Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ക്രിസ്ത്യ സൈന്യമേ! വാ പോരിൽ

ക്രിസ്ത്യ സൈന്യമേ! വാ! പോരിൽ നിരയായ്മുമ്പേ പോയ യേശു തന്നെ നോക്കീടിൻക്രിസ്തു രാജൻ ഇപ്പോൾ വൈരികൾക്കെതിർമുമ്പോട്ടെത്തി പോരിൽ കാണ്മീൻ, തൻ കൊടിക്രിസ്ത്യ സൈന്യമേ! ഓ പോരിൽ നിരയായ്മുമ്പേ പോയ യേശു തന്നെ നോക്കീടിൻസാത്താൻ സേന എല്ലാം പാഞ്ഞോടുന്നു കാൺമുന്നോട്ടോടി എത്തിൻ ക്രിസ്ത്യ സൈന്യമേ!പാതാളം ഇളകി ജയ ഭേരിയാൽഘോഷിച്ചാനന്ദിപ്പിൻ പാടിൻ ഉച്ചത്തിൽ;- ക്രിസ്ത്യ…വൻ സേനയെ പോലെ പോകുന്നീ സഭശുദ്ധർ പോയ മാർഗ്ഗേ നാമും പോകുന്നുനാം ഏവരും ഏകം ഏക ശരീരംസ്നേഹം ആശാ ബന്ധം എന്നതിൽ ഏകം;- ക്രിസ്ത്യ…പിന്തുടരും ഞാനും […]

Read More 

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേകാന്തനാം കർത്താവിൻ പ്രത്യക്ഷത(2)തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)കർത്തവിൻ വരവ്‌ താമസ്സിച്ചെന്നാലും(2)കണ്ണുനീർ തോരുന്ന സന്തോഷനാൾസ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)മാറീടും വേദന ഖേദങ്ങളും(2)മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)ലോകമാം ജാരന്‍റെ മാറിടങ്ങൾമാടിവിളിക്കുന്ന വേളകളിൽ(2)കാണുന്നു ഞാനാ ക്രൂശിന്‍റെ ത്യാഗത്തെ(2)കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)കൂരിരുൾ മൂടുന്ന താഴ്വരയിൽകൂട്ടുകാർ കൈവിടും വേളകളിൽ(2)താണുവന്നെന്‍റെ കൂട്ടിനിരിക്കുന്ന(2)തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റുംപ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)മാനിന്‍റെ കാംക്ഷപോൽ നീർത്തോടിനായ്(2)കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി

Read More 

ക്യപ കരുണ നിറഞ്ഞ മാറാത്ത

ക്യപ കരുണ നിറഞ്ഞ മാറാത്ത വിശ്വസ്തൻ നാഥാദീർഘക്ഷമ മഹാദയാൽ നമ്മെ ദിനം നടത്തുന്നോൻവരുന്നു നിൻ മക്കൾ ചാരെ നന്ദിയാൽ ഉള്ളം നിറഞ്ഞുസ്വർഗ്ഗസേനയോടു ചേർന്നു ഇന്നും വാഴ്ത്തി സ്തുതിക്കുന്നു2.പാപചേറ്റിൽ നിത്യം വീണു താണു പോയ അടിയാരെശാപ മരണം സഹിച്ചു വീണ്ടെടുത്ത സ്നേഹ നിധേനിർമ്മലമാം ജീവരക്തം പാപ പരിഹാരം ചിന്തിപരിപൂർണ്ണരാക്കി നിന്നിൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു3.ഗത്ത്സമനയിൽ ഞങ്ങടെ പാപം മുറ്റും ഏറ്റെടുത്തുരക്തം വിയർക്കും വേദന സഹിച്ചു ഞങ്ങൾക്കേവർക്കുംപാപത്തിന്‍റെ ശബളമാം നിത്യ മരണവും ഏറ്റുനിത്യ വിടുതൽ തന്നതാൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു4.മൂന്നാം […]

Read More 

ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ

ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി… (5)ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാംനമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻതൻ കരബലത്താൽ, ജയിക്കും നാം-ജയി… (5)തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാംധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട്ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി… ( 5)മരണനിഴലിലുമഞ്ചാതെജയിക്കും നാംശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി… ( 5)വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാംലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർദൈവികദൃഷ്ടിയിൽ ഗണനീയർ, […]

Read More 

കൃപ കൃപ കൃപ

കൃപ കൃപ കൃപ കൃപ ദൈവത്തിൻ മഹാകൃപ പാപിയാം എന്നിൽ പകർന്നു നൽകി രക്ഷിച്ചതോ എന്നെ തൻ മഹാകൃപ കഴുകി തൻ രക്തത്താൽ മറച്ചു തൻ മാർവ്വതിൽ പകർന്നു തൻ സ്നേഹമെന്നിൽ പുത്രനാക്കി തീർത്തതാൽ അവകാശിയായി എന്നെയും തീർത്ത തൻ കൃപ എത്ര മഹാത്ഭുതമെ ബലഹീനതയിൽ തികയും ബലം സർവ്വശക്തനിൻ ശക്തിയല്ലോ തവകൃപയിൻ സാന്നിദ്ധ്യം എന്നെന്നും മതി എനിക്ക് ക്രിസ്തുവിന്‍റെ ശക്തി എന്മേൽ പകർന്ന തൻ കൃപ എത്ര മഹാത്ഭുതമെ നീതിമാനാം ദൈവം നീതീകരിച്ചു എന്നെയും നീതിയിൻ […]

Read More 

ക്രിസ്തുവിൻ ഇമ്പഗാന മെന്നുമേ

ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേഎന്നുടെ ജീവവാക്യമെന്നുമേതന്നുടെ ജീവമൊഴിയെന്നുമേഎന്നുടെ ജീവന്നാധാരമേഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടുംഎന്നുടെ ജീവിതയാത്രയിൽഈ മരുവിൽ ചൂടതേൽക്കുമ്പോൾതൻ ചിറകെനിക്കു വിശ്രമംക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേഎന്നുടെ ജീവിതത്തിൻ ആശയേനാളെന്നും ക്രൂശെടുത്തു ഞാൻനാഥനിഷ്ടം നിറവേറ്റുമേ;-ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേഎന്നുടെ ഭൂഷണം അതെന്നുമേനാളെന്നും അതെണ്ണും എൻ നിക്ഷേപമായ് തേജസ്സായെനിക്കു ലഭ്യമേ;-ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ എന്നുടെ പാതയിൽ അതെന്നുമേനാളെന്നും അതിൽ നടന്നു ഞാൻതേജസ്സിൻ തീരത്തെത്തുമേ;-ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ്അനന്തത വിദൂരവേ ഞാൻ കാണുമ്പോൾആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം;-

Read More 

ക്രിസ്തേശുവിൽ നാം പണിയാം

ക്രിസ്തേശുവിൽ നാം പണിയാംഉറപ്പുള്ള കോട്ടകളെ (2)ക്രിസ്തു അനുകൂലമാകയാൽധൈര്യമായി മുന്നേറാം (2)നല്ല വേലയ്ക്കായി നാം പോകാംഅന്യോന്യം ബലം പകർന്ന് (2)നാം പണിയുകയാംഉറപ്പുള്ള കോട്ടകളെ (2)സൻബല്ലത്തും തോബിയാവുംദുർബ്ബലരായി തീരും;- നല്ല…ക്രിസ്തുവാകുന്ന ഈ പാറമേൽനമുക്ക് പണിതുയർത്താൻ (2)സ്നേഹത്തിൻ ചങ്ങലയാജയത്തിൻ കൊടി ഉയർത്താൻ;- നല്ല…

Read More 

ക്രിസ്തീയ ജീവിത മെന്താനന്ദം

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്നഉത്തമ ജീവിതമേ­ഉലകിൽ ക്രിസ്തീയ ജീവിതമേനിസ്തുല്യമഹത്വത്തിൻ പ്രത്യാശ നൽകിടുന്നഭക്തരിൻ ജീവിതമേ പരിശുദ്ധരിൻ ജീവിതമേലോകം പകച്ചെന്നാലും സ്നേഹിതർ പഴിച്ചാലുംദേഹം ക്ഷയിച്ചാലും മമ ദേഹം ക്ഷയിച്ചാലുംമോക്ഷത്തിലെനിക്കുള്ള നിക്ഷേപമോർത്തിടുമ്പോൾസന്തോഷം സന്തോഷം ബഹുസന്തോഷം­സന്തോഷംഖേദം നിറഞ്ഞിടുന്ന വേളയിൽ പാടിടുവാൻഗീതങ്ങൾ നൽകിടുന്നു-പാടാൻ ഗീതങ്ങൾ നൽകിടുന്നുമാറാത്ത വാഗ്ദത്തങ്ങളോരോന്നും ഓർത്തിടുമ്പോൾആമയം നീങ്ങിടുന്നു-ഹൃദി ആനന്ദം നേടിടുന്നുശത്രു അരികിലുണ്ട് എങ്കിലും ഭയമില്ലകർത്താവിൻ കൈകളിൽ ഞാൻ എന്‍റെ കർത്താവിൻ കൈകളിൽ ഞാൻതൻ കൈയിൽനിന്നു പിടിച്ചാരാലും വേർപിരിക്കാൻസാധിക്കയില്ലല്ലോ ശത്രു നാണിച്ചുപോമല്ലോക്രിസ്തേശു നാഥന്‍റെ പാദ : എന്നരീതി

Read More 

ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം

ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രിസ്തേശു നായകൻ കൂട്ടാളിയാണേ ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോൾസ്വന്ത സഹോദരർ തള്ളിക്കളയുമ്പോൾയൗസേപ്പിൻ ദൈവമെൻ കൂട്ടാളിയാണേ;-അന്ധകാരം ഭൂവിൽ വ്യാപരിച്ചിടുമ്പോൾ രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾഅഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലുംദാനിയേലിൻ ദൈവമെൻ കൂട്ടാളിയാണേ;-ഇത്ര നല്ലിടയൻ ഉത്തമ സ്നേഹിതൻനിത്യനാം രാജാവെൻ കൂട്ടാളിയായാൽഎന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലംകർത്താവിൻ കുഞ്ഞങ്ങൾ പാട്ടുപാടും;-കാഹള ശബ്ദങ്ങൾ കേട്ടീടാൻ നേരമായ് കഷ്ടങ്ങൾ ഏറ്റ എൻപ്രിയനെ കാണാറായ്എന്നു നീ വന്നിടും എപ്പോൾ നീ വന്നിടുംഎത്രനാൾ നോക്കി ഞാൻ പാർക്കേണം പ്രിയനെ;-

Read More 

ക്രിസ്തു നമ്മുടെ മൂല കല്ല്

മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തുമൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തുക്രിസ്തു നമ്മുടെ മൂല കല്ല്ഒന്നായ് ചേർന്നിടാംഉത്സുകരാകാം പണിയാംയേശുവിൻ നാമം ഉയർത്തീടാം (2)ഉയർത്തിടാം ഉയർത്തിടാംയേശുവിൻ നാമം ഉയർത്തീടാം (2)സ്തുതിച്ചിടാം സ്തുതിച്ചിടാംയേശുവിൻ നാമം സ്തുതിച്ചിടാം (2);- ക്രിസ്തു…ഐക്യതയോടെ സ്നേഹ കൊടിയിൻകണ്ണികളായീടാംആത്മ ബലത്താൽ ശക്തി ധരിക്കാംവൻ കൃപ പ്രാപിക്കാം (2);- ഉയർത്തിടാം… ക്രിസ്തു…ഒന്നിച്ചാർക്കാം ഒത്തൊരുമിക്കാംവന്മതിൽ വീണീടുംദേശത്തിൽ നൽ സാക്ഷികളാകാംആത്മാക്കളെ നേടാം(2);-

Read More