എന്തോ നീ തിരഞ്ഞു വന്നീ വൻ
എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽഎന്തോ നീ തിരിഞ്ഞുവന്നുഎന്താ നിൻ തിരുപ്പാദ-ച്ചെന്താർകളാണിപ്പെട്ടി-ട്ടന്തമില്ലാത്ത രക്തം ചിന്തിക്കീരൊഴുകുന്നു;- എന്തോ…ദുഷ്ടവഴിക്കു ഞങ്ങളി-ഇഷ്ടംപോൽ നടന്നു നിൻശിഷ്ഠപാദങ്ങൾക്കാണി കഷ്ടമേ തറച്ചല്ലോ;- എന്തോ…കല്ലിന്മേൽ വീണു നിന്‍റെ പുലരി മുട്ടും പോട്ടിവല്ലാതെ മുറിപ്പെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു;- എന്തോ…വെള്ളപൂന്തുടകളിൽ കൊള്ളിച്ചൊരടികളാൽതുള്ളിപ്പോയ്-തോലും മാംസമെള്ളൊളമിടിയില്ലാ;- എന്തോ…മുട്ടാടിൻ തോലുരിഞ്ഞു വിട്ടോണം നിന്‍റെ നെഞ്ചിൻകൊട്ടയും തോലുരിയ-പ്പെട്ടപോൽ കാണുന്നല്ലോ;- എന്തോ…പക്ഷം നിറഞ്ഞ നിന്‍റെ വക്ഷസും ഞങ്ങൾ പാപ-ശിക്ഷയ്ക്കായ് തുറന്നിട്ടും പക്ഷത്തെ കാട്ടുന്നല്ലോ;- എന്തോ…ദന്തം കടഞ്ഞപോലെ ചന്തം തുളുമ്പും കൈകൾകുന്തം പോലാണിയേറ്റു ചിന്തുന്നു രക്തമേറ്റം;- എന്തോ…കൈകണക്കില്ലാതെ ഞാൻ […]
Read Moreഎന്തോരാനന്ദമീ ക്രിസ്തീയ ജീവിതം
എന്തോരാനന്ദമീ ക്രിസ്തീയ ജീവിതംദൈവത്തിൻ പൈതലിൻ ജീവിതംഭീതിയുമില്ലെനിക്കാധിയുമില്ലഭൗതിക ചിന്താഭാരവുമില്ലമമ താതനായ് സ്വർഗ്ഗനാഥനു-ണ്ടവൻ മതിയെനിക്കേതൊരു വേളയിലും;-വ്യസനമില്ല നിരാശയുമില്ലവരുവതെന്തന്നാകുലമില്ലഎന്നേശു തൻ തിരു കൈകളിലെന്നെ സന്തതമൻപോടു കാത്തിടുന്നു;-മനുഷ്യനിൽ ഞാനാശ്രയിക്കില്ലധനത്തിലെൻ മനം ചായുകയില്ലഉയിർപോം വരെ കുരിശേന്തി ഞാൻഉലകിൽ മനുവേലനെയനുഗമിക്കും;-ആരിലെന്നാശ്രയമെന്നെനിക്കറിയാ-മവനെന്നുപനിധിയൊടുവോളം കാക്കുംതന്നന്തികെ വരുമാരെയുംഅവൻ തള്ളുകില്ലൊരു വേളയിലും;-കൂടാരവാസം ഭൂവിലെൻ വാസംപാരിടമോ പാർത്താൽ പരദേശംപരൻ ശിൽപിയായ് പണിയുന്നൊരുപുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു;-
Read Moreഎന്തൊരാനന്ദം യേശുവിൻ സന്നിധി
എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ എത്രയാനന്ദം തൻതിരു പാതയതിൽ നീ വന്നിടുക പാദം ചേർന്നിടുക സമർപ്പിക്കുക നിന്നെ പൂർണ്ണമായി മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ യേശുനാഥൻ അരികിലുണ്ട് മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ യേശു നാഥൻ കൂടെയുണ്ട് നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം ആ സുദിനം ആഗതമായ്
Read Moreഎന്തൊരത്ഭുത പുരുഷൻ ക്രിസ്തു
എന്തൊരത്ഭുത പുരുഷൻ ക്രിസ്തു എന്നതറിഞ്ഞിടുക ഇവനിൽ കാണുന്ന അത്ഭുതങ്ങൾ,വേറെ ആരിലും കാണുന്നില്ല(2)വചനം ജഡമായല്ലോ കൃപ സത്യം ഇവ നിറഞ്ഞു ഇവൻ പിറന്നല്ലോ പുരുഷന്‍റെ ഇഷ്ടത്താലെയല്ല,പരിശുദ്ധ ആത്മാവിനാൽ(2)പ്രവാചകർ ഇവനെയല്ലോ നൂറ്റാണ്ടുകൾ ദർശിച്ചത് ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ, ദാവീദിൻ വംശജനായ് (2)സകലർക്കും രക്ഷ നൽകാൻ ദൈവം ഇവനെയത്രേ അയച്ചു നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, ക്രിസ്തുവിൻ രക്തം മാത്രം (2)ഉയിർപ്പിന്‍റെ അത്ഭുതമോ അതു മറ്റൊരുവനിലുമില്ല ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ,ഇവൻ മൂന്നാം നാൾ ഉയിർത്തു(2)വീണ്ടും വരുന്നവനായ് ലോകം ആരെയും […]
Read Moreഎന്‍റെ യേശുരാജാവേ
എന്‍റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്‍റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്‍റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്‍റെ..
Read Moreഎന്തോരൻ പിതപ്പനേ ഈപ്പാപിമേൽ
എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽഎന്തൊരൻപിതപ്പനേ! അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെഅൻപോലും തമ്പുരാനേനിന്‍റെ മഹാ അൻപുള്ളോരു മകനെഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നുതുമ്പം നിറഞ്ഞ പാരിങ്കലയച്ചതും;-കണ്മണിയാം നിൻമകൻപൂങ്കാവിങ്കൽ മണ്ണിൽ വീണിരന്നതുംപൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോരമണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു;-കരുണയറ്റ യൂദന്മാർനിൻമകന്‍റെ തിരുമേനിയാകെ നാഥാ!കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കികുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു;-ദാഹം വിശപ്പുകൊണ്ടുതളർന്നു കൈകാൽകൾ കുഴഞ്ഞിടുന്നുദേഹമഴലുന്നു ദേഹിയുഴലുന്നുസ്നേഹം പെരുകുന്നിപ്പാതകനോടയ്യോ;-ശത്രുക്കൾ മദ്ധ്യേ കൂടെപോകുന്നിതാ കുറ്റമറ്റ കുഞ്ഞാട്കഷ്ടമെരുശലേം പുത്രിമാർ കണ്ടുമാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു;-കരുണനിറഞ്ഞവൻ തൻകൈകാൽകളെ കുരിശിൽ വിരിച്ചീടുന്നുകരുണയറ്റ ദുഷ്ടർ ക്രൂരകൈകളാലെകുരിശോടു ചേർത്താണി വച്ചീടുന്നയ്യയ്യോ;-ആകാശഭൂമി മദ്ധ്യേനിന്‍റെ മകൻ […]
Read Moreഎന്‍റെ യേശു വാക്കു മാറാത്തോൻ
എന്‍റെ യേശു വാക്കു മാറാത്തോൻ ( 2)ഈ മൺമാറും വിൺമാറുംമർത്യരെല്ലാം വാക്കുമാറും എന്‍റെ യേശു വാക്കു മാറാത്തോൻപെറ്റതള്ള മാറിപ്പോയാലുംഇറ്റുസ്നേഹം തന്നില്ലെങ്കിലുംഅറ്റുപോകയില്ലെൻ യേശുവിന്‍റെ സ്നേഹംഎന്‍റെ യേശു വാക്കു മാറാത്തോൻഉള്ളം കയ്യിലെന്നെ വരച്ചുഉള്ളിൽ ദിവ്യശാന്തി പകർന്നുതന്‍റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്നഎന്‍റെ യേശു വാക്കു മാറാത്തോൻഒലിവുമല ഒരുങ്ങിക്കഴിഞ്ഞുപ്രാണപ്രിയൻ പാദമേൽക്കുവാൻകണ്ണുനീരു തോരും നാളടുത്തു സ്തോത്രംഎന്‍റെ യേശു വാക്കു മാറാത്തോൻ
Read Moreഎന്തോരത്ഭുതമേ കാൽവറി കുരിശ
എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ എനിക്കായ് മരിച്ചെൻ രക്ഷകൻമഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ് മരക്കുരിശതിൽ കാൽകരം വിരിച്ചോ! മരണംവരെ മറുക്കാതെയെൻ മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ ഉയിർ നൽകിയതോ പാപിയെൻ പേർക്കായ് ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽമഹത്വനായകൻ ദാഹിക്കുന്നവനായ് ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ് എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്നെ കൈവിട്ടതെന്തെന്നലറുകയോ!പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻമൃതിയെവെന്നവനുന്നതനെന്നുംഅതിസുന്ദരൻ ബഹുവന്ദിതൻസ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ
Read Moreഎന്‍റെ യേശുവേ എന്‍റെ കർത്തനേ
എന്‍റെ യേശുവേ എന്‍റെ കർത്തനേനീയെന്നുമെന്നോഹരിഎന്‍റെ യേശുവേ എന്‍റെ ദൈവമേനീയെന്നുമെന്നുപനിധിനീയെൻ വിശ്വാസം നീയെൻ പ്രത്യാശനിൻ കൃപയെനിക്കു മതിനിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷംനിൻ കരുതൽ എനിക്കു മതി ആരാധ്യനാം യേശുനാഥാ ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻഅങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറയും എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ നന്ദിയാൽ ഞാൻ പാടിടും;- നീയെൻ…എന്നെ കാക്കുവാൻ എന്നും കരുതുവാൻ നീയെന്നും ശക്തനല്ലോ എൻ ജീവിത വഴികളതെന്നെന്നും നിന്നുള്ളം കൈയ്യിലല്ലോ;- നീയെൻ…
Read Moreഎന്തൊരു സ്നേഹമിത് എന്തൊരു
എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്എത്രമനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെഹല്ലേലുയ്യാ പാടാം-വല്ലഭനേശുവിനുഅല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽപാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേപാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ്;- എന്തൊരു..നമ്മുടെ പാത ജീവന്‍റെ പാത-പതറുക വേണ്ടിനിയുംനന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ;- എന്തൊരു…വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ;- എന്തൊരു…കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം;- എന്തൊരു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രിയ രക്ഷകനെ നിന്നെ
- ജീവിതമാം ഈ മരുയാത്രയിൽ
- യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
- ഞങ്ങൾ പാടും ദൈവമേ നിൻ
- വാഴ്ത്തീടും ഞാൻ എന്നുമെന്നും


 
    
                            
