ലഭിച്ചതായ നന്മകളോർത്തു
ലഭിച്ചതായ നന്മകളോർത്തുയെൻ മനസ്സു നിറയെ സ്തുതികളുമായ് നിൻ ഉപകാരങ്ങളെ മറന്നിടാതിന്ന് കർത്തനെ വാഴ്ത്തി സ്തുതിച്ചിടുന്നു എന്തൊരാന്ദം എന്തു സന്തോഷം എന്‍റെ ജീവിതത്തിൽ ചെയ്ത നയോർത്താൽ കൃപയാലെന്നുടെ അകൃതത്തിന്‍റെ മോചനത്തിനായ് വില കൊടുത്താനെ സകല രോഗവും സൗഖ്യമാക്കുവാൻ നിണമൊഴുക്കി നിൻ ജീവൻ തന്നോനേ;- എന്തൊരാന്ദം…. തകർന്നെയൻ ജീവിൻ വീണല്ലോ ദയയും കരുണയും അണിയിച്ചവനെ കഴുകനേപ്പോൽ പുതുകവരുവാൻ വായ്ക്കും നനയാൽ തൃപ്തിതന്നോനെ;- എന്തൊരാന്ദം…. പൊടിയാമെന്നുടെ പ്രകൃതിയറിഞ്ഞുനീ കരുണ തോന്നിയെൻ ലംഘനങ്ങളെ അകറ്റിദയയാൽ ഭകതനാക്കി നിൻ ഇഷ്ടം ചെയ്യുവാൻ തിരെഞ്ഞെടുത്തോനെ;- എന്തൊരാന്ദം…
Read Moreലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം
ലക്ഷങ്ങളിൽ സുന്ദരനെഎനിക്കേറ്റം പ്രിയനായോനെസാറാഫുകൾ വാഴ്ത്തീടുന്നപരിശുദ്ധനേ യേശുവേഉയിരുള്ള നാൾ വരെയുംനിൻ സ്നേഹം മതി അപ്പനെപിരിയാബന്ധമിത് അകലാത്ത സ്നേഹമിതുവീണ്ടെടുത്തെന്നെ യോഗ്യനാക്കിയകാൽവറിയിൻ സ്നേഹമെമൺപാത്രം പോലെ ഞാൻപല വട്ടം ഉടഞ്ഞെങ്കിലുംഒരുക്കിയെടുത്തു എന്നെആതിശയമായ് മാറ്റിനിൻ സ്നേഹമെന്നെ തേടി വന്നുആ കൃപയിൽ വളർന്നു;-ഞാനോ കുറയേണംഎന്നിൽ നീ വളരേണംഈ ബലഹീനനെയുംബലവാൻ ആക്കിടുന്നപരിശുദ്ധാത്മ ശക്തിയാൽ നിറക്കാആത്മാവിൽ ആരാധിക്കാം;-
Read Moreലക്ഷോപലക്ഷം ദൂതർ സേവിതനിതാ
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ വെിളിപ്പാടിൽ കണ്ടപോൽ മേഘരൂഢനായ് വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ; റുബുകൾ സാറാഫുകൾ ദൂതരിവർ സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ വാനിൽ വാനിൽ വരുന്നു ശീഘമായ്; ആർത്തു പാടുന്നോർത്തു കേൾക്കുവിനത് വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കാത്തതാം ഒലി വാനിൽ വാനിൽ അതിഗംഭീരമായ്; നിത്യ യൗവ്വനത്തിൽ കിരീടം ചൂടി ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേതദ്വയങ്ങളാൽ വാനിൽ വാനിൽ ദ്യുതി പരക്കുന്നു; വിജയശ്രീയാൽ പ്രസന്നത ഏറും […]
Read Moreലക്ഷ്യമതാണേ എൻ ആശയതാണേ
ലക്ഷ്യമതാണേ എൻ ആശയതാണേഎൻ ജീവനാഥനെ ഞാനെന്നു കാണുമോക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയഎൻ പ്രേമകാന്തനെ ഞാനെന്നു കാണുമോദേവദേവനെ എൻ ത്യാഗവീരനെഎൻ ജീവിതസുഖം നീ മാത്രമാകുന്നു;-പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരംപ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാനിത്യസൗഭാഗ്യം ലഭ്യമാകുവാൻഎത്രകാലം ഞാൻ കാത്തിടണമോ;-പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാംനിത്യസൗധത്തിൽ നാം എത്തിടുവാനായ്യുവസോദരങ്ങളെ യുവകേസരികളെനാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേസീയോൻ പുരിയതോ അധികകാമ്യമേഎന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോഅന്നു തീരുമേ ഈ പാരിൽ ദുരിതം;-
Read Moreലോക മോഹങ്ങളെ വിട്ടോടിടാം
ലോക മോഹങ്ങളെ വിട്ടോടിടാംദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാംവിശ്വാസം സൗമ്യത പിൻതുടരാംവിശ്വസ്തതയിൽ മുന്നേറാംയൗവ്വന മോഹങ്ങൾ വിട്ടോടിടാംപാപഭാരത്താൽ ബന്ധിതരായ്മൃത്യുവിന്നടിമകളായ്(2)തകരും മാനവർക്കായ്നിത്യ സുവിശേഷം ഘോഷിച്ചിടാം;-കണ്ണുനീരിൽ നാം വിതച്ചിടുകിൽആർപ്പോടെ നാം കൊയ്തിടുമേ(2)ചേർത്തിടും നമ്മെയവൻനിത്യ സ്വർഗ്ഗീയ ഭവനമതിൽ;-
Read Moreകുരിശിൽ രുധിരം ചൊരിഞ്ഞു
കുരിശിൽ രുധിരം ചൊരിഞ്ഞുരക്ഷകൻ ജീവൻ വെടിഞ്ഞുഎൻപാപശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെരക്ഷയൊരുക്കി അന്നേ എനിക്കായ്എത്ര മഹാത്ഭുത സ്നേഹംവിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻഎന്നെ തിരഞ്ഞു വന്നു ജഗതിയിൽതന്നു തൻ ജീവൻ എനിക്കായ്ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നുസന്താപം പോക്കി ശത്രുത നീക്കി താൻസന്തോഷം എന്നിൽ പകർന്നുആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻസ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കുംപാത്രമവനേകൻ താൻ
Read Moreലോകക്കടലിൽ ചെറുവഞ്ചിയിൽ
ലോകക്കടലിൽ ചെറുവഞ്ചിയിൽയേശുവാണാവഞ്ചിക്കാരൻവേദനയാം കാറ്റുവന്നാൽഅമർത്തിടുമാ വഞ്ചിക്കാരൻലോകക്കടലിൽ ചെറുവഞ്ചീ…ആ- ആ – ആ…യേശു തന്നേ നിയന്ത്രിച്ചെന്നാൽക്ലേശമില്ല യാത്രയ് ക്കൊട്ടുംസമുദ്രമദ്ധ്യേ താണു പോകാതെഅവൻ നിന്‍റെ കരം പിടിക്കും;- ലോക…യേശുവിനെ പിൻ പററിടാൻലേശവുമധൈര്യം വേണ്ട(2)അന്ധകാരം ആകെ മാററിഅക്കരയിൽ ചേർത്തിടുമേ(2);- ലോക…
Read Moreകുരിശിൻ നിഴലതിലിരുന്നു മമ
കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേപാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ചയേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെമരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറുംമരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളുംകഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽതിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻമഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തുഅനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെനഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽഅടവിതരുക്കളിനിടയിൽ… എന്നരീതി
Read Moreലോകം എന്നെ കണ്ടു ഞാനൊരു
ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ്പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽനിന്ദിത വാക്കുകളാൽമാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ…കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽവേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ…ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ…
Read Moreകുരിശിൻ നിഴലിൽ തല ചായ്ചനുദിനം
കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2)കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽപ്രാണപ്രിയന്‍റെ തൃക്കഴലിൽ(2)കാണുന്നഭയമെന്നഴലിൽ(2) പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽതളരാതിനി വാനവിരിവിൽ(2)ചിറകടിച്ചുയർന്നിടും വിരവിൽ(2)സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2)തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദംതരുമെനിക്കനന്തസമ്മോദം(2)തീർക്കുമെൻ മാനസഖേദം(2)ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2)അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽഅവശതയണയുകിലന്നാൾ(2)അവൻ തുണയരുളിടും നന്നായ്(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭൂരസമാന സമാർന്നിടും പെർഗമോ
- യേശുവേ നീയാണെൻ സർവ്വസ്വവും
- ദൈവം പ്രവൃത്തിക്കും
- കർത്തൻ വരുന്നു വേഗം വരുന്നു
- ശ്രീനരപതിയേ സീയോൻ മണവാളനെ

