Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്‍റെ ആശ യേശു മാത്രമാം

എന്‍റെ ആശ യേശു മാത്രമാംഎന്നാശ്വാസം യേശു മാത്രമാംവിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്നഎന്‍റെ യേശു മാത്രമാശയാംഭാരം ദുഃഖം നിന്ദ ദുഷിഏറിവന്നാൽ സാരമില്ലയേശു എന്‍റെ പക്ഷമുണ്ട്ആശ്വാസം ഞാൻ പ്രാപിച്ചീടും;- എന്‍റെകർത്തനെന്‍റെ ഉപനിധിഅവനിൽ ഞാൻ വിശ്വസിക്കുംഅന്ത്യത്തോളം കാത്തിടുവാൻ യേശു ശക്തൻ ഉറക്കും ഞാൻ;- എന്‍റെവീഴാതെന്നേ സൂക്ഷിക്കുന്നോൻആനന്ദത്താൽ നിറയ്ക്കുന്നോൻശുദ്ധി ചെയ്തു മഹിമയിൻസന്നിധിയിൽ നിറുത്തുന്നോൻ;- എന്‍റെ

Read More 

എന്നു നീ വന്നിടും എൻ പ്രിയ

എന്നു നീ വന്നിടും എൻ പ്രിയ യേശുവേനിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻക്ലേശം നിറയുമി ഭൂവിലെൻ ആശ്രയംഎന്നും നീ മാത്രമേ യേശുദേവാലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ്എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻഎൻ പ്രിയനെ വന്നിടണേവൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ…ലോകമരുവിൽ ആശ്രയം തേടിവാടിത്തളർന്നഹോ വീഴുന്നു മർത്യർനിർത്തീടുക രക്ഷകനെ വീഴാതെഎന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ…എന്നു നിന്നോടുകൂടെ ഞാൻ വന്നിടുംനിത്യയുഗങ്ങളായ് മർത്യത നീങ്ങിഎൻ നാഥനെ കണ്ടിടാറായ്മന്നിലെ ക്ലേശങ്ങൾ തീർന്നിടാറായ്;- എന്നു നീ…

Read More 

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവപൊൻമുഖം ഞാനൊന്നു കണ്ടീടുവാൻഎത്രകാലം ഞങ്ങൾ കാത്തിരുന്നീടണംയാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേഈശനാമൂലനങ്ങൂറ്റമടിക്കുന്ന-ക്ലേശസമുദ്രമാണീയുലകംആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കിക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നുഈ ലോകസൂര്യന്‍റെ ഘോരകിരണങ്ങൾ-മാലേ-കിടന്നതു കാണുന്നില്ലേപാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നുഎണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ-കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടുആടലേതുമില്ലേ ദേവകുമാരകാ;- എന്നുമേഘാരൂഢനായി നാകലോകെനിന്നുആദിത്യ കാന്തിയതും കൂടവേകാഹളനാദവും മിന്നലുമാർപ്പുമായ്ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നുമാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻകാൽവറിക്കുന്നിലങ്ങേറിയോനേപൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരുമുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നുമൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞസ്നേഹസ്വരൂപനാം പ്രാണനാഥാ നിന്‍റെമണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു

Read More 

എന്നു ഞാൻ കാണും നിന്നെ

എന്നു ഞാൻ കാണും നിന്നെ മനുവേലേഎന്നു ഞാൻ കാണും നിന്നെഉന്നതദേവന്‍റെ നന്ദനനെങ്കിലുംമന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നുഎന്നെ പെരിയൊരു സമ്പന്നനാക്കുവാൻതന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നുരാജപുരോഹിതസ്ഥാനമുണ്ടാകയാൽജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നുസർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻപർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നുഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നുസാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെകൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നുവിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങുനിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നുഎൻ പ്രിയ രക്ഷകനെ : എന്ന രീതി

Read More 

എന്നുവന്നീടും പ്രിയ എന്നു വന്നീടും

എന്നു വന്നിടും പ്രിയ എന്നു വന്നിടുംകൺകൾ കൊതിച്ചീടുന്നേചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെവെമ്പിടുന്നു നിൻ മുഖം കണ്ടീടാൻശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കിഎന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെകൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..വേദനയലുള്ളം നീറിയ നേരത്തുചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)മാർവ്വിലണച്ചു കണ്ണീർതുടച്ചമന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..

Read More 

എന്നു വരും എ​പ്പോൾ വരും പോയതു

എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻഎത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേഎതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻഅതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നുമഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നുകഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന്കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നുഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ലപതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- എന്നു

Read More 

എന്നുള്ളം അറിയുന്ന നാഥാ എൻ

എന്നുള്ളം അറിയുന്ന നാഥാഎൻ മനസ്സിൽ പ്രിയനാണു നീദിനവും ഞാൻ പോകുന്ന വഴികൾകണ്ടു നീ എന്നെ കരുതീടുന്നുപാടും ഞാൻ നിന്‍റെ ഗീതംഘോഷിക്കും നിന്‍റെ വചനംപോകും ഞാൻ ദേശമെല്ലാംനിനക്കായ് സാക്ഷിയാകാൻപോയകാലങ്ങളോർത്തില്ല ഞാനും നിന്‍റെ സേവയ്ക്കുവേണ്ടുന്നതൊന്നുംകണ്ണുനീർ പോലുമേകാൻ മറന്നു പ്രാർത്ഥിപ്പാൻ പോലുമായില്ല നാഥാഎന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേഇനി ഞാൻ വൈകുകില്ല നിനക്കായ് സാക്ഷിയാകാൻയാഗപീഠത്തിലെരിയുന്ന തീയിൽഅർപ്പണം ചെയ്ത മൃഗമായിതാ ഞാൻയോഗ്യതയൊന്നും പറയാനില്ലെന്നിൽപോകാം ഞാനെങ്കിലും നിന്‍റെ പേർക്കായ്;- പാടും…

Read More 

എന്നിൽ മനസ്സലിവാൻ എന്നിൽ

എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2)നാഥാ അടിയനിലെന്തു നന്മകണ്ടു നീ കനിവിൻ കരളലിവാൻ(2)പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2)എന്നെ തേടി വന്നീടുവാനായ്എന്തു യോഗ്യത എന്നിൽ നാഥാ(2);- എന്നിൽ… ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2)എന്നെ തേടിവന്നേശു നാഥാഎന്നും നീ എൻ രക്ഷകൻ(2);- എന്നിൽ…വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2)ആ നാളുകൾ എണ്ണി എണ്ണിഈ പാരിൽ ഞാൻ പാർത്തിടുന്നേ(2);- എന്നിൽ…

Read More 

എന്നിലുദി ക്കേണമേ ക്രിസ്തേശു

എന്നിലുദിക്കേണമേ ക്രിസ്തേശുവേ എൻ നീതിയിൻ സൂര്യനേഎൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നുനിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻഎന്മേൽ ശോഭിക്കണമേജീവപ്രകാശമേ! എൻ ജീവശക്തിയേ! ദൈവത്തിൻ തേജസ്സിനാൽ മിന്നിടുന്നോർ ഉദയനക്ഷത്രമേ!മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു ഏകമായ് കാക്കണമേ എൻ മാനസം നിന്മേലുള്ളോർ നോട്ടത്തിൽനിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ എൻആനന്ദം പൂർണ്ണമാംമരണത്തിൻ നിഴലാം താഴ്വരയിലും നീ ശരണമാകുന്നതാൽ ഈ വിശ്വസിക്കുഒന്നുമില്ല പേടിപ്പാൻഎൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും ദൈവകുമാരനേ! നീസകല ഭൂഗോളവും മൂടിടും രാത്രിയെ പകലായി […]

Read More 

എന്നേശു തൻ വിലതീരാ സ്നേഹ

എന്നേശു തൻ വിലതീരാ സ്നേഹമാർക്കു വർണ്ണിക്കാം തന്നന്തികെ ചേർന്നങ്ങായതറി ഞ്ഞോർത്തു താൻ സാധ്യം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹംയേശുവിൻ സ്നേഹം ആശ്ചര്യസ്നേഹമേ തൻ നാമം ചൊല്ലുന്നതെത്രമോദം എന്നകതാരിൽ വന്നു അവൻ ചിന്ത എങ്കിലെപ്പോ ലുണ്ടാമാനന്ദം;-മൽ പ്രാണനാഥന്‍റെ ശബ്ദം കാതിനെത്ര മോഹനം എപ്പോഴും കർത്തനോടൊന്നായ് പാർപ്പാനത്രെ എൻമനം;-വിശ്വാസമോടൽപ്പ നാളിഹെ ഞാൻ പാർത്തനന്തരം യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ

Read More