Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

മഹത്വമെ മഹത്വമെ മഹത്വം തൻ

മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന് മഹത്വത്തിനും തോതയാഗത്തിനും യോഗ്യൻ എല്ലാ നാളും പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും രാജാക്കൾ മഹത്തുക്കൾപ്രഭുക്കന്മാർ വംശക്കാർ രക്ഷകനെ;- സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും താരങ്ങളും; തീക്കൽ മഴ ഹിമം ആഴി കൊടുങ്കാററിവ പർവ്വതങ്ങൾ എല്ലാ കുന്നുമലകളും വാഴ്ത്തീടട്ടെ; ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും തപ്പുകൾ കിന്നരം കൈത്താളമേളത്താൽ വാഴ്ത്തീടട്ടെ;

Read More 

മടങ്ങി പോകാം പ്രിയരേ നാം

മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻകഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം പാഴാക്കാതെ ഹൃത്തിൽ കാത്തിടുക ഉറച്ചിടുക ജ്വലിച്ചിടുക ദൈവവിശ്വാസത്തിൽ മുന്നേറിടാംപാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട പാപത്തെ ജയിപ്പാൻ യേശുമതി ലോകം വേണ്ടതിൻ ഇമ്പം വേണ്ട ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം

Read More 

മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കു

മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ;നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)കളങ്കമറ്റ യേശുവേ കറയില്ലാത്ത കുഞ്ഞാടേനിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)ഈ ഭൂവിലെ ക്ളേശങ്ങൾ നീങ്ങി ഞാൻഎന്‍റെ പ്രീയനോടു ചേർന്നു വാഴ്ത്തിപ്പാടും ഞാൻ(2)എന്‍റെ പ്രീയന്‍റെ വരവിന്‍റെമാറ്റൊലി കേട്ടിടുന്നു നാട്ടിലെങ്ങുമേ (2);- മഹത്വ…നാമും പ്രീയനോടു ചേർന്നങ്ങുവാഴുവാൻസമയമേറ്റം ആസന്നമായ് പ്രീയരേ(2)എൻ സോദരാ സോദരിമാരേവേഗം നാം ഒരുങ്ങിടുക പറന്നിടുവാനായ്(2);- മഹത്വ…

Read More 

മധുരതരം തിരുവേദം മാനസ

മധുരതരം തിരുവേദംമാനസമോദവികാസംതരുമിതു നിത്യം പരിചയിച്ചീടിൽനിരവധി നന്മകളുണ്ടാംപരമധനമിതിൽ കണ്ടാൽ;-വാനൊളി നീങ്ങിയിരുളാകുന്നേരംഭാനുവിൻ ദീപ്തിപോൽനിന്നുഭാസ്സരുളിടുമിതെന്നും;-ബഹുവിധ കഷ്ടമാം കയ്പുകൾ മൂലംമധുരമശേഷവും പോകെമധുവിധു നൽകീടും ചാലെ;-നിസ്വത നിന്നെ കൃതനാക്കുമ്പോൾരത്നവ്യാപാരിത തന്നെപ്രത്നധനിയാക്കും നിന്നെ;-അജ്ഞനു ജ്ഞാനം അന്ധനു നയനംനല്കിടുമീശ്വരവചനംപുൽകിടുന്നു വിജ്ഞരിതന്നെ;-

Read More 

മഹത്വവും സ്തുതി ബഹുമാനവും

മഹത്വവും സ്തുതി ബഹുമാനവുംഎല്ലാം ക്രിസ്തുവിന്സ്തുതി മഹിമയ്ക്കായിരാജത്വവും സർവ്വാധികാരങ്ങളുംനിന്നിൽ നിന്ന് വന്നിടുന്നുനിൻ മഹിമയ്ക്കായ്ഉയർത്തുന്നു ഞങ്ങൾ പുകഴ്ത്തുന്നുയേശുവിൻ നാമത്തെവണങ്ങുന്നു സ്തുതിക്കുന്നുയേശുവിൻ നാമംമഹത്വവും സ്തുതി ബഹുമാനവുംനിൻ മഹിമയ്ക്കായ് ഇന്നുമെന്നുംഎന്നെന്നേയ്ക്കുംMajesty, worship His majestyUnto jesus be all glory, honor and praiseMajesty, kingdom authority flow from His throneUnto his own his anthem raiseSo exalt lift up on high the name of jesusMagnify, come glorify Christ Jesus, the KingMajesty, worship […]

Read More 

മധുരം മധുരം മനോഹരം നൽ

മധുരം മധുരം മനോഹരം നൽതേനിലും മധുരം തിരുവചനംമേൽത്തരമാം പൊൻ അതിനോടതുല്യംതങ്കവുമതിനോടു സമമല്ല;- മധുരം…പാതയിൽ ശോഭിത ദീപവുമതായീകൂരിരുൾ ആകെയകറ്റീടും;- മധുരം…അരിയോടു പൊരുതാൻ അരികിൽ മരുവുംശരിയാം ഉടവാൾ അതു നൂനം;- മധുരം…രിപുവാം പാമ്പിൻ ദംശനമേറ്റുമരിച്ചോർക്കെല്ലാ-മുയിരേകും;- മധുരം…വഴിയറിയാതെ ഉഴലും മർത്യന്തെളിവായ് മാർഗ്ഗം വെളിവാക്കും;- മധുരം…ആത്മ വിശപ്പാൽ വലയുന്നോർക്ക്ഭക്ഷണമാകും മന്നായിത്;- മധുരം… അദ്ധ്വാനിക്കും മനുജർക്കഖിലംആശ്വാസത്തിന്നുറവിടമാം;- മധുരം…

Read More 

മഹിദേ മാനസ മഹദേ ശരണം

മഹിദേ മാനസ മഹദേ ശരണം യേശുദേവനേ വന്ദനം(2) നിത്യസത്യമെൻ ജീവസാരമേ ഈശ്വര ജഗദീശ്വരാ(2) മമപാ മമപാ മപനിസനിപഗമാ ഗഗമാ ഗഗമാ ഗമപമഗരിസാ സത്യസുന്ദര വചസ്സേ മഹ യേശുദേവനേ വന്ദനം(2) സന്നിധം മൃദുകാന്തി ചിന്തിതം നിൻ ശാന്തി ഈശ്വര ജഗദീശ്വരാ(2) ദീനമാനസസരായി ഊഴ്ന്നിവർ ഞങ്ങൾ തേടിടുന്നു തവ പാദാംബുജം(2) നേഹസാരമേ ത്യാഗസൂനമേ യേശുദേവനേ വന്ദനം(2)

Read More 

മദ്ധ്യാ കാശത്തിങ്കൽ മണിപ്പന്തലിൽ

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ മണവാട്ടി സഭയുടെ വേളിനടക്കും മഹമിയിൽ വാഴുന്ന മണവാളനായ് മാലിന്യം ഏൽക്കാതെ നാം ഒരുങ്ങിനിൽക്ക (2) വാനത്തിൽ മേഘത്തിൽ മദ്ധ്യാവാനത്തിൽ വാണിടും കാന്തനായ് ഒരുങ്ങി നിൽക്ക വീണ്ടെടുക്കപ്പെട്ട ദൈവജനമേ വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക് (2) ഇത്രയും സ്നേഹം കിട്ടിയ ഒരുമണവാട്ടി വേറെയില്ലല്ലോ ഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ (2) ഇനിയും കുറഞ്ഞൊന്നു കഴുയുന്നേരം വരുവാനുള്ളാൻ വേഗം വന്നീടും (2) കുഞ്ഞാട്ടിൻ കല്യാണനാളിൽ അന്നുക്ഷണിക്കപ്പെട്ടോരെല്ലാവരും കാന്തനോടു ചേർന്നിടുവാൻ അവർക്കന്നൊളിൽ ഭാഗ്യം ഉണ്ടാകും ഇവിടെ കയറിവരികയെന്നു […]

Read More 

മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ

മഹാ ദൈവമേ മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ പകരൂ മാളികമുറിയിൽ പകർന്നപോലെ ആത്മാവിൻ ശക്തി പകർന്നിടുക സഭയുണരാൻ ഉണർവ്വയയ്ക്കാൻ ഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെ കരിംതിരികൾ മുറിച്ചുമാറ്റി വിളക്കിൽ എണ്ണ നിറച്ചീടുക .. മണവാളനാം കിതേശുവിൻറ മണവാട്ടിയായ് ഒരുങ്ങീടുവാൻ മഹാ ദൈവമെ എന്നേശുനാഥാ കൃപ തരിക മഹാമാരിയാൽ .. തലയുയർത്തി ഒരുങ്ങി നില്ക്കാൻ തരിക കൃപ അളവില്ലാതെ എൻ പ്രിയനോ വന്നീടാറായ് ഏകാഗ്രതയായ് കാത്തിരിക്കാം ..

Read More 

മഹാമാരി വന്നാലും മാറാവ്യാധി

മഹാമാരി വന്നാലും മാറാവ്യാധി വന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലയേശുവിൻ രക്തമെൻ സിരകളിലുംയേശുവിൻ നാമമെൻ നെറുകയിലുംഎന്നിൽ യേശു എന്നുമുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ലകൊടുംകാറ്റടിച്ചാലും തിരകൾ ഉയർന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലഅഭിഷേകശക്തിഎന്‍റെ ഉള്ളിലുള്ളതാൽഅധികാരമെന്‍റെ നാവിലുള്ളതാൽഎന്‍റെ യേശു ഇന്നും ജീവിപ്പതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലുംഭയപ്പെടില്ല ഞാൻ പതറുകില്ലദൈവവചനമെന്നുമെൻ നിനവിൽദൈവശബ്ദമെൻ കാതുകളിൽഎന്‍റെ യേശു എൻ കൂടെയുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-

Read More