Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ മനമേ നീ വീണ്ടും ശാന്തമായി

എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക(2)അളവെന്യേ പകരുന്ന നന്മകളോർത്തുപാടുക വീണ്ടും വീണ്ടും പാടുകപ്രാണനെ മരണത്തിൻ ഭീതിയിൽ നിന്നുംകാലുകളെ വീഴ്ചയിൽ നിന്നും(2)താങ്ങിയ സ്നേഹത്തിൻ പാലനമോർത്തുവീണ്ടും വീണ്ടും പാടുക;- എൻ മനമേ…കണ്ണിനെ കണ്ണീരിൻ താഴ്വര നിന്നുംകാത്തുവല്ലോ വൻ കൃപയിൽ(2)രക്ഷയിൻ പാനപാത്രമുയർത്തിവീണ്ടും വീണ്ടും പാടുക;- എൻ മനമേ…സ്തോത്രഗാനത്തിൻ പല്ലവി എന്നുംനന്ദിയോടെ പാടിടുക(2)രക്ഷയിൻ സന്ദേശവാഹകരായിവീണ്ടും വീണ്ടും പാടുക;- എൻ മനമേ…

Read More 

എൻ മനമെ നിൻ ആധാരമെൻ

എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻമാനം ധനം മഹിമ-മഹിമയതിൻ പെരുമസർവ്വവുമെൻ മശിഹാ മഹാ രാജൻതൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്കനിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ..ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നുംഅഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽനിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ..നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരംനാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യംഅരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ..ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതംഎല്ലാമവന്‍റെ ദാനം ഏഴയെന്മേൽ;- എൻ..

Read More 

എൻ മനമെ യഹോവയെ വാഴ്ത്തുക

എൻ മനമേ യഹോവയെ വാഴ്ത്തുക നീഎൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുകഅവൻ ചെയ്തതാം ഉപകാരങ്ങൾഒരുനാളും നീ മറന്നിടാതെ (2)അവൻ നിന്‍റെ അകൃത്യം മോചിക്കുന്നുനിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നുഅവൻ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നുദയയും കരുണയും നിന്നെ അണിയിക്കുന്നു;-നിൻ യൗവ്വനം കഴുകനെപോലെപുതുക്കും ദിനം നന്മയാൽ നിറയ്ക്കുംകർത്താവിൻ ദയയോ എന്നുമെന്നേക്കുംതൻ ഭക്തർക്കും തൻ നീതി മക്കൾക്കും;-

Read More 

എൻ മനമെന്നെന്നും വാഴ്ത്തീടുമേ

എൻ മനമെന്നെന്നും വാഴ്ത്തീടുമേസ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെസർവ്വ മഹത്വത്തിനും യോഗ്യനവൻയാഹെന്നല്ലോ അവൻ ശ്രേഷ്ട നാമംഹാ.. എന്‍റെ ദൈവമോ അവനുന്നതനല്ലോഎന്‍റെ കർത്തനോ അവൻ വല്ലഭനല്ലോമഹത്വവും തേജസ്സും ധരിച്ചിടുന്നോൻതിരശീല പോൽ വാനത്തെ വിരിപ്പോൻമേഘങ്ങളെ തന്‍റെ തേരാക്കിയുംകാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ;- ഹാ.. എന്‍റെകാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻഅഗ്നിജ്വാലയെ തന്‍റെ സേവകരായുംമരണ പാതാളത്തിൻ താക്കോലുള്ളവൻഎന്നന്നേക്കും നിത്യജീവനേകിടുന്നവൻ;- ഹാ.. എന്‍റെമാറത്തു പൊൻകച്ച അണിഞ്ഞവനായ്ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംഅവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതുംകണ്ണുകളോ അഗ്നിജ്വാലക്കൊത്തതും;- ഹാ.. എന്‍റെ വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻവായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടുംഅവൻ […]

Read More 

എൻ മനസുയരുന്ന ഹോ നൻമയേറും

എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നുലേഖകന്‍റെ വേഗമേറും ലേഖനി താനെന്‍റെ ജിഹ്വ ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു;-നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നുഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നുശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടുവാഹനമേറുക തവ വാമേതരമായ ബാഹു ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗനിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢംതന്നിമിത്തം […]

Read More 

എൻ കണ്ണുകളാൽ ഞാൻ നോക്കി

എൻ കണ്ണുകളാൽ ഞാൻനോക്കിടുന്നു സങ്കേത നഗരമതോഎൻ രക്ഷയിൻ ഗോപുരം യേശുവതോഎന്നെ നടത്തുമെന്നുംയുഗങ്ങളിൻ പാറയും-ജീവന്‍റെ മാർഗ്ഗവുംഅകലാത്ത സ്നേഹിതനും(2)ആത്മഭോജനം ദാഹജലാശയംഅത്ഭുത ജ്യോതിയവൻ(2);- എൻ…ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻഅരുളും തൻ തിരുവചനം(2) രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടുംഅത്ഭുത വൈദ്യനവൻ(2);- എൻ…

Read More 

എൻ നാഥനെ ഏററുചൊൽവാൻ

എൻ നാഥനെ ഏററു ചൊൽവാൻലജ്ജിക്കയില്ല ഞാൻതൻ ക്രൂശിമ്പം വാക്തേജസ്സുംചൊല്ലി കീർത്തിക്കും ഞാൻക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻഎൻ മനോഭാരവും നീങ്ങിപ്പോയ്വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾസന്തതം ഞാൻ ഭാഗ്യവാൻ തന്നേയേശുനാമം ഞാൻ അറിയുംഅതൊന്നെൻ ആശ്രയംവരാൻ നിരാശ ലജ്ജകൾതാൻ സമ്മതിച്ചീടാ;.. ക്രൂശി..തന്നെപ്പോൽ തൻവാക്കും സ്ഥിരംഞാൻ ഏല്പിച്ചതിനെനന്നായ് വിധിനാൾവരെ താൻഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി..പിതാമുമ്പിൽ ഈ പാപിയെഅന്നാൾ താൻ ഏററിടുംപുതു ശാലേമിൽ എനിക്കുംസ്ഥാനം കല്പിച്ചീടും;­.. ക്രൂശി..

Read More 

എൻ ദൈവമേ നടത്തുകെന്നെ നീ

എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവുംപാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെനിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽസർവ്വദാ എന്നെ താങ്ങിടേണമേ!നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻനീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നുഛേദിക്കാതെ നിൻ കൃപ നൽകുക!എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻനിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽവേദവാക്യമാം പാതയിൽ കൂടെവിശുദ്ധാത്മാവു നടത്തേണമേഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലുംഈ പാപിയെ ഉപേക്ഷിച്ചിടാതെ അൻപോടു നീസർവ്വശക്തിയുള്ള നിൻ സ്നേഹത്താൽസ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!

Read More 

എൻ ദൈവമേ നീയെത്ര നല്ലവനാം

എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലുംകൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേമന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻവിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽകഎന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻസീയോനിൽ ഞാൻ മോദമായ് വാണിടുവാൻ എന്നുമെന്നുംമൽപ്രിയനെ […]

Read More 

എൻ ദൈവമേ നിൻ ഇഷ്ടം പോലെ

എൻ ദൈവമേ… നിൻ ഇഷ്ടം പോലെ എന്നെതീർക്കേണമേ… ഞാൻ ഇതാ നിൻ പാദത്തിൽതാഴ്മയോടെ… ഞാൻ ഇതാ നിൻ സന്നിധേപൂർണ്ണമായും… എന്നെ… സമർപ്പിക്കുന്നേകനിയണമെ… രക്ഷകാ… എൻ യേശുവെകൈവിടല്ലേ… എന്നേ… നാഥാ… (2)എൻ വേദന പൂർണ്ണമായ് നീ സഹിപ്പാൻനിൻ മനസ്സിൽ… എന്നേയും നീ കണ്ടുവോ…ഞാൻ വരുന്നു എൻ തോളിൽ ആ ക്രൂശെടുപ്പാൻപിൻഗമിക്കും… എൻ യേശുവിൻ പാതമാത്രം…;- കനിയേ..ദുഃഖത്തിൽ നീ എന്നുമെൻ ആശ്വാസകൻരോഗത്തിൽ നീ സൗഖ്യമാക്കും യേശുവുംഎന്നുമെന്നും എൻ യേശുമാത്രം മതി…എൻ ദൈവമായ് യേശു എൻ രക്ഷകനായ്…;- കനിയേ..നീ സഹിച്ച… വേദന […]

Read More