കൃപയിൻ അത്യന്ത ധനം മൺപാത്ര
കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നുനിത്യജീവന്‍റെ വചനം താഴ്ന്ന നിലത്തു പാകിനല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകിസത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തീസിംഹാസനത്തിൽ വസിക്കുംകുഞ്ഞാടിനെ സ്തുതിക്കും ഞാൻഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടുകാര്യസ്ഥൻ സാന്നിദ്ധ്യം നൽകി-നാൾതോറും ഭാരം ചുമന്നുഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ ധ്വനിയാൽവീണ്ടെടുക്കപ്പെട്ട സംഘംപ്രഭുവിനു സ്തുതി മുഴക്കൂ;- ജീവ…തന്‍റെ ഏകജാതനാം-പുത്രനിൽ വിശ്വസിക്കുന്നോർഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവേർആരും നശിച്ചുപോകാതെ-നിത്യജീവൻ പ്രാപിപ്പാൻലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം;- ജീവ…തന്‍റെ ഗംഭീരനാദത്താൽ ദൂതന്‍റെ കാഹള ധ്വനിയാൽമേഘങ്ങൾ പിളർന്നുകൊണ്ടു […]
Read Moreകൃപ മതി യേശുവിൻ കൃപമതിയാം
കൃപ മതി യേശുവിൻ കൃപമതിയാം സങ്കടത്തിൽ എന്‍റെ സംഭ്രമത്തിൽ തുണമതി യേശവിൻ തുണമതിയാം കഷ്ടതയിൽ എന്‍റെ വേദനയിൽതലയിലെ ഒരു ചെറു മുടിപോലും വിലയില്ലാ ചെറിയൊരു കുരുവിപോലുംഎന്‍റെ ദൈവം സമ്മതിക്കാതെനിലത്തു വീണു നശിക്കുകില്ല;-അനർത്ഥങ്ങളനവധിയേറിടുമ്പോൾഅവശതയാലുള്ളം തളർന്നിടുമ്പോൾഎന്‍റെ ദൈവം ഏബെൻ ഏസർഅനർത്ഥനാളിൽ കൈവിടുമോ;-മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾമനസ്സലിഞ്ഞാശ്വാസം പകർന്നു തരുംഎന്‍റെ ദൈവം യഹോവയിരേ കരുതും കാക്കും പരിചരിക്കും;-മരുവിലെ മാറയെ മധുരമാക്കിഉറപ്പുള്ള പാറയെ ജലമാക്കുംമഞ്ഞിൽ നിന്നും മന്ന നൽകുംമാമക ദൈവം വല്ലഭനാം;-വരുമിനി പുനഃരധി വിരവിലവൻതരുംപുതു മഹസ്സെഴുമുടലെനിക്കുസ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽസന്തതം വാഴും […]
Read Moreകൃപയിന്നുറവാം കർത്താവെ നിൻ
കൃപയിന്നുറവാം കർത്താവെ നിൻകൃപ മതിയടിയാനീയുലകിൽ(2)ബലഹീനതയിൽ താങ്ങി നടത്തും-ബലവാനേ നിൻ കൃപ മതിയെപലവിധ ഭീതികളുയരും മരുവിൽ-കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…2. പാപത്തിൻ ശമ്പളം മരണം നീങ്ങി-കൃപയാലെ ദൈവമകനായ് ഞാൻഅവകാശമായ് നിത്യജീവൻ ലഭിച്ചു-പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-രക്ഷയിൻ സുവിശേഷം ഘോഷിക്കാംസകല മനുഷ്യർക്കും രക്ഷാകരമാം-ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ…
Read Moreകൃപ മതിയേ കൃപ മതിയേ എനിക്കു
കൃപ മതിയേ കൃപ മതിയേ എനിക്കു നിൻ കൃപ മതിയേ ബലഹീനതകളിൽ ബലത്തോടെ കാത്തിടും എനിക്കു നിൻ കൃപ മതിയേ കാററും മഴയും കാണുകില്ലെന്നാലും താഴ്വര വെള്ളത്താൽ നിറഞ്ഞിടുമെ നിനവുകളെപ്പോലും കാത്തിരുന്നോൻ നിനക്കായ് നൻമയെ കരുതിടുമെ (2) കൈപ്പത്തിപോൽ ചെറുമേഘത്തുണ് ഉയർന്നിടുന്നാഴിയിൻ നടുവിലായി അയയ്ക്കുമതിൻ പിൻപേ വൻമാരിയെ കേൾക്കുന്നുണ്ടായതിൻ ഇടിമുഴക്കം (2) ആഴങ്ങൾ നടുവിൽ തുറന്നിടുമേ അത്ഭുതമാം വഴി തൻ മക്കൾക്കായ് ശ്രതു അതിൽ മുങ്ങിത്താണിടുമ്പോൾ തൻമക്കൾ തപ്പോടെ നൃത്തം ചെയ്യും (2)
Read Moreകൃപമതിയേ തിരു കൃപമതിയേ തവ
കൃപമതിയേ-തിരു കൃപമതിയേ-തവ സ്നേഹവും കരുണയും മതിയെനിക്ക് തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ തിരു മാർവ്വിടം എനിക്കു നൽ മറവിടമാംഅഗ്നി ശോധനയിൻ നടുവിൽ ഞാൻ തളർന്നുപോകാതെസാന്ത്വനമാം തിരുമൊഴികൾ എന്‍റെ ഉള്ളത്തെ തണുപ്പിക്കയാൽ;- കൃപമതിയേ…ലോകം കൈവെടിഞ്ഞാലും ശോക ഭാരമേറിയാലും തിരുവചനം എനിക്കു ബലം തിരുസന്നിധിയെൻ ശരണം;- കൃപമതിയേ…എന്‍റെ ഭാരങ്ങൾ താൻ വഹിക്കും എന്‍റെ കണ്ണുനീർ മാറിടുമേ… തിരുക്കരങ്ങൾ എനിക്കു തുണ തിരുനാമമെൻ ആനന്ദവും;- കൃപമതിയേ…എന്‍റെ പാപശാപങ്ങൾക്രൂശിൽ താൻ വഹിച്ചല്ലോ ഒരുക്കിയവൻ വലിയ രക്ഷ തന്‍റെ വൻകൃപയാൽ എനിക്കായ്;- കൃപമതിയേ…
Read Moreകൃപാ നിധേ എന്നേശുവേ സ്നേഹ
കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാൻ കേഴും മൊഴി കേൾക്കണേനിത്യമെനിക്കായ് പക്ഷവാദം ചെയ്യുന്ന ദൈവാത്മജാനിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ മുറ്റും നിറുത്തേണമേബന്ധുമിത്രാദി ജനങ്ങൾ സ്നേഹപാത്രങ്ങളെത്രയോ പേർശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ് തീരുന്നു രക്ഷിക്കണേ;-കൂരിരുൾ വൻകടലിൽ താണു പോകുന്നീലോകം സ്വയം രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം നീതിപ്രഭാപൂർണ്ണനായ്
Read Moreക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാം
1.ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാംതൻമനസ്സറിഞ്ഞു ജീവിച്ചിടേണംദിവ്യസ്വഭാവത്തിൻ കൂട്ടാളികൾ നാംതൻആത്മാവിൻ സ്വതന്ത്ര ഭവനമാകേണംക്രിസ്തുവിൻ മാത്രുക പിന്തുടേരേണംതൻമനസ്സലിവു് ഉള്ള ദാസരാകേണം2.താതനിഷ്ടം ചെയ്‌വതു തന്‍റെ ആഹാരംസ്വന്തഇഷ്ടം മരിപ്പിച്ചെന്നും ജീവിച്ചുതാതനെ വേർപ്പെടുത്തും ശാപമരണംക്രൂശും സഹിപ്പതിനു അനുസരിച്ചു.3.അനുദിനവും നമ്മെ തന്‍റെ രൂപത്തോടുഅനുരൂപരാക്കി മാറ്റും ആത്മാവാൽനിറഞ്ഞു തൻവിശ്വസ്ത സാക്ഷികളാകാംഅറിഞ്ഞു നാം തന്നെയും പിതാവിനെയും4.പാപം സംബന്ധിച്ചു മരിച്ചു നാമ്മുംനീതിക്കു ജീവിക്കും ശിഷ്യരാകേണംദൈവ ഇഷ്ടം എന്തെന്നറിഞ്ഞു ദിനംസ്വന്ത ഇഷ്ടം ക്രൂശിച്ചില്ലാതാക്കേണം5.മോചനദ്രവ്യം ആയി രക്തം താൻ ചിന്തിആത്മജീവൻ നൽകി തൻകൂടുയിർപ്പിച്ചനിർമ്മല കന്യകയായൊരുങ്ങൂ സഭയാം മണവാട്ടികാന്തൻ വരുന്നു നിൻവിളക്കിൽ എണ്ണ നിറക്കേണ്ണം
Read Moreക്രിസ്തുവിന്‍റെ ദാനം എത്ര മധുരം
ക്രിസ്തുവിന്‍റെ ദാനം എത്ര മധുരംപൂർണ്ണസമാധാനം പൂർണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോർ നദിപോൽഅളക്കാമോ ആഴം ഇല്ലോരളവ്എന്‍റെ അടിസ്ഥാനം ക്രിസ്തുയേശുവിൽപൂർണ്ണസമാധാനം ഉണ്ടീ പാറയിൽപണ്ടേ എന്‍റെ പാപം മനസ്സാക്ഷിയെകുത്തി ഈ വിലാപം തീർന്നതെങ്ങനെഎൻ വിശ്വാവസ കൺകൾ നോക്കി ക്രൂശിന്മേൽഎല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ;-കർത്തനുള്ളം കൈയിൽ മറഞ്ഞിരിക്കേപേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേതീർത്ത ആയുധങ്ങൾ എല്ലാം തകരുംഇല്ല ചഞ്ചലങ്ങൾ ധൈര്യമോ പാരം;-ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻഎത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടു താൻഅതിൽ ഒരു വള്ളി ഇല്ലാതാകുമോ?പോകയില്ലോർ പുള്ളി സാത്താനേ നീ പോ;-ബുദ്ധിമുട്ടു കഷ്ടം […]
Read Moreക്രിസ്തുയേശു മാറാത്തവൻ
ക്രിസ്തുയേശു മാറാത്തവൻ വാനം ഭൂമി മാറിയാലും ഈ ലോക സ്നേഹബന്ധങ്ങളെല്ലാം കല്ലറയ്ക്കപ്പുറം എത്തുകയില്ല മാറാത്ത സ്നേഹിതനാം മാറാത്ത നേഹിതനാം;- ഉള്ളം കലങ്ങിടും വേളകൾ വന്നാൽ ഉണ്മയായ് നൽകിയ വാഗ്ദത്തമുണ്ട് വീണ്ടും വരുന്നവനാം വീണ്ടും വരുന്നവനാം;- രോഗങ്ങൾ വന്നാലും ക്ഷീണിതനാകാതെ സൗഖ്യത്തിൻ സ്പർശങ്ങൾ കൃപയാലെ ഏകും.. എന്നും നൽ വൈദ്യനു മാം എന്നും നൽ വൈദ്യനു മാം;-
Read Moreക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ
ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-കീട്ടു തന്നുടുപ്പു കളുടുത്ത ശേഷംപിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽനിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ-ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെഅങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു യെന്നാൽനിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻനിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽനിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നുനിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു-മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കുആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ-കർത്താവിനേക്കാൾ ദാസനു മയച്ചവനെക്കാൾദൂതനും വലുതല്ല്ലിവ നിങ്ങളറിയുന്നെങ്കിൽ-ചെയ്തു വെന്നാലവ നിങ്ങൾ ധന്യരാകുന്നുഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-തിങ്ങി യേറ്റം പൊങ്ങിയുള്ളോരീയടിയനെഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി-കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രാണപ്രിയ നിൻ സ്നേഹ
- വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ
- ദേവസുതൻ യേശുനാഥൻ
- മനസോടെ ശാപമരത്തിൽ തൂങ്ങിയ
- സന്താപം തീർന്നല്ലോ സന്തോഷം

