എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടും
എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടുംതൻ ധനത്തിനൊത്തവണ്ണംമഹത്വത്തോടെ തൻ മഹിമയ്ക്കായ്പൂർണ്ണമായ് തീർത്തു തന്നീടും(2)പരമ സമ്പന്നനാം ദൈവംദരിദ്രനായി ഭൂവിൽ വന്നു(2)ദരിദ്രനായ എന്നെ നിത്യംസമ്പന്നനാക്കീടുവാൻ(2)ദൈവത്തിൻ ധനമഹിമാഹാ എത്ര ശ്രേഷ്ഠമഹോ(2)ആവശ്യമറിഞ്ഞു ദിനംഉന്നതമായ് നടത്തും (2)കൊടുപ്പിൻ നൽകിത്തരുംസന്തോഷമായ് കൊടുപ്പിൻ(2)ധാരാളമായ് വിതപ്പിൻമേൻമയായ് ഫലം തരുമേ(2)ധനവും മാനവും സമ്പത്തുംതന്‍റെ പക്കൽ സമൃദ്ധിയായുണ്ട്(2)തന്നെ സ്നഹിക്കുന്ന മക്കൾക്ക്വേണ്ടതെല്ലാം നൽകി തരും(2)
Read Moreഎന്‍റെ ദൈവം അറിയാതെ
എന്‍റെ ദൈവം അറിയാതെഎനിക്കൊന്നും ഭവിക്കയില്ലദോഷങ്ങളാലെന്ന പരീക്ഷിക്കില്ലനന്മയ്ക്കായെല്ലാം നൽകിടുന്നുകഷ്ടതകൾ പെരുകിടുമ്പോൾഎനിക്കാശ്വാസം അധികം തരുംമനസ്സലിവുള്ളവനെൻ മനുവേലൻമനം തകർന്ന എന്നെ സൗഖ്യമാക്കി;- എന്‍റെ…വിശ്വാസത്തിൻ പരിശോധനവിലയേറിടും കർത്തൃസവിധേവിജയം നൽകീടുമെന്‍റെ ജീവനാഥൻവിലകൊടുത്തു എന്നെ വാങ്ങിയതാൽ;- എന്‍റെ…മാനവർക്കു നേരിടാത്തൊരുപരിശോധന തരികില്ലവൻപരീക്ഷവരുമെന്നാലും നീക്കുപോക്കുംനൽകും നാഥനെന്‍റെ നല്ലിടയൻ;- എന്‍റെ…
Read Moreഎന്‍റെ ദൈവം അറിയാതെ എനി
എന്‍റെ ദൈവം അറിയാതെഎനിക്കൊന്നും വരികയില്ലഎന്‍റെ ദൈവം അരുളാതെഎനിക്കൊന്നും ലഭിക്കയില്ലഎന്‍റെ കൺകൾ നിറയുമ്പോൾഎന്നെ കടന്നു പോയിടാതെ;എന്‍റെ നിലവിളി കേൾക്കുന്നവൻയേശു എന്നെന്നും എൻ രക്ഷകൻ(2);-എന്‍റെ…പെറ്റ അമ്മ മറന്നാലുംകുറ്റം എന്തു പറഞ്ഞാലും;കറ്റയെല്ലാം വണങ്ങീടുംസ്വപ്നമെല്ലാം നടന്നീടും(2);-എന്‍റെ…ക്ഷാമം ക്ഷീണം ക്ഷോണിയതിൽക്ഷണനേരം മാത്രമത്;ക്ഷീണം മാറ്റും യേശു മതിക്ഷാമം തീരും നാളുവരെ(2);-എന്‍റെ…
Read Moreഎന്‍റെ ദൈവം എല്ലാനാളും അനന്യൻ
എന്‍റെ ദൈവം എല്ലാനാളും അനന്യൻ തന്നെഅണച്ചിടും അനുദിനം ചിറകടിയിൽഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെനാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നുംനന്ദികൊണ്ടെന്‍റെ ഉള്ളം നിറയുന്നപ്പാ;-കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരംഇഷ്ടനായകനാം യേശു ആശ്വാസമേകുംകഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽപോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;-എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽഅന്നുമാറുമെന്‍റെ കണ്ണീർ സമ്പൂർണ്ണമായിമണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻവാഞ്ചിക്കുന്നെന്‍റെ ഉള്ളം ദിനം ദിനമായ്;-
Read Moreഎന്‍റെ ദൈവം എന്നെ പാലിക്കും
എന്‍റെ ദൈവം എന്നെ പാലിക്കുംഎന്‍റെ ദൈവം എന്നെ നടത്തിടുംദഃഖവേളയിൽ ആശ്വാസമായ്വേദനകളിൽ സൗഖ്യമായ്ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾആശ്വാസമായ് നാഥൻ ചാരെയെത്തിസാന്ത്വന വചനങ്ങൾ തന്നു തലോടിനിത്യതക്കായെന്നെ ഒരുക്കിയല്ലോഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക്തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾആ പൊന്മുഖം ഒന്നു കണ്ടിടുവാനായ്ആവലോടെ ഞാൻ കാത്തിടുന്നെ
Read Moreഎന്‍റെ ആശ്രയം യേശുവിലാണ്
എന്‍റെ ആശ്രയം യേശുവിലാണ്എന്‍റെ ആശ്രയം യേശുവിൽ മാത്രംഅവൻ നടത്തും കൈ പിടിച്ച്അവൻ നടത്തുവാൻ ശക്തനാം(2)അവങ്കലേക്കു നോക്കിയവർപ്രകാശിതരായ് തീർന്നപ്പോൾ(2)അവരുടെ മുഖം ലജ്ജിച്ചില്ലഅവരുടെ ആശ്രയം യേശുവിൽ(2)നീതിമാന്‍റെ പ്രാർത്ഥനകൾശ്രദ്ധവെച്ചു കേട്ടിടും(2)അവനിൽ തന്നെ വിശ്വസിക്കുഅവൻ അതു നിവർത്തിക്കും(2)കൂരിരുളിൻ താഴ്വരയിൽഞാൻ നടന്നാൽ ഭയപ്പെടില്ല(2)അവൻ നടത്തും അന്ത്യത്തോളംഅവൻ എനിക്കായി കരുതിടും(2)മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ലപ്രഭുക്കന്മാരിലും ആശ്രയിക്കില്ല(2)എന്‍റെ ആശ്രയം യേശുവിൽ മാത്രംഅവൻ എന്നും എന്നെ നടത്തിടും(2)
Read Moreഎന്‍റെ ദൈവം എന്നെ പോറ്റുന്നു
എന്‍റെ ദൈവം എന്നെ പോറ്റുന്നുഎന്നെ കാക്കുന്നു തന്‍റെ ചിറകടിയിൽഅനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽഅതിശയമായെന്നെ പുലർത്തിടുന്നുഇടയനെപ്പോലെ കരുതിടുന്നുഅമ്മയെപ്പോലെ വളർത്തിടുന്നുഓരോ ദിവസമതും ഓരോ നിമിഷമതുംഅവനെനിക്കായ് കരുതിടുന്നു;- എന്‍റെ…കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെകോഴി തൻ കുഞ്ഞിനെ നോക്കുംപോലെആ ചിറകടിയിൽ ആ മറവിടത്തിൽഅവനെന്നെ സൂക്ഷിക്കുന്നു;- എന്‍റെ…
Read Moreഎന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ
എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവപൊൻമുഖം ഞാനൊന്നു കണ്ടീടുവാൻഎത്രകാലം ഞങ്ങൾ കാത്തിരുന്നീടണംയാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേഈശനാമൂലനങ്ങൂറ്റമടിക്കുന്ന-ക്ലേശസമുദ്രമാണീയുലകംആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കിക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നുഈ ലോകസൂര്യന്‍റെ ഘോരകിരണങ്ങൾ-മാലേ-കിടന്നതു കാണുന്നില്ലേപാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നുഎണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ-കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടുആടലേതുമില്ലേ ദേവകുമാരകാ;- എന്നുമേഘാരൂഢനായി നാകലോകെനിന്നുആദിത്യ കാന്തിയതും കൂടവേകാഹളനാദവും മിന്നലുമാർപ്പുമായ്ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നുമാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻകാൽവറിക്കുന്നിലങ്ങേറിയോനേപൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരുമുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നുമൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞസ്നേഹസ്വരൂപനാം പ്രാണനാഥാ നിന്‍റെമണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു
Read Moreഎന്നു ഞാൻ കാണും നിന്നെ
എന്നു ഞാൻ കാണും നിന്നെ മനുവേലേഎന്നു ഞാൻ കാണും നിന്നെഉന്നതദേവന്‍റെ നന്ദനനെങ്കിലുംമന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നുഎന്നെ പെരിയൊരു സമ്പന്നനാക്കുവാൻതന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നുരാജപുരോഹിതസ്ഥാനമുണ്ടാകയാൽജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നുസർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻപർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നുഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നുസാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെകൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നുവിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങുനിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നുഎൻ പ്രിയ രക്ഷകനെ : എന്ന രീതി
Read Moreഎന്നുവന്നീടും പ്രിയ എന്നു വന്നീടും
എന്നു വന്നിടും പ്രിയ എന്നു വന്നിടുംകൺകൾ കൊതിച്ചീടുന്നേചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെവെമ്പിടുന്നു നിൻ മുഖം കണ്ടീടാൻശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കിഎന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെകൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..വേദനയലുള്ളം നീറിയ നേരത്തുചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)മാർവ്വിലണച്ചു കണ്ണീർതുടച്ചമന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവ സ്നേഹത്തിൽ നിന്നും
- യേശുവേ നിന്‍റെ കൃപകൾ ഓർത്തെന്നും
- ദൈവ കൃപയിൽ ഞാനാശ്രയിച്ച്
- യേശു എന്‍റെ ആശ്രയം എനിക്കുള്ളേക
- ആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ

