കാൽവറിയിൽ വൻ ക്രൂശതിൽ
കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴുത്തിടുന്നു ഞാൻകാരുണ്യനാഥനെ സ്നേഹസ്വരൂപനെഎൻ മാനസേശനെ പാടും നിരന്തരംവേദനയേറും വേളയിൽ ചേതനയേകി പാരിതിൽ നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടുംആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ
Read Moreകാൽവറിയിൽ യാഗമായ് എൻ
കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ പാപഭാരം തന്നിലേന്തി ക്രൂശിതനായ് ആഴത്തിൽ കിടന്ന എന്നെ തേടിവന്നു ഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തി നാഥൻ എൻ പേർക്കായ് രക്ടം ചിന്തിയല്ലോ എന്‍റെ പാപം പോക്കിടുവാൻ എന്‍റെ ശാപം നീക്കിടുവാൻ; എന്നെ ചേർത്തിടുവാൻ വന്നിടും വേഗം കാത്തിടും ഞാൻ തന്‍റെ വരവിനായ് സ്തോത്രം ഹല്ലേലുയ്യാ;-
Read Moreകാണാമെനിക്കെന്‍റെ രക്ഷിതാവേ
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെതങ്കമുഖമെന്‍റെ താതൻ രാജ്യേഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻമേലോക വാർത്തയിൽ ദൂരസ്ഥനായ്അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻപുല്ലോടു തുല്യനായി കാണുന്നിപ്പോൾ;-കാലന്‍റെ കോലമായ് മൃത്യു വരുന്നെന്നെകാലും കൈയും കെട്ടി കൊണ്ടു പോവാൻകണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻമണ്ണോടു മണ്ണങ്ങു ചേർന്നിടേണം;-എല്ലാ സാമർത്ഥ്യവും പുല്ലിന്‍റെ പൂ പോലെഎല്ലാ പ്രൗഢത്വവും പുല്ലിന്‍റെ പൂ പോലെമർത്ത്യന്‍റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യംഎന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;-വണ്ണം പെരുത്താലും മണ്ണിന്നിരയിതുകണ്ണിന്‍റെ ഭംഗിയും മായ മായകൊട്ടാരമായാലും വിട്ടേ മതിയാവുകോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;-പതിനായിരം നില പൊക്കി പണിഞ്ഞാലുംഅതിനുള്ളിലും മൃത്യു കയറിചെല്ലുംചെറ്റപ്പുരയതിൽ പാർക്കുന്ന […]
Read Moreകാണാമിനീ കാണാമിനീ യെന്നാനന്ദ
കാണാമിനീ കാണാമിനീയെന്നാനന്ദമാ-മെന്നേശുവിനെ കാണും ഞാനിനിആണിയെനിക്കായ് തുളച്ച തന്നിരു പാണികൾ മുത്തിടുവാൻ കണ്ണീരെനിക്കായൊലിച്ച നിൻമുഖം കണ്ടു നിന്നീടുവാൻകാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-വീഴ്ചഫലമാം ശാപം തന്‍റെ വാഴ്ചയിൽ തീർന്നിടുമേ താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-ഇന്നു മന്നിൽ പാർക്കും നാൾകൾ എന്നു ഖിന്നതയാം വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോകാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-വാഴ്ത്തിടുമേ വാഴ്ത്തിടുമേ : എന്നരീതി
Read Moreകണ്ടാലോ ആളറിയുകില്ല
കണ്ടാലോ ആളറിയുകില്ലഉഴവുചാൽപോൽ മുറിഞ്ഞീടുന്നുകണ്ടാലോ മുഖശോഭയില്ലചോരയാൽ നിറഞ്ഞൊഴുകീടുന്നുമകനേ മകനേ നീ മാന്യനായിടുവാൻമകളെ മകളെ നീ മാന്യയായിടുവാൻകാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നുകാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടുമകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നുചുടു ചോര തുള്ളിയായി വീഴുന്നുനിൻ പാപം പോക്കുവാനല്ലയോമുള്ളുകൾ ശിരസ്സിൽ ആഴ്ന്നതുംനിൻ ശിരസ്സുയരുവാൻ അല്ലയോ(2);- മകനേ…കള്ളന്മാർ നടുവിൽ കിടന്നതുനിന്നെ ഉയർത്തുവാൻ അല്ലയോമാർവ്വിടം ആഴമായി മുറിഞ്ഞതുസൗഖ്യം നിനക്കേകാൻ അല്ലയോ(2);- മകനേ…പത്മോസിൽ യോഹന്നാൻ കണ്ടതോസൂര്യനേക്കാൾ ശോഭയാൽ അത്രേആ ശബ്ദം ഞാനിതാ കേൾക്കുന്നുപെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2);- മകനേ…
Read Moreകണ്ടാലും കാൽവറിയിൽ കുരിശിൽ
കണ്ടാലും കാൽവറിയിൽകുരിശിൽ ശിരസ്സതും ചാഞ്ഞു പരൻകണ്ടീടുക പ്രിയനേ നിനക്കായ്തൂങ്ങിടുന്നു മൂന്നാണികളിൽശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്ഹൃദയം നിന്ദയാൽ തകർന്നവനായ്വേദനയാലേറ്റം വലഞ്ഞവനായ്തൻ ജീവനെ വെടിയുന്നു സ്വയം നിനക്കായ്;-ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടകളങ്കമില്ല ദൈവകുഞ്ഞാടിതാലോകത്തിൻ പാപങ്ങൾ ചുമന്നുകൊണ്ട് വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു;-സമൃദ്ധിയായ് ജീവജലം തരുവാൻപാനീയയാഗമായ്ത്തീർന്നു വന്ന്കയ്പുനീർ ദാഹത്തിനേകീടവേനിനക്കായവനായതും പാനം ചെയ്തു;-പാതകർക്കായ് ക്ഷമ യാചിച്ചവൻപാതകലോകം വെടിഞ്ഞിടുമ്പോൾനിവൃത്തിയായ് സകലമെന്നോതിയഹോസ്വന്ത പ്രാണൻ പിതാവിനെയേൽപ്പിക്കുന്നു;-തൻതിരുമേനി തകർന്നതിനാൽ തങ്കനിണം ചിന്തിയായതിനാൽനിൻവിലയല്ലോ നൽകിയവൻനിന്നെ സ്വർഗ്ഗീയ സമ്പൂർണ്ണനാക്കിടുവാൻ;-
Read Moreകാൽപതിക്കും ദേശമെല്ലാം
കാൽപതിക്കും ദേശമെല്ലാം എന്‍റെ രക്ഷകനു സ്വന്തമാകും കൺമുമ്പിൽ കാൺമതിൽ കാൽവരികൊടി പറക്കും പറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടി ഹാലേലൂയ്യാ ഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമം ഹാലേലൂയ്യാ ഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽ ഹാലേലൂയ്യാ മുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നു ഹാലേലുയ്യാ തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ ഹാലേലൂയ്യാ വളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെ ഹാലേലൂയ്യാ
Read Moreകാൽവറി ക്കുരിശതിന്മേൽ തുങ്ങി
കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…
Read Moreകാൽവറി കാൽവറി കർത്തൻ നിൻ
കാൽവറി കാൽവറി കർത്തൻ തൻ നിണം ചൊരിഞ്ഞിടം എൻപേർക്കായ് ജീവൻ നൽകി താൻ ഒരുക്കി പുതുവഴി (2) കുരിശിൽ പാടു പെട്ടു തകർന്നു നാഥൻ മേനി എനിക്കായി കുഞ്ഞാട്ടിൻ രകം എന്നെ കഴുകി തീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി… അനുഗ്രഹിക്കൂ ഈ അപ്പത്തെ താത നിൻ ദേഹം പിളർന്നതാൽ നുറുക്കുക എന്നെ മുറ്റുമായ് ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി.. വാഴ്ത്തുക ഈ ദ്രാക്ഷാരസത്ത തിരു നിണം നീ ചൊരിഞ്ഞതാൽ കഴുകി എൻ പാപക്കറകളെല്ലാം കാൽവറിയിലെ യാഗമതാൽ(2);- കാൽവറി… […]
Read Moreകാൽവറി മലമേൽ എന്തിനായ്
കാൽവറി മലമേൽ എന്തിനായ് ഇത്രമാം ദുഃഖം-യേശുവേ സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ ഏഴയാകുമെന്‍റെ പാപഭാരം പോക്കാൻ സ്വയമായ് സഹിച്ചോ അതിവേദനകൾ തങ്കമേനിയിൽ അടിച്ചതാൽ നിണം വാർത്തുവേ-പ്രിയനെ എന്‍റെ മേൽ വരും ദൈവകോപത്തെ തിരുമേനിയിൽ സഹിച്ചോ;- മുൾമുടി വെച്ചാഞ്ഞടിച്ചതാൽ ശിരസ്താകെയും തകർന്നോ! തവ പാടുകൾക്കെന്റെ പാതകം തന്നെ കാരണം പ്രിയനേ!;- തവ ജീവനും വെടിഞ്ഞന്നിൽ ജീവൻ ഏകിയോ പ്രിയനേ! നിത്യരാജ്യത്തിൽ നിത്യരാജത്വം പുത്രനാമെനിക്കാണല്ലോ;
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്തൃ കാഹളം വാനിൽ കേൾക്കാ
- ഹല്ലേലുയ്യാ ഹല്ലേലുയ്യാ – ആശ്വാസം നീയെ ആശ്രയം
- ആത്മ നിറവിൽ ആരാധിക്കാം
- പാടും പരമനു പരിചൊടു ഞാൻ
- സീയോനെ നീ ഉണർന്നെഴു ന്നേൽക്കുക

