എന്‍ കാന്തനിവൻ തന്നെ ശങ്കയില്ല
എൻ കാന്തനിവൻ തന്നെ ശങ്കയില്ലഹോ! നിർണ്ണയംചെങ്കതിരവൻപോൽ കളങ്കമറ്റിതാ കാണുമെൻകൂരിരുളിലുദിച്ച കതിരൻ പാപക്കറകൾതീരുവാനൊഴിച്ച രുധിരൻ അനുതപിക്കുംനേരം പാപികൾക്കേറ്റം മധുരൻ പരീശയർക്കുനേരുത്തരം കൊടുത്ത ചതുരൻകാണാതെ പോയുള്ളാടുകൾ തേടി നടന്ന കാലുകൾതന്നിലേറ്റാണിപ്പാടുകൾ കണ്ടിതാ! ഞാനിപ്പാടുകൾ കൈവിലാവിലുംമുൾമുടിപൂണ്ടു കോലാടികളേറ്റതാലിതാവെണ്മ നെറ്റിമേലുള്ള വടുക്കൾ അളവില്ലാത്തനന്മനിമിത്തം-ലോകക്കുടികൾ രക്ഷപ്പെടുവാൻതന്മേൽ കൊരടാവാലുള്ളടികൾകൊണ്ടുപാടുകളുണ്ടിതാ! ചാവിൻവിഷമുൾക്കൊണ്ടു താൻചത്തു ജീവിച്ചുകൊണ്ടതാൽ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ!എൻ കാന്തനുടെ തിരുനാമം സുഗന്ധം തൂകു-ന്നെങ്കലേശുന്നു തന്‍റെ ധാമം അതിനാൽ ഞാനുംതിങ്കൾപോലെ മേവുന്നു ക്ഷേമം എനിക്കവന്‍റെചെങ്കോലിൻ കീഴിൽ പുതുനാമംതന്നാനെനിക്കു മന്നവൻ മണ്ണിൽ മനുവായ് വന്നവൻവാനലോകത്തെഴുന്നവൻ എനിക്കു കാഴ്ച […]
Read Moreഎൻ നാഥനെ യേശുവേ നൽ രക്ഷക
എൻ നാഥനെ യേശുവേ നൽ രക്ഷകനെ(2)കുരിശിൽ എൻ പേർക്കായിയാഗമായി തീർന്ന ദൈവകുഞ്ഞാടേയേശുവേ നൽ രക്ഷകനെ(2)ഈ ബന്ധം എൻ ഭാഗ്യമേയേശുവിൻ സ്നേഹം സൗഭാഗ്യമേ (2)എൻ നാഥനെ യേശുവേ നൽ സ്നേഹിതനെ(2)ഇരുളിൽ അലയാഴിയിൽ തോഴനായ് എൻ കരം പിടിച്ചീടുന്നയേശുവേ നൽ സ്നേഹിതനെ(2);- ഈ ബന്ധം…എൻ നാഥനെ യേശുവേ എൻ പ്രാണപ്രിയനേ(2)അങ്ങേപ്പോൽ ഏറ്റം യോഗ്യനായ്ആരേയും ഞാൻ കാണുന്നില്ലെൻ പ്രിയനേയേശുവേ എൻ പ്രാണപ്രിയനേ(2);- ഈ ബന്ധം…മൃത്യുപോലും തോറ്റുപോകുമേയേശുവിൻ സ്നേഹം നിലനിൽക്കുമേഹല്ലേലൂയ്യ ഹല്ലേലൂയ്യ(2)
Read Moreഎൻ കർത്താവെ നിൻ കരങ്ങൾ
എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച ലോകമെല്ലാം എൻ കൺകൾ കാൺകയിൽ ഇടിമിന്നൽ താരാഗണങ്ങൾ കണ്ടാൽ എൻ ദൈവം നീ എത്ര ഉന്നതൻപാടും എന്നും എന്നുള്ളം ദൈവമേതുല്യമില്ലാ ഉന്നതൻ നീ (2)കാട്ടിലൂടെ ഞാൻ അലഞ്ഞുതിരിഞ്ഞുപക്ഷികളിൻ മൃദുസ്വരം കേട്ടുവാഹിനികൾ ഒഴുകും ശബ്ദം കേട്ടു തെന്നലിൽ ഞാൻ നിൻ ശക്തി കാൺകയിൽ;-തൻ സൂനുവേ അദരിയാതെ ദൈവംശാപമാക്കിയേ ദൈവപുത്രനെവൻ ക്രൂശിൽ തൻ പുണ്യാഹ രക്തം ചിന്തീഎൻ മഹാപാപ ഭാരം നീക്കിയേ;-യേശു വരും വിജയാരവത്തോടെവാനത്തിൽ എന്നെ ചേർത്തുകൊള്ളുമ്പോൾഅനന്ദത്തിൻ കണ്ണീർ കണങ്ങൾ വീഴ്ത്തിആരാധിച്ചീടും പൊന്നുനാഥനെ;-O […]
Read Moreഎൻ നീതിയും വിശുദ്ധിയും എൻ
എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും വേറില്ല ആത്മശരണം വേറില്ല പാപഹരണംഎൻ യേശു എൻ ഇമ്മാനുവേൽഞാൻ നിൽക്കുന്നതീ പാറമേൽവൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ;-ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം;-ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ;-സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ താൻ കടന്നുപോം ഉടനെ-നിശ്ചയം ദൈവസുതൻ ഞാൻ;-വന്മഴ പെയ്യും നേരത്തും-ഞാൻ നിർഭയമായ് വസിക്കും കാറ്റടിച്ചാലും […]
Read Moreഎൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെഎൻ കണ്ണുനീർ മുറ്റും തോർന്നീടുമെആനന്ദത്താൽ നിറഞ്ഞിടുമെ പ്രാണ പ്രീയന്‍റെ ചാരവെ എത്തീടുമ്പോൾ(2)യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെദൂത ഗണങ്ങളോട് ചേർന്നാരാധിക്കും(2)ഹല്ലേലുയ്യ ഹോശന്നആമേൻ ഹല്ലെലൂയ്യ ഹോശന്ന(2)കൂരിരുൾ തിങ്ങിടും പാതകളിൽകാലുകളിടറാതെ നടത്തിടുന്നോൻആശകൾ എല്ലാം നശിച്ചീടിലുംപ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ(2);-യുഗാ യുഗങ്ങൾ വാഴുംമെൻ ഈ ലോക ജീവിത യാത്രയതിൽഅങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക്ആയുസ്സിൻ ഓരോ നിമിഷത്തിലുംഅഭിഷേകത്താലെന്നെ നയിച്ചീടുക(2);-യുഗാ യുഗങ്ങൾ വാഴുംമെൻഇഹത്തിലെ ഭാരങ്ങളേറീടിലുംസ്വർഗ്ഗീയ സന്തോഷം മതിയെനിക്ക്ജീവൻ എന്നേശുവിൽ അർപ്പിച്ചിട്ടുനിത്യത നേടുന്നതെൻ ആശയെ(2);-യുഗാ യുഗങ്ങൾ വാഴുംമെൻ
Read Moreഎൻ ഓഹരി എൻ അവകാശം
എൻ ഓഹരി എൻ അവകാശംആ മനോഹര ദേശംഈ പാരിതിലെ പാടുകളെപിൻപിലേക്കെറിഞ്ഞു ഞാൻഓടുന്നു സീയോൻ സഞ്ചാരിയായ്പോകുന്നു പ്രത്യാശയോടിന്ന്(2)യാഹ് പാർക്കും ആലയംഎൻ ഉള്ളം എന്നും മാത്രം താൻസഹായദൂത സംഘംകാവൽ കാക്കും എൻ പാദം(2);- ഓടുന്നു..ആയുസ്സിന്‍റെ അന്ത്യം വരെആരാധിക്കും അങ്ങേ ഞാൻആനന്ദത്തിന്‍റെ മാധുര്യഗാനങ്ങൾആലപിക്കും എന്നും ഞാൻ(2);- ഓടുന്നു…
Read Moreഎൻ ക്രിസ്തൻ യോദ്ധാവാകുവാൻ
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽനല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽവാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽഎൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടുംപിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരംഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെകുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും […]
Read Moreഎൻ കൂടെയുണ്ടൊരു വൻ
എൻ കൂടെയുണ്ടൊരുവൻഎൻ താങ്ങായി കൂടെയുണ്ട്ജീവിതയാത്രയിൽ ഏകനായി തീർന്നാലുംമാറാത്ത നാഥൻ എന്നരികിലുണ്ട്ഞാൻ വാഴ്ത്തുന്നുനിൻ നാമം എന്നെന്നുംഞാൻ പുകഴ്ത്തുന്നുനിൻ മഹത്വം എന്നെന്നുംദാഹജലം തേടുന്ന വേഴാമ്പൽ പോൽഞാൻ ദാഹിച്ചു വരണ്ടു തേങ്ങിടുമ്പോൾഞാനറിയാതെ എൻ കൂടെ വന്ന്പോറ്റിയ നാഥൻ എൻ അരികിലുണ്ട്അമ്മയെക്കാളെന്നെ സ്നേഹിക്കുന്നോൻകൈവിടുകയില്ലെന്നരുളിയവൻഞാനറിയാതെ എൻ കൂടെ വന്ന്കരം പിടിച്ച നാഥനെൻ കൂടെയുണ്ട്ജീവിതത്തിൽ നാഥാ നീ മാത്രമാണെല്ലാംസ്നേഹിക്കും നിന്നെ ഞാനന്ത്യം വരെഞാനറിയുന്നു ഈ സ്നേഹബന്ധംഎൻ കൂടെ നിലനിൽക്കും അന്ത്യംവരെ
Read Moreഎൻ ലംഘനങ്ങൾ ഞാനവനോ
എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾഎൻ പാപത്തിന്‍റെ കുറ്റമവൻ ക്ഷമിച്ചതന്നുപാട്ടോടെ ഞാനവനെ പുകഴ്ത്തിടുമേഘോഷിച്ചിടും ഞാനവന്‍റെ ഗുണഗണങ്ങൾഎൻ സങ്കടങ്ങൾ ഞാനവനോടറിയിച്ചപ്പോൾഎൻ അന്തരംഗം ആശ്വാസത്താൽ നിറഞ്ഞുവന്നുഅവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്അവരുടെ മുഖം തെല്ലും ലജ്ജിച്ചതില്ലഎൻ വേദനകൾ ഞാനവനോടറിയിച്ചപ്പോൾതൻ വൻകൃപയെനിക്കു പരൻ പകർന്നുതന്നു“സൗഖ്യമാക്കും യഹോവ’ ‘ എൻ പിതാവാകയാൽസൗഖ്യമെന്‍റെ അവകാശം സംശയമില്ലഎൻ ആവശ്യങ്ങൾ ഞാനവനോടറിയിച്ചപ്പോൾസ്വർഗ്ഗീയ ഭണ്ഡാഗാരമവൻ തുറന്നു തന്നുവാഗ്ദത്തങ്ങളഖിലവും എനിക്കുള്ളത്അതിൽ വള്ളിപുള്ളിപോലും മാറ്റം വരികയില്ലതൃപ്പാദപീഠത്തിങ്കലെന്നെ സമർപ്പിച്ചപ്പോൾഎൻ ജീവിതം ക്രിസ്തേശുവിൽ ഭദ്രമായ് തീർന്നുഎൻ ആശയും പ്രത്യാശയുമെൻ പ്രിയനിലത്രെതൻ വരവിലവനോടു ചേർന്നിടുവാൻ
Read Moreഎൻ മനം പുതുഗീതം പാടി വാഴ്ത്തി
എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവൻ തിരു ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോർത്തു പാടിടുമേ അന്തമില്ലാ കൃപ പകർന്നെൻ ബന്ധനമഴിച്ചവൻ വീണ്ടെടുത്തുസ്വന്തമാക്കി ദൈവപൈതലാക്കിലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ്അനുഗമിക്കുന്നു ഞാനിന്നവനെപാരിടമിതിൽ പല ശോധനകൾ നേരിടുകിലും ഭയമില്ലെനിക്കു ചാരിടും ഞാനെൻപെഴും തൻ മാറിടമതിലഭയം തിരയുംമാറിടുമെൻ മനഃക്ലേശമെല്ലാംനല്ല പോരാട്ടം പോരാടിടും ഞാൻ മുമ്പിലുള്ളോട്ടം തികച്ചിടും ഞാൻ വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടിൽ ഞാനെത്തിടുമേദർശിക്കുമേശുവിൻ പൊൻമുഖം ഞാൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്റെ ഭാരതം ഉണരണം
- നാളുകളേറെയില്ല എന്റെ യേശു
- അബ്രഹാമിൻ ദൈവം
- രക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ
- എന്റെ ഭാരമിറക്കി വെയ്ക്കുവാൻ

