Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ ഹൃദയം മാറ്റുക തിരുഹിതം

എൻ ഹൃദയം മാറ്റുക തിരുഹിതംപോലെ താഴ്ത്തുന്നു എന്നെതിരുഹിതം ചെയ്യുവാൻതിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽനിൻ രക്തത്താലെ കഴുകീടുക എന്നെചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽഎന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻപകരുക നിൻ ശക്തി അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽChange My Heart Oh GodMake It Ever TrueChange My Heart Oh GodMay I Be Like YouChange My Heart Oh GodMake It […]

Read More 

എൻ ഹൃദയം ശുഭ വചനത്താൽ

എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നുഎന്മനമാനന്ദത്താൽ നിറഞ്ഞിടുന്നുഎൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾക്കെന്തിഹെ ഞാൻ പകരം പരനേകുംആനന്ദമേ ക്രിസ്ത്യജീവിതംആശ്വാസമുണ്ടീപ്പാതയിൽനിത്യപിതാവെൻ കൂടെയിരുന്ന്നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽനിർഭയവാസമെനിക്കുണ്ടുലകിൽ നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ…എൻപ്രിയനെനിക്കായ് കരുതുന്നതിനാൽതൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നുജീവനും ഭക്തിക്കും വേണ്ടിയതൊക്കയുംതൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ…ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ-ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻഅത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ…അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ-നത്ഭുതശോഭയിലേക്കു നടത്തുന്നുഅല്പകാലത്തെയീ ക്ലേശങ്ങൾ തേജസ്സിൻനിത്യഘനത്തിനായ്ത്തീരുന്നെനിക്ക്;- ആനന്ദ..

Read More 

എൻ ജീവൻ ഞാൻ തന്നു എൻ രക്തം

എൻ ജീവൻ ഞാൻ തന്നു എൻ രക്തം ചൊരിഞ്ഞുനിന്നെ വീണ്ടെടുപ്പാൻ നീ എന്നും ജീവിപ്പാൻഎൻ-ജീവൻ ഞാൻ തന്നു എന്തു തന്നെനിക്ക്?ദീർഘകാലം പോക്കി ദുഃഖം കഷ്ടങ്ങളിൽആനന്ദമോക്ഷത്തിന്നു അർഹനായ് തീരാൻ നീഎത്ര ശ്രമിച്ചു ഞാൻ എന്തു ചെയ്തതെനിക്കായ്?;-വിട്ടെൻ പിതൃഗൃഹം തേജസ്സോത്താസനംധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചുംഎല്ലാം നിൻ പേർക്കല്ലൊ, എന്തു ചെയ്തതെനിക്കായ്;-പാടെന്തു ഞാൻ പെട്ടു പാതകർ കയ്യാലെനാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേപാടേറെ ഞാൻ പെട്ടു പാപീ എന്തേറ്റു നീ?;-സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യരക്ഷയുംസ്നേഹം മോചനവും സർവ്വ വരങ്ങളുംകൊണ്ടു വന്നില്ലയോ കൊണ്ടുവന്നെന്തു നീ!;-നിന്നായുസ്സെനിക്കായ് […]

Read More 

എൻ ആത്മാവേ ഉണരുക

എൻ ആത്മാവേ ഉണരുകനീ ദൈവത്തോടു പ്രാർത്ഥിക്കനിൻ സ്തോത്രയാഗം കഴിക്കനിൻ വേലെക്കു ഒരുങ്ങുകനീ ദൈവത്തിൽ ആശ്രയിക്കതൻ ദയാദാനം ചിന്തിക്കക്രിസ്തുവിൻ സ്നേഹം ഓർക്കുകതൻ പൈതലായ്‌ നീ നടക്കകർത്താവേ നീ സഹായിക്കഎന്നോടുകൂടെ ഇരിക്കചെയ്യേണ്ടും കാര്യം കാണിക്കപാപത്തിൽ നിന്നു രക്ഷിക്കഞാൻ ചെയ്ത പാപം ക്ഷമിക്കഎനിക്കു കൃപ നല്കുകഎൻ ഗമനം നിയന്ത്രിക്കനിൻ അനുഗ്രഹം തരികതാതനുതാത്മാവാം ഏകയാഹാം ദൈവത്തിന്നനന്തംക്രിസ്തുമൂലം സ്തുതിസ്തോത്രംനൽകുന്നു ഞാൻ ദിനേ ദിനേ

Read More 

എൻ ജീവനാണെൻ യേശു

എൻ ജീവനാണ് (2)എൻ ജീവനാണെൻ യേശുഎൻ ജീവനാണെൻ യേശുഎൻ ജീവനോട് ചേർന്ന്എൻ ജീവനേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ ബലമാണ് (2)എൻ ബലമാണെൻ യേശുഎൻ ബലമാണെൻ യേശുഎൻ ബലത്തോടു ചേർന്ന്എൻ ബലമേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ ജ്ഞാനമാണ് (2)എൻ ജ്ഞാനമാണെൻ യേശുഎൻ ജ്ഞാനമാണെൻ യേശുഎൻ ജ്ഞാനത്തോടു ചേർന്ന്എൻ ജ്ഞാനമേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ സൗഖ്യമാണ് (2)എൻ സൗഖ്യമാണെൻ യേശുഎൻ സൗഖ്യമാണെൻ യേശുഎൻ സൗഖ്യത്തോടു ചേർന്ന്എൻ സൗഖ്യമേ ഞാൻ അങ്ങേ സ്തുതിക്കും

Read More 

എൻ ബലം എന്നേശുവേ

എൻ ബലം എന്നേശുവേതൻ ചിറകിൽ എന്നെ മറയ്ക്കുംവൻ തിരയിൽ എൻ നൗകയിൽഉളതാൽ താങ്ങിടും (2)ഇരമ്പും ആഴിമേൽഇമ്പനാഥൻ നടത്തിടും(2)ഭയമെന്തിനു, ഞാനല്ലയോഎന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം…ലോകം നിന്ദ്യമായികുഴിയിൽ തള്ളിടും(2)യോസേഫിൻ ദൈവം ഉയർത്തിടുംഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം…

Read More 

എൻ ജീവിത പാതയതിൽ

എൻ ജീവിത പാതയതിൽസഖിയായ് തുണയായ് പരിപാലകനായ്സർവ്വ വല്ലഭനേശുവുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്(2)ലോകരെല്ലാം എതിർത്താലുംസ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും(2)സന്തതം പരിപാലിപ്പാനായ്ബന്ധുവായ് കൂടെയുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്;-ഭയം വേണ്ട തെല്ലും മനമേജയജീവിതം നയിച്ചീടുകിൽ(2)പ്രിയ സുതനായ് നിന്നെമാർവ്വോടണപ്പാനായ്ഒരു താതൻ കൂടെയുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്;-

Read More 

എല്ലാറ്റിനും ഒരു കാലമുണ്ട്

എല്ലാറ്റിനും ഒരു കാലമുണ്ട്നിനയാത്ത നേരത്തു വന്നെത്തിടുംവിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കുംഒരുകാലമുണ്ടെന്നു അറിഞ്ഞീടുക (2)വിതയ്ക്കുവാൻ ഒരു കാലംകൊയ്തിടാൻ ഒരുകാലം (2)പണിയുവാൻ ഒരു കാലംഇടിക്കുവാൻ ഒരുകാലംഎല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനുംവിലപിപ്പാൻ ഒരു കാലംആർപ്പിടാൻ ഒരു കാലം (2)ദ്വേഷിപ്പാൻ ഒരു കാലംസ്നേഹിപ്പാൻ ഒരു കാലംഎല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനുംസകലതും മായ മായനേടിയതോ മിഥ്യാ (2)ഇന്നു നിൻ പ്രാണനെനിന്നോട് ചോദിച്ചാൽ (2)നിന്നുടെ നിത്യത ഏവിടെയാകുംഎല്ലാറ്റിനും ഒരു കാലമുണ്ട്നിനയാത്ത നേരത്തു വന്നെത്തിടുംവിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കുംഒരുകാലമുണ്ടെന്നു അറിഞ്ഞീടുകന്യായം വിധിപ്പാനും കാലമുണ്ട്

Read More 

എല്ലാറ്റിനും പരിഹാരമെന്‍റെ

എല്ലാറ്റിനും പരിഹാരമെന്‍റെവല്ലഭനിൽ കണ്ടു ഞാൻതന്നാലസാദ്ധ്യമായൊന്നുമില്ലനന്നായ് ഞാൻ അറിഞ്ഞിടുന്നുഹാല്ലേലൂയ്യാ (3) പാടും ഞാൻ…(2)വൈരിയെന്നെ തകർപ്പാൻ ശ്രമിച്ചുഅരിഗണം അണഞ്ഞു ചുറ്റുംഎൻ ദൈവം എനിക്കായ് പോർപൊരുതിതൻ വിടുതൽ അയച്ചു;- ഹാല്ലേ…വീട്ടുകാർ പലരും പിരിഞ്ഞുപോയികൂട്ടുകാർ പരിഹസിച്ചുപരിചിതരും വഴിമാറിപ്പോയിപരനെന്നെ കൈവിട്ടില്ല;- ഹാല്ലേ…ഈ ലോകത്താങ്ങുകൾ നീങ്ങിപ്പോകുമ്പോൾഈശനെൻ അത്താണിയാംതള്ളുകില്ലവനെന്നെ ഒരുനാളുമെതാതനെപോൽ കരുതും;- ഹാല്ലേ…

Read More 

എല്ലാറ്റിനും സ്തോത്രം ചെയ്യാം

എല്ലാറ്റിനും സ്തോത്രം ചെയ്യാംഎപ്പോഴും സന്തോഷിക്കാംമന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാംഎപ്പോഴും സന്തോഷിക്കാംദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത്കർത്തനെ നിൻ കരുതലോ എത്ര വലിയത്കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയുംദേവനേ നിൻ സ്നേഹവും എന്നുമുള്ളത്;-അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടുംഅദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടുംആനന്ദിക്കുവാൻ ആശ്വസിക്കുവാൻഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും;-പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടുംപാപബോധം നൽകി നമ്മെ ശുദ്ധരാക്കിടുംരോഗം നീക്കിടും ശോകം മാറ്റിടുംലോകജീവിതത്തിൽ സൗഭാഗ്യം നൽകിടും;-

Read More