കൃപമതി യേശു നാഥാ
കൃപമതി യേശു നാഥാതവകൃപമതി ഇന്നുമെന്നുംബലഹീന വേളകളിൽബലം നൽകും കൃപമതിയേകൃപയാൽ പുതുജീവൻ നൽകികൃപയാൽ എന്നെ സൗഖ്യമാക്കികൃപയാൽ എന്നെ തെരഞ്ഞെടുത്തുകൃപയാൽ എന്നും നടത്തീടുന്നുനിലയ്ക്കാത്ത വേദനകൾനിനയാത്ത നേരങ്ങളിൽനീങ്ങിപ്പോകും തവ കൃപയാൽനിന്‍റെ കൃപ എത്ര അത്ഭുതമേമദ്ധ്യവാനിൽ വന്നീടുമ്പോൾമഹാശബ്ദം കേട്ടീടുമ്പോൾമമ കൺകൾ കണ്ടീടുമേമഹാ കൃപയാൽ ചേർത്തീടുമേ
Read Moreകൃപയിൻ അത്യന്ത ധനം മൺപാത്ര
കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നുനിത്യജീവന്‍റെ വചനം താഴ്ന്ന നിലത്തു പാകിനല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകിസത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തീസിംഹാസനത്തിൽ വസിക്കുംകുഞ്ഞാടിനെ സ്തുതിക്കും ഞാൻഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടുകാര്യസ്ഥൻ സാന്നിദ്ധ്യം നൽകി-നാൾതോറും ഭാരം ചുമന്നുഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ ധ്വനിയാൽവീണ്ടെടുക്കപ്പെട്ട സംഘംപ്രഭുവിനു സ്തുതി മുഴക്കൂ;- ജീവ…തന്‍റെ ഏകജാതനാം-പുത്രനിൽ വിശ്വസിക്കുന്നോർഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവേർആരും നശിച്ചുപോകാതെ-നിത്യജീവൻ പ്രാപിപ്പാൻലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം;- ജീവ…തന്‍റെ ഗംഭീരനാദത്താൽ ദൂതന്‍റെ കാഹള ധ്വനിയാൽമേഘങ്ങൾ പിളർന്നുകൊണ്ടു […]
Read Moreകൃപ മതി യേശുവിൻ കൃപമതിയാം
കൃപ മതി യേശുവിൻ കൃപമതിയാം സങ്കടത്തിൽ എന്‍റെ സംഭ്രമത്തിൽ തുണമതി യേശവിൻ തുണമതിയാം കഷ്ടതയിൽ എന്‍റെ വേദനയിൽതലയിലെ ഒരു ചെറു മുടിപോലും വിലയില്ലാ ചെറിയൊരു കുരുവിപോലുംഎന്‍റെ ദൈവം സമ്മതിക്കാതെനിലത്തു വീണു നശിക്കുകില്ല;-അനർത്ഥങ്ങളനവധിയേറിടുമ്പോൾഅവശതയാലുള്ളം തളർന്നിടുമ്പോൾഎന്‍റെ ദൈവം ഏബെൻ ഏസർഅനർത്ഥനാളിൽ കൈവിടുമോ;-മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾമനസ്സലിഞ്ഞാശ്വാസം പകർന്നു തരുംഎന്‍റെ ദൈവം യഹോവയിരേ കരുതും കാക്കും പരിചരിക്കും;-മരുവിലെ മാറയെ മധുരമാക്കിഉറപ്പുള്ള പാറയെ ജലമാക്കുംമഞ്ഞിൽ നിന്നും മന്ന നൽകുംമാമക ദൈവം വല്ലഭനാം;-വരുമിനി പുനഃരധി വിരവിലവൻതരുംപുതു മഹസ്സെഴുമുടലെനിക്കുസ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽസന്തതം വാഴും […]
Read Moreകൃപയിന്നുറവാം കർത്താവെ നിൻ
കൃപയിന്നുറവാം കർത്താവെ നിൻകൃപ മതിയടിയാനീയുലകിൽ(2)ബലഹീനതയിൽ താങ്ങി നടത്തും-ബലവാനേ നിൻ കൃപ മതിയെപലവിധ ഭീതികളുയരും മരുവിൽ-കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…2. പാപത്തിൻ ശമ്പളം മരണം നീങ്ങി-കൃപയാലെ ദൈവമകനായ് ഞാൻഅവകാശമായ് നിത്യജീവൻ ലഭിച്ചു-പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-രക്ഷയിൻ സുവിശേഷം ഘോഷിക്കാംസകല മനുഷ്യർക്കും രക്ഷാകരമാം-ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ…
Read Moreകൃപ മതിയേ കൃപ മതിയേ എനിക്കു
കൃപ മതിയേ കൃപ മതിയേ എനിക്കു നിൻ കൃപ മതിയേ ബലഹീനതകളിൽ ബലത്തോടെ കാത്തിടും എനിക്കു നിൻ കൃപ മതിയേ കാററും മഴയും കാണുകില്ലെന്നാലും താഴ്വര വെള്ളത്താൽ നിറഞ്ഞിടുമെ നിനവുകളെപ്പോലും കാത്തിരുന്നോൻ നിനക്കായ് നൻമയെ കരുതിടുമെ (2) കൈപ്പത്തിപോൽ ചെറുമേഘത്തുണ് ഉയർന്നിടുന്നാഴിയിൻ നടുവിലായി അയയ്ക്കുമതിൻ പിൻപേ വൻമാരിയെ കേൾക്കുന്നുണ്ടായതിൻ ഇടിമുഴക്കം (2) ആഴങ്ങൾ നടുവിൽ തുറന്നിടുമേ അത്ഭുതമാം വഴി തൻ മക്കൾക്കായ് ശ്രതു അതിൽ മുങ്ങിത്താണിടുമ്പോൾ തൻമക്കൾ തപ്പോടെ നൃത്തം ചെയ്യും (2)
Read Moreകൃപമതിയേ തിരു കൃപമതിയേ തവ
കൃപമതിയേ-തിരു കൃപമതിയേ-തവ സ്നേഹവും കരുണയും മതിയെനിക്ക് തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ തിരു മാർവ്വിടം എനിക്കു നൽ മറവിടമാംഅഗ്നി ശോധനയിൻ നടുവിൽ ഞാൻ തളർന്നുപോകാതെസാന്ത്വനമാം തിരുമൊഴികൾ എന്‍റെ ഉള്ളത്തെ തണുപ്പിക്കയാൽ;- കൃപമതിയേ…ലോകം കൈവെടിഞ്ഞാലും ശോക ഭാരമേറിയാലും തിരുവചനം എനിക്കു ബലം തിരുസന്നിധിയെൻ ശരണം;- കൃപമതിയേ…എന്‍റെ ഭാരങ്ങൾ താൻ വഹിക്കും എന്‍റെ കണ്ണുനീർ മാറിടുമേ… തിരുക്കരങ്ങൾ എനിക്കു തുണ തിരുനാമമെൻ ആനന്ദവും;- കൃപമതിയേ…എന്‍റെ പാപശാപങ്ങൾക്രൂശിൽ താൻ വഹിച്ചല്ലോ ഒരുക്കിയവൻ വലിയ രക്ഷ തന്‍റെ വൻകൃപയാൽ എനിക്കായ്;- കൃപമതിയേ…
Read Moreകൃപാ നിധേ എന്നേശുവേ സ്നേഹ
കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാൻ കേഴും മൊഴി കേൾക്കണേനിത്യമെനിക്കായ് പക്ഷവാദം ചെയ്യുന്ന ദൈവാത്മജാനിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ മുറ്റും നിറുത്തേണമേബന്ധുമിത്രാദി ജനങ്ങൾ സ്നേഹപാത്രങ്ങളെത്രയോ പേർശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ് തീരുന്നു രക്ഷിക്കണേ;-കൂരിരുൾ വൻകടലിൽ താണു പോകുന്നീലോകം സ്വയം രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം നീതിപ്രഭാപൂർണ്ണനായ്
Read Moreകൃപമേൽ കൃപ ചൊരിയൂ ദൈവമേ
കൃപമേൽ കൃപ ചൊരിയൂ ദൈവമേ കൃപയിലെന്നും ജീവിച്ചിടുവാൻ കൃപാസനത്തിൽ വാഴുന്നു നീ കൃപയേകി ഞങ്ങളെ അനുഗ്രഹിക്ക (2);- നിൻ പാതയെന്നും അനുഗമിച്ചീടാൻ നിന്‍റെതായെന്നും മാറിടുവാൻ തിരുസ്വരം എന്നും ശ്രവിച്ചിടുവാൻ നിറച്ചീടണേ നിൻ ആത്മാവിനാൽ (2);- നിൻ സ്നേഹമെന്നും പകർന്നിടു നാഥാ നിൻ രൂപമെന്നിൽ ദർശിക്കുവാൻ തിരുരാജ്യേ നിൻ കൂടെ വസിച്ചീടുവാൻ നടത്തിടണേ നിൻ ആത്മാവിനാൽ (2);-
Read Moreകൃപയാൽ കൃപയാൽ കൃപയാൽ
കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ്അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻഎന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!;-കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ;-അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽവാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!;-
Read Moreകൃപയാൽ കൃപയാൽ ഞാനും
കൃപയാൽ കൃപയാൽഞാനും പൂർണ്ണനാകും(2)തേജസ്സിൻ നാഥനെശാരോൻ പനിനീർ പൂവേനിൻ നാമത്താലും നിൻ തേജസ്സാലുംഞാൻ തേജസ്സായ് മാറിടുമെനിൻ പാതെ പോയിടുവാൻനിൻ ഹിതം ചെയ്തിടുവാൻആത്മാവെ തന്നവനെ അനാദിയായവനെപകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ;-നിൻ വേല ചെയ്തിടുവാൻ നിന്നിഷ്ടം ചെയ്തിടുവാൻനിൻ ശക്തി നൽകിടണെഅനാദിയായവായവനെപകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രിസ്തുവിൻ ഇമ്പഗാന മെന്നുമേ
- നീതിമാന്റെ പ്രാർത്ഥനകൾ ദൈവം
- സങ്കേതമേ നിന്‍റെ അടിമ ഞാനേ ഘോഷിക്കുമേ
- വിശ്വസ്തനാക്കെന്നെ കർത്താവേ ഓട്ടം
- ഭാരിച്ച ദു:ഖത്താൽ പോരാട്ടം

