ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ
ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)എൻ ഹൃദയം ധ്യാനിക്കുന്നോനേഎന്നുള്ളം വാഞ്ചിക്കുന്നോനേഎൻ സർവ്വവും ദാഹിക്കുന്നോനേഎൻ മനസ്സിൽ ആനന്ദമേ(2)പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റിദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റിദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)
Read Moreകൃപയിൻ ഉറവിടം യേശു നാഥാ
കൃപയിൻ ഉറവിടം യേശു നാഥാ നീയെന്നാശ്രയം അഭയം ഗോപുരം എന്നാളുമീ മരുവിൽ യിസ്രയേൽ ജനത്തിന് മേഘം സദാ മരുഭൂവിൽ തണലായ് തീർന്നതുപോൽ ചൂടേറുമീ വൻ പാഴൂരുവിൽ നിൻ വൻകൃപ തണലേകണേ;- കൃപയിൻ താങ്ങുവാനാവാത്ത ഭാരങ്ങളാൽ എന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾ ആശ്വാസദായകൻ യേശുവിൻ ചാരേ ആശ്വാസം കണ്ടെൻ ഞാനും;- കൃപയിൻ കഷ്ടതയിൽ അനുസരണം തികഞ്ഞവനാം കർത്താവെൻ കഷ്ടതയിൽ തുണയായവൻ ശത്രുവിൻ മുമ്പാകെ മേശയൊരുക്കി ജയളിയായ് നടത്തീടുന്നു;- കൃപയിൻ എൻ പ്രയനോടെന്നും അനുരൂപനായ് നിത്യസൗഭാഗ്യ സങ്കേത നഗരേ മഹിമകൾ ചൂടി മഹത്വത്തിൽ […]
Read Moreക്രൂശിലെ സ്നേഹത്തെ പോലൊരു
ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ലആ മഹൽ സ്നേഹംഅളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)ദിവ്യ സ്നേഹം പാവന സ്നേഹംക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)പാപിയെ നേടുവാൻ എൻ കർത്തനേശുസ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗംവേറെ ഇല്ല ഈ ഉലകമതിൽ(2);- ദിവ്യ…മർത്യനെ നേടുവാൻ എൻ പ്രിയ യേശുസ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹംവേറെ ഇല്ലാ ധരണിയതിൽ(2);- ദിവ്യ…ലോകത്തെ രക്ഷിപ്പാൻ എൻ താതനേശുപീഡകൾ സഹിച്ചു കാൽവറിയിൽആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ….
Read Moreകൃപയുടെ വാതിലിതാ പൂട്ടുവാൻ
കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നുസോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാംകപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെഎത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടുംലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നുഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേഅവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല
Read Moreക്രൂശിലെ സ്നേഹത്തിനായ് എന്തു
ക്രൂശിലെ സ്നേഹത്തിനായ്എന്തു ഞാൻ പകരം നല്കുംക്രൂശിലെ ത്യാഗത്തിനായ്എന്തു ഞാൻ തിരികെ നല്കുംരക്ഷതൻ പാനപാത്രം കൈകളിൽ എന്തി നാഥാജീവകാലം മുഴുവനും ഞാൻനിന്നെ പാടി വാഴ്ത്തിടുമേസ്വർഗ്ഗ മഹിമകൾ വെടിഞ്ഞ്പാരിലെന്നെ തേടി വന്നആ മഹൽ സ്നേഹത്തിനായ്എന്തു ഞാൻ തിരികെ നല്കും;-എനിക്കായ് മരിച്ചവനെഎനിക്കായ് തകർന്നവനെവീണ്ടെടുപ്പിൻ മറുവിലയായ്എന്തു ഞാൻ പകരം നല്കും;-നിന്നെ പേറും വാഹനമായ്നിൻ സാക്ഷ്യം വഹിച്ചിടുവാൻഒരു ചെറു ജ്വാലയായ് ഞാൻനിനക്കായ് എരിഞ്ഞടങ്ങാൻഎന്നെ ഞാൻ അർപ്പിക്കുന്നേനിൻ സേവക്കായി നാഥാഉടച്ചു നീ പണിതിടുകനിൻ മാന പാത്രമായി;-
Read Moreകൃപായുഗം കഴിയാറായി
കൃപായുഗം കഴിയാറായി പുതുയുഗം വേഗം വിരിയാറായി അധിപതി യേശു വന്നിടാറായി തിരുസഭയെ ചേർത്തിടാറായി സീയോൻ സൈന്യം മയങ്ങുകയോ യോർദ്ദനെ നീ കലങ്ങുകയോ അധികമില്ല കാലം അധികമില്ല പ്രിയൻ വരവിൻ ഒരുങ്ങിടുക;- ജാതികൾ തമ്മിൽ കലഹിക്കുന്നു വംശങ്ങൾ വൈരി ഏറിടുന്നു ഭയപ്പെടേണ്ട തല ഉയർത്തീടുവാൻ പ്രിയൻ വരവേറ്റം അടുത്തുവല്ലോ; കുഞ്ഞാടിന്‍റെ തിരുരക്തത്താൽ അങ്കി അലക്കി വെളുപ്പിച്ചോരെ നീതി സൂര്യൻ വെളിപ്പെടുമ്പോൾ തേജസിൽ വേഗം ചേർത്തീടുമേ;- രാതിയാമം തീർന്നുവല്ലോ കൃപയുടെ വാതിൽ അടയുകയായി ബുദ്ധിയുള്ള കന്യകെ ഉണരുക നീ സത്യ […]
Read Moreക്രൂശിലേറി യാഗമായി മാർവ്വിലെന്നെ
ക്രൂശിലേറി യാഗമായിമാർവ്വിലെന്നെ ചേർത്തവനാംഇത്രയേറെ നല്ല നാഥനേഎന്നെ ഹൃത്തിലേറ്റി നിന്നിടുവാൻഇത്രനാളും കാത്തിരുന്നസ്വർപ്പുരം വെടിഞ്ഞ നാഥനേക്ലേശമേറും ജീവിതത്തിൽആശയായ് കൂടെയുള്ളനിത്യനാകും നല്ല നാഥനേനിന്‍റെ പാത നോക്കി യാത്ര ചെയ്യുംജീവനുള്ള കാലമെന്നുംമിതമായ നല്ല നാഥനേശോകമേറും ജീവിതത്തിൽദീപമായ് കൂടെയുള്ളസ്തുത്യനാകും നല്ല നാഥനേനിന്നെ വാഴ്ത്തിടുന്നു എന്നുമെന്നുംജീവനുള്ള കാലമെന്നുംനിത്യനായ നല്ല നാഥനെ
Read Moreകൃപായുഗം തീരാറായി കർത്തൻ
കൃപായുഗം തീരാറായി കർത്തൻ കാഹള ധ്വനി കേൾക്കാറായ്(2)മദ്ധ്യാകാശേ തന്‍റെ ദൂതരുമായ്വെളിപ്പെടും കാലം ആസന്നമായ്(2)ആദ്യ സ്നേഹത്തിൽ നിന്നും വീണുവോമനം തിരിഞ്ഞു എൻ സോദരാ(2)ജയാളിയായ് വന്നീടുകിൽ-ജീവവൃക്ഷത്തിൻ ഫലം തന്നിടും(2);- കൃപാ…മരണം വരെ വിശ്വസ്തനായ്നിന്നീടുകിൽ കിരീടം തന്നിടും(2)ജയാളിയായ് തീർന്നീടുകിൽ-രണ്ടാം മരണത്താൽ ദോഷം വരികയില്ല(2);- കൃപാ..ജയിച്ചവൻ തന്‍റെ പ്രവൃത്തികൾഅവസാനത്തോളം അനുഷ്ടിക്കും(2)ജയാളിയായ് തീർന്നീടുകിൽജാതികൾക്കു മേൽ അവകാശം തരും;- കൃപാ…
Read Moreക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ
ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെശുദ്ധമാക്കിടുക നീ രക്ഷകാ(2)പാപക്കറ നീക്കി ഊനമെല്ലാം പോക്കിജീവ നദിയെന്നിൽ ഒഴുക്കുക ഇപ്പോൾ(2)തുറന്ന ചങ്കിലെ ചോരയാലെ എന്നെകഴുകുക ഞാനും നിന്നെ നേടുവാൻ(2)ജീവമന്നയേകി പുതുക്കത്തോടെന്നെനടത്തുക നന്നായ് നിന്‍റെ ഹിതം പോലെ(2)ലോകത്തിൽ ഞാൻ അന്യൻനിന്നിൽ സർവ്വ ധന്യൻ കഷ്ടമേതുംനേട്ടം മുന്നിൽ കാണുന്നു(2)ജീവപാതേ ഓടി വിൺ മഹത്വം നേടികുഞ്ഞാടേ ഞാൻ നിന്നിൽ ചേർന്നിടട്ടെ അന്ത്യം(2)
Read Moreകൃപയുള്ള യഹോവേ ദേവാ
കൃപയുള്ള യഹോവേ! ദേവാ! മമ നല്ലപിതാവേ ദേവാ! കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ- കൃപയുള്ളകൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ കൃപയുള്ള യഹോവേ! ദേവാ!ദൂരവേ പോയ് അകന്നൊരെന്നെ നീ ഓർക്കവെ ഓർക്കവെ സ്വീകരിച്ചിതേവിധം നീ കനിഞ്ഞതത്ഭുതം അത്ഭുതം അതു നിത്യമോർത്തുഞാൻ ആയുസ്സെല്ലാം പാടിടും പദം മുത്തി പണിഞ്ഞിടും ദേവാ!ദൈവമേ നിൻപദത്തിൽ നന്ദിയായ് വന്ദനം വന്ദനം ചെയ്യുമെന്നതെന്നിയേ എന്തു ഞാൻ തന്നിടും തന്നിടും? എന്നും എന്നും രാപ്പകൽ ആരാധിച്ചെന്നാകിലും നിൻകൃപയ്ക്കു പകരമായ് തീരാ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആശിസ്സേകണം വധൂവരർക്കിന്നു
- നാദം എൻ നാദം എൻ നാഥന്റെ
- കൃപയെ കൃപയെ ദൈവകൃപയെ
- എൻ കർത്താവെ നിൻ കരങ്ങൾ
- നിസ്തുല്യ ജീവിതം ക്രിസ്തീയ ജീവിതം

