Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ

എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ എങ്ങനെ സ്തുതിച്ചിടും നാഥനെ (2)വർണ്ണിപ്പാനായി ആവതില്ല വർണ്ണിച്ചീടാനിനി നാവു പോരാ (2)ആശകൾ നിരാശയായ് മാറിടുന്നേരം യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2)നീ തന്നതല്ലാതെ ഒന്നുമില്ല നിന്നതല്ല നീ നിറുത്തിയതാ (2) );- എണ്ണി…ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം സങ്കടം മാറാൻ വഴി നീ തുറക്കും (2)ആഴിയെന്നെ ഇനി മൂടുകില്ല ആഴിയിലും വഴി നീ നയിക്കും (2) );- എണ്ണി…രോഗശയ്യയിൽ എന്‍റെ കൂടെ വന്നല്ലോ രോഗകിടക്കയെ നീ മാറ്റി വിരിച്ചു (2)ശോധനകൾ നീ തന്നതല്ലോ പരിഹാരവും […]

Read More 

എന്നേശു വന്നിടുവാൻ എന്നേ

എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ കാലമിങ്ങടുത്തുവല്ലോ ആകുലമില്ലാത്ത വീട്ടിൽ ഞാനെത്തുവാൻ കാലമങ്ങടുത്തുവല്ലോ ഞാനാശ്രയിച്ചീടും എന്നാത്മനാഥനിൽ ഞാനാശ്വസിച്ചീടും എൻ ജീവനാഥനിൽ ഞാൻ ഓർത്തിടും ഞാൻ പാടിടും ഞാൻ ധ്യാനിച്ചീടും കർത്തൻ ചെയ്ത നന്മകളെല്ലാം എന്നേ വീഴ്ത്തിടുവാൻ ശത്രു ഒരുങ്ങുമ്പോൾ പ്രിയനിൽ ആശ്രയിക്കും ശത്രുവിൻ കൈയ്യിൽ അകപെടാതെ കർത്തൻ കരത്തിൽ വഹിക്കും സന്തോക്ഷവീട്ടിൽ ഞാൻ കർത്തനോടൊപ്പം ഞാൻ നിത്യകാലം വസിക്കും സന്തോക്ഷത്തോടെ എൻ ജീവനാഥനെ നിത്യകാലം ആരാധിക്കും

Read More 

എന്നോടുള്ള നിൻ സർവ്വനന്മകൾ

എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻഎന്തു ചെയ്യേണ്ടുനിനക്കേശുപരാ!-ഇപ്പോൾനന്ദികൊണ്ടെന്‍റെയുള്ളം നന്നേ നിറയുന്നേസന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാപാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ് ശാപ ശിക്ഷകളേറ്റ ദേവാത്മജാ-മഹാഎന്നെയൻപോടു ദിനംതോറും നടത്തുന്ന പൊന്നിടയന്നനന്തം വന്ദനമേ-എന്‍റെഅന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ അന്തികേയുള്ള മഹൽശക്തി നീയേ-നാഥാതാതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷവാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷകുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ മുറ്റും നിറുത്താൻ കഴിവുള്ളവനേ-എന്നെമന്നിടത്തിലടിയൻ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിന്നു-ദേവാ

Read More 

എന്നേശു രാജന്‍റെ വരവു സമീപമായ്

എന്നേശുരാജന്‍റെ വരവു സമീപമായ്എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻതന്‍റെ പ്രധാന ദൂതനാകുന്ന മീഖായേൽകാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേഭൂതലമോ പെരും കാറ്റിനാലിളകിടുംകായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേഅപ്പോൾ തന്‍റെ ദൂരത്തായവർക്കു ഭ്രമമേ-അവർഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേതന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ?ദൈവ ജാതന്‍റെ വരവിൽ ഹല്ലേലുയ്യാ പാടുമേകുഞ്ഞാട്ടിന്‍റെ കോപദിവസം വരുന്നേരംഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയംകുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേപൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻമിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ […]

Read More 

എന്നോടുള്ള നിന്‍റെ ദയ എത്ര

എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത് (2)അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴുംഅതു മാരിപോലെ എന്മേൽ പെയ്തിറങ്ങുംപർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലുംനിൻ ദയ എന്നെ വിട്ടുമാറുകില്ല (2)അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോനിത്യ ദയയോടെ വീണ്ടെടുത്തല്ലോ(2)നരയോളം ചുമക്കാമെന്നരുളിയോനെനിന്നോടു തുല്യനായാരുമില്ല(2);- എന്നോ…രോഗത്താൽ എൻ ദേഹം ക്ഷീണിച്ചപ്പോൾചാരത്ത് വന്നെന്നെ സൗഖ്യമാക്കിഎന്നിലുള്ള ആയുസ്സ് തീരും വരെയേശുവിനായി ഞാൻ ജീവിച്ചിടും;- എന്നോ…പാപിയായിരുന്നെന്നെ തേടിവന്നല്ലോപാവന നിണം ചിന്തി വീണ്ടെടുത്തല്ലോ(2)നിത്യതയോളവും നടത്തീടുവാൻയേശുവേ നീ മാത്രം മതിയെനിക്ക്(2);- എന്നോ…

Read More 

എന്നേശുവേ ആരാധ്യനേ അങ്ങേ

എന്നേശുവേ ആരാധ്യനേഅങ്ങേയ്ക്കായിരമായിരം സ്തോത്രംആയിരമായിരം നന്ദിഇരുളേറിടുമെൻ ജീവിതപാതയിൽവിഘ്നമാം മലനിരകൾ എങ്കിലുംഅനുദിനമെന്നെ കരുതിടും കാന്തനേഎൻ ജീവപ്രകാശമേ;- എന്നേശുവേ…കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റുതകർന്നതാം എന്നെ… മുറ്റുമായ്കുറ്റമറ്റവനായ് തീർത്തതാം നാഥനെഎൻ രക്ഷാദായകാ;- എന്നേശുവേ…ഒരോരോ ദിനവും അവിടുന്നെനിക്കായ്ദാനമയ് നൽകിയതാം കൃപകൾഒരോന്നായ് ഒർക്കുമ്പോൾ എന്നുള്ളം നന്ദിയാൽനിറെഞ്ഞു തുളുമ്പുന്നേ;- എന്നേശുവേ…രോഗ ബന്ധനത്തിൻ വേദനയാലേറ്റംവ്യകുലപ്പെടും വേളയിൽ… എന്നെയും…അൻപോടണച്ചു വിടുവിക്കും വല്ലഭാഎൻ സൗഖ്യദായകാ;- എന്നേശുവേ…ക്ഷയവും വാട്ടവും മാലിന്യമുള്ളതാംമമ മൺമയ ശരീരം… മണ്ണായ്…മറഞ്ഞാലും എന്നെ മഹത്വത്തിൽ കൈക്കൊള്ളുംആത്മ-മണാളനേ;- എന്നേശുവേ…

Read More 

എന്നേശുവേ എൻ പ്രിയനേ

എന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ മറ്റാരുമില്ലേ എൻ നാഥനെ എൻ പ്രിയനെ അങ്ങേപ്പോൽ മറ്റാരുമില്ലേ യേശുവേ നീ യോഗ്യൻ എൻ നാഥനെ ആരാധ്യനെ(2) ആരാധിക്കുവാൻ പുകഴ്ത്തീടുവാൻ അങ്ങേപ്പോൾ മറ്റാരുമില്ലേ(2);- യേശുവേ…സൗഖ്യമാക്കുവാൻ വിടുതൽ നൽകുവാൻ അങ്ങേപ്പോൽ മറ്റാരുമില്ലേ(2);- യേശുവേ…എൻ പ്രശംസയും എൻപുകഴ്ച്ചയും നീ മാത്രമാണെൻ യേശുവേ(2);- യേശുവേ…

Read More 

എന്നേശുവേ എൻ രക്ഷകാ

എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2)മറ്റാരെയും ഞാൻ കാണുന്നില്ലീഭൂവിൽ മിത്രമായ്(2)ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നുനീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനുംഇന്നുള്ള വേദന ശോധനയിൽകൺകൾ നിറയുമ്പോൾ(2)കണ്ണുനീർ വാർത്തൊരേശുവേനീയെൻ സന്തോഷം(2);- ഒന്നുമാത്രം…രോഗത്താൽ ക്ഷീണിതനായിടുമ്പോൾദേഹം ക്ഷയിച്ചിടുമ്പോൾ(2)നിൻ കൃപയൊന്നെൻ ആശ്രയംഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം…

Read More 

എന്നേശുവേ എന്നേശുവേ നീ

എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ്തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലുംമരുഭൂവിൽ ചാരുവാൻ നീ മതിയേമമ കാന്ത നീയെൻ ജീവനേനീയെൻ ആശ്രയം ആശ്വാസമെന്നും എന്നുംനീറും നേരത്തിൽ അലിവുള്ള നാഥൻ (2)എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ… എൻ പ്രിയനേ…ഭാരം കേഴുമ്പോൾ നീയെന്‍റെ ചാരേജീവൻ നൽകീടും നീയെന്‍റെ തോഴൻ (2)അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ… എൻ പ്രിയനേ…

Read More 

എന്നേശുവേ നീ ആശ്രയം എന്നാളു

എന്നേശുവേ നീ ആശ്രയംഎന്നാളുമീ ഏഴയ്ക്ക്എൻ ജീവിത യാത്രയിൽ-തുണയായ്, ബലമായ് മറ്റാരുള്ളുമറയ്ക്കണേ ഈ ഏഴയെകരുതലിൻ വൻ കരത്താൽഎൻ ജീവിതെ വൻ ഭാരങ്ങൾപ്രയാസമായ് ഭവിക്കുമ്പോൾഉള്ളം തേങ്ങും വേളകളിൽമറ്റാരുമില്ല ചാരുവാൻപ്രിയരായവർ അകന്നിടുമ്പോൾഅകലാത്തൊരേകൻ നീയല്ലോഎന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ

Read More