Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ

ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽവന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരായോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെവന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേഎനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾഅല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ലഅന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന്സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നുജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തുനിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ

Read More 

ഈ മരുയാത്രയിൽ കാലിടറാതെന്നെ

ഈ മരുയാത്രയിൽ കാലിടറാതെന്നെതാങ്ങിടുംകർത്തനുണ്ട്(2)ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തിആശ്വസിപ്പിക്കുന്നവൻ(2)എന്‍റെ പ്രീയനാണവൻ എന്‍റെ സഖിയാണവൻഎന്നെ കരുതുന്ന കർത്തനവൻഅവൻ ഇമ്മാനുവേൽ എന്‍റെ കൂടെയുള്ളോൻ എന്നെ വീണ്ടെടുത്ത എൻ ദൈവമാപാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻമകനാക്കി തീർത്തു അവൻ(2)തൻ ജീവനെനിക്കായി കാൽവറിയിലേകിസ്വന്തമായ് തീർത്തുവെന്നെ(2);- എന്‍റെ പ്രീയ…കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽനാട്ടൊലിവാക്കി മാറ്റി(2)നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും തള്ളാതെ നിർത്തിയെന്നെ(2);- എന്‍റെ പ്രീയ…

Read More 

ഈ മരുയാത്രയിൽ ഞാൻ ഏകനായ്

ഈ മരുയാത്രയിൽ ഞാൻ ഏകനായ് എൻ നിഴൽ തണലിൽ മയങ്ങുകയായ് എൻ മിഴിനീരാൽ നാവു നനച്ചു എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ നിന്ദകളും പരിഹാസങ്ങളാംചൂടേറിയ മണൽ തരികളിനാൽ വരണ്ടുണങ്ങീടുമെൻ ജീവിതം വേഴാമ്പലിനു തുല്യമല്ലോ;-നാഥാ നീ എന്നെ മറന്നിടല്ലേ ഈ ലോകമെന്നെ മറന്നിടിലും ശൂന്യനും ഏകനും ആയ എന്നെ നിത്യവാനം യേശുവേ കൈവിടല്ലേ; സ്നേഹവാനം യേശുവേ കൈവിടല്ലേ

Read More 

ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ

ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാദൈവത്തെ ആരാധിക്കാൻഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാദൈവത്തിനായ് ജീവിക്കാൻപാടാം നമ്മെ മറന്നു നമ്മൾസ്തുതിക്കാം നാം യേശുരാജനെനന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാംകഷ്ടതയിൽ നമ്മെ താൻ കൈവിടുമോപാപങ്ങൾ എല്ലാം മോചിക്കുന്നുരോഗങ്ങൾ എല്ലാം സുഖമാക്കുന്നുഹാലേലൂയ്യാ ഹാലേലൂയ്യാ(4)നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽആനന്ദിക്കാനുള്ളതായിരങ്ങൾകരഞ്ഞെന്തിനായുസ്സു പാഴാക്കുന്നുസ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുകഹാലേലൂയ്യാ ഹാലേലൂയ്യാ(4)

Read More 

ഈ പാരിൽ നാം പരദേശികളാം

ഈ പാരിൽ നാം പരദേശികളാംനമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർമണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോമാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ;-ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുകകുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം;-അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാംക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ;-തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻതന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു;-

Read More 

ഈ പരീക്ഷകൾ നീണ്ടവയല്ല

ഈ പരീക്ഷകൾ നീണ്ടവയല്ലഈ ഞെരുക്കങ്ങൾ നിത്യവുമല്ലഈ കൊടുങ്കാറ്റും നീളുകയില്ലപരിഹാരം വൈകുകയില്ലഈ പരീക്ഷകൾ ഞാൻ ജയിച്ചിടുംഅതിനേശു തൻ ബലം തരുംഈ കാർമേഘം മാറിപ്പോകുംഎൻ യേശുവിൻ മഹത്വം കാണും;-ഈ പരീക്ഷകൾ നന്മക്കായി മാറിടുംയേശുവോടടുത്തു ഏറെ ഞാൻതോൽക്കുകയില്ല ഞാൻ തോൽക്കുകയില്ലഎൻ യേശുവിൻ മഹത്വം കാണും;-

Read More 

ഹാലേലുയ്യാ രക്തത്താൽ ജയം

ഹാലേലുയ്യാ രക്തത്താൽ ജയം ജയംയേശുവിൻ രക്തത്താൽ ജയം ജയം ജയംഎന്‍റെ സൗഖ്യദായകൻ യഹോവറാഫയാകയാൽഒന്നുമേ ഭയന്നിടാതെ പോയിടുംരോഗഭീതിയില്ലിനി രക്തമെന്‍റെ കോട്ടയായ്നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാകരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽവരുവതൊന്നിലും ഭയപ്പെടില്ല ഞാൻകരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനംനിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാഇതുവരെ നടത്തിയോൻ ഏബനേസറാകയാൽയഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാസർവ്വശക്തനായവൻ യഹോവ-എലോഹീമവൻസർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ

Read More 

ഈ ദൈവം എന്നും നിൻ ദൈവം

ഈ ദൈവം എന്നും നിൻ ദൈവംകൈവിടുമോ നിന്നെ വഴിയിൽഅവൻ കരുതും നൽ കരുതൽമരണം വരെ നിൻ വഴിയിൽനീ ആർത്തീടുക മോദാൽ തുള്ളീടുകയേശു നിൻ ഓഹരിയായ് (2)നിന്ദയെ നീ ഭയപ്പെടേണ്ടഘോര ചെങ്കടലിൻ മുമ്പിലുംനീട്ടുക നിൻ ഭുജം ധൈര്യമായ്പാത നിൻ മുമ്പിൽ തുറക്കുമവൻ (2)അലകൾ നിന്നെ നടുക്കിൽപടകലഞ്ഞുലഞ്ഞീടുകിൽ(2)ഒട്ടുമേ നീ പതറീടല്ലേചാരെ വന്നിടും നിൻ നായകൻ(2)ഒരുനാൾ നീ എത്തീടുമാശോഭിത തുറമുഖത്തിൽ (2)കാന്തൻ മാർവ്വതിലന്നു നീവിശ്രമം നേടും നിശ്ചയം (2)

Read More 

ഹല്ലേലുയ്യ സ്തുതി നാൾതോറും

ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനുനന്ദിയാൽ ഞാൻ പാടുമേ (2)നാൾതോറുമെന്‍റെ ഭാരം ചുമക്കുന്ന-നല്ലോരിടയനവൻ (2)ഇന്നലെയുമിന്നും എന്നുമനന്യനായ്- എന്നോടുകൂടെയുള്ളോൻ (2)ഓളങ്ങളേറും ഈവാരിധിയിൽ-പടകു നയിക്കുന്നവൻ (2)കാറ്റും കടലും ശാസിച്ചമർത്തുന്ന-നല്ലോരു സ്യഷ്ടാവവൻ (2)ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-നല്ലോരുമിത്രമവൻ (2)ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-സ്വർഗ്ഗീയ രാജാവവൻ (2)രോഗകിടക്കയെ മാറ്റിവിരിക്കുന്ന-നല്ലോരുവൈദ്യനവൻ (2)നിത്യസന്തോഷവും നല്ലപ്രത്യാശയും-നല്കുന്ന നാഥനവൻ (2)വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-പോയൊരു കാന്തനവൻ (2)കാത്തിരിക്കും തന്‍റെ കാന്തയെ ചേർപ്പാൻവേഗം വരുന്നോനവൻ (2)

Read More 

ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ

ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻവൻകൃപയെ എന്നുമോർത്തിടും ഞാൻ(2)പരിശുദ്ധനെ കരുണാനിധിയെസ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)സകലത്തെയും സൃഷ്ടി ചെയ്തവനെസകലത്തിനും പരിപാലകനെ (2)സകലരിലും പരമോന്നതനെസർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)കരുണയും ദയയും ഉള്ളവനെമനസ്സലിയുന്ന മഹാപ്രഭുവേ (2)വാത്സല്യത്തോടെന്നെ ചേർത്തവനെമാറാത്ത സ്നേഹം പകർന്നവനെ(2)ആദിയും അന്തവുമായവനെഉറപ്പുള്ള പാറയും കോട്ടയുമേ(2)വഴിയും സത്യവുമായവനെഏകരക്ഷാമാർഗ്ഗമായവനെ(2)ക്രൂശു ചുമന്ന് തളർന്നെനിക്കായ്ഘോരമാം ശിക്ഷയതേറ്റെനിക്കായ്മുൾമുടി ചൂടിയതും എനിക്കായ്ജീവനെ നൽകിയതും എനിക്കായ്;-

Read More