Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഇന്നും രാവിലെ വന്നു ഞാൻ തിരു

ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ! എന്നും നീ തന്നെയെന്നെ കാവൽ ചെയ്യുന്ന വൻപരിപാലകൻ! പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ! രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ! മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ് മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം! വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ മന്നിടം തവ പൊറുഖം മൂലം മിന്നിടും നീതിസൂര്യനേ!

Read More 

ഇന്നുമെന്നും എന്നാശ്രയമായ് ഇങ്ങിനിം

ഇന്നുമെന്നും എന്നാശ്രയമായ് ഇങ്ങിനീം യേശുമതിയാംഎന്നാധിയെല്ലാം ഒന്നായകന്നു പോകുന്നു തൻചാരേ വരുമ്പോൾഞാനാശ്രയിക്കും എൻ ദൈവമെന്നെ അനാഥനായ് കൈവിടുമോ?കണ്ണീർ തുടച്ചും കൈകൾ പിടിച്ചും കാത്തിടും കൺമണിപോലെജീവൻ വെടിഞ്ഞയെൻ ജീവനാഥൻ ജീവിക്കുന്നത്യുന്നതനായ് അവനുണ്ടെനിക്കെല്ലാമായെന്നുംഅവനിയിൽ കരുതുവാനായ്കഷ്ടതകളിൽ മാറാത്ത നല്ല കർത്താവെനിക്കുള്ളതിനാൽ കലങ്ങാതെയുലകിൽ പുലരുന്നു ദിനവും കൃപയാലെ ഹല്ലെലുയ്യാ

Read More 

ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ

ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന മഹോന്നതനേനന്ദിയോടെ അടിയൻ അനവധി വന്ദനം ചെയ്തിടുന്നേരാത്രിയിൽ മാസുഖമായ് അടിയനെ കാത്തു സൂക്ഷിച്ചതിനെഓർത്തതി മോദമോടെ തിരുനാമം വാഴ്ത്തി പുകഴ്ത്തിടുന്നേരാവിലെ നിൻ മുഖത്തിൻ മാശോഭയാം ദിവ്യതേജസ്സു കണ്ടീരാവിലെ ഞാനധികം കൃതജ്ഞനായ് സേവ ചെയ്തീടുവാനായ്നീതിയിൻ സൂര്യനേ നിൻ മനോഹര ജ്യോതിസ്സുകളതെന്‍റെചേതസ്സിങ്കൽ കടന്നെന്നന്ധതമസ്സാകെ നീക്കിടേണമേഇന്നു പകൽ മുഴുവൻ വെളിച്ചത്തിൽത്തന്നെ ജീവിച്ചിടുവാൻനിന്നുടെ ആത്മശക്തി അധികമായ് തന്നരുളീടേണമേചിത്തകൗതുഹലത്തോടീ വാസരമെത്രയും ശക്തിമത്തായ്കർത്തനെ ഞാൻ കഴിപ്പാൻ ആത്മീയമാം ശക്തി നൽകീടേണമേ

Read More 

ഇന്നുവരെ എന്നെ കാത്ത പ്രിയ

ഇന്നുവരെ എന്നെ കാത്ത പ്രിയ വരും നേരത്തിലും കാക്കണ ഇന്നുവരെ എന്നെ കരുതിയോനെ തുടർന്നനുഗ്രഹം ചൊരിയേണമെ അങ്ങേ കൃപയല്ലാതൊന്നുമില്ല അങ്ങേ കൃപയിൽ ഞാൻ നിലനിന്നിടും നന്ദിയേകിടുന്നേ നന്ദിയേകിടുന്നേ വല്ലഭാ നിന്‍റെ കരുണയ്ക്കായി (2) നാളെ വരും ദിനം അനുഗ്രഹമാക്കെണമേ തിരുനാമത്തിന്‍റെ മഹത്വത്തിനായി (2)

Read More 

ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലർത്തിഎന്‍റെ യേശു എത്ര നല്ലവൻഅവൻ എന്നെന്നും മതിയായവൻഎന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലിൽ ഏറ്റുകൊണ്ട്എനിക്കായ് കുരിശിൽ മരിച്ചുഎന്‍റെ യേശു എത്ര നല്ലവൻഎന്‍റെ ആവശ്യങ്ങളറിഞ്ഞ്ആകാശത്തിൻ കിളിവാതിൽ തുറന്ന്എല്ലാം സമൃദ്ധിയായ് നൽകിടുന്നഎന്‍റെ യേശു എത്ര നല്ലവൻരോഗ ശയ്യയിലെനിക്കു വൈദ്യൻശോക വേളയിലാശ്വാസകൻകൊടും വെയിലതിൽ തണലുമവൻഎന്‍റെ യേശു എത്ര വല്ലഭൻ:-മനോഭാരത്താലലഞ്ഞ്മനോവേദനയാൽ നിറഞ്ഞ്മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾഎന്‍റെ യേശു എത്ര നല്ലവൻ:-ഒരുനാളും കൈവിടില്ലഒരുനാളും ഉപേക്ഷിക്കില്ലഒരു നാളും മറക്കുകില്ലഎന്‍റെ യേശു എത്ര വിശ്വസ്തൻ;-എന്‍റെ യേശു വന്നിടുമ്പോൾതിരുമാർവ്വോടണഞ്ഞിടും ഞാൻപോയപോൽ താൻ വേഗം വരുംഎന്‍റെ യേശു […]

Read More 

ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ

ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ എന്നിലെ ഞാനെന്ന ഭാവം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെനിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെതെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെഎന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെപകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെഎന്നിലെ ഭീരുത്തമെല്ലാം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെ

Read More 

ഇമ്മാനുവേൽ തൻ ചങ്കതിൽ

ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തംപാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരുംഎൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നുപാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശുകള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തിഅവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി;-കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തിവീണ്ടുകൊള്ളും ദൈവസഭ ആകെവിശേഷമായ്;-തൻമുറിവിൻ രക്തനദി കണ്ടതിനുശേഷംവീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നുമെന്നും;-വിക്കുള്ളതാം എന്‍റെ നാവു ശവക്കുഴിക്കുള്ളിൽ മൗനം ആയാൽ എൻ ആത്മാവ് പാടും ഉന്നതത്തിൽ;-

Read More 

ഇമ്മാനുവേലെ നല്ലിടയാ വേഗം

ഇമ്മാനുവേലെ നല്ലിടയാ വേഗം വരണമെ പ്രാണപ്രിയാ; ഉഷസിലും തമസിലും ഓരോനിമിഷവും നീ മാത്രമെൻ ശരണം(2) യെരുശലേമിൻ വീഥികളിൽ പാപമുണരും യാമങ്ങളിൽ കത്തുന്ന ദീപവും കൈകളിന്തി കാത്തു നിൽക്കുന്നു കന്യകമാർ;- ഇമ്മാനു… കാഹളനാദം മുഴങ്ങീടുമേ കല്ലറ വാതിൽ തുറന്നീടുമേ കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം അക്ഷയരായങ്ങുയർത്തിടുമേ;- ഇമ്മാനു… സ്വർണ്ണചിറകുള്ള മാലാഖമാർ സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ ഞാനെന്‍റെ കാന്തനാം യേശുവോടു ചേർന്നു ഹല്ലേലുയ്യാ ഗീതം പാടിടും;- ഇമ്മാനു…

Read More 

ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ

ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽപങ്കു വയ്ക്കുന്ന കുടുംബമാകാംലോകർക്ക് സാന്ത്വനം ഏകുവാൻ ഭൂമിയിൽസ്വർഗ്ഗം ചമയ്ക്കും കുടുംബമാകാംത്യാഗാത്മകമാം ദൈവസ്നേഹത്തിൻവർണ്ണം വിടർത്തും കുടുംബമാകാംബന്ധങ്ങളെ നിത്യം നവ്യമാക്കിടുന്നവിശ്വാസയാത്രയിൽ മുന്നിടാം;-വിശ്വസിച്ചേകമായ് പ്രാർത്ഥന ചെയ്യുന്നഅന്യോന്യമറിയും കുടുംബമാകാംഅനുഭവങ്ങൾ ജീവിതാദർശമെല്ലാംതമ്മിൽ പകർന്നു സായൂജ്യമേകാം;-

Read More 

ഇമ്പമോടേശുവിൽ തേറും അൻപോടെ

ഇമ്പമോടേശുവിൽ തേറും അൻപോടെ സേവിക്കുമേ കൃപയിൽ ആത്മാവുറയ്ക്കും താപമോ ദൂരവേ ലഘുസങ്കടങ്ങൾ എണ്ണാ ലോകസുഖമോ ചണ്ടിയേ!ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംതേറും തേറും തേറും അന്ത്യത്തോളം ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും തന്നാശ്രയം മാത്രമേദേഹിക്കു നല്ലൊരാഹ്ളാദം സഹായം പൂർണ്ണമേതേജസ്സുള്ളോർ സന്തോഷമേ തേജസ്സിൻ വാഴ്ച സ്ഥാപിച്ചേചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും അമ്പരപ്പൊട്ടുമില്ലേ കമ്പം കൂടാത്തോർ വിശ്വാസം നങ്കൂരം പോലുണ്ടേവിഷാദം ഏറെ പൊങ്ങുമേ വൈഷമ്യം നൊടി നേരമേചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറുംഇമ്പമോടേശുവിൽ തേറും അന്ത്യശ്വാസം പോം വരെ ശരീരം […]

Read More