ഈ ദൈവമെന്നും എനിക്കഭയം
ഈ ദൈവം എന്നും എനിക്കഭയംവസിച്ചീടുമെന്നും ഞാൻ അവൻ മറവിൽശോധന വേളകൾ വന്നിടുമ്പോൾഅവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കുംതള്ളിടാതവനെന്നെ ചേർത്തിടുമേതൻ ദയ മാറുകില്ലഞാനാശ്രയിക്കും ദൈവമെന്നെഅനാഥനായ് ഭൂവിൽ കൈവിടുമോതിരുക്കരത്തിലവൻ വഹിക്കുമെന്നെതൻ കൃപ തീരുകില്ല മർത്ത്യരിൽ ഞാനിനീം ചാരുകില്ലമനുജരിൻ മേന്മകൾ നശിച്ചിടുമേമരിച്ചയിർത്തേശു ജീവിക്കുന്നുതൻ നാമം ഉന്നതമേ
Read Moreഹാലേലുയ്യാ രക്തത്താൽ ജയം
ഹാലേലുയ്യാ രക്തത്താൽ ജയം ജയംയേശുവിൻ രക്തത്താൽ ജയം ജയം ജയംഎന്‍റെ സൗഖ്യദായകൻ യഹോവറാഫയാകയാൽഒന്നുമേ ഭയന്നിടാതെ പോയിടുംരോഗഭീതിയില്ലിനി രക്തമെന്‍റെ കോട്ടയായ്നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാകരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽവരുവതൊന്നിലും ഭയപ്പെടില്ല ഞാൻകരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനംനിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാഇതുവരെ നടത്തിയോൻ ഏബനേസറാകയാൽയഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാസർവ്വശക്തനായവൻ യഹോവ-എലോഹീമവൻസർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ
Read Moreഈ ദൈവം എന്നും നിൻ ദൈവം
ഈ ദൈവം എന്നും നിൻ ദൈവംകൈവിടുമോ നിന്നെ വഴിയിൽഅവൻ കരുതും നൽ കരുതൽമരണം വരെ നിൻ വഴിയിൽനീ ആർത്തീടുക മോദാൽ തുള്ളീടുകയേശു നിൻ ഓഹരിയായ് (2)നിന്ദയെ നീ ഭയപ്പെടേണ്ടഘോര ചെങ്കടലിൻ മുമ്പിലുംനീട്ടുക നിൻ ഭുജം ധൈര്യമായ്പാത നിൻ മുമ്പിൽ തുറക്കുമവൻ (2)അലകൾ നിന്നെ നടുക്കിൽപടകലഞ്ഞുലഞ്ഞീടുകിൽ(2)ഒട്ടുമേ നീ പതറീടല്ലേചാരെ വന്നിടും നിൻ നായകൻ(2)ഒരുനാൾ നീ എത്തീടുമാശോഭിത തുറമുഖത്തിൽ (2)കാന്തൻ മാർവ്വതിലന്നു നീവിശ്രമം നേടും നിശ്ചയം (2)
Read Moreഹല്ലേലുയ്യ സ്തുതി നാൾതോറും
ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനുനന്ദിയാൽ ഞാൻ പാടുമേ (2)നാൾതോറുമെന്‍റെ ഭാരം ചുമക്കുന്ന-നല്ലോരിടയനവൻ (2)ഇന്നലെയുമിന്നും എന്നുമനന്യനായ്- എന്നോടുകൂടെയുള്ളോൻ (2)ഓളങ്ങളേറും ഈവാരിധിയിൽ-പടകു നയിക്കുന്നവൻ (2)കാറ്റും കടലും ശാസിച്ചമർത്തുന്ന-നല്ലോരു സ്യഷ്ടാവവൻ (2)ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-നല്ലോരുമിത്രമവൻ (2)ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-സ്വർഗ്ഗീയ രാജാവവൻ (2)രോഗകിടക്കയെ മാറ്റിവിരിക്കുന്ന-നല്ലോരുവൈദ്യനവൻ (2)നിത്യസന്തോഷവും നല്ലപ്രത്യാശയും-നല്കുന്ന നാഥനവൻ (2)വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-പോയൊരു കാന്തനവൻ (2)കാത്തിരിക്കും തന്‍റെ കാന്തയെ ചേർപ്പാൻവേഗം വരുന്നോനവൻ (2)
Read Moreഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ
ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻവൻകൃപയെ എന്നുമോർത്തിടും ഞാൻ(2)പരിശുദ്ധനെ കരുണാനിധിയെസ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)സകലത്തെയും സൃഷ്ടി ചെയ്തവനെസകലത്തിനും പരിപാലകനെ (2)സകലരിലും പരമോന്നതനെസർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)കരുണയും ദയയും ഉള്ളവനെമനസ്സലിയുന്ന മഹാപ്രഭുവേ (2)വാത്സല്യത്തോടെന്നെ ചേർത്തവനെമാറാത്ത സ്നേഹം പകർന്നവനെ(2)ആദിയും അന്തവുമായവനെഉറപ്പുള്ള പാറയും കോട്ടയുമേ(2)വഴിയും സത്യവുമായവനെഏകരക്ഷാമാർഗ്ഗമായവനെ(2)ക്രൂശു ചുമന്ന് തളർന്നെനിക്കായ്ഘോരമാം ശിക്ഷയതേറ്റെനിക്കായ്മുൾമുടി ചൂടിയതും എനിക്കായ്ജീവനെ നൽകിയതും എനിക്കായ്;-
Read Moreഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ
ഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ നാവിൽ പുതുഗീതംഎല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽഅതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻതപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുകവീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോകരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)
Read Moreഹാ മനോഹരം യാഹെ നിന്‍റെ
ഹാ മനോഹരം യാഹേ നിന്‍റെ ആലയംഎന്തൊരാനന്ദം തവ പ്രാകാരങ്ങളിൽദൈവമേ എന്നുള്ളം നിറയുന്നുഹല്ലേലുയ്യാ പാടും ഞാൻദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻതന്മക്കൾക്കെന്നും പരിചയാംനന്മയൊന്നും മുടക്കുകയില്ലനേരായ് നടപ്പവർക്ക്ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങൾമീവൽപക്ഷിക്കും ചെറു കുരികിലിനുംരാവിലെ നിൻനന്മകളെ ഓർത്തുപാടി സ്തുതിച്ചിടുന്നു;- ദൈവം…ഞങ്ങൾ പാർത്തിടും നിത്യം നിന്‍റെ ആലയേഞങ്ങൾ ശക്തരാം എന്നും നിന്‍റെ ശക്തിയാൽകണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)മാറ്റും അനുഗ്രഹമായ്;- ദൈവം…
Read Moreഹാ സുന്ദരവീടേ എൻ ശോഭിതവീടേ
ഹാ സുന്ദരവീടേ എൻ ശോഭിതവീടേഎന്നുമാനന്ദമായ് നിന്നിൽ വാണിടുടേതേജസ്സിനാലെ മനോഹരമായ്ദേവൻ തൃക്കൈകളാൽ നിർമ്മിതമാംസ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ;- ഹാ…മിന്നുന്ന ഈരാറു ഗോപുരങ്ങൾമാമക ശാശ്വത പാർപ്പിടത്തിൽഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ;- ഹാ…ശ്രീയേഴും പൊൻ തെരുവീഥികളാൽമോഹനമാം മഹാ മന്ദിരത്തെവിദൂരതയിൽ അതാ കാണുന്നു ഞാൻ;- ഹാ…രോദനം വേദനയേതുമില്ലരാപ്പകൽ ശീതമശേഷമില്ലകുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ;- ഹാ…മേവിടുന്നു രക്തസാക്ഷിവൃന്ദംനാഥൻ മുമ്പിൽ സർവ്വാസിദ്ധരുമായിതന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും;- ഹാ…ഹല്ലേലുയ്യാശുദ്ധർ പാടിടുന്നുദൂതർ പൊൻവീണകൾ മീട്ടിടുന്നുആ ഗീതനാദം കാതിൽ കേൾക്കുന്നിതാ;- ഹാ…പാവന ഗേഹമണഞ്ഞുടനെ-എന്നേശു രാജാവിനെ കാണ്മതിനായ്ഞാൻ പോകുകയായ് ഹാ എന്താനന്ദമേ;- ഹാ…
Read Moreഹാ സ്വർഗ്ഗ നാഥാ ജീവനാഥാ എൻ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാനിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാഎന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കുംസ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നുപാവന രക്ഷ ദാനം ചെയ്ത നിൻമഹാസ്നേഹം ധന്യമത്രെ(2)കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രുരമരണം നീ സഹിച്ചു (2)
Read Moreഹാ സ്വർഗ്ഗ സീയോനിൽ എൻ
ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ മുമ്പിൽഎൻ വീണ്ടെടുപ്പിൻ ഗാനം പാടീടുമേആനന്ദമേ പരമാനന്ദമേതാതന്‍റെ സന്നിധി ആനന്ദമേഎന്താനന്ദം സീയോൻ പുരമേആ ശോഭനനാട്ടിൽ മുത്തുമാളിക വീട്ടിൽഎൻ ആനന്ദമെല്ലാമെൻ പ്രിയനത്രെ;-എൻ രക്ഷകൻ പ്രേമം പുതുദർശനം നൽകുംഎൻ മാനസം പ്രിയനിൽ മോദിക്കുമേ;-ഹാ നന്ദികൊണ്ടെന്നും എന്നുള്ളം തുള്ളുന്നേഎൻ പ്രിയന്‍റെ പാട്ടുകൾ പാടിടുമ്പേൾ;-അതിൽ അത്ഭുതമുണ്ട് അതിൽ ഉത്സവമുണ്ട്അതിൽ ഏവരും സന്തോഷാൽ തുള്ളിടുമേ;-അതിൽ സന്തോഷം തന്നെ അതിലുല്ലാസം തന്നെഅതിൽ പാട്ടു പാടാത്തവരാരുമില്ല;-ആ ആനന്ദം കണ്ടാൽ പുതുഗാനങ്ങൾ കേട്ടാൽദൂതരും ആശ്ചര്യം കൂറിടുമേ-ദൈവ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രിയ രക്ഷകനെ മഹിമോന്നത
- സങ്കേത നഗരമാം അഭയ സഥാനം
- എന്നാശ്രയം എന്നേശുവിൽ മാത്രം
- ഉന്നതന്റെ മറവിൽ ഉയിർ പാലകന്റെ
- ദൈവരൂപത്തിൽ ഇരുന്ന യേശു

