എന്നേശു നാഥനെ എന്നാശ നീയേ
എന്നേശു നാഥനെ എന്നാശ നീയേഎന്നാളും മന്നിൽ നീ മതിയേആരും സഹായമില്ലാതെ പാരിൽപാരം നിരാശയിൽ നീറും നേരംകൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻകർത്താവേ നീയല്ലാതാരുമില്ല;-അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽഅലയാതെ ഹൃദയം തകരാതെ ഞാൻഅന്ത്യം വരെയും നിനക്കായി നിൽപ്പാൻഅനുദിനം നിൻകൃപ നൽകണമേ;-ഉറ്റവർ സ്നേഹം അറ്റുപോയാലുംഏറ്റം പ്രിയർ വിട്ടുമാറിയാലുംമാറ്റമില്ലാത്ത മിത്രം നീ മാത്രംമറ്റാരുമില്ല പ്രാണപ്രിയാ;-നിൻമുഖം നേരിൽ എന്നു ഞാൻ കാണുംഎന്മനമാശയാൽ കാത്തിടുന്നുനീ വരാതെന്‍റെ കണ്ണുനീരെല്ലാംതുവരുകയില്ല ഹല്ലേലുയ്യാ;-
Read Moreഎന്നെ ഉയർത്തുന്ന ദിനം വരുന്നു
എന്നെ ഉയർത്തുന്ന ദിനം വരുന്നുഎന്‍റെ യേശുനാഥൻ തൻ കൃപയാൽഎന്നെ ഉയർത്തുന്ന ദിനം വരുന്നുശത്രുക്കൾ മുമ്പാകെ മേശയൊരുക്കുംനിറഞ്ഞു കവിയുമെൻ പാനപാത്രവും;-കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യുംആനന്ദതൈലത്താലെ എന്നുമെന്നെ;-താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽതക്ക സമയത്തുയർത്തിടും എന്നെ;-നിന്ദകൾ മാറിടും ദുഷികളുമെല്ലാംമാന്യനായ് തീരും ഞാൻ തൻ കൃപയാൽ;-
Read Moreഎന്നേശു നാഥനെ നിൻ മുഖം നോക്കി
എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻനിത്യതയോളവും നടന്നിടും(2)ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)എന്നേശു നാഥനെ നിൻ മുഖം നോക്കിഞാൻ നിത്യതയോളവും നടന്നിടുംഅന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2)ഭയപ്പെടേണ്ടെന്നരുളിയ നാഥാനിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും (2)ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾആശയറ്റവനായി തീർന്നിടുമ്പോൾ (2)കടലിൻ മീതെ നടന്നവനെന്നെഅത്ഭുത തീരത്ത് ചേർത്തണച്ചിടും (2)മാറാത്ത നാഥാ വിശ്വസ്തൻ നീയേഎന്നാളും എന്നോട് കൂടെയുള്ളോൻ(2)അന്ത്യം വരെയും പിരിയാതെയെന്നെനടത്തും വല്ലഭാ യേശു നാഥാ(2)
Read Moreഎന്നെ വഴി നടത്തുന്നോൻ എന്നെ
എന്നെ വഴി നടത്തുന്നോൻഎന്‍റെ ഈ മരുവാസത്തിൽഓരോ ദിവസവും എന്നെ നടത്തുന്നോൻരോഗം മരണങ്ങൾ ഓളങ്ങളായിഏറി ഉയരുമ്പോൾ എന്‍റെ വിശ്വാസക്കപ്പൽ താളടിയാകാതെഎന്നെ നടത്തുന്നോൻ;-ശത്രുവിൻ ശക്തികൾ ഓരോ ദിവസവുംഏറി ഉയരുമ്പോൾഎന്‍റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവുംമേശ ഒരുക്കുന്നോൻ;-ഖെറുബി-സാറാഫുകൾ ദിവസവുംപാടി പുകഴ്ത്തുന്നോൻഅതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ എന്നെ നടത്തുന്നോൻ;- എന്നെ…
Read Moreഎന്നേശുനാഥൻ വരുമെ
എന്നേശുനാഥൻ വരുമെരാജാധിരാജനായ് ഒരുനാൾന്യായാധിപാലകൻ താൻ(2)പ്രഭാവമോടെ വരുമേഅവൻ അധിപതിയായിനി വരുമ്പോൾതരും പ്രതിഫലം തൻ നീതിപോലെവരും പുതുമയിൻ പുലരീനാദം(2)തിരുജനങ്ങളിൽ പ്രത്യാശഗാനംഭൂവിൻ അധിപതിയായോൻവാണിടും പാലകനായികാലത്തിൻ തികവിൽ വരുവാൻലോകത്തെ ഭരണം ചെയ്യും;- എന്നേശു… മാനവജാതിയെ സർവ്വംമാറ്റം വരാതുള്ള വചനംമാറ്റും ഇരുപക്ഷത്തേക്കുംഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു…കാലങ്ങൾ തീർന്നിടും മുന്നേവേലകൾ തീർത്തു നാം വേഗംശുദ്ധസിംഹാസന മുന്നിൽശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു…
Read Moreഎന്നെ വീണ്ട നാഥൻ കർത്തനാ
എന്നെ വീണ്ട നാഥൻ കർത്തനാകയാൽഎന്നെ നടത്തീടാൻ ശക്തനാകയാൽവന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽഹല്ലേലുയ്യാ പാടും ഞാൻപാരിലാശവയ്പാൻ യേശുമാത്രമാംക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻആഴം നീളം വീതി വർണ്ണിച്ചീടാൻഏഴയ്ക്കീശാ നാവില്ലേഎന്നിലെന്തുകണ്ടെൻ പ്രാണനാഥനേനിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻതുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻവെൺമയും ചുവപ്പുമാർന്ന നല്ലവൻനിത്യയുഗം തന്നോടൊത്തു പാർക്കുവാൻഹൃത്തിലാശയേറുന്നേയേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി
Read Moreഎന്നേശുപോയ പാതയിൽ
എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും തൻസ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നുയേശുവിന്‍റെ കൂടെ ഞാൻ കുരിശിന്‍റെ പാതയിൽകുരിശിന്‍റെ പാതയിൽ പാതയിൽ ഞാൻ പോകുമേപതറാതെ പോകുമേ പോകുമേ യേശുവിന്‍റെ കൂടെ ഞാൻബന്ധുമിത്രങ്ങളാദിയോരെ-ത്രയെതിർത്താലുംഎന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലുംദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലുംപാരിച്ച ദുഃഖഭാരത്താൽ ഹൃദയം തകർന്നാലുംലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നുരക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ?ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നുക്രൂശിന്‍റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ?എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻനന്നായി പോർപൊരുതിയെൻ ഓട്ടം തികച്ചിടും
Read Moreഎന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം
എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം ആർക്കുരയ്ക്കാംരക്തം ഈശൻ ചെരിഞ്ഞെന്‍റെ കടംവീട്ടി എല്ലാംപാടുമേ ജയഗീതം ആയുസസിൻ നാളെന്നുംയേശുവിൻ മഹാസ്നേഹം എന്നുടെ നിത്യാനന്ദംനിത്യജീവൻ തന്നെന്നുള്ളിൽ ഈശൻ സ്വഭാവവുംസ്വന്താത്മാവെ പകർന്നെന്നിൽ നിറവാം സ്നേഹവുംതാതൻ പുഞ്ചിരി തൂകുന്നു തൻ മകനാം എന്മേൽഅബ്ബാ പിതവേ എന്നങ്ങു എൻ വിളി ഇനിമേൽലോകം കീഴ്മേൽ മറിഞ്ഞാലും എനിക്കില്ലോർഭയംതിരമറിഞ്ഞലച്ചാലും യേശു എൻ സങ്കേതംസീയോൻ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവിൽകർത്തൻ സുഗന്ധം തൂകുന്നു വൈഷമ്യവഴിയിൽയേശുവേ നിൻ തിരുനാമം ഹാ എത്ര മധുരംഭൂവിൽ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരംദൂതർ നാവാൽപോലമാകാ തൻ മാഹാത്മ്യം ചൊല്ലാൻഇപ്പുഴുവോടുണ്ടോ […]
Read Moreഎന്നേശുരാജൻ വേഗം വരും
എൻ യേശുരാജൻ വേഗം വരുംമേഘതേരിൽ തന്‍റെ ദൂതരുമായ്അന്നു മാറുമെൻ ഖേദമെല്ലാംപ്രിയനുമായ് വാഴും യുഗായുഗംജയം ജയം യേശു രക്ഷകന്ജയം ജയം യേശു കർത്താവിന്പൊന്നേശു രാജാ മൽ പ്രാണനാഥാജയം ജയം നിനക്കെന്നെന്നുമേഓർക്കുകിൽ ആ സ്വർഗ്ഗ വാസംഎത്ര മനോഹരം എത്ര ശ്രേഷ്ഠംആ സന്തോഷ നാളിനായ് ഞാൻആർത്തിയായ് നോക്കി പാർത്തിടുന്നെക്ലേശം നിറയും ലോക വാസംനിസ്സാരമായ് ഞാൻ എണ്ണിടുന്നെനാഥനെ പുല്കും നാളിനായ് ഞാൻആർത്തിയായ് നോക്കി പാർത്തിടുന്നെകണ്ണിമയ്ക്കും നൊടിയിടയിൽപ്രിയന്‍റെ കാഹള ധ്വനിയിങ്കൽഈ മണ്കൂടാരം വിട്ടു പോകാൻആർത്തിയായ് നോക്കി പാർത്തിടുന്നെസ്വർഗീയ ഗായക സംഘമതിൽപാടിടും അന്നാളിൽ ദൂതരുമായ്ആ പൊൻപുലരി […]
Read Moreഎന്നെ വീണ്ട സ്നേഹം കുരിശിലെ
എന്നെ വീണ്ട സ്നേഹംകുരിശിലെ സ്നേഹംനിന്‍റെതെന്നും ഞാൻ (2)പാപിയമെന്നെ വീണ്ടെടുപ്പാനായിമരക്കുരിശേറി അവൻകാൽവറിയിൽ കയറികുരിശതിൽ താൻ മരിച്ചു;- എന്നെപുതുഹൃദയം അവനേകിയതാലെവെറുത്തേൻ ജഡത്തിൻസുഖംവെറുത്തേൻ നയനസുഖം വെറുത്തേൻ ലോകസുഖം;- എന്നെ പൊയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻപർവ്വതങ്ങളിൽകൂടെതാഴ്വരകളിലും ഞാൻവെള്ളങ്ങളിലുംകൂടെ;-എന്നെനടത്തീടുകെന്നെ നാൾതോറും പ്രിയനെമരുഭൂമിയിൽ കൂടെപാട്ടുകൾ പാടിക്കൊണ്ടുനിത്യതയിൽ വരെയും;-എന്നെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എനിക്കെന്റെ യേശുവിനെ കണ്ടാൽ
- കൃപ അരുളീടണം പരമ ദയാനിധേ
- പാടും ഞാനേശുവിൻ അതുല്യ
- നടത്തുന്നവൻ എന്നും നടത്തുന്നവൻ
- കനിവിൻ കരങ്ങൾ നീട്ടേണമേ

