എൻ പ്രേമഗീതമാം എൻ യേശുനാഥാ
എൻ പ്രേമഗീതമാംഎൻ യേശുനാഥാ നീഎൻ ജീവനെക്കാളും നീവലിയതാണെനിക്ക് (2)ആരാധന… ആരാധന…ആരാധന… ആരാധന…തുല്യം ചൊല്ലാൻ ആരുമില്ലേഅങ്ങേപ്പോലേ യേശുവേ(2) ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ (2);- ആരാധന…അങ്ങേപ്പോലേ സ്നേഹിച്ചീടാൻആവതില്ല ആർക്കുമേ(2)സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ(2);- ആരാധന…
Read Moreഎൻ പക്ഷമായെൻ കർത്തൻ ചേരും
എൻ പക്ഷമായെൻ കർത്തൻ ചേരുംതൻ രക്ഷയിൽ ഞാനാശ്രയിക്കുംഇക്ഷിതിയിലെ പാടുകളെനിക്ഷേപമായ് ഞാനെണ്ണുമന്ന്ദൂരെ ദൂരെ വാനിലൊന്നായ് ചേരുമെന്‍റെ പ്രിയനോട് തീരുമെൻ വിലാപമന്ന് തോരുമെൻ കണ്ണീരുമന്ന്ക്രൂശിലെൻ പേർക്കു ജീവൻ തന്നയേശുവിൻ പേർക്കു ജീവിക്കും ഞാൻആശയില്ലേ മറ്റൊന്നുമേയെൻ യാത്രയിലെൻ പ്രിയനൊഴികെ;- ദൂരെ ദൂരെചെങ്കടലും യോർദ്ദാനുമൊന്നുംഎൻ വഴിയിൽ തടയുകില്ലവന്മതിലും ഇടിഞ്ഞുവീഴുംതൻ ജനമാർത്തു പാടിടുമ്പോൾ;- ദൂരെ ദൂരെഎൻ പ്രിയനെ ഞാൻ കാണുന്നേരംതൻ പ്രഭയിൽ ലയിക്കും നേരംഅംബരത്തിൽ വിളങ്ങും തേജോരൂപമായ് ഞാനും മാറുമന്ന്;- ദൂരെ ദൂരെ
Read Moreഎൻ പ്രിയാ നിൻ വൻകരം എന്നെ
എൻ പ്രിയ നിൻ വൻകരംഎന്നെ താങ്ങി നടത്തീടുന്നതാൽഎൻ ജീവിത ഭാരങ്ങളാൽകേഴണമോ ഈ ഭുവിൽ (2)എൻ വേദന മാറിടുമേഎൻ രോഗങ്ങൾ നീങ്ങീടുമേ (2)അങ്ങേ മാർവ്വിൽ ചാരിടുമ്പോൾഞാനെന്തു ഭാഗ്യവാനായ് (2);- എൻ..ഉറ്റവർ കൈവിടും സ്നേഹിതർ മാറിടുംപെറ്റമ്മയും തള്ളിടുമേ (2)മാറ്റമില്ലാ വിശ്വസ്തനേനിന്‍റെതല്ലോ എന്നും ഞാൻ (2);- എൻ..ജീവിത സാഗരെ ഭാരങ്ങളാൽഎൻ തോണി വലഞ്ഞീടുമ്പോൾ (2)അമരക്കാരനായ് നിൻ സാന്നിദ്ധ്യംഎന്നെന്നും മതിയെനിക്ക് (2);- എൻ…
Read Moreഎൻ പാതകൾ എല്ലാം അറിയുന്നവൻ
എൻ പാതകൾ എല്ലാം അറിയുന്നവൻഎൻ ഭാവിയെല്ലാം ഒരുക്കുന്നവൻഎന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്നയേശുവാണെന്‍റെ ആത്മ മിത്രംആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലുംആരെല്ലാം ദുഷിച്ചാലും പിൻമാറില്ല(2)പിൻമാറില്ല ഞാൻ പിൻമാറില്ലായേശുവേ വിട്ടു ഞാൻ മാറുകില്ല(2)എൻ പ്രതിഷ്ഠയെ മാനിക്കുന്നോൻഎൻ സ്വപ്നങ്ങൾ എല്ലാം അറിയുന്നവൻ(2)എന്നെ ദർശനം നൽകി മുമ്പേ നയിക്കുന്നയേശുവാണെന്‍റെ ആത്മ മിത്രം(2);-
Read Moreഎൻപ്രിയാ നിന്നെ ഞാൻ എന്നു
എൻപ്രിയാ നിന്നെ ഞാൻ എന്നു കാണുംപൊൻമുഖം ഞാനെന്നു കാണുംവാനിൽ വന്നന്തികേ എന്നു ചേർക്കുംവൻ വിനകൾ എന്നു തീരുംമന്ദിരം നീ തീർത്തു വേഗം വന്നു ചാരേ ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നുഎന്നു നീ വന്നിടും യേശു നാഥാനിൻമുഖം ഞാനെന്നു കാണുംവീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്‍റെ പ്രിയൻഎന്നുമെൻ ഞാനവന്റേതെന്നുമെന്നുംലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലുംജീവിതേശാ! നീ മതിയേദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽമന്നിതിൽ ജീവിക്കും കാലമെല്ലാംനിന്നെ മാത്രം സേവിക്കും ഞാൻലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട നിൻജനത്തിൻ […]
Read Moreഎൻപേർക്ക് ജീവൻ തന്ന നാഥനേ
എൻ പേർക്കായ് ജീവൻ തന്ന നാഥനേഅങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോഅതാണെന്നാശയേ അതാണെന്നാഗ്രഹംഎൻപേർക്കായ് ജീവൻ തന്ന നാഥനേമണ്ണിൽ നിന്നെന്‍റെ രൂപം നെയ്തവൻതൻ രൂപം എന്‍റെയുള്ളിൽ തന്നവൻഎൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻനടപ്പും കിടപ്പും അറിയുന്നോൻ;-ഉള്ളത്തെ ഉള്ളതുപോലറിയുന്നഉണ്മയായിന്നയോളം നടത്തിയഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻഇന്നെന്‍റെയില്ലായ്മകൾ നീക്കുന്നു;-ഉദരത്തിലുരുവാകും മുന്നമേഉയരത്തിൽ നിന്നെന്നെ കണ്ടവൻഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻഉയരത്തിലെ ശക്തി തന്നവൻ;-
Read Moreഎൻ പ്രിയ രക്ഷകനെ മഹിമോന്നത
എൻ പ്രിയ രക്ഷകനെമഹിമോന്നതനാം പതിയെഎന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെചേർത്തിടുവാൻ സവിധേഹാ എത്ര ശോഭനമേ താതൻകൂടെന്നും വാണിടും നാൾആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാനിന്നോടു ചേർന്നിടുവാൻഭൈമികമാം ഭവനംവിട്ടു പോയിടും ഞാനൊടുവിൽ-അന്നുതന്നരികിൽചെന്നു ശുദ്ധരോടെത്തു നാംവാഴും യുഗാ-യുഗമായ്;-സ്വർഗ്ഗീയ ദൂതരുമായ്താതൻ വാനിൽ വെളിപ്പെടുമ്പോൾഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാനിന്നോടു ചേർന്നിടുമേ;-
Read Moreഎൻ പേർക്കായ് ജീവൻ വയ്ക്കും
എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ!നിന്നെ-എന്നുമീ ദാസനോർക്കുംനിൻ കൃപയേറിയ വാക്കിൻ പ്രകാരമി ങ്ങത്യന്ത താഴ്മയോടെ എന്‍റെവൻകടം തീർപ്പാൻ മരിക്കും പ്രഭോ! നിന്നെഎന്നുമീ ദാസനോർക്കുംഎന്നുടെ പേർക്കായ് നുറുങ്ങിയ നിന്നുടൽ സ്വർഭോജ്യമത്രേ മമ നിന്‍റെപൊന്നുനിയമത്തിൻ പാത്രമെടുത്തിപ്പോൾനിന്നെ ഞാനോർക്കുന്നിതാഗത്സമനേയിടം ഞാൻ മറന്നിടുമോ നിൻവ്യഥയൊക്കെയെയും നിന്‍റെസങ്കടം രക്തവിയർപ്പെന്നിവയൊരുനാളും മറക്കുമോ ഞാൻഎന്നുടെ കണ്ണുകൾ കാൽവറിയിങ്കലെ ക്രൂശിന്നു നേർ തിരിക്കേ എന്‍റെപൊന്നുബലിയായ ദൈവകുഞ്ഞാടിനെയോർക്കാതിരിക്കുമോ ഞാൻനിന്നെയും നിന്‍റെ വ്യഥകളെയും നിന്‍റെ സ്നേഹമെല്ലാറ്റെയും ഞാൻ എന്‍റെഅന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീസാധുവോർത്തിടുമെന്നുംനിന്നുടെ രാജ്യത്തിൽ നീ വരുമ്പോളെന്നെ നീയോർത്തിടും സമയേ നിന്‍റെവൻകൃപ പൂർണ്ണമായ് ഞാനറിയും […]
Read Moreഎൻപേർക്കായ് ജീവനെ തന്ന
എൻ പേർക്കായ് ജീവനെ തന്ന എന്നേശുവെഎന്നുള്ളം തുള്ളുന്നു നിൻ സ്നേഹമോർക്കുമ്പോൾപാപിയാം എന്നെയും സ്നേഹിപ്പാൻ നാഥനെയാതൊരു നന്മയും ഇല്ല ജീവിതത്തിൽക്രൂശിൽ ചൊരിഞ്ഞനിൻ രക്തത്താലെന്നെയുംശുദ്ധീകരിച്ചു നിൻ സന്നിധേ നിർത്തുവാൻമാലിന്യം നീക്കിനിൻ മാർവ്വോടണച്ചല്ലോകാൽകളെ പാറമേൽ സുസ്ഥതിരമാക്കി നീദുഃഖം പ്രയാസങ്ങൾ ഓരോദിവസവുംവൻ തിരപോലെന്മേൽ ആഞ്ഞടിച്ചീടുമ്പോൾലോകം തരാത്തതാം സന്തോഷം തന്നു നീമാർവ്വോടണച്ചെന്നെ താങ്ങി നടത്തുന്നുആശ്വാസമില്ലാത്ത ഈ മരുവാസത്തെഎത്ര നാൾ തള്ളി ഞാൻ നീക്കണം പ്രീയനെപ്രത്യാശയേറുന്നെൻ പ്രിയനെ കാണുവാൻപൊൻ കരത്താലെന്‍റെ കണ്ണീർ തുടച്ചിടാൻവിശ്വാസ നാടിനെ ദൂരവെ കാണുന്നുവിശ്രാമം പ്രാപിപ്പാൻ ഹൃത്തടം വെമ്പുന്നുകാഹളശബ്ദമെൻ കാതു ശ്രവിക്കുന്നുആമേൻ കർത്താവേ […]
Read Moreഎൻപേർക്കായി ജീവൻ വെടിഞ്ഞ
എൻ പേർക്കായി ജീവൻ വെടിഞ്ഞഎൻ പ്രാണ പ്രീയനാകും യേശുവേനിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറുംഎൻ മാനസം നന്ദിയാൽ പൊങ്ങുന്നേഎൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻനീ മാത്രമല്ലാതാരുള്ളേശുവേനിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻസദാ കാലവും പുകഴ്ത്തീടുമേ;-പേയിൻ ബലത്തെ തകർത്തതിനാൽഎൻ മരണഭയം നീ നീക്കിയല്ലോനിൻ കാൽവറിയിൽ തിരുബലിയാൽസീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;-നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻശുദ്ധാത്മാവിനാൽ നിറച്ചവനെഅനുദിനവും ജയജീവിതംനയിച്ചീടുവാൻ കൃപയരുൾക;-പ്രിയൻ പോയതാം പാതെ പോകുവാൻദിവ്യ വിളിയാൽ വിളിച്ചവനെദിനംതോറും നിൻ തിരുചിറകിൽഅടിയാനെ നീ മറച്ചീടുക;-നിൻ പേർക്കായ് ജീവൻ തരുവാൻഅത്യാശ എന്നിൽ ഏറുന്നേശുവേപ്രത്യാശയോടെ നിൻ പൊൻമുഖത്തെവീക്ഷിച്ചീടേണം എന്നാശയതേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിടുവിക്കും കരം കുറുതായിട്ടില്ല
- വരവിനടയാളം കാണുന്നു ഭൂവിൽ
- ദൈവത്തിന്റെ കുഞ്ഞാടെ നിൻ
- സ്തുതിഗീതം പാടുക നാം ഉയർത്തുക
- ഇത്രത്തോളം യഹോവ സഹായിച്ചു

