Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നുള്ളിലെന്നും വസിച്ചിടുവാൻ

എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ-മണ്ഡപം വിട്ടിറങ്ങി-വന്നഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽഎന്നുമധിവസിക്ക;-തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടുംശങ്കകൂടാതെ നിന്നെ-തള്ളിസങ്കേതം ഞാൻ കൊടുത്തന്യർ-ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു;-കർത്തനെ എത്രയനുഗ്രഹങ്ങളയ്യോനഷ്ടമാക്കിയിവിധം- ഇന്നുംകഷ്ടത തന്നിൽ വലയുന്നു ഞാനിതാതട്ടിയുണർത്തണമേ;-ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻമന്ദിരം തന്നിലിന്നു-ദേവാവന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്‍റെനിന്ദയകറ്റണമേ;-ജീവിതമിന്നും ശരിയായിട്ടില്ലയ്യോജീവിപ്പിക്കും കർത്തനെ-വന്നുജീവനും ശക്തിയും സ്നേഹവും തന്നെന്നെജീവിപ്പിച്ചീടണമേ;-ശക്തിയിൻ സിംഹാസനേ ജയവീരനായ്വാഴുന്നോരേശുരാജൻ-എന്നിൽശക്തിയോടെ വന്നു വാണിടും നേരത്തിൽശക്തനായ് ജീവിക്കും ഞാൻ;-എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാൻഇന്നുമുതൽ ദൈവമേ- മേലാൽഎന്നിൽ അശുദ്ധനും ചേലാവിഹീനനുംചേർന്നു വരികയില്ല;-ഈ വിധത്തിൽ പരിപാലിക്കപ്പെട്ടിടാൻദൈവാത്മാവേ വന്നെന്നിൽ-എന്നുംആവസിച്ചു തവ തേജസ്സാലെന്നുടെജീവൻ പ്രശോഭിപ്പിക്ക;-

Read More 

എന്നും എന്നെന്നും എൻ ഉടയവൻ

എന്നും എന്നെന്നും എൻ ഉടയവൻ മാറാതെ കൃപ തീരാതെ (2)കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽഎൻ ഇഷ്ടം പോൽ ഞാൻ നടന്നു(2);എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങുസ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും..എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2)എന്നെ തള്ളാതെ മേൽത്തരമാം അങ്കിയുംമോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും…പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2)തീരെ കാണാതെ പോയവൻ ഞാൻകണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനെ(2);- എന്നും…അപ്പ‍ാ നിൻ വീട്ടിലിനി എക്കാലവും വസിക്കും ഈ പാപി നിൻ അടിയാൻ(2)എനിക്കിപ്പാരിൽ […]

Read More 

എന്നും നല്ലവൻ യേശു എന്നും

എന്നും നല്ലവൻ യേശു എന്നും നല്ലവൻഇന്നലെയുമിന്നുമെന്നുമന്യനല്ലവൻഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടുംസാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;-സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെതമ്പുരാന്‍റെ തിരുവചനമോർക്കവെ പോമാകവെ;-ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻതണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;-വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീവിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;-രാവിലും പകലിലും ചേലോടു തൻ പാലനംഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം;-

Read More 

എന്നോടുള്ള യേശുവിൻ സ്നേഹം

എന്നോടുള്ള യേശുവിൻ സ്നേഹംഎന്നോടുള്ള അവന്‍റെ കൃപനൽകീടും ഓരോ നന്മകൾക്കുംഎന്തു ഞാൻ പകരം നൽകിടുമേഞാൻ പാടിടും ഞാൻ ഘോഷിക്കുംഞാൻ ജീവിക്കും എന്‍റെ യേശുവിനായ്മരുഭൂപ്രയാണത്തിൽ തളർന്നീടാതെതണലായ് എന്നും എന്‍റെ കൂടെയുണ്ട്ശത്രു തൻ അസ്ത്രം എയ്തിമ്പോൾശരണമായ് എന്നും എന്നെ കാക്കും;-തൻ സന്നിധേ ഞാൻ എത്തുംവരേഅന്ത്യം വരെ എന്നെ കാത്തീടുമേവീഴാതെ എന്നും എന്നെ താങ്ങുംതളരാതെ എന്നും എന്നെ കാക്കും;-

Read More 

എന്നും ഞാൻ യേശുവേ നിനക്കായ്

എന്നും ഞാൻ യേശുവേ നിനക്കായ് ജീവിക്കുംനിൻ നാമത്തിലാണെൻ ആശ്രയം നാഥനേ(2)ഉന്നതത്തിൻ മഹിമയിൽ വാണവനേഎന്നേത്തേടി ഈ മന്നിൽ നീ വന്നുവല്ലോ(2)തിരമാല പോൽ ശാപം നീ വഹിച്ചുകൊണ്ട്തിരു ജീവനെനിക്കായ് നീ തന്നുവല്ലോ(2)നീർത്തോടിലേക്കോടുന്ന മാൻപോലെ ഞാൻആർത്തിപോക്കുവാനെന്നു നീ വന്നീടുമോ(2)വീട്ടിൻ മുകളിൽ തനിച്ചു രാപാർത്തിടുന്നകൂട്ടില്ലാകുരികിൽ സമം ഞാൻ എന്നാലും(2)കഷ്ടതയുണ്ട് നിങ്ങൾക്കിഹേ എങ്കിലുംഒട്ടും ഭീതിവേണ്ടെന്നുര ചെയ്തതിനാൽ (2)

Read More 

എന്നു കാണാമിനി എന്നു കാണാമെ

എന്നു കാണാമിനി എന്നു കാണാമെന്‍റെരക്ഷാനായകനെ എന്നു കാണാംലക്ഷോലക്ഷങ്ങലിൽ ലക്ഷണമൊത്തൊരുമൽപ്രാണനായകനേശുവിനെകാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി-ക്ഷോണിതലേയിന്നു പാർത്തീടുന്നുവേഗം വരാമെന്നു താനുര ചെയ്തിട്ടുഏറെക്കാലമായി പൊന്നുനാഥൻ;- എന്നു…പ്രവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽവേഗം പറന്നങ്ങു എത്തും നൂനംപൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻസന്താപമൊക്കെയും നീങ്ങിവാഴും;- എന്നു…എന്നു തീരുമിനി എന്നു തീരുമെന്‍റെകഷ്ടമശേഷവുമെന്നുതീരുംഎന്നു വരുമെന്‍റെ കാന്തനാം കർത്താവ്ആകാശമേഘത്തിലെന്നുവരും;- എന്നു…പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻപങ്കമകറ്റിയ പൊന്നേശുവേവന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങുചെന്നു കാണ്മാനാശ ഏറിടുന്നു;- എന്നു…സങ്കടദുഃഖങ്ങളേറ്റി വലഞ്ഞെന്‍റെചങ്കു തകരുന്നു എൻ ദൈവമേഎന്തുക പൊന്നുകരത്താലെന്നെ വേഗംതീർക്കുക സങ്കടദുഃഖമെല്ലാം;- എന്നു…എന്നു പോകാമിനി എന്നു പോകാമെന്‍റെസ്വർഗ്ഗേ വാടാമുടി ചൂടിടുവാൻഎണ്ണമില്ലാതുള്ള ശുദ്ധിമാന്മാരുടെസംഘത്തിലെന്നിനി ചെന്നു ചേരും;- എന്നു…

Read More 

എന്നും പാടിടും ഞാൻ നന്ദിയാൽ

എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്എന്നെ സ്നേഹിക്കും എൻ ജീവനാം നാഥനായ് (2)ക്രൂശതിൽ പുണ്യരക്തം ചിന്തിനിത്യമാം ജീവ മാർഗം നൽകിവീണ്ടെടുത്തെന്നെയും നൽ രക്ഷകൻ (2)ഈ ദൈവം എൻ ദൈവംഈ ദൈവം എൻ സർവ്വംഎൻ സർവ്വം എൻ സർവ്വംഏതു നേരവും നൽ ആശ്രയം നൽകിടുംസ്നേഹ നാഥനാം എൻ യേശു എൻ സർവ്വവും (2)താഴ്ചയിൽ താങ്ങിടുന്നെൻ ദൈവംവീഴ്ചയിൽ കൈവിടില്ലെൻ ദൈവംകണ്മണിപോലെ നിത്യം കാത്തിടും (2);- ഈ ദൈവം…ഓരോ നാളിലും നൽ താതനെന്ന പോലെഎന്നെ പോറ്റിടും എൻ യേശു എൻ സർവ്വവും(2)നിത്യവും […]

Read More 

എന്നേശുവേ എൻ രക്ഷകാ

എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2)മറ്റാരെയും ഞാൻ കാണുന്നില്ലീഭൂവിൽ മിത്രമായ്(2)ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നുനീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനുംഇന്നുള്ള വേദന ശോധനയിൽകൺകൾ നിറയുമ്പോൾ(2)കണ്ണുനീർ വാർത്തൊരേശുവേനീയെൻ സന്തോഷം(2);- ഒന്നുമാത്രം…രോഗത്താൽ ക്ഷീണിതനായിടുമ്പോൾദേഹം ക്ഷയിച്ചിടുമ്പോൾ(2)നിൻ കൃപയൊന്നെൻ ആശ്രയംഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം…

Read More 

എന്നേശുവേ എന്നേശുവേ നീ

എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ്തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലുംമരുഭൂവിൽ ചാരുവാൻ നീ മതിയേമമ കാന്ത നീയെൻ ജീവനേനീയെൻ ആശ്രയം ആശ്വാസമെന്നും എന്നുംനീറും നേരത്തിൽ അലിവുള്ള നാഥൻ (2)എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ… എൻ പ്രിയനേ…ഭാരം കേഴുമ്പോൾ നീയെന്‍റെ ചാരേജീവൻ നൽകീടും നീയെന്‍റെ തോഴൻ (2)അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ… എൻ പ്രിയനേ…

Read More 

എന്നേശുവേ നീ ആശ്രയം എന്നാളു

എന്നേശുവേ നീ ആശ്രയംഎന്നാളുമീ ഏഴയ്ക്ക്എൻ ജീവിത യാത്രയിൽ-തുണയായ്, ബലമായ് മറ്റാരുള്ളുമറയ്ക്കണേ ഈ ഏഴയെകരുതലിൻ വൻ കരത്താൽഎൻ ജീവിതെ വൻ ഭാരങ്ങൾപ്രയാസമായ് ഭവിക്കുമ്പോൾഉള്ളം തേങ്ങും വേളകളിൽമറ്റാരുമില്ല ചാരുവാൻപ്രിയരായവർ അകന്നിടുമ്പോൾഅകലാത്തൊരേകൻ നീയല്ലോഎന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ

Read More