നുണ്ടോകാഹളനാദം നീ കേൾക്കുന്നുണ്ടോകുഞ്ഞാട്ടിൻ കല്യാണം വന്നുവല്ലോകുഞ്ഞാടിൻ കാന്തേ നീ ഒരുങ്ങിട്ടുണ്ടോ(2)നൊടി നേരത്തേക്കുള്ള ലഘു സങ്കടംഅനവധി തേജസ്സിനായ് തീരുംമർത്യമായത അമർത്ത്യത്തെ പ്രാപിക്കുമ്പോൾമരണം മാറി ജയം വന്നിടും(2)
Read Moreമനമേ ലേശവും കലങ്ങേണ്ട
മനമേ ലേശവും കലങ്ങേണ്ടമനുവേൽ സകലവുമറിയുന്നു മന്നിൽ വന്നു പ്രാണനെ തന്നോൻകരുതിക്കൊള്ളും നിൻവഴികൾകടലല കണ്ടുഭ്രമിക്കേണ്ടകാറ്റാലുള്ളം പതറേണ്ടകടലിൻമീതെ നടന്നവൻ നിന്നെകരുതിക്കൊള്ളും കണ്മണിപോൽ;-മരുവിൽ പൊള്ളും ചുടുവെയിലിൽവരളും നാവിനു നീരേകാൻമാറയെ മധുരമായ് മാറ്റിയ നാഥൻമതി നിൻ സഖിയായീ മരുവിൽ;-അരിനിര മുന്നിൽ നിരന്നാലുംഅഭയം തന്നവനിനിമേലുംഅല്ലും പകലും തുമ്പമകറ്റിഅമ്പോടു പോറ്റിടുമത്ഭുതമായ്;-യോർദ്ദാൻ തുല്യം ശോധനയുംതീർന്നങ്ങക്കരെയെത്തുമ്പോൾപ്രതിഫലം കണ്ടുൾ നിർവൃതികൊള്ളുംപ്രിയനെ കണ്ടുൾപളകം കൊള്ളും;-
Read Moreമാനവരെ രക്ഷിച്ചിടുവാനായ്
മാനവരെ രക്ഷിച്ചീടുവാനായ് വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ ജീവനേകിയോരേശു ഭൂവിൽ തിരികെ വരും വേഗമേശു രക്ഷകനാഗമിച്ചിടും മേഘമതാം വാഹനെ തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ യേശു വരുന്നു താമസംവിനാ പാർത്തലത്തിൽ നിന്നവൻ ചേർത്തീടും തൻ സന്നിധൗ;- നിങ്ങളുടെ അരകൾ കെട്ടിയും ഭംഗിയോടെ ദീപം വിളങ്ങിയും കർത്താവിൻ വരവിന്നായ് കാത്തീടുവിൻ സർവ്വദാ;- കുഞ്ഞാട്ടിന്‍റെ കല്യാണം വന്നിതാ കാന്ത അലംകൃത മനോഹരി ക്ഷണിക്കപ്പെട്ടോരെല്ലാം ധന്യരഹോ എന്നുമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം
- എന്നോടുള്ള നിന്‍റെ ദയ എത്ര
- യേശുവേ നീയെൻ പ്രാണസഖി
- പ്രാർത്ഥന കേൾക്കുന്ന ദൈവം
- വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു

