എത്ര നന്മയേശു ചെയ്തു തിന്മയൊന്നും
എത്ര നന്മയേശു ചെയ്തുതിന്മയൊന്നും ഭവിയ്ക്കാതെഎണ്ണിത്തീർത്തിടാത്ത നന്മഎണ്ണി എണ്ണി സ്തോത്രം പാടാം (2)സ്തോത്രം സ്തോത്രം സ്തോത്രംയേശു നാഥനേ… സ്തോത്രംസ്തോത്രം മാത്രം മാത്രതോറുംഓർത്തു പാടാം സ്തോത്രത്തോടെ(2)ക്രൂരമായ് തകർക്കപ്പെട്ട്കൊടുംവേദന സഹിച്ച്എന്‍റെ ജീവൻ വീണ്ടെടുപ്പാൻക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ…എന്‍റെ സങ്കടങ്ങൾതീർത്ത്എന്‍റെ കണ്ണുനീർ തുടച്ചോൻഎന്‍റെ ഭാരങ്ങൾ ചുമന്ന്പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ…
Read Moreഎത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ ക്രിസ്തീയ ജീവിതം ഭൂമിയിൽ ഇത്ര നല്ലവനാം ഇത്ര വല്ലഭനംയേശു ദൈവമായ് ഉള്ളതിനാൽനല്ല സ്നേഹിതനായ് നല്ല പാലകനായ്ഇല്ല യേശുവേ പോലൊരുവൻഎല്ലാ നേരത്തിലും ഏതു കാര്യത്തിലുംവല്ലഭൻ വേറെ ആരുമില്ല;-ക്രൂശിന്‍റെ പാതയിൽ പോയിടും ധൈര്യമായ്ക്ലേശങ്ങൾ ഏറെ വന്നിടിലുംശാശ്വത പറയാം യേശുവിൽ കണ്ടിടുംആശ്വാസത്തിന്‍റെ പൂർണ്ണതയും;-ഭാരങ്ങൾ വന്നാലും രോഗങ്ങൾ വന്നാലുംതീര ദുഃഖങ്ങൾ കൂടിയാലുംപരനേശുവിന്‍റെ കരമുള്ളതിനാൽധരണിയിൽ ഖേദമില്ല;-കഷ്ടങ്ങൾ വന്നാലും കണ്ണുനീർ വന്നാലുംനഷ്ടങ്ങൾ ഏറെ വന്നിടിലുംശ്രേഷ്ഠനാമേശുവിൽ കൃപയുള്ളതിനാൽസൃഷ്ടിതാവിങ്കൽ ആശ്വസിക്കും;-
Read Moreഎത്ര സ്തുതിച്ചാലും മതിയാകുമോ
എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾവാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ലചിന്തകൾക്കും അതു എത്രയോ ഉന്നതംഎങ്ങനെ സ്തുതിച്ചീടും ഞാൻഎത്ര ഞാൻ സ്തുതിച്ചീടണംആരാധിക്കും ഞാൻ പരിശുദ്ധനെനന്ദിയോടെന്നും ജീവ നാളെല്ലാംസ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻസർവ്വ ശക്തനെ ജീവ നാളെല്ലാംശത്രു സൈന്യം തകര്ർക്കുവാൻ വന്നീടിലും ഘോരആഴിയെൻ മുൻപിലായ് നിന്നീടിലുംശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻവൻ മരുഭൂവിലെന്‍റെ യാത്ര തുടർന്നീടുവാൻരാജധിരാജൻ വന്നീടും കൂട്ടിനായ്തൻ കൃപയാലെ നടത്തും(2);- ആരാധിക്കും…ഏവരും പാരിതിൽ കൈവിട്ടാലും സർവ്വംപ്രതികൂലമായെൻ മുൻപിൽ വന്നീടിലുംയോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളുംവാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ്ഈ ദൈവം എന്‍റെ […]
Read Moreഎത്ര സ്തുതിച്ചാലും മതിവരില്ല എത്ര
എത്ര സ്തുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും കൊതി തീരില്ല(2) സ്വന്തജീവൻ തന്നന്നെ വീണ്ടെടുത്തവൻ തന്‍റെ മകനായ് എന്നെ ഏറ്റവൻ(2) നന്ദി എന്നും ഉള്ളം തുള്ളി പാടിടും നിന്‍റെനാമം എന്നും എന്‍റെ നാവ് ഘോഷിക്കും(2) യേശുവേ നീ രക്ഷകൻ ആർത്തുപാടിടും ഞാൻ യേശുവേ നിൻ സാക്ഷിയായി ജീവിച്ചിടും ഞാൻ(2) കണ്ണുനീരിൻ നിന്നും എന്‍റെ കണ്ണുകളെ വീഴച്ചയിൽ നിന്നും എന്‍റെ കാലുകളെ(2) മരണത്തിൽ നിന്നും എന്‍റെ പ്രാണനെ സർവ്വശക്തൻ കരുണയാൽ വിടുവിക്കും(2);- നന്ദി… എൻ ഭാരമെല്ലാം എന്‍റെ പ്രിയൻ ഏറ്റെടുത്തു […]
Read Moreഎത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ
എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ എന്നെ പുലർത്തുമെൻ സ്നേഹനാഥൻ തൻ മാർവ്വിൽ ചേർത്തണയ്ക്കും ദിവ്യസ്നേഹം എത്രയോ സാന്ത്വനം നൽകുന്നു ഹാ!കർത്തൻ നടത്തും എന്നെ പുലർത്തും ഓരോരോ നാളും തൻ കൃപകളാൽ വാക്കുമാറാത്ത തൻ വാഗ്ദത്തം തന്ന് എന്നെ നടത്തുമെൻ സ്നേഹനാഥൻഭാവിയെ ഓർത്തിനി ആകുലമില്ല നാളെയെ ഓർത്തിനി ഭീതിയില്ല ഭാരമെല്ലാമെന്‍റെ നാഥൻ മേലിട്ടാൽ ഭൂവാസമെത്രയോ ധന്യം ധന്യം! നന്മയല്ലാതൊന്നുമില്ല തൃക്കൈയിൽ തിന്മയായൊന്നുമേ ചെയ്യില്ല താൻ തൻ മക്കൾ നേരിടും ദുഃഖങ്ങളെല്ലാം വിണ്മഹത്വത്തിനായ് വ്യാപരിക്കും
Read Moreഎതിർക്കേണം നാം എതിർക്കേണം
എതിർക്കേണം നാം എതിർക്കേണംസാത്താന്യ ശക്തികളെഓടിപ്പോകും നമ്മെ വിട്ടുപോകുംദൈവത്തിൻ വചനമിത്തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടിവചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻയേശുവിൻ നാമത്തിൽ നാംപാപത്തിന്‍റെ രോഗത്തിന്‍റെഭയത്തിന്‍റെ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോകകോപത്തിന്‍റെ കലഹത്തിന്‍റെമോഹത്തിൻ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോക
Read Moreഎന്തൊരു സ്നേഹമിത് നിണം
എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻദൈവനന്ദനനീ നരരെക്കരുതിജഡമെടുപ്പതിനായ് മനസ്സായ്അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയാൽതൻ പദവി വെടിഞ്ഞിതു ഹാ!-അവൻഅത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലുംഅവനപ്പുറമായ് ചെയ്ത സൽക്രിയയാമരക്കുരിശതിൽ കാണുന്നു നാം;-നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചുഅവസാനത്തോളമവൻ സ്നേഹിച്ചിടുംഒരു നാളും കുറഞ്ഞിടുമോ;-നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞുതന്‍റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ്ഇതുപോലൊരു സ്നേഹമുണ്ടോ;-ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാതവനെത്തരുവാൻ മടിക്കാഞ്ഞതിനാൽതരും സകലമിനീം നമുക്കായ്;-ദിവ്യമാം സ്നേഹമിത് നരർ കാട്ടിടും സ്നേഹമതിൽപല മാലിന്യവും കലർന്നെന്നുവരാംഎന്നാൽ കളങ്കമില്ലാത്തതിത്;-
Read Moreഎത്ര അതിശയം അതിശയമെ
എത്ര അതിശയം അതിശയമെവഴി നടത്തുന്നതതിശയമേഎൻ യേശുമഹേശൻ വഴിനടത്തുംഎന്നെ ദിവസവും അതിശയമായ്വഴിയറിയാതെ ഞാൻ വലയുമ്പോൾനേർവഴി കാട്ടിടും എൻ പ്രിയൻകാലിടറി ഞാൻ വീഴുമ്പോൾകരങ്ങളിൽ താങ്ങിടുമേ;-ജീവിത പാതയിലൂടെജീവിതയാത്രയിലെന്നെജീവനും ശക്തിയുമേകിഎന്നും നടത്തിടും അതിശയമായ്;-കൂരിരുൾ മൂടും താഴ്വരയിൽഭീതിയില്ലാതെന്നെ നടത്തിടുംക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾബലമെനിക്കേകിടുമെ; എന്‍റെ കഷ്ടങ്ങളിൽഎന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻപിന്നാലെ പോകില്ലൊരുനാളും;-
Read Moreഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ(2)പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും(2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു…രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ(2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു…ദൈവീക തേജസ്സാൽ നിറച്ചെന്നെതൻ മണവാട്ടിയായി മാറ്റി നീ(2)സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു…സ്വർഗ്ഗീയ നാട് അവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ(2)എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹല്ലേലുയ്യാ ജയം യേശുവേ – രാജാധിരാജൻ
- എന്‍റെ ദൈവമായ രാജാവേ തിരുനാമം
- ആരാധന ആരാധന ആത്മാവാം
- ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ
- നീ കൂടെ പാർക്കുക എൻയേശു

