Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

കണ്ണുനീർ മാറും വേദനകൾ നീങ്ങും

കണ്ണുനീർ മാറും വേദനകൾ നീങ്ങുംകഷ്ടപ്പാടും മാറും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)ജയം ജയം അന്ത്യജയം, നമ്മോടുകൂടെജയം ജയം ജയകിരീടം, എന്നോടു കൂടെജയം ജയം ക്യപമൂലം, നമ്മോടുകൂടെജയം ജയം യേശുവിനാൽ… എന്നോടു കൂടെബാധ്യതകൾ മാറും വ്യവഹാരം നീങ്ങുംശത്രുത്വങ്ങൾ മാറും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)അനർത്ഥങ്ങൾ നീങ്ങും രോഗങ്ങൾ അഴിയുംസ്നേഹമെന്നിൽ നിറയും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)സാത്താനും മാറും ബാധകളും നീങ്ങുംക്യപ എന്നിൽ പെരുകും നിശ്ചയം തന്നെയേശുവിന്‍റെ […]

Read More 

കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം

കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരുംനിൻ മനം ഇളകാതെ നിൻ മനം പതറാതെനിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെകൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ്;-കാലങ്ങൾ കാത്തിടണോ കാന്താ നിൻ ആഗമനം കഷ്ടത തീർന്നിടുവാൻ കാലങ്ങൾ ഏറെയില്ല;-ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞീടുമ്പോൾ ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ;-ചെങ്കടൽ തീരമതിൽ തൻ ദാസൻ കേണതുപോൽ ചങ്കിനു നേരെ വരും വൻഭാരം മാറിപ്പോകും;-തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂ ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ;-

Read More 

കണ്ണുനീരിൽ കൈവിടാത്ത കർത്താ

കണ്ണുനീരിൽ കൈവിടാത്ത കർത്താവുണ്ട്ഉള്ളുരുകി കരയുമ്പോൾ താൻ ചാരേയുണ്ട്അമ്മ തന്‍റെ കുഞ്ഞിനെ മറന്നിടിലുംഞാൻ മറക്കാ എന്നുരച്ച കർത്താവുണ്ട്നെഞ്ചുരുകും നേരമവൻ തഞ്ചം തരുംഅഞ്ചിടാതെ നെഞ്ചിലെന്നെ ചേർത്തണയ്ക്കുംചഞ്ചലമില്ലേശുവെന്‍റെ നല്ലിടയൻവഞ്ചനയോ തെല്ലുമില്ല തന്‍റെ നാവിൽഉറ്റവരൊറ്റിക്കൊടുത്താൽ ഖേദമില്ലഉറ്റു സ്നേഹിക്കുന്ന നാഥൻ കൂടെയുണ്ട്മാറ്റമില്ല തന്‍റെ സ്നേഹം നിസ്തുല്യമേമറ്റു സ്നേഹം മാറിപ്പോകും മർത്യസ്നേഹംഅൽപ്പനാളീ ഭൂമിയിലെൻ ജീവിതത്തിൽഅൽപ്പമല്ലാ ശോധനകൾ നേരിടുകിൽഅൽപ്പവും തളരുകില്ല ഭീതിയില്ലചിൽപുരുഷൻ മാറ്റുമെല്ലാം നന്മയ്ക്കായികർത്തൃനാമത്തിൽ സഹിക്കും കഷ്ടതകൾകർത്തനു പ്രസാദമുള്ളതെന്നറിഞ്ഞ്സ്തോത്രഗീതം പാടി നിത്യം പാർത്തിടും ഞാൻകർത്തൃപാദസേവ ചെയ്തീ പാരിടത്തിൽ

Read More 

കണ്ണുനീരെന്നു മാറുമോ വേദനകൾ

കണ്ണുനീരെന്നു മാറുമോവേദനകൾ എന്നു തീരുമോകഷ്ടപ്പാടിൻ കാലങ്ങളിൽരക്ഷിപ്പാനായ് നീ വരണേഇഹത്തിൽ ഒന്നും ഇല്ലായേനേടിയതെല്ലാം മിഥ്യയേപരദേശിയാണുലകിൽഇവിടെന്നും അന്യനല്ലോപരനേ വിശ്രാമ നാട്ടിൽ ഞാൻഎത്തുവാൻ വെമ്പൽകൊള്ളുന്നേലേശം താമസം വയ്ക്കല്ലേ നിൽപ്പാൻശക്തി തെല്ലും ഇല്ലായേ

Read More 

കാന്ത താമസമെന്തഹോ? വന്നിടാ

കാന്താ! താമസമെന്തഹോ? വന്നിടാനേശുകാന്താ! താമസമെന്തഹോ!കാന്താ! നിൻ വരവിന്നായ് കാത്തിരുന്നെന്‍റെ മനംവെന്തുരുകുന്നു കണ്ണും മങ്ങുന്നെൻ മാനുവേലേവേഗത്തിൽ ഞാൻ വരുന്നെന്നു പറഞ്ഞിട്ടെത്രവര്‍ഷമതായിരിക്കുന്നുമേഘങ്ങളിൽ വരുന്നെന്നു പറഞ്ഞതോർത്തുദാഹത്തോടെയിരിക്കുന്നുഏകവല്ലഭനാകും യേശുവേ! നിന്‍റെ നല്ലആഗമനം ഞാൻ നോക്കി ആശയോടിരിക്കയാൽ;- കാന്താ…ജാതികൾ തികവതിന്നോ? ആയവർ നിന്‍റെപാദത്തെ ചേരുവതിന്നോ?യൂദന്മാർ കൂടുവതിന്നോ? കാനാനിലവർകുടികൊണ്ടു വാഴുവതിന്നോ?ഏതു കാരണത്താൽ നീ ഇതുവരെ ഇഹത്തിൽ വ-രാതിരിക്കുന്നു? നീതിസൂര്യനാകുന്ന യേശു;- കാന്താ…എത്രനാൾ ഭരിച്ചു കൊള്ളും? പിശാചീലോകംഎത്രനാൾ ചതിച്ചുകൊള്ളും?എത്രനാൾ പറഞ്ഞുകൊള്ളും? അപവാദങ്ങൾശുദ്ധിമാന്മാരുടെ മേലും കർത്താവേ! നോക്കിക്കാൺക പാർത്തലത്തിൻ ദുരിതംസാത്താന്‍റെ ധിക്കാരത്തെ നീക്കുവാനായി പ്രിയ;- കാന്താ…ദുഃഖം നീ നോക്കുന്നില്ലയോ? […]

Read More 

കാന്താ വരവു കാത്തു കാത്തു ഞങ്ങൾ

കാന്താ വരവു കാത്തു കാത്തു ഞങ്ങൾ എത്രനാൾ പാർത്തിടേണം;എത്രയോ കാലമായ് നോക്കി നോക്കി പാരിൽമാത്രയും മാറാതെ കാത്തുനിന്നീടുന്നു(2)എന്നുവന്നു കണ്ടിടും പൊൻമുഖം ഒന്നു ചുംബിക്കുവാൻവരുമേ തിരുവായ്മൊഴിഞ്ഞ-വനരുളിയപോൽവചനം നിറവേറ്റാൻ വന്നു സഭയെ ചേർത്തിടാൻവേഗം മഹിമയിലെടുപ്പാൻ-കൊണ്ടുവിരുന്നുശാലയിൽ പോയ് ചേർത്തു പന്തിയിലിരുത്താൻലോകം ആകെയിളകുന്നു രാജ്യം ഞെട്ടിവിറയ്ക്കുന്നു;വിശുദ്ധഗണങ്ങൾ നൊടിനേരം തന്നി-ലുയിർത്തു മണ്ണിൽനിന്നുയരെപ്പോകും(2)ഓർത്തു ധ്യാനിക്കുന്തോറും എന്നുള്ളം ആനന്ദിക്കുന്നേ;- വരുമേ..സ്വർഗീയ നാടെന്നു കാണാം എന്‍റെ വീട്ടിലെന്നെത്താം;നവയെരുശലേം മഹിമനിറഞ്ഞു-ഇറങ്ങിവരുന്ന സമയം ഓർക്കുമ്പോൾ(2)സ്നേഹം വർദ്ധിച്ചീടുന്നേ പ്രത്യാശയേറിവരുന്നേ;- വരുമേ…സീയോനിൽ വാഴുന്ന കാലം എത്ര ഭാഗ്യകരമത്;സ്വർഗീയദൂതരും ശുദ്ധമൊന്നുപോൽ-ആമോദമായെന്നും വാഴ്ത്തിസ്തുതിക്കുന്ന(2)ഭാഗ്യത്തെ ഓർത്തിടുന്തോറും ഉള്ളം ആനന്ദിക്കുന്നേ;- […]

Read More 

കാൽവറി ഉണർത്തുന്ന ഓർമ്മകളെ

കാൽവറി ഉണർത്തുന്ന ഓർമ്മകളെകാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെആയിരം സ്തുതികൾ മതിയാകുമേനിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻനിൻ മുറിവുകൾ എനിക്കു ജീവനേകിനിന്നടിപ്പിണരാൽ സൗഖ്യമേകിഎൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകിനിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി;-ഗോതമ്പു മണിപോൽ ഉടയുവാനായ്നൂറുമേനിയായ് ഫലം കൊടുപ്പാൻസുവിശേഷത്തിൻ ദീപ്ത്തി പരത്തിഭൂലോകമെങ്ങും സാക്ഷിയാകാൻ;-മുൾക്കിരീടം ചൂടി വിരൂപനായവൻപൊൻ കിരീടം ചൂടി വേഗം വരുംകോമള രൂപനാം രാജാധി രാജൻവീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ;-

Read More 

കനിവിൻ കരങ്ങൾ നീട്ടേണമേ

കനിവിൻ കരങ്ങൾ നീട്ടേണമേഅലിവായ് നീ എന്നിൽ നിറയേണമേഅകതാരിലെ എന്‍റെ അകൃത്യങ്ങളെല്ലാംഅകറ്റേണമേ എന്നെ കഴുകേണമേഇരുൾ നിറഞ്ഞീടുന്ന താഴ്വരയിൽ വന്ന്ഇരുളാകെ നീക്കുന്ന നല്ലിടയാമനം നൊന്തു കേഴുമ്പോൾ ഹൃദയം തകരുമ്പോൾമനസ്സലിവിൻ നാഥാ സുഖമേകണേ;-ഭാരങ്ങൾ ഏറുന്ന ഈ മരുയാത്രയിൽഭാരം വഹിക്കുന്ന സർവ്വേശ്വരാആഴിയിൻ അലകളാൽ തോണി ഉലയുമ്പോൾഅഖിലാണ്ഡ നാഥാ അരികിൽ വരു;- രോഗങ്ങളാൽ ദേഹം തളർന്നിടും വേളയിൽരോഗസൗഖ്യം നൽകും സ്നേഹരൂപാവൈരികൾ ഏറുമ്പോൾ വഴികൾ അടയുമ്പോൾവിടുതലിൻ ദൈവമേ തുണയേകണേ;-

Read More 

കാൽവറിയിൽ ആ കൊലമരത്തിൽ

കാൽവറിയിൽ ആ കൊലമരത്തിൽഎൻ പാപമെല്ലാം വഹിച്ചവനെ (2)എനിക്കായ് തകർന്നയെൻ പ്രാണനാഥെനസ്നേഹിക്കും സ്നേഹിക്കും ഞാനിനി (2)പിരിയില്ല ഞാൻ മാറില്ല ഞാൻയേശുവേ അങ്ങിൽ നിന്നും (2)നല്കീടാമെൻ പ്രാണൻ പോലും പ്രിയനേ പ്രിയനേ നിനക്കായ് (2)എത്രയോ അങ്ങേ തള്ളി പറഞ്ഞു ഞാൻഎങ്കിലും എന്നെ സ്നേഹിച്ചുഎത്രയോ പാപം ചെയ്തു അകന്നു ഞാൻഎങ്കിലും ക്ഷമിച്ചില്ലേ നീ (2)എന്തു ഞാൻ നല്കും (2)ആ സ്നേഹമോർത്താൽ എന്നേശുവേ(2)പോയീടാം നിനക്കായ് ലോകമെങ്ങും സാക്ഷിയാകാമെൻ നാഥനായ് (2) പിരിയില്ല…

Read More 

കൺകളുയർത്തുന്നു ഞാൻ എന്‍റെ

കൺകളുയർത്തുന്നു ഞാൻ എന്‍റെസങ്കേതമാകുന്ന സീയോൻ ഗിരിയിലെൻആരുടെ കൈകളീയാകാശഭൂമികളാകൃതി ചെയ്തവൻ താൻ സഹായമെൻതെറ്റുകയില്ലയെൻ പാദങ്ങൾ പാതയിൽതെല്ലുമുറങ്ങുകയില്ലെന്‍റെ നായകൻപാരിലെൻ പാലകനിസ്രയേൽ നായകൻപാർക്കിലവനെന്നരികിലൊരു തണൽരാപ്പകൽ ദോഷങ്ങളേശാതെയീ വീധംആപത്തകന്നെന്തൊരാനന്ദ ജീവിതംഎന്‍റെ ഗമനാഗമനങ്ങൾ സർവ്വവുമെന്നുമവൻ കാത്തു നന്നായ് നടത്തിടും

Read More