ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി
ഇന്നു നീ ഒരിക്കൽ കൂടി ദൈവവിളി കേട്ടല്ലോ രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ടല്ലോഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ് കാക്കുന്നു ഭയം വേണ്ടാ ശങ്കിക്കേണ്ടാ വാ അവങ്കൽ നീ ഇന്ന് എത്രനാൾ വൃഥാവായ് ഓടി മനുഷ്യാ നിൻ ജീവിതം ലോകത്തിന്‍റെ ഇമ്പം തേടി പാഴിലാക്കി ഈവിധം;-കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ടാ സംശയം രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കി തീർത്തിടും;-
Read Moreഇന്നു പകൽ മുഴുവൻ കരുണയോടെ
ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനേ! നന്ദിയോടെ തിരുനാമത്തിന്നു സദാ വന്ദനം ചെയ്തിടുന്നേൻഅന്നവസ്ത്രാദികളും സുഖം ബലമെന്നിവകൾ സമസ്തം തന്നടിയാനെ നിത്യം പോറ്റിടുന്ന ഉന്നതൻ നീ പരനേമന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോൾ നിന്നടിയാനു സുഖം തന്ന കൃപ വന്ദനീയം പരനേതെറ്റു കുറ്റങ്ങളെന്നിൽ വന്നതളവറ്റ നിന്‍റെ കൃപയാൽ മുറ്റും ക്ഷമിക്കണമേ അടിയാനെ ഉറ്റു സ്നേഹിപ്പവനേഎൻ കരുണേശനുടെ ബലമെഴും തങ്കനാമമെനിക്കു സങ്കേതപട്ടണമാം അതിലഹം ശങ്കയെന്യേ വസിക്കുംവല്ലഭൻ നീയുറങ്ങാതെ നിന്നെന്നെ നല്ലപോൽ കാത്തിടുമ്പോൾ ഇല്ലരിപുഗണങ്ങൾക്കധികാരമല്ലൽ പെടുത്തിടുവാൻശാന്തതയോടു ഞാനും നിൻസന്നിധൗ ചന്തമായിന്നുറങ്ങി സന്തോഷമോടുണരേണം […]
Read Moreഇന്നു പകൽ വിനയോരോന്നായ് വന്നെ
ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ കർത്തനെ നിൻ ചിറകിൻകീഴിൽഭദ്രമായ് ശരണം നൽകിയതോർത്തു ഞാൻ വന്ദിക്കുന്നാദരവായ്ശത്രുവിന്നസ്ത്രം പറക്കും പകലിലും രാവിൻ ഭയങ്ങളിലും ഘോരമാരിയോ പീഡയോ ലേശമേഴാതെന്നെ പാലിച്ചെന്തത്ഭുതമായ്!കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ ലോകർ ഞരങ്ങിടുമ്പോൾ ദേവാഎത്രയും മോദമായ് പാടുവാൻ നീ തന്നു ഭാഗ്യമീ സാധുവിന്നുഘോരമാം കൂരിരുളേറുന്നു പാരിതിൽ നാഥനേ! നീ വെളിച്ചം തൂകുംപൊൻപ്രഭാതം വരും വേളവരെ നിന്നിൽ വിശ്രാമം തന്നിടേണംഎന്തതിശയമേ ദൈവത്തിൻ – എന്ന രീതി
Read Moreഇന്നും രാവിലെ വന്നു ഞാൻ തിരു
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ! എന്നും നീ തന്നെയെന്നെ കാവൽ ചെയ്യുന്ന വൻപരിപാലകൻ! പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ! രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ! മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ് മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം! വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ മന്നിടം തവ പൊറുഖം മൂലം മിന്നിടും നീതിസൂര്യനേ!
Read Moreഇന്നുമെന്നും എന്നാശ്രയമായ് ഇങ്ങിനിം
ഇന്നുമെന്നും എന്നാശ്രയമായ് ഇങ്ങിനീം യേശുമതിയാംഎന്നാധിയെല്ലാം ഒന്നായകന്നു പോകുന്നു തൻചാരേ വരുമ്പോൾഞാനാശ്രയിക്കും എൻ ദൈവമെന്നെ അനാഥനായ് കൈവിടുമോ?കണ്ണീർ തുടച്ചും കൈകൾ പിടിച്ചും കാത്തിടും കൺമണിപോലെജീവൻ വെടിഞ്ഞയെൻ ജീവനാഥൻ ജീവിക്കുന്നത്യുന്നതനായ് അവനുണ്ടെനിക്കെല്ലാമായെന്നുംഅവനിയിൽ കരുതുവാനായ്കഷ്ടതകളിൽ മാറാത്ത നല്ല കർത്താവെനിക്കുള്ളതിനാൽ കലങ്ങാതെയുലകിൽ പുലരുന്നു ദിനവും കൃപയാലെ ഹല്ലെലുയ്യാ
Read Moreഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ
ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന മഹോന്നതനേനന്ദിയോടെ അടിയൻ അനവധി വന്ദനം ചെയ്തിടുന്നേരാത്രിയിൽ മാസുഖമായ് അടിയനെ കാത്തു സൂക്ഷിച്ചതിനെഓർത്തതി മോദമോടെ തിരുനാമം വാഴ്ത്തി പുകഴ്ത്തിടുന്നേരാവിലെ നിൻ മുഖത്തിൻ മാശോഭയാം ദിവ്യതേജസ്സു കണ്ടീരാവിലെ ഞാനധികം കൃതജ്ഞനായ് സേവ ചെയ്തീടുവാനായ്നീതിയിൻ സൂര്യനേ നിൻ മനോഹര ജ്യോതിസ്സുകളതെന്‍റെചേതസ്സിങ്കൽ കടന്നെന്നന്ധതമസ്സാകെ നീക്കിടേണമേഇന്നു പകൽ മുഴുവൻ വെളിച്ചത്തിൽത്തന്നെ ജീവിച്ചിടുവാൻനിന്നുടെ ആത്മശക്തി അധികമായ് തന്നരുളീടേണമേചിത്തകൗതുഹലത്തോടീ വാസരമെത്രയും ശക്തിമത്തായ്കർത്തനെ ഞാൻ കഴിപ്പാൻ ആത്മീയമാം ശക്തി നൽകീടേണമേ
Read Moreഇന്നുവരെ എന്നെ കാത്ത പ്രിയ
ഇന്നുവരെ എന്നെ കാത്ത പ്രിയ വരും നേരത്തിലും കാക്കണ ഇന്നുവരെ എന്നെ കരുതിയോനെ തുടർന്നനുഗ്രഹം ചൊരിയേണമെ അങ്ങേ കൃപയല്ലാതൊന്നുമില്ല അങ്ങേ കൃപയിൽ ഞാൻ നിലനിന്നിടും നന്ദിയേകിടുന്നേ നന്ദിയേകിടുന്നേ വല്ലഭാ നിന്‍റെ കരുണയ്ക്കായി (2) നാളെ വരും ദിനം അനുഗ്രഹമാക്കെണമേ തിരുനാമത്തിന്‍റെ മഹത്വത്തിനായി (2)
Read Moreഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലർത്തിഎന്‍റെ യേശു എത്ര നല്ലവൻഅവൻ എന്നെന്നും മതിയായവൻഎന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലിൽ ഏറ്റുകൊണ്ട്എനിക്കായ് കുരിശിൽ മരിച്ചുഎന്‍റെ യേശു എത്ര നല്ലവൻഎന്‍റെ ആവശ്യങ്ങളറിഞ്ഞ്ആകാശത്തിൻ കിളിവാതിൽ തുറന്ന്എല്ലാം സമൃദ്ധിയായ് നൽകിടുന്നഎന്‍റെ യേശു എത്ര നല്ലവൻരോഗ ശയ്യയിലെനിക്കു വൈദ്യൻശോക വേളയിലാശ്വാസകൻകൊടും വെയിലതിൽ തണലുമവൻഎന്‍റെ യേശു എത്ര വല്ലഭൻ:-മനോഭാരത്താലലഞ്ഞ്മനോവേദനയാൽ നിറഞ്ഞ്മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾഎന്‍റെ യേശു എത്ര നല്ലവൻ:-ഒരുനാളും കൈവിടില്ലഒരുനാളും ഉപേക്ഷിക്കില്ലഒരു നാളും മറക്കുകില്ലഎന്‍റെ യേശു എത്ര വിശ്വസ്തൻ;-എന്‍റെ യേശു വന്നിടുമ്പോൾതിരുമാർവ്വോടണഞ്ഞിടും ഞാൻപോയപോൽ താൻ വേഗം വരുംഎന്‍റെ യേശു […]
Read Moreഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ
ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ എന്നിലെ ഞാനെന്ന ഭാവം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെനിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെതെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെഎന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെപകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെഎന്നിലെ ഭീരുത്തമെല്ലാം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെ
Read Moreഇന്നയോളം തുണച്ചോനെ ഇനിയും
ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗൃഹംനിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻപർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ നിത്യനദിപോലെ കാലം നിത്യം തൻമക്കളെ നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയത്രേഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗൃഹം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നല്ലോരിൽ സുന്ദരിയെ
- ഒരു ദിവസം ഞാൻ പോകും
- കഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി
- ഞാനെല്ലാ നാളും യഹോവായെ
- ഞങ്ങൾ പാടും ദൈവമേ നിൻ

