ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ
ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ ഞങ്ങൾ വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ രാജ്യത്തിൽ ഞങ്ങൾ വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയുംരാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയുംദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയുംദൈവ രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയുംതകരട്ടെ ദുരാചാരങ്ങൾ തകരട്ടെ ദുർശക്തികളും(2)എഴുന്നേൽക്കട്ടെ പ്രാർത്ഥനാവീരന്മാർഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…ഇരുളിൻ ആധിപത്യം നശിച്ചിടട്ടെസ്‌നേഹത്തിൻ സന്ദേശം പരന്നിടട്ടെ(2)എഴുന്നേൽക്കട്ടെ സുവിശേഷകന്മാർഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…ആത്മാവിൻ ശക്തി വെളിപ്പെടട്ടെഅന്ത്യകാല ഉണർവിൻ അടയാളവും(2)എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവർഈ പട്ടണത്തിൽ […]
Read Moreകൂട്ടിനായി യേശു എൻ കൂടെയുണ്ട്
കൂട്ടിനായി യേശു എൻ കൂടെയുണ്ട്എല്ലാ നാളിലും കൂടെ ഉണ്ട്അന്ത്യം വരെയും എൻ കൂടെ ഇരുന്ന്അനുദിനവും വഴി നടത്തും(2)ഭയം ഇല്ലിനി തെല്ലും ഭയം ഇല്ലിനിഎന്നും പ്രിയൻ എന്‍റെ കൂടെ ഉള്ളതാൽ(2)ഉറ്റവർ തള്ളിയ കാലത്തിലുംഉള്ളിൽ മുറിവേറ്റ നേരത്തിലും (2)എന്‍റെ ചാരെ വന്ന് നൽ സാന്ത്വനം ഏകിമാർവ്വോട് ചേർത്തണച്ചു(2);- ഭയം..പിഴ പറ്റി പോയൊരു പതിഥൻ എന്നെമോചിപ്പാൻ വന്നല്ലോ മോക്ഷ ദായകൻ (2)സ്വന്ത നിണം ഒഴുക്കി എന്നെ വീണ്ടെടുത്തുആമേൻ യേശുവേ പ്രാണനാഥാ(2);- ഭയം..
Read Moreകൊയ്ത്തു വരുന്നു ഫലശേഖരവും
കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നുനീയോ രക്ഷയെ തേടീടാൻ ഇനിവൈകാതെ-കൃപതള്ളാതെരക്ഷയിന്നാഹ്വാനം മുഴങ്ങുന്നുരക്ഷകൻ വിളിയിതാ കേൾക്കുന്നുരക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ;-നാളെയെന്നോതി അകന്നിടുന്നോനാളെ നീ എവിടെയെന്നെറിയുന്നുണ്ടോജീവന്‍റെ ഉടയവനെണ്ണി വെച്ചുള്ളൊരുനാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ;-തേടിവച്ചുള്ള ധനം പൊരുളുംമോടിയുള്ള മണിമന്ദിരങ്ങളുംനേടിയ മഹിമകളൊക്കെവെടിഞ്ഞു നീആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ;-ഇമ്പമെന്നെണ്ണിയതൊക്കെയുമേതുമ്പമായ് മാറുന്ന നാൾവരുമേഅൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെപിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ;-മാറാത്ത സ്നേഹിതനൊരുവനുണ്ട്തീരാത്ത സ്നേഹവുമവനിലുണ്ട്തീരും നിന്നാധിയും വേദനയും സ്വന്ത-മാക്കുകിൽ ജീവന്‍റെ നായകനെ-സ്നേഹിതാ;-നിത്യതയിൽ നിന്‍റെ പങ്കെവിടെനിത്യമാം നരകത്തിൽ യാതനയോനിത്യ സന്തോഷത്തിന്നോഹരിയോ സത്യ-പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ;-
Read Moreക്രിസ്തെൻ കൈയിൽ ഞാൻ
ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെഎൻ ജീവിതം എത്രയോ ധന്യമാണ്സ്നേഹിതർ മാറും വേളകളിൽഎൻ ചാരവേ വന്നിടും സ്നേഹിതനായിആരാധ്യൻ ക്രിസ്തു എൻ ജീവിതത്തിൽആരിലും ഉന്നതനാംമാറ്റമില്ലത്തവൻ മനുകുലത്തിൽനീ മാത്രം എൻപ്രിയാപരിശോധനകൾ എൻ ജീവിധേമുറ്റും ഘോരമായ് വന്നിടുമ്പോൾആരും ആശ്രയം ഇല്ലാതിരിക്കെആശ്രയം നീ തരും;- ആരാധ്യൻ…ജീവിതം ശുന്യമായി തോന്നുമ്പോൾ വേദനയാൽ മനം തേങ്ങിടുമ്പോൾആരും ആശ്രയം ഇല്ലാതിരിക്കെആശ്രയം നീ തരും;- ആരാധ്യൻ…
Read Moreക്രിസ്തേശുനാഥന്‍റെ പാദങ്ങൾ
ക്രിസ്തേശു നാഥന്‍റെ പാദങ്ങൾ പിന്തുടരുംനാമെന്തു ഭാഗ്യമുള്ളോർ പ്രിയരേ നാമെന്തു ഭാഗ്യമുള്ളോർനാഥന്‍റെ കാൽച്ചുവടു നാൾതോറും പിന്തുടരാൻമാതൃകയായി താൻ നല്ല മാതൃകയായി താൻപാപത്തിൻ ശിക്ഷ നീക്കി ഭാവി പ്രത്യാശ നൽകിഭാരങ്ങൾ നാൾതോറും സർവ്വഭാരങ്ങൾ നാൾതോറുംതന്മേൽ വഹിച്ചു കൊണ്ടു ചെമ്മെ നടത്തിടുന്നതാനന്ദമാനന്ദം പരമാനന്ദമാന്ദം;-ബുദ്ധി പറഞ്ഞുതന്നും ശക്തി പകർന്നുതന്നുംമുമ്പിൽ നടക്കുന്നു അവൻ മുമ്പിൽ നടക്കുന്നുതൻ നാദം കേട്ടു കൊണ്ടു പിമ്പേ ഗമിച്ചിടുന്ന-താനന്ദമാനന്ദം പരമാനന്ദമാന്ദം;-ക്രിസ്തു എനിക്കു ജീവൻ മൃത്യൂ എനിക്കു ലാഭ-മത്രേയെന്നാണല്ലോ തന്നിൽ പ്രത്യാശ വച്ചുള്ളോ-രേതും നിരാശകൂടാതോതുൽന്നതാകയാലെ-താനന്ദമാനന്ദം പരമാനന്ദമാന്ദം;-ലോകത്തിലാശ്രയിച്ചും ഭോഗത്തിലാശവച്ചുംപോകുന്നവരെല്ലാം ഇന്നു പോകുന്നവരെല്ലാംവേകുന്ന തീക്കടലിലാകുന്ന […]
Read Moreക്രിസ്തേശു നായകൻ വാനിൽ
ക്രിസ്തേശു നായകൻ വാനിൽ വന്നിടുമേദൂതരോടൊത്തു തൻ ശുദ്ധരെ ചേർക്കുവാൻഹാ! എത്രയാനന്ദം ഓർക്കിലെന്നുള്ളത്തിൽഹാ! എന്തു മോദമേ സ്വർഗ്ഗീയ വാസമേ!ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാനാൾകൾ സമീപമായ് കർത്തൻ വരവിന്നായ്ഉണർന്നു ഘോഷിക്കാം വാഴ്ത്തി സ്തുതിച്ചിടാംസ്വർലോക നാഥനാം യേശു മഹേശനെ;-ആശ്വാസമില്ലാതെ ലോകർ വലയുമ്പോൾആശ്വാസം നൽകിടും തൻ മക്കൾക്കെന്നുമേആനന്ദഗാനങ്ങൾ പാടിടും ശുദ്ധരുംആനന്ദമോടവർ ചേരും തൻ സന്നിധൗ;-ക്രിസ്തേശു നാഥനായ് കഷ്ടം സഹിച്ചവർതൻ തിരുനാമത്തിൽ തിന്മകളേറ്റവർവാങ്ങും പ്രതിഫലം ദൂതർ സദസ്സതിൽസന്തോഷ പൂർണ്ണരായ് തീർന്നിടുമന്നവർ;-കാഹളശബ്ദവും കേട്ടിടാൻ കാലമായ്മരിച്ചോരക്ഷണം ഉയിർക്കും തേജസ്സിൽചേർന്നിടും ശുദ്ധരും സ്വർഗ്ഗ കനാനതിൽവാഴും യുഗായുഗം തേജസ്സിൽ പൂർണ്ണരായ്;-രീതി: യേശു¬വിൻ […]
Read Moreകൂടാരമാം ഭൗമ ഭവന മൊന്നഴിഞ്ഞാൽ
കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽസന്തോഷം നൽകും നിത്യഭവനമൊന്നുണ്ടേ ആ വാസമേ എത്ര മാധുര്യംആ രാജ്യമേ എത്ര ആനന്ദം സ്വർഗ്ഗീയമാം തിരുവസ്ത്രം ധരിക്കുവാൻസ്വർഗ്ഗത്തിലെന്നുമേ ജീവിച്ചീടുവാൻ(2)ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻആ ദേശത്തിനായ് കാത്തിരിക്കുവാൻ(2);- ആ വാസയേശുക്രിസ്തുവിൻ രക്തം മൂലമായ്ശുദ്ധരായ് നാം വാനിൽ ചേരുവാൻജീവകിരീടം പ്രാപിച്ചാമോദാൽജീവിച്ചീടുമേ വിശുദ്ധ സംഘത്തിൽ;- ആ വാസക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നുക്രിസ്തുവിൻ വീരരായ് മുൻഗമിയ്ക്കുവാൻജഡീക മോഹങ്ങളൊഴിഞ്ഞു നാമിനിനിത്യ സൗഭാഗ്യമാം രാജ്യേ പോയിടാം;- ആ വാസ
Read Moreകൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും
കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടുംചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെഅന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെകണ്ണുനീരില്ല തെല്ലും ദുഃഖവും ഇല്ലവിടെപാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…നിന്ദയൊന്നില്ല തെല്ലും നിരാശ ഇല്ലവിടെനിന്ദയിൻ ഭാരം നീക്കി എൻ നാഥൻമാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…
Read Moreകൂടെ പാർക്ക നേരം വൈകുന്നിതാ
കൂടെ പാർക്ക നേരം വൈകുന്നിതാകൂരിരുളേറുന്ന പാർക്ക ദേവാആശ്രയം വേറില്ലനേരം തന്നിൽആശ്രിത വത്സലാ കൂടെ പാർക്കആയുസ്സാം ചെറുദിനമോടുന്നുഭൂസന്തോഷമഹിമ മുങ്ങുന്നുചുറ്റിലും കാണുന്നു മാറ്റം കേട് മാറ്റമില്ല ദേവാ കൂടെ പാർക്കരാജരാജൻപോൽ ഭയങ്കരനായ്സാധുവെ ദർശിച്ചീടരുതെ നിൻചിറകിൻകീഴ് സൗഖ്യവരമോടെനന്മ ദയ നല്കി കൂടെ പാർക്കഏകി കഷ്ടതയിൽ സഹതാപംഅപേക്ഷയിൽ മനസ്സലിവോടെനിസ്സഹായരിൻ സഹായകനായ്വന്നു രക്ഷിച്ചു നീ കൂടെ പാർക്കസദാ നിൻ സാന്നിദ്ധ്യം വേണം താതാപാതകന്മേൽ ജയം നിൻകൃപയാൽതുണ ചെയ്യാൻ നീയല്ലാതാരുള്ളു സന്തോഷ സന്താപേ കൂടെ പാർക്കശത്രു ഭയമില്ല നീയുണ്ടെങ്കിൽലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടുംപാതാളമേ ജയമെവിടെ നിൻമൃത്യുമുൾ പോയ് ജയം […]
Read Moreകഴലിണ കൈതൊഴുന്നിതാ
പല്ലവികഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേകഴലിണകൈതൊഴുന്നിതാഅനുപല്ലവി തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ!ചരണങ്ങൾവരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻപെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കലങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തിന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽശരങ്ങൾ മഴനികർപൊഴിഞ്ഞിതാഅണഞ്ഞുഅരികിനിൽ വരുന്നിതാകരഞ്ഞെടിയനഴൽ കലർന്നിതാവരുന്നുവരമതുകനിഞ്ഞുതാ;- കഴലി…ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽവന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച-വന്നുടെതലചതച്ചോനെ! അവന്‍റെ പോരിൽനിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽകനിഞ്ഞുകരളലിഞ്ഞിടേണമെഅണഞ്ഞുഅരികിനിൽ വരേണമേഇടിഞ്ഞമനമതുതൊടേണമേവിരിഞ്ഞുവരമതുതരേണമേ;- കഴലി…സത്യമാമരക്കെട്ടും തന്നു-നൽ നീതീകര-ണത്തിൻമാർകവചവുംതന്നു-സുവിശേഷയ-ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെസത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽസുരക്ഷയാകും ശിരസ്ത്രവുംശിരസ്സിൽ വയ്ക്കകരത്തിലുംവിശുദ്ധവാക്കാം സുശസ്ത്രവുംവിശുദ്ധനെ! തന്നടുത്തുവാ നിൻ;- കഴലി…പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെകൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെകാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപായ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീതടുത്തുശരമഴകെടുത്തുവാൻകടുത്തരിപുബലമൊടുക്കുവാൻകനത്തദുരിതമതകറ്റുവാൻമഹത്വനഗരിയിൽ കടത്തുവാൻ;- കഴലി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ
- നല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു
- യേശുവിൻ പിൻപെ പോകും ഞങ്ങൾ
- ഭാഗ്യനാട്ടിൽ പോയിടും ഞാൻ
- ഞാൻ നടക്കും പാതയിൽ – എൻ പിതാവ്

